Wednesday, 19 November 2008

മരങ്ങാട്ടുപിള്ളിയിലെ സഞ്ചാരി


ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസുയ ആരോടാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ അര്‍ത്ഥശങ്കക്കിടയില്ലത്ത വണ്ണം ഞാന്‍ പറയുന്ന പേര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര എന്നാകും .നൂറിലേറെ രാജ്യങ്ങള്‍ മുപ്പത്തിയേഴ് വയസിനുള്ളില്‍ സഞ്ചരിച്ചു കഴിഞ്ഞ ഈ സഞ്ചാര സാഹിത്യകാരന്‍ പുതു തലമുറയുടെ പ്രചോദനമാകുന്നത് സഞ്ചാര സാഹിത്യ കാരന്‍ എന്ന നിലയില്‍ മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി എന്ന നിലയില്‍ കൂടിയാണ് .ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ആരംഭിച്ച കാലങട്ടം മുതല്‍ മുന്നൂറ്റി അറുപത്തി അഞ്ചാം എപ്പിസോട് വരെ ജനപ്രീതി ഒട്ടും കുറയാതെ കാത്തു സൂക്ഷിക്കുന്ന ചുരുക്കം ചില നല്ല പരിപാടികളില്‍ ഒന്നാണ് സഞ്ചാരം .ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളം ടെലിവിഷന്‍ പരിപാടിയും സന്ചാരമാല്ലാതെ മറ്റൊന്നല്ല .പാശ്ചാത്യ നാടിന്‍റെഊടുവഴികളിലൂടെ ക്യാമറയും തൂക്കി മലയാളിയുടെ സ്വീകരണ മുറികളിലേയ്ക്ക് അനീഷ്‌ പുന്നന്‍ പീറ്ററിന്റെ അനിതര സാധാരണമായ വിവരണത്തിലൂടെ കടന്നു വന്ന സന്തോഷ് ഇനി ചരിത്രത്തിന്റെ കൂടി ഭാഗമാകുകയാണ് .ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരാള്‍ ഒരു കോടിയോളം രൂപ ചിലവഴിച്ചു രണ്ടര മണിക്കൂര്‍ ബഹിരാകാശത്ത് ഉല്ലാസ സവാരിക്കിറങ്ങുന്നു .അതൊരു മലയാളിയും നമ്മുടെ പ്രിയപ്പെട്ട സഞ്ചാര സാഹിത്യ കാരനും ആകുമ്പോള്‍ നമുക്കു അഭിമാനിക്കാം .നാടോടി കഥകളിലെ സന്ചാരികളെ പോലെ സഞ്ചാരം കൊതിച്ചിട്ടും ജീവിതത്തിന്‍റെതിരക്കുകള്‍ക്ക് വഴി മാറി കൊടുക്കേണ്ടിവന്ന നല്ലൊരു വിഭാഗത്തിനും സഞ്ചാരം തീര്ച്ചയായും ഇഷ്ടപെട്ട പ്രോഗ്രാം ആകും .

യാത്രകളെ ഇഷ്ടപെടുന്ന സന്തോഷ് പേരു കേട്ട വ്യവസായിയുമാണ് .മരങ്ങാട്ടുപിള്ളി പ്രസിദ്ധികരണം ലേബര്‍ ഇന്ത്യയുടെ എം ഡി ,ഗുരുകുലം പബ്ലിക് സ്കൂള്‍(വാഗമണ്‍ ) ,ബ്ലു ഫീല്‍ഡ് ഇന്റെര്‍ നാഷണല്‍ അക്കാദമി (യു .എസ് എ )എന്നിവയുടെ ചെയര്‍മാന്‍ .ഒരു രബ്ബിയുടെ ചുംബനങ്ങള്‍ ,നതാഷയുടെ വര്ണ ബലൂണുകള്‍ എന്നി യാത്ര വിവരണ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് മാളുവിന്റെ ലോകം , സമയം ,ചിത്തിര പുരത്തെ വിശേഷങ്ങള്‍ , കേരള വിശേഷം തുടങ്ങിയ ടെലിവിഷന്‍ പ്രോഗ്രാമിന്റെ നിര്‍മാതാവ് കൃഷണ ഘാഥ എന്ന ഡോക്യുമെന്റെരി സംവിധായകന്‍ , കമല്‍ പാത്ര അവാര്‍ഡ് ,യുവ പ്രതിഭ അവാര്‍ഡ് ,വിവേകാനന്ദ അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട് .മുന്‍ രാഷ്ടപതി അബ്ദുള്‍കലാമിന്റെ പ്രത്യേക അഭിനന്ദനം നേടിയ ഈ യുവ പ്രതിഭ ഇനിയും നമ്മള്‍ മലയാളികള്‍ക്കായി ഒരു പാടു നേട്ടങ്ങള്‍ കൊണ്ടു വരൂമെന്നു പ്രത്യാശയോടെ കാത്തിരിക്കാം .

Saturday, 8 November 2008

കളപുരകളില്‍ ശേഖരിക്കുന്നവര്‍

എന്‍റെ കാറുവന്നു നിന്നതും മണി അണ്ണന്‍ ഓടി കിതച്ചു കൊണ്ടു അടുത്തു വന്നു അയാള്‍ ആകെ പരിഭ്രാന്തന്‍ ആയിരിക്കുന്നത് പോലെ കാണപെട്ടു നല്ല മൂടല്‍ മഞ്ഞുള്ള പ്രഭാതം ആയിട്ടും മുഖമാകെ വിയര്‍ത്തിരിക്കുന്നു .നല്ല മനുഷനാണ് മണി അണ്ണന്‍ ,ഒരു തനി തിരോന്തരം കാരന്‍ വായ നിറച്ചും ചീത്തയും മനസ് നിറച്ചു നന്മയും സൂക്ഷിക്കുന്ന ഒരു തനി നാടന്‍ ,കള്ളുകുടി അണ്ണന്റെ വീക്നെസ് ആണ് രണ്ടെണ്ണം അടിച്ചാല്‍ പിന്നെ വഴിയില്‍ ഇറങ്ങി നിന്നു തല്ലു വാങ്ങിയാലെ അണ്ണന് ഉറക്കം വരൂ .ഉറങ്ങി എഴുനേട്ടാല്‍ പിന്നെ മണി അണ്ണന് ശത്രുക്കള്‍ ഇല്ല എല്ലാവരോടും കറയറ്റ സ്നേഹം .വര്‍ഷങ്ങളായി ഞങ്ങളുടെ വിശ്വസ്തന്‍ ആണ് ഈ അഞ്ചുതെങ്ങ് കാരന്‍ ഡ്രൈവര്‍ .ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മണി അണ്ണന്‍ വിനയ പുരസരം അഭിവാദ്യം ചെയ്തു .എന്താ മണി അണ്ണാ രാവിലെ വല്ലവരും തല്ലിയോ എന്ന എന്‍റെ ചോദ്യത്തിന് ഒരു പൊട്ടി കരച്ചിലായിരുന്നു മറുപടി .തോളത്തു തട്ടി ആശ്വസിപിക്കുന്ന എന്നോട് വിതുമ്പി കൊണ്ടു അണ്ണന്‍ പറഞ്ഞു "സാറേ കൊച്ചു കുളത്തില്‍ വീണു ഉടന്‍ നാട്ടില്‍ പോകണം "പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല ഓഫീസില്‍ കയറി സേഫ് തുറന്നു പാസ്പോര്‍ട്ട് എടുത്തു ട്രാവല്‍ കമ്പനിയില്‍ നിന്നു ടിക്കെടും ശരിയാക്കി നാട്ടിലെത്തിയാല്‍ വിവരങ്ങള്‍ അറിയിക്കണമെന്നും എത്ര ദിവസത്തെ ലീവ് വേണമെന്നു വിളിച്ചു പറയണമെന്നുമുള്ള നിബന്ധനയോടെ നാട്ടിലേയ്ക്ക് അയച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല ഞാനും അത് മറന്നു കഴിഞ്ഞു .

രണ്ടാഴ്ചക്കു ശേഷം ഔദ്യോഗിക പരിപാടിയുടെ ഭാഗമായി എനിക്ക് തിരുവനന്തപുരം വരെ പോകേണ്ടി വന്നു .അഞ്ചു തെങ്ങ് അടുത്തപോഴാണ് എനിക്ക് മണി അണ്ണനെ ഓര്‍മ്മവന്നത്‌ .അണ്ണന്റെ കുട്ടിയെ പറ്റി പിന്നീട് ഒരു വിവരവും അറിയാഞ്ഞതിനാലും ഒന്നു കണ്ടു കളയാം എന്ന് കരുതി അണ്ണന്റെ വീട്ടിലെത്തി എന്നെ കണ്ടതും അണ്ണന്‍ ഒന്നു ചൂളി ഒരിക്കലും പ്രതീഷിക്കാത്ത ഒരാള്‍ പ്രതീഷിക്കാത്ത സമയത്തു മുന്നില്‍ നില്ക്കുന്നു . മണി അണ്ണന് ടീച്ചറുടെ മുന്നില്‍ നിന്നു പരുങ്ങുന്ന കുട്ടിയുടെ ഭാവം ,മക്കള്‍ എവിടെ മണി അണ്ണാ ?ദേ അവിടെ കളിക്കുന്നു സാറേ ,ആരാ കുളത്തില്‍ വീണേ ?മൂത്ത ആണ്‍കുട്ടിയെ ചൂണ്ടി കാട്ടി എന്നിട്ട് ഒന്നും പറ്റിയില്ലേ ?കുളത്തില്‍ വെള്ളം ഇല്ലാരുന്നു സാറേ! എനിക്ക് ചിരി വന്നു വെള്ളം ഇല്ലാത്ത കുളത്തില്‍ വീണതിനു എമര്‍ജന്‍സി ലീവ് .സാറ് ചീത്ത പറയരുത് ഇവളുടെ അനിയത്തിയുടെ കല്യാണമായിരുന്നു അത് കൂടാന്‍ വേറെ വഴിയില്ലാതെ മണി മുഴുവിപിച്ചില്ല .തിരികെ രണ്ടു ദിവസത്തിന് ശേഷം വരാമെന്ന വാക്കും വാങ്ങി ഞാന്‍ അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു ഇതൊരു ജീവിതമാണോ ?നല്ല പാതിയും ജീവന്റെ ജീവനായ മക്കളെയും വിട്ടിട്ടു ഒരു നല്ല നാളെയ്ക്കു വേണ്ടി ഇന്നു നഷ്ടപെടുതുന്നവര്‍ ..അപ്പോള്‍ എന്‍റെ മനസില്‍ മുഴങ്ങിയത് ഒരു ബൈബിള്‍ വചനമായിരുന്നു ആകാശത്തിലെ പറവകളെ നോക്കു അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപുരകളില്‍ ശേഖരിക്കുന്നില്ല എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു.അവയെക്കാള്‍ എത്രയോ വിലപെട്ടവരാണ് നിങ്ങള്‍ .

Wednesday, 29 October 2008

താമര സ്വപ്‌നങ്ങള്‍

സഖാവ് താമരാക്ഷന്‍ എന്ന പുഷ്പ നയനനു രാഷ്ടീയ വനവാസം മടുത്തിരിക്കുന്നു .കോളജ് അദ്ധ്യാപനം എന്ന മുഷിപ്പിക്കുന്ന ജോലിയേക്കാള്‍ എത്രയോ ഭേദമാണ് രാഷ്ടീയം, ആര്‍ എസ് പി എന്ന ചവറ മഹാ രാജ്യ പാര്‍ടിയുടെ അനിഷേധ്യ നേതാവായി വിലസുമ്പോഴാണ് ഈ വിപ്ലവ കേസരിക്കു മന്ത്രി കസേര വലിയ കെണി ആവുന്നത് .വി പി രാമകൃഷ്ണ പിള്ളയെക്കാള്‍ യോഗ്യതയുള്ള താനും ബാബു ദിവാകരനും ഉള്ളപ്പോള്‍ തലയ്ക്കു മീതെ വേറെ ഒരാളോ ? യുദ്ധം തുടങ്ങി ,പാര്‍ടിയെ നടുവേ പിളര്‍ത്തി പഴയ സിംഹം ബേബി ജോണിനെ കൂടെ കൂട്ടി നടത്തിയ തെരുവ് യുദ്ധങ്ങളും തെറി വിളികളും പാര്‍ടിക്ക് കുറച്ചൊന്നും മൈലജ് അല്ല ഉണ്ടാക്കി കൊടുത്തത് .ഏറ്റവും ജനസമ്മതനായ ഇ കെ നയനാരിനെതിരെ വരെ അഴിമതി ആരോപണം ഉന്നയിച്ചു ,ഇടതു പക്ഷത്തിന്‍റെ വോട്ടു വാങ്ങി ജയിച്ചെത്തിയ ഇഷ്ടന്‍ ഭരണപക്ഷത്തെ തൊട്ടതിനും പിടിച്ചതിനും ചീത്ത വിളിച്ചു സഹികെട്ട് നിയന്ത്രണം വിട്ട സുധാകരന്‍ എം എല്‍ എ തല്ലാന്‍ നിയമസഭയുടെ നടുതളത്തിലേയ്ക്ക് ഇറങ്ങിയത്‌ പൊതു ജനം മറന്നാലും ഇവിടുത്തെ ദ്രിശ്യ മാധ്യമങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല .

അടുത്ത ഊഴം യു ഡി എഫ് കോട്ടയില്‍ അവരുടെ കുപ്പായം അണിഞ്ഞു പൊതു ജനത്തെ കഴുതകളാക്കിയേക്കാം എന്നു കരുതിയ താമരാക്ഷന് ഹരിപാടുകാര്‍ കഴുതകള്‍ അല്ലെന്ന സത്യം തിരിച്ചറിയേണ്ടി വന്നു .കടുത്ത യു ഡി എഫ് തരംഗത്തിലും താമരാക്ഷന് കാലിടറി, ബാബുവും ഷിബുവും ജയിച്ചു കയറിയപ്പോഴും ബാബു ദിവാകരന്‍ മന്ത്രിയായപ്പോഴും കാത്തു സൂക്ഷിച്ച മന്ത്രി കസേര എന്ന സ്വപ്നം തമാരക്ഷന്റെ ഉറക്കം കെടുത്തി കൊണ്ടേ ഇരുന്നു .ഷിബുവുമായി ചേര്ന്നു കൊച്ചു പാര്‍ടിയെ മുന്നാം കഷണമാക്കി വളരും തോറും പിളരട്ടെയെന്ന മാണി സാറിന്റെ മുദ്രാവാക്യം അടിവരെയിട്ടു .പിന്നിടെപ്പോഴോ ഷിബുവുമായും പിണങ്ങി ആര്‍ എസ് പി നാലാം കഷണമായി ,താമരാക്ഷന്‍ രാഷ്ടീയ വനവാസത്തിലുമായി ,ടിയാന്‍ തിരികെ വാദ്ധ്യാരുപണിയിലെയ്ക്കും തിരിഞ്ഞു .ഇതിനിടയില്‍ പല പാര്‍ടിയെയും സമീപിച്ചു അംഗത്വത്തിന് അപേക്ഷ നല്കി നോക്കി മുന്‍‌കാല ചരിത്രം നന്നായി അറിയാവുന്നവര്‍ പതിയിരിക്കുന്ന അപകടം മനസിലാക്കി വിദഗ്ദമായി ഒഴിഞ്ഞു .ഇപ്പോള്‍ എന്ത് വിലകൊടുത്തും മാതൃ സംഘടനയിലെയ്ക്കു തിരികെയെത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു വി പി രാമകൃഷ്ണ പിള്ളയെ മാത്രം ദിവാസ്വപ്നം കണ്ടു കഴിയുകയാണ് ഈ പാവം ,പാര്‍ടി പിളര്ത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുകയും ചെയ്യുന്നു ഈ സഖാവ് .ഒരു നല്ല മടക്ക യാത്ര ആകട്ടെ ഈ രണ്ടാം വരവ് എന്നും പഴയ പൂച്ച ഇനി ഒരിക്കലും പുറത്തു ചാടില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെയും നമുക്കു കാത്തിരിക്കാം .

Tuesday, 28 October 2008

രാഷ്ടീയ ഭിക്ഷാടകര്‍

പി സി തോമസ് കുറെ നാളായി യാചിക്കുകയാണ് എന്‍റെ പൊന്നു ജോസഫ് സാറേ എന്നെയൊന്നു പുറത്താക്കാന്‍ ജോസഫ് കേട്ട ഭാവമേ നടിക്കുന്നില്ല .അമീബ കോശ വിഭജനത്തിനു ശ്രമിക്കുന്നപോലെ കര്‍ഷകരെ സംഘടിപിച്ചു പല വിധത്തിലുള്ള അച്ചടക്ക ലംഘനവും നടത്തി നോക്കി എന്നിട്ടും ഫലം തദൈവ .പള്ളിയും പട്ടക്കാരുമായിരുന്നു കേരള കൊണ്ഗ്രെസ്സുകളുടെ എക്കാലത്തെയും വലിയ ശക്തിയും വോട്ട് ബാങ്കും,ദൈവാധീനം കൊണ്ടു സഖാവ് ബേബിയും പിണറായിയും കൂടി അതൊരു വഴിക്കാക്കി കൊടുത്തു ഇനി ഇടതു പക്ഷ സഖ്യ കക്ഷി എന്നനിലയില്‍ എങ്ങനെ വിശ്വസികളിലെയ്ക്ക് ഇറങ്ങി ചെല്ലും എന്ന് നിനച്ചു കുഞ്ഞുമാണി പുണ്യ വാളനെ മനസ്സില്‍ ധ്യാനിച്ച് കഴിഞ്ഞ ജോസേഫിനു പാര്‍ടിക്കുള്ളില്‍ നിന്നു കിട്ടിയ അടിയാണ് പി സി തോമസിന്‍റെത്. ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴില്ല എന്ന പഴംചൊല്ലിനെ ശരിവെയ്ക്കുന്ന തരത്തിലാണ് കേരള കൊണ്ഗ്രെസ്സ് ജൊസ്ഫ് ഗ്രൂപ്പിന്റെ അവസ്ഥ .പാര്‍ടി ചെയര്‍മാന് മിണ്ടാട്ട്ടം മുട്ടിയ അവസ്ഥ അറുപതാം വയസില്‍ പെണ്ണുകേസില്‍ പെടുക കൂടെ നില്‍ക്കുന്നവര്‍ മന്ത്രി സ്ഥാനത്തിനു തമ്മില്‍ തല്ലുക ,കേസ് ഒതുക്കി തീര്‍ക്കാന്‍ ചെന്നൈക്ക് പോയവര്‍ ഒരിക്കലും തീരാത്ത കേസാക്കി പാര വെയ്ക്കുക ഇതെല്ലാം കഴിഞ്ഞ ശേഷം ജോസഫ് വായ തുറന്നിട്ടില്ല .ഈ അവസരം മുതലാക്കിയാണ് പി സി തന്‍റെ കൂടെ വന്നവരേയും പാര്‍ടിയിലെ അസംതൃപ്തരെയും അധികാര മോഹികളെയും ചാക്കിട്ടു പിടിച്ചു സമാന്തര സംഘടനക്കു ശ്രമിക്കുന്നത് .ഇടതു മുന്നണി രണ്ടു കൂട്ടരെയും മുന്നണി യോഗങ്ങളില്‍ പങ്കെടുപ്പിക്കുകവഴി ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞിരിക്കുകയാണ് ജോസഫ് മറുകണ്ടം ചാടുകയാണെങ്കില്‍ തങ്ങള്‍ക്കും വിശ്വാസികളുടെ ഇടയില്‍ ഒരു ഇടയന്‍ ഉണ്ടാവേണ്ടേ . വിശ്വാസികളെയും വിശ്വാസത്തെയും തള്ളി പറഞ്ഞാലും അവരുടെ വോട്ടിനെ തള്ളിപറയാന്‍ കഴിയുമോ ?മാണി സാര്‍ റോമില്‍ പോയി തിരി പിടിച്ചു വിശ്വാസികളുടെ ഹൃദയത്തില്‍ കയറിയെങ്കില്‍ തോമസ് ഇവിടെ ഒറീസ്സയില്‍ പീഡിതരുടെ ജിഹ്വ ആകുകയാണ് .ഇന്നല്ലെങ്കില്‍ നാളെ തോമസ് പുറത്തു ചാടും അധികാരം എന്ന രസിപ്പിക്കുന്ന കസേരക്കായി അച്ചായന്‍ ഇനി എന്തെല്ലാം കളികള്‍ കളിക്കുമെന്ന് കാത്തിരുന്നു കാണുക തന്നെ .Tuesday, 21 October 2008

ഷെവലിയാര്‍ ജിമ്മി

പതിരാവേറെ കറുത്ത നേരം
കത്തനാരച്ചന്റെ ഫോണ്‍ ചിലമ്പി
അങ്ങേതലയ്ക്കല്‍ ഒരാള്‍ ഒരുത്തന്‍
തെല്ലു കിതചോതി നായ ചത്തു
നിദ്ര മുറിചിട്ടീ ചൊല്ല് കേട്ടു
അച്ഛനു ദേഷ്യം ഇരച്ചു കേറി
വീട്ടിലെ നായ തുലഞ്ഞിടുകില്‍
പള്ളി വികാരിക്കിതെന്തു ചേതം
മുറ്റത്തു നല്ലൊരു കുഴിയെടുത്തു
നായയെ പെട്ടന്ന് വെട്ടി മൂട്
തോള്ളക്ക് വന്ന തെറികളെല്ലാം
പട്ടത്തെ ഓര്‍ത്തച്ചന്‍ പിന്‍വലിച്ചു
തെല്ലു നിറഞ്ഞ മൌനം മുറിച്ചു
അച്ഛനോടായി മൊഴിഞ്ഞു വീണ്ടും
ചത്തത് വെറുമൊരു നായയല്ല
കൊച്ചു കുബേരന്‍ ഈ ജിമ്മി നായ
നായയ്ക്ക്‌ കര്‍മങ്ങള്‍ ചെയ്തിടുന്ന
പള്ളിക്കാ ഒസ്യത്തില്‍ നല്ല പങ്കും
സ്വത്തു വിവരങ്ങള്‍ കേട്ട നേരം
പാതിരി അച്ഛന്‍ കുരച്ചു ചീറി
ചത്തത്‌ കത്തോലിക്കാ നായയെന്നു
എന്തുകൊണ്ടിതുവരെ ചൊല്ലിയില്ല
തങ്ക കുരിശുമായ് അച്ചനെത്തി
ചരമ പ്രസംഗം തകര്ത്തു വാരി
ജിമ്മി തന്‍ ഒസ്യത്തിനു ഒത്ത വണ്ണം
അന്ത്യ കര്‍മങ്ങള്‍ അതൊക്കെ നല്കി
ദൈവപിതാവിന്‍ വലം ചേര്‍ക്കുവാന്‍
ജിമ്മിയെ ഷെവലിയാര്‍ ജിമ്മിയാക്കി
കീശയില്‍ കാശുള്ള ഏതു നായ്ക്കും
ചുളുവില്‍ അടിച്ചിടാം സ്വര്‍ഗരാജ്യം .

Sunday, 12 October 2008

സാന്ത്വന വെള്ളി

വെള്ളി ഒരു സാന്ത്വനമാണ്

യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത

കര്‍ത്തവ്യ ബോധത്തിന്റെ ഉള്‍വിളികള്‍ ഇല്ലാത്ത

ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി.

പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും

ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി.

വിവരമില്ലാത്തവന്റെ വിവരക്കേടുകള്‍ക്ക്

റാന്‍ മൂളി നില്‍ക്കെണ്ടാതൊരു വെള്ളി.

ടി വി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍

ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .

വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍

വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി.

ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍

അലക്കി വെളുപ്പിക്കേണ്ട വെള്ളി.

ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന

പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .

പൊന്നു പണവും ഇല്ലങ്കിലും ങ്ങള്വേഗം വന്നാ മതിന്ന

കിളി മൊഴിക്ക് മുന്നില്‍ വാക്കുകള്‍ നഷ്ടപെടുന്ന വെള്ളി .

നളപാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി

സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാനൊരു വെള്ളി .

വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍

തല പൂഴ്ത്തി അലിഞ്ഞില്ലാതാകാന്‍ ഒരു വെള്ളി .

വെള്ളി ഒരു അനുഗ്രഹമാണ് ,

മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്

ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .

Thursday, 2 October 2008

ഡോമെസ്ടിക് കുരിയാക്കോ

കുരിയാക്കോ പണ്ടൊരു പെണ്ണ് കണ്ടു
ലണ്ടനില്‍ നേഴ്സ് ആയ മറിയകുട്ടി.
വടി പോലെ നീണ്ടൊരു കുരിയാക്കോയ്ക്ക്
തടിയെറും നിറമില്ല മറിയകുട്ടി
പൌണ്ടിന്‍ കനത്തിലെ ഡോറീ കണ്ട്
കുരിയാക്കോ മദയാന മരിയെ കെട്ടി
കെട്ട് കഴിഞ്ഞെട്ടു തീരും മുന്‍പെ
മറിയാമ്മ കരയാതെ ബൈ ബൈ ചൊല്ലി
കുരിയക്കോ ഫോണ്‍ ചോട്ടില്‍ പെറ്റിരുന്നു
മറിയാമ്മ സാറ്റലൈറ്റ് ഫോണ്‍ വിളിച്ചു
മുറിയാതെ പൌണ്ട് എത്തി കുരിയാക്കോയ്ക്ക്
വൈകാതെ സ്പീഡ് പോസ്റ്റില്‍ വിസയുമെത്തി
മണിക്കൂറില്‍ അറുപതു പൌണ്ട് നേടും
മറിയേടെ കെട്ടിയോന്‍ ഞാന്‍ കുരിയാ
മറിയാമ്മ ഡൂട്ടിക്ക് പോയിടുമ്പോള്‍
ഹോട്ട് ബേഡില്‍ ചൂടന്‍ തകര്‍ത്തു കാണും
മാമരം കോച്ചും തണുപ്പ് അകറ്റാന്‍
സ്കോച്ച് ഒന്നു പൊട്ടിച്ചു വീശിടെണം
ലണ്ടനില്‍ കിട്ടുന്ന മദ്യമെല്ലാം
ലാവിഷായ് വാങ്ങി അടിച്ചിടെണം
ഭര്‍ത്താവുജോലിയും കനവു കണ്ട്‌
കുരിയാക്കോ ലണ്ടനില്‍ ഫ്ലൈറ്റ്ഇറങ്ങി

ലണ്ടനിലെത്തിയ നാള്‍ മുതല്‍ക്കു
മറിയാമ്മ മറിമായം കാട്ടി മെല്ലെ
രാവിലെ ബെഡ് കോഫി വെച്ചിടേണം
പ്രാതലോരുക്കി ഞാന്‍ നല്‍കിടേണം
ടോമിയെ ദിവസവും തൂറ്റിക്കണം
സോപിട്ട് നന്നായ്‌ കുളിപ്പിക്കണം
പട്ടിക്കു ഫുഡ് ഒക്കെ തീര്‍ന്നിടുമ്പോള്‍
മാര്‍കെറ്റില്‍ പോയി ഞാന്‍ വാങ്ങിടെണം
മറിയാമ്മ ജോലിക്ക് പോകും മുന്‍പെ
ചുളിയാതെ തുണി എല്ലാം തേച്ചു നല്കും
തിരുവല്ലേല്‍ ഉണക്കമീന്‍ വിറ്റിരുന്ന
കുരിയാക്കൊയ്ക്കിവിടിപ്പം സ്കോപ്പും ഇല്ല
മീന്‍ ഉണക്കാന്‍ ഒട്ടു വെയിലുമില്ല
കുരിയാക്കോ എന്ന ഞാന്‍ ഏകനല്ല
ലണ്ടനില്‍ എവിടെ തിരിഞ്ഞിടിലും
നൂറു കുരിയക്കോ പ്രേതമുണ്ട്
മിസിസിന്റെ പൌണ്ടിന് ഫുഡ് അടിക്കും
ഗ്ലോറിഫൈഡ് ഡോമെസ്ടിക്ക് കുരിയാക്കൊമാര്‍

Monday, 29 September 2008

ഹൃദയത്തിന്റെ ഭാഷ

പതിനാറു കഴിഞ്ഞപ്പോഴേ ഉള്ളില്‍ ചേക്കേറിയ മോഹമാണ് ,ഉസ്മാന്റെ ബാപ്പയെപോലെ ഗള്‍ഫില്‍ പോയി പത്തു കാശ് സമ്പാദിക്കണം. ഉസ്മാന്റെ മണം അവനണിയുന്ന ഉടുപ്പുകള്‍ ഒക്കെ ഒരു പ്രചോദനം ആയിരുന്നു .പത്താം ക്ലാസ് പാസായാലെ ഗള്‍ഫില്‍ ജോലി തരമാകുമെന്നു ഉമ്മ ഇടക്കിടെ ഒര്മിപിച്ചിരുന്നത്‌ കൊണ്ടു രണ്ടാം തവണയെങ്കിലും കയറികൂടി അത്രയ്ക്കായിരുന്നു പൂതി .പതിനെട്ടു തികയുന്ന അന്ന് തന്നെ പാസ്പോര്‍ട്ട് അപേക്ഷ കൊടുത്തു കാത്തിരിപ്പായി വിസക്കാരന്‍ മമ്മത് നേരത്തെ ഉറപ്പു പറഞ്ഞിട്ടുള്ളതാ പാസ്പോര്‍ട്ട് കിട്ടിയാലുടന്‍ എല്ലാവര്ക്കും കൊടുക്കുന്നതില്‍ പതിനായിരം കുറച്ചു വിസ തരാമെന്ന്.കാത്തിരുന്ന് കാത്തിരുന്ന് ഖാദര്‍പോലീസ് വെരിഫികെഷനും വന്നു ഇരുനൂറ്റി അമ്പതു കിട്ടിയപ്പോള്‍ ചോദ്യവും പറച്ചിലും ഇല്ലാതെ ഓന്‍ മടങ്ങി പിന്നെയും മാസമൊന്നു കഴിഞ്ഞു പാസ്പോര്‍ട്ട് കിട്ടാന്‍ . പോസ്റ്റ്മാന്‍ ഗോപാലേട്ടന്റെ കൈയില്‍ നിന്നും പാസ്പോര്‍ട്ട് ഒപ്പിട്ടു വാങ്ങുമ്പോള്‍ പുത്തനുടുപ്പ്‌ കിട്ടിയകുട്ടിയുടെ ഭാവമായിരുന്നു.ബാപ്പ കടം വാങ്ങി തന്ന പതിനായിരവുമായി മമ്മതിനെ തേടി യാത്രയായി. മമ്മത് വലിയ തിരക്കുള്ള മനുഷനാ ഒനില്ലാത്ത ബിസിനസ്സ് ഒന്നുമില്ല പഴയ പാട്ട കുപ്പി മുതല്‍ വിസ വരെ മമ്മത് കച്ചോടം ചെയ്യുന്നുട് .ഉമ്മച്ചിയുടെ അകന്ന ബന്ധവും പറയുന്നതു കേട്ടു ബന്ധവും പറഞ്ഞു അങ്ങ് ചെന്നാല്‍ മതി ,പക്ഷെ ഓന്‍ഒരു പാടു പേരെ രക്ഷ പെടുത്തിയിട്ടുണ്ട് ചാക്കുകാരന്‍ ജലീല്‍ എങ്ങനാ രക്ഷപെട്ടേ .

പണം കീസയിലാക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ഇക്ക ഗള്‍ഫില്‍ ഞാന്‍ ഏത് ഭാഷയാവും സംസാരിക്കേണ്ടി വരിക .മമ്മതൊന്നു ചൂളി ഒരു പാടു പേരെ കയറ്റി വിട്ടിടുണ്ടെങ്കിലും ഒരു ഉംറ ചെയ്യാന്‍ കൂടി പോയിട്ടില്ല എങ്കിലും തന്റെ പൊതു വിജ്ഞാനം വെച്ചു ഒന്നു തട്ടി അറബി നാടു ആണെന്കിലും നെനക്ക് അറബിന്റെ ഒന്നു ആവശ്യം വരില്ല ലേശം ഹിന്ദി പഠിച്ചാ മതി .പത്താം ക്ലാസില്‍ ഹിന്ദിക്ക് പത്തു മാര്‍ക്ക് വാങ്ങിയ ഞാന്‍ ഹിന്ദി സംസാരിക്കണമെന്ന് . പെരേല്‍ എത്തിയപ്പോള്‍ ബാപ്പ പറഞ്ഞു എന്തേലും അറബി വല്ലതും പഠിക്കണ്ടേ നെനക്ക് പള്ളിലെ മുയലിയാരോട് പറഞ്ഞിട്ടുണ്ട് നാളെ മുതല്‍ മുതല്‍ കുറച്ചു ദിവസം പള്ളിപെരെ പോ പഠിക്കേണ്ട സമയത്തു പഠിച്ചില്ല പിന്നാ ഇപ്പൊ ,ബാപ്പയെ ധിക്കരിച്ചു ശീലമില്ല . രാവിലെ പള്ളിപെരെ വെച്ചു ഉസ്മാനാണ് അത് പറഞ്ഞതു ഗള്‍ഫില്‍ അറബിയല്ലത്രേ ഉര്‍ദു ആണത്രേ സംസാരഭാഷ കൂടുതലും ഇന്ത്യക്കാരും പാകിസ്ഥാനികളും എന്തിന് ലോക്കല്‍ അറബികള്‍ വരെ ഉര്‍ദു സംസാരിക്കുമെന്ന് ബാപ്പ പറഞ്ഞിട്ടുണ്ടത്രേ .മുയലിയാരെ കാത്തു മദ്രസയില്‍ നില്‍ക്കുമ്പോളും ഇതായിരുന്നു ചിന്ത എന്താവും ഗള്‍ഫില്‍ എനിക്ക് സംസാരിക്കേണ്ടി വരിക .ആദ്യ ദിനം ആവശ്യം വേണ്ട അറബികള്‍ പഠിച്ചു പുറത്തു വന്നപ്പോളാണ് നസീറിക്കയെ കണ്ടത് പുള്ളി പന്ത്രണ്ടു കൊല്ലം ഗള്‍ഫില്‍ ഉണ്ടായിരുന്നതാണ് അറബി പഠിക്കാനാണ് താന്‍ വന്നതെന്ന് അറിഞ്ഞപ്പോള്‍ നാസരിക്കയ്ക്ക് ചിരി അടക്കാന്‍ ആയില്ല .പള്ളിലെ അറബി അല്ലത്രേ അവിടുത്തെ സംസാരഭാഷ നെനക്ക് മലയാളം അറിഞ്ഞു കൂടെ അത് മതി അറബി നാട്ടില്‍ ഒരു കല്ലിനോട് പോലും മലയാളം പറഞ്ഞാല്‍ മനസിലാകുമാത്രേ .നാസരിക്ക എനിക്ക് കുറച്ചൊന്നും ഉ‌ര്‍ജമല്ല പകര്ന്നു തന്നിരിക്കുന്നത് .അങ്ങ് ഏഴാം കടലിനു അപ്പുറത്തും എന്റെ മലയാളം മതിയത്രേ .

ബപ്പയുടെയും ഉമ്മയുടെയും ദുവാ പടച്ച തമ്പുരാന്‍ കേട്ടിരിക്കുന്നു .വിസയുമായി മമ്മതിക്കാ വന്നു അറബിന്റെ കമ്പനിയില്‍ ശിപായി ,ജോലി എന്തായാലും മതി തന്നെ അവഗണിച്ചവരുടെ മുന്‍പിലൂടെ ഒന്നു നിവര്‍ന്നു നടക്കണം .ആധാരം പണയം വെയ്ക്കാണ്ട് തന്നെ ബാക്കി പണവും റെഡിയായി ഗള്‍ഫില്‍ പോകുന്നവര്‍ക്ക് പണം കടം കിട്ടാന്‍ പഞ്ഞമില്ലത്രേ .കാത്തു കാത്തു ഒടുവില്‍ ആ ദിനവും വന്നു കുടുംബത്തില്‍ നിന്നും ആദ്യമായി ഒരാള്‍ വിമാനം കയറുന്നു .രണ്ടു തലമുറയുടെ സ്വപ്നമാണ് ബാപ്പക്കും മൂത്തപ്പക്കും സാധിക്കാത്തതാണ് .നിലവിളികള്‍ തുടങ്ങി ഉമ്മ എന്നെ പിരിഞ്ഞിരുന്നിട്ടില്ല പറക്കും തളിക എന്നെ വഹിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു എന്റെ ആഹ്ലാദം ആകാശത്തോളം ഉയരുകയായി .

ഉമ്മ പറഞ്ഞ കഥകളിലെ മുത്തു രസൂലിന്റെ നാട്‌ ഓര്മ വെച്ച നാള്‍ മുതല്‍ എന്റെ സ്വപ്ന ഭൂമി .വിമാനത്താവളത്തിലെ നീണ്ട ക്യുവില്‍ നിന്നും പുരത്തു കടന്നപ്പോള്‍ ആധിയായി ആരാവും സ്വീകരിക്കാന്‍ ഉണ്ടാവുക ,ഏത് ഭാഷയാവും സംസാരിക്കുക നാസിര്‍ പറഞ്ഞ വിശ്വ മലയാളത്തിലാണ് എന്റെ പ്രതീക്ഷ .പുറത്തു കടന്നതും ഒരു കറുത്ത തടിച്ച് അറബി വന്നു ചുമലില്‍ തട്ടി ചോദിച്ചു ഷൂ ഇസ്മക്ക് ഇന്ത?അന്ന് ആദ്യമായാണ് ഷൂ ഇടുന്നത് ഞാന്‍ കാലിലേയ്ക്ക് നോക്കി .ആത്തിനീ ജവാസ് അയാളെന്റെ പാസ്പോര്‍ട്ടിന് നേരെ കൈ നീട്ടി ഞാന്‍ പിന്നോട്ടാഞ്ഞു പതിനാറു വയസു മുതല്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു നേടിയതാണ് .പോക്കറ്റില്‍ നിന്നും അയാളെന്റെ ഫോട്ടോ കാട്ടി ഇതു നീയല്ലേ എന്ന് ചോദിച്ചപ്പോഴാണ് മനസിലായത് ഇതാണെന്റെ കഫീല്‍ .ഉമ്മച്ചി തന്നു വിട്ട അച്ചാറുസഞ്ചിയും തൂക്കി അയാളുടെ പിന്നാലെ നടക്കുമ്പോള്‍ ആയിരം ചിന്തകളായിരുന്നു മനസ്സില്‍ .പരവതാനി വിരിച്ച പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡും കൂറ്റന്‍ കെട്ടിടങ്ങളും നിറഞ്ഞു തൂങ്ങുന്ന ഇന്തപനയും ഒരു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ നോക്കിയിരുന്നു .നഗരം പിന്നിട്ടു എതോക്കയോ മരുഭൂമിയിലൂടെ വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് എന്റെ ചിന്തകള്‍ അതിനെക്കാളേറെ വേഗത്തിലും .ഏകദേശം മരുഭൂമിയുടെ മധ്യത്തിലായി വണ്ടി നിന്നു ഒരു ചെറിയ വീട് അതിനരികിലായി കുറെ ഒട്ടകങ്ങളും .ഒട്ടകങ്ങള്‍ക്കു കാവലാണ് എന്റെ ജോലി മനുഷ്യനും മാന്ജാതിയും ഇല്ലാത്ത മരുഭൂമിയില്‍ ഞാനും കുറെ ഒട്ടകങ്ങളും മാത്രം ആഴ്ചയിലൊരിക്കല്‍ അറബി വന്നു ക്ഷേമം അന്വേഷിച്ചു മടങ്ങും പിന്നെ ഞാനും കുറെ ഒട്ടകങ്ങളും മാത്രം .അറബിയും ,ഉര്‍ദുവും ,ഹിന്ദിയും ,നാസരിക്കയുടെ വിശ്വ ഭാഷയായ മലയാളവും വഴങ്ങാത്ത ഈ ഒട്ടകങ്ങള്‍ക്കു നടുവില്‍ ഹൃദയം കൊണ്ടു സംവദിച്ചു ഞങ്ങള്‍ സന്തുഷ്ടരായി കഴിയുന്നു.

Saturday, 27 September 2008

ഒരു തല്ലു കൊള്ളി

പച്ചരിപല്ലുകൊണ്ട് അമ്മതന്‍ മാറില്‍ ഇറുക്കി കടിച്ചപ്പോള്‍
സ്നേഹവായ്പ്പോടെന്നെ അമ്മ തല്ലി

പിച്ച നടക്കുമ്പോള്‍ മണ്ണില്‍ കളിച്ചപ്പോള്‍
ഇച്ചയെന്നോതി എന്‍ അച്ഛന്‍ തല്ലി .

ഹരീ ശ്രീ മുഴുവനും തെറ്റാതെ ചൊല്ലാഞ്ഞാല്‍
കോങ്കണ്ണി ടീച്ചര്‍ അന്നാദ്യം തല്ലി.

സ്ലേറ്റ് തുടക്കാന്‍ മഷിത്തണ്ട് നല്കാഞ്ഞാല്‍
പയസെന്ന ചങ്ങാതി അന്ന് തല്ലി.

സൂത്രവാക്യങ്ങള്‍ മറന്നു ചൊല്ലിടുന്ന ഞാനെന്ന
മടയനെ കാഞ്ഞൂ പറമ്പന്‍ കണക്കറ്റ് തല്ലി.

ക്ലബ്ബ് നടത്തി പിരിച്ചൊരു കാശിന്റെ -
കണക്കു ചോദിച്ചവര്‍ പൊതിരെ തല്ലി.

കൊണ്ഗ്രെസ്സ് ജയിക്കുന്ന കോളേജ് ഇലക്ഷനില്‍
പൊരുതാതിരിക്കാന്‍ ഇരുട്ടില്‍ തല്ലി.

പള്ളി കൈക്കാരനാം പൂണിയിലെ ചാക്കോയെ -
ചീത്ത പറഞ്ഞപ്പോള്‍ കമ്മിറ്റിക്കാരൊക്കെ ചേര്ന്നു തല്ലി.

ശങ്കരന്‍ കുട്ടിടെ വേലിവഴക്കിനു മാധ്യസ്ഥം ചെന്നപ്പോള്‍
കുട്ടിടെ മോന്‍ എടുത്തിട്ട് തല്ലി.

മതമില്ലാ ജീവനെ പിന്‍വലിപ്പിക്കുവാന്‍ ധര്‍ണ നടത്തുമ്പോള്‍
കേരളാ പോലീസ് ഓടിച്ചിട്ട് തല്ലി .

പടച്ചോന്റെ കൃപകൊണ്ട് മരുഭൂവില്‍ എത്തീട്ട്
നല്ല തല്ലൊന്നുമെ കിട്ടിയില്ല .

ബ്ലോഗെഴുത്ത് ഇപ്പടി മുന്നോട്ടു പോയിടില്‍
ഉടനൊരു തല്ലിനായ് കാത്തിരിപ്പൂ .Thursday, 18 September 2008

ഗോഡ്സെയുടെ നാട്

ഇരുളില്‍ നിന്നു ഞങ്ങളെ പ്രകാശത്തിലേക്കും ,അസത്യത്തില്‍ നിന്നും സത്യത്തിലെയ്ക്കും ,മരണത്തില്‍ നിന്നും നിത്യതയിലെയ്ക്കും ഞങ്ങളെ പ്രവേശിപ്പിക്കണമേ എന്ന് പ്രാര്ഥിച്ചിരുന്ന ഋഷി വര്യന്മാരുടെ നാടാണ് ഭാരതം .സകല സംസ്കാരങ്ങളെയും സമഭാവനയോടെ സ്വീകരിച്ച മാതൃകാദേശം.പാശ്ച്യത്യര്‍ ഔപചാരിക കൂടികാഴ്ചയില്‍ ഹസ്തദാനം ചെയ്തു അഭിവാദ്യം സ്വീകരിക്കുമ്പോള്‍ നാം ഭാരതീയര്‍ ഇരു കൈയും കൂപ്പി നമസ്കാരം ചൊല്ലുകയാണ് പതിവ് ഇതിനര്‍ത്ഥം ഞാന്‍ നിന്നിലുള്ള ദൈവാംശത്തെ ബഹുമാനിക്കുന്നു എന്നാണ്‌,ജീവനുള്ള സകല ചരാചരങ്ങളിലും ദൈവത്തെ കാണുന്ന മഹത്തായ സംസ്കാരത്തിന് ഉടമകളായ നാം ചില സ്വാര്‍ത്ഥ ലാഭക്കാരുടെ കൈയിലെ കളിപാവകള്‍ ആകുമ്പോള്‍ നഷ്ടമാകുന്നത് ഭാരതം എന്ന മഹത്തായ രാജ്യത്തിന്റെ പൈതൃകമാണ് .ഭാരതീയരെല്ലാം ഹിന്ദു പാരംബര്യം പേറുന്നവരാനെന്ന സത്യം പരക്കെ അംഗീകരിക്കപെട്ടതാണ് .ജന്മം കൊണ്ടു ഹിന്ദുവും കര്‍മം കൊണ്ടു ഭാരതീയരും വിശ്വാസം കൊണ്ടു മറ്റു മതസ്ഥരും ആയവരെ ആക്രമിച്ചു ഇല്ലായ്മ ചെയ്യുന്നത് ഒരു ഉത്തമ ഭാരതീയന് ചേര്‍ന്നതാണോ ?

ഇയടുത്ത കാലത്തു മത നൂന്യപക്ഷങ്ങള്‍ക്ക്‌ നേര്‍ക്ക്‌ നടക്കുന്ന ആക്രമങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്താണ് ? രാജ്യം പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുന്ന ഈ ഘട്ടത്തില്‍ തികച്ചും ഏകപക്ഷീയമായ ഈ ആക്രമണങ്ങള്‍ ലക്‌ഷ്യം വെയ്ക്കുന്നത് എന്താണ് ?തികച്ചും രാഷ്ടീയപ്രേരിതങ്ങള്‍ അല്ലെ ഇവ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .തീവ്ര ഹിന്ദുത്വം ഇന്ത്യന്‍ രാഷ്ടീയത്തില്‍ നന്നായിവേകുന്ന പരിപ്പാനെന്നു ഭാരതീയ ജനത പാര്‍ടിക്കും അതിന്റെ പോഷക സംഘടനകള്‍ക്കും നന്നായി അറിയാം .അയോധ്യ എന്ന ബാബറി മസ്ജിദ് പ്രശ്നം പരമാവധി ചൂഷണം ചെയ്തു വടക്കേ ഇന്ത്യയില്‍പടര്ന്നു കയറിയ ഹിന്ദുത്വ വികാരം വെറും രണ്ടു എം പി മാത്രം ഉണ്ടായിരുന്ന ഭാരതീയ ജനതാപാര്ടിയെ ഇന്ത്യ ഭരിക്കുന്ന പാര്‍ടി ആയി ഉയര്‍ത്തിയില്ലേ .അഞ്ചു കൊല്ലം ഇവര്ക്ക് ഭരിക്കാന്‍ കിട്ടിയിട്ടും തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ രാമ ക്ഷേത്രം പൂര്‍ത്തിയാകാഞ്ഞതെന്തുകൊണ്ട്?ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാഞ്ഞത് കൊണ്ടു എന്ന വരട്ടു ന്യായം പറയാനുണ്ടാവും ഒരു പക്ഷെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാലും ഇവര്‍ ഇതിന് തുനിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാലം കടന്നു കഴിഞ്ഞാല്‍ നാരായണനെ കൊണ്ടു എന്ത് ഗുണം .രാജ്യം മുഴുവന്‍ നടക്കുന്ന സ്ഫോടനങളുടെ ഉത്തരവാദിത്തം ഒരു സമുദായത്തിന്റെ മേലും മതപരിവര്‍ത്തനത്തിന്റെ കുത്തക മറ്റൊരു സമുദായത്തിന് മേലും വീതിച്ചു നല്‍കിയാല്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമായി .കേരളത്തില്‍ സംഘ പരിവാര്‍ ശക്തികള്‍ വിശ്വ രൂപത്തില്‍ എത്താത്തതിന് ഇടതുപക്ഷതോടാണ് നന്ദി പറയേണ്ടത് .പുരോഹിത ശ്രേഷ്ടര്‍ എന്തൊക്കെ പറഞ്ഞാലും സംഘ പരിവാറിനെ കേരളത്തില്‍ വളരാന്‍ അനുവദിക്കാത്തത് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ ആണ്‌െന്നത് പറയാതെ വയ്യ .

ഇശ്വരനിലേയ്ക്കുള്ള മാര്‍ഗം ചൂണ്ടികാണിക്കുകയാണ് സകല മതങ്ങളുടെയും പരമമായ ലക്‌ഷ്യം . ഒന്നും മറ്റൊന്നിനെക്കാള്‍ കേമമാല്ലന്നിരിക്കെ സ്വന്തം വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുന്ന ഒരുവന് എങ്ങനെ മറ്റൊരുവന്റെ വിശ്വാസത്തെ ആക്രമിച്ചു കീഴ്പെടുത്തുവാന്‍ കഴിയും .സംഘ പരിവാര്‍ അജണ്ട മുന്‍നിര്‍ത്തി അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നവര്‍ക്ക് ഒരു പക്ഷെ മോഡി ഗുജറാത്തില്‍ നേടിയ വിജയമാവം ആത്മവിശ്വാസം പകരുന്നത് .കഴിഞ്ഞ ഭരണത്തിനിടയില്‍ ഗാന്ധി വധ കേസില്‍ ഗൂഡാലോചന കുറ്റം ആരോപിക്കപെട്ടിരുന്ന സവര്കരുടെ ചിത്രം പാര്‍ലെമെന്റില്‍ സ്ഥാപിക്കാനെ കഴിഞ്ഞുള്ളൂ .ഇനി ഒറ്റയ്ക്ക് ഭൂരിപക്ഷമായാല്‍ ശങ്കര്‍ കിസ്തയ്യയും ,ഗോപാല്‍ ഗോഡ്സെയും ,മദന്‍ലാല്‍ പാഹ്യയും ,ദിഗംബര്‍ രാമചന്ദ്രയും ,നാരായണന്‍ ആപ്തെയും ,വിഷ്ണു കാര്കരെയും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണ് പറ്റുമെങ്കില്‍ പാര്‍ലെമെന്റില്‍ ഗാന്ധി പ്രതിമക്കരികെ നാതുറാം ഗോഡ്സെയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കപെട്ടാല്‍ അത്ഭുതപെടരുത് ഇതു ഇന്ത്യയാണ് ,ഗാന്ധിയുടെ നാട് ,ക്ഷമിക്കുക ഗോഡ്സേയുടെ നാട് .

Friday, 12 September 2008

പ്രചോദനം എന്ന മോഷണം

ദൈവം ലോകത്തെ സ്നേഹിച്ചത് കൊണ്ടു കഥകള്‍ ഉണ്ടായി എന്നൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് അങ്ങനെയെന്കില്‍ ദൈവം നമ്മളില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരല്ലേ എഴുത്തുകാര്‍ ,തീര്ച്ചയായും പക്ഷെ ഇവിടെ ഒരാള്ക്ക് മറ്റൊരു എഴുത്തുകാരനെ കണ്ടുകൂടാ ആശയപരമായ സംഘട്ടനങ്ങള്‍ എന്ന പേരിലുള്ള ചെളി വാരി എറിയല്‍ അതിന്റെ സര്‍വ സീമകളും കടന്നു മുന്നേറുകയാണ് .ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് ജേതാവായ എം പി വീരേന്ദ്ര കുമാറിനെ കൂലി എഴുത്തുകാരെ കൊണ്ടു എഴുതി അവാര്‍ഡ് വാങ്ങിയവന്‍ എന്ന് ചെമ്മനം ചാക്കോ അധിഷേപിച്ചത് കേട്ടിരിക്കുമല്ലോ .ചിലര്‍ സ്വയം കാളിദാസന്‍മാര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ കള്ളന്‍ ദാസന്മാരാകുന്നു അതിന് പുതിയൊരു ഭാഷ്യവും പ്രചോദിതം.മറ്റൊരുവന്റെ കൃതി വള്ളി പുള്ളി വിടാതെ സ്വന്തം പേരില്‍ പടച്ചു പ്രചോധിതര്‍ ആകുന്നവരെ ദൈവം എത്രമേല്‍ സ്നേഹിക്കുന്നുന്ടാവണം.

മലയാളം കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ പ്രചോദിതന്‍ ഒരു പക്ഷെ സംവിധായകന്‍ പ്രിയദര്‍ശന്‍ ആകാനെ വഴിയുള്ളൂ പക്ഷെ തന്‍റെ സൃഷ്ടികള്‍ക്ക് സുന്ദരവും ശക്തവുമായ ആഖ്യാനം കൊണ്ടു തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു എന്നത് വാസ്തവം .തന്‍റെ സൃഷ്ടികള്‍ ഒട്ടുമിക്കവയും പ്രചോദിതങ്ങള്‍ ആണെന്ന് പരസ്യമായി സമ്മതിച്ച ഒരു വ്യക്തികൂടിയാണ് അദ്ദേഹം .ഞങ്ങളുടെ നാട്ടില്‍ ഒരു കേട്ടു കേള്‍വിയുണ്ട് തകഴി ശിവശങ്കര പിള്ളക്ക് ആരോ ഒരു കൊച്ചു കഥാകാരന്‍ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാന്‍ കൊടുത്ത കഥയാണത്രേ പില്‍കാലത്ത് ചരിത്രം സൃഷ്ടിച്ച ചെമ്മീന്‍ . ഇതില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു പറയുക വയ്യ എന്തുകൊണ്ടെന്നാല്‍ കയര്‍ പോലെ അനേകം അമൂല്യകൃതികള്‍ അദ്ധേഹത്തിന്റെ തൂലിക തുമ്പില്‍ നിന്നു പിറന്നവ തന്നെ.

സംഗീത ലോകത്താണ് ഏറ്റവും കൂടുതല്‍ പ്രചോദനങ്ങള്‍ ഉണ്ടായിട്ടുള്ളതതും ഉണ്ടായികൊണ്ടിരിക്കുന്നതും .സംഗീതം ഉണ്ടായ കാലം മുതല്‍ക്കേ പ്രചോദന സൃഷ്ടികളും ഉണ്ടായിട്ടുന്ടെന്നത് ചരിത്രം . എന്തെങ്കിലും ഒക്കെ സൃഷ്ടിക്കനമെന്ന് അദമ്യമായ മോഹം ഉണ്ടാവുകയും സ്വന്തം മണ്ടയില്‍ മഹാത്തയവ ഒന്നു പിറക്കാതെ വരുകയും ചെയ്യുമ്പോള്‍ ആവാം കൂടുതല്‍ പേരും പ്രചോദിതര്‍ ആവുക .ഇയടുത്ത കാലത്തു ഏറ്റവും ഒടുവില്‍ കേട്ട പ്രചോദനവും സിനിമ ഗാന രംഗത്ത് നിന്നും തന്നെ ആയിരുന്നു .എണ്‍പതുകളില്‍ ഹിറ്റായി നിന്ന ഒരു മാപ്പിള പാട്ടിനെ വള്ളി പുള്ളി വിടാതെ പുനര്‍ജനിപിച്ചതിനെ ചൊല്ലിയുണ്ടായ വിവാദം മറക്കാന്‍ വഴിയില്ല .പ്രചോദനം ഒരു കള്ളനാണയം ആണെന്ന് സുകുമാര്‍ അഴിക്കോട് എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു . ആരുടെ കൃതി കണ്ടിട്ടാണോ എപ്പോഴാണോ പ്രചോദനം ഉണ്ടാവുകയെന്ന് പറയുക വയ്യ . വെറുമൊരു മോഷ്ടാവാം ഇവരെ ദയവായി ഇനിമേല്‍ പ്രചോദിതര്‍ എന്ന് വിളിക്കുക .

Monday, 8 September 2008

ചില വലതുപക്ഷ ചിന്തകള്‍

കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ ഒരു പക്ഷെ അടയ്ക്ക കുരു പോലെ ഇടതുപക്ഷ ചിന്തകരെ കണ്ടേക്കാം പക്ഷെ വലതുപക്ഷ ചിന്തകരോ ?വലതുപക്ഷ ചിന്തകന്‍ എന്ന പദം പോലും മലയാളിക്ക് അന്യമായ ഒന്നാണെന്ന് തോന്നുന്നു .ഈ ചിന്തകരെല്ലാം ഇടതുപക്ഷക്കാര്‍ ആയതു എന്ത് കൊണ്ടു ?ഇടതു ഭാഗം ചേര്ന്നു ചിന്തിചാലെ മുഖ്യധാരയിലേയ്ക്കു എത്തിപെടാന്‍ കഴിയു എന്ന മിഥ്യ ധാരണയാണോ ഇതിന് പിന്നില്‍ ?അതോ സ്വന്തം കസേര ഉറപ്പിക്കാന്‍ പാടുപെടുന്ന നേതാക്കളുടെ ഇടയില്‍ ചിന്തയല്ല രാഷ്ടീയ കാപട്യം എന്ന പ്രായോഗിക ബുദ്ധിക്കെ സ്ഥാനം ഉള്ളു എന്ന തിരിച്ചറിവാണോ വലതുപക്ഷ ചിന്തകര്‍ കുറയാന്‍ കാരണം .

എന്തായാലും കേരളത്തിലെ ചിന്തകന്‍മാരുടെ കുത്തക കമ്മ്യൂണിസ്റ്റ് പാര്‍ടി കൈയടക്കി വെച്ചിരിക്കുകയാനെന്നത്‌ വാസ്തവം . ഇടതുപക്ഷം ഭരിക്കുമ്പോള്‍ നാവു നഷ്ടപെടുന്ന ചിന്തകരും സാംസ്കാരിക നായകന്മാരും ഭരണമൊന്നു മാറിയാല്‍ ആയിരം നാവുള്ളവരായി പുനര്‍ജനിക്കുന്നതും നാം കാണുന്നു .ഇടതുപക്ഷം കുറ്റമറ്റ ഭരണം നടത്തുന്നത് കൊണ്ടു ഇവര്‍ തങ്ങളുടെ ചിന്ത മണ്ഡലങ്ങള്‍ക്ക് താല്‍കാലിക അവധി കൊടുക്കുന്നതാണോ ? അതോ കണ്ടിട്ടും കേട്ടിട്ടും വ്യക്തി പ്രഭാവം എന്ന ചങ്ങല്യ്ക്കുള്ളില്‍ സ്വയം ബന്ധിതരാവാന്‍ നിര്‍ബന്ധിതര്‍ ആവുന്നതാണോ?പണ്ടു വീട്ടിലിരുന്നു പുസ്തകം വായിക്കുമ്പോള്‍ സാധാരണക്കാരനായ എന്റെ അപ്പന്‍ പറയുമായിരുന്നു കൂടുതല്‍ വായിക്കേണ്ട വായിച്ചാല്‍ നീയൊരു കമ്മ്യൂണിസ്റ്റ് ആവുമെന്ന് .നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിന്റെയും ധാരണയാണ് ഇതെന്ന് തോന്നുന്നു . ഈ മിഥ്യാ ധാരണയാവാം ചിന്തിക്കുന്നവരെയെല്ലാം കമ്മ്യൂണിസ്റ്റ് ആകാന്‍ പ്രേരിപ്പിക്കുന്നതും .ഒരിക്കല്‍ ഈ മേഖലയില്‍ അവരോധിക്കപെട്ടു കഴിഞ്ഞാല്‍ പിന്നീട് സ്വയം മറക്കുന്നു എതിര്‍ക്കപെടെണ്ടാവയോടു പോലും ഒരു തരം സ്റോക്ക് ഹോം സിന്ദ്രോം .വയറാണ് ദൈവമെന്നു കരുതുന്നവര്‍ എങ്ങനെ ശക്തനോടെതിര്‍ക്കും ,അന്ന വിചാരമല്ലേ മുന്നേ ഉണ്ടാവേണ്ടത് .നട്ടെല്ലിന്റെ സ്ഥാനത്ത് മറ്റു പലതുമാണ് ഇവര്‍ക്കെന്നു തോന്നിപോകും .

കേരളത്തില്‍ കൊണ്ഗ്രെസ്സ് ഏത് താല്‍കാലിക സ്റ്റേജില്‍ സമ്മേളനം നടത്തിയാലും സ്റ്റേജ് പോളിയാറുണ്ട് ആരും കരുതിക്കൂട്ടി ചെയുന്നതോന്നുമല്ല കേള്‍വിക്കാരെക്കാള്‍ നേതാക്കള്‍ ഉണ്ടാവുമ്പോള്‍ പഴയതടിയല്ലേ അതിനും ഇല്ലേ ഒരു കപ്പാസിറ്റി .ഇക്കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പങ്കെടുത്ത ഒരു പരിപാടിയില്‍ സ്ടജില്‍ ഇരുന്നവര്‍ കേന്ദ്ര കേരള ലോക്കല്‍ നേതാക്കള്‍ അടക്കം അന്‍പത്തിമൂന്നു പേര്‍. പൂരത്തിന് എത്ര ആനകള്‍ പങ്കെടുക്കുന്നുവോ അത്രക്ക് പൂരം കേമാമാവുമെന്നാണ് പറയാറ് പക്ഷെ ഇവിടെ ചില നേതാക്കന്മാരുടെ നടുവോടിയുന്നത്‌ മാത്രം മിച്ചം .എങ്ങനെയെങ്കിലും നേതാവാകുക പറ്റുമെങ്കില്‍ഒരു പഞ്ചായത്ത് മെമ്പര്‍ എങ്കിലും ആകുക അതിനായി എന്തെല്ലാം വേലകളാണ് അതിനിടയില്‍ ചിന്തക്കെവിടെ സ്ഥാനം .ചിന്തയും പറഞ്ഞു ചെന്നാല്‍ എങ്ങും എത്താനാവില്ലന്നോ അല്ലെങ്കില്‍ അതെല്ലാം മറുപക്ഷത്തിന്റെ മാത്രമാണെന്നൊരു മിഥ്യാ ധാരണയോ ആവാം വലതുപക്ഷ ചിന്തകര്‍ കുറയുന്നതിന് അല്ല ഇല്ലാത്തതിന് കാരണം .

Sunday, 7 September 2008

വി കെ ബാല വായിച്ചറിയാന്‍ ..

പ്രിയ സുഹൃത്ത് ബാലാ ,

ഞാനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനോഅന്ധ വിശ്വാസത്തിന്റെ ദീര്‍ഘ വൃത്തത്തില്‍ ചരിക്കുന്നവനോ അല്ലെന്നു ആദ്യമേ തന്നെ വ്യക്തമാക്കട്ടെ . ഒരു സൂഫി പഴംചൊല്ലുണ്ട് നീയെന്തു ഭക്ഷിക്കുന്നുവോ അത് നീയായി തീരുമെന്ന് എന്റെ സ്വഭാവ രൂപീകരണ കാലങട്ടത്തില്‍ എനിക്ക് നല്‍കപെട്ട വിശ്വാസത്തിന്റെ പാഠങ്ങള്‍ എന്നെ സ്വധീനിച്ചിടുന്ടെന്നത് സുവ്യക്തം, എന്റെ കുട്ടികളും ആ രീതിയില്‍ വളരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ സ്വാര്‍ത്ഥതയായി മറ്റുള്ളവര്‍ വ്യാഖ്യാനിച്ചാല്‍ അവരോട് ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ . ഞാന്‍ എന്റെ കുട്ടിയുടെ വളര്‍ച്ചയും വികസനവും കാംഷിക്കുന്നതുപോലെ ഞങ്ങളുടെ വിശ്വാസങ്ങളും മതമൂല്യങ്ങളും സംരക്ഷിക്കുവാന്‍ മത മേലദ്ധ്യക്ഷന്‍ മാരും കടപെട്ടിരിക്കുന്നില്ലേ ? അതിന് നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുതോല്പിക്കാന്‍ വിശ്വാസി എന്ന നിലയില്‍ ഞങ്ങളും ബാധ്യസ്തര്‍ അല്ലെ?

ദൈവ വിശ്വാസവും കമ്മ്യൂണിസവും ഒരു സമാന്തര രേഖയുടെ രണ്ടു അറ്റങ്ങള്‍ ആണെന്ന് കാറല്‍ മാര്‍ക്സ് മുതല്‍ സഖാവ് പിണറായി വിജയന്‍ വരെ വ്യക്തമാക്കി കഴിഞ്ഞ സ്തിതിക്ക് വിശ്വാസികളില്‍ നിന്നും പിന്തുണ പ്രതീഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ അല്ലെ?

എല്ലാ സമൂഹത്തിലും കള്ളാ നാണയങ്ങള്‍ ഉണ്ടായിരിക്കെ കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക്‌ ആനുകാലിക രാഷ്ടീയ സംഭവ വികസങ്ങളുമായി കൂടി കൂട്ടി വായിക്കേണ്ടതല്ലേ ?സെന്സേഷനളിസം മാത്രം ലക്ഷ്യമാകി സാദാരണ സംഭവങ്ങളെ എങ്ങനെ വിവാദംആക്കാം എന്ന് മല്‍സര ബുദ്ധിയോടെ ചിന്തിക്കുന്ന ദ്രിശ്യ മാധ്യമങ്ങള്‍ ഒരു ചെറിയ പക്ഷതെയെന്കിലും തെറ്റിധരിപ്പിക്കുന്നുട് ഇയടുത്ത കാലത്തു അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ തിരുമേനിയെ പോലെ ഏറ്റവും കൂടുതല്‍ തെറ്റിധരിപ്പിക്കപെട്ട വ്യക്തിയും ഉണ്ടായിട്ടില്ല . അദ്ധേഹത്തിന്റെ പ്രസംഗങ്ങള്‍ ദുര്‍ വ്യാഖ്യാനിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന കസര്‍ത്തുകള്‍ എടുത്തു പറയേണ്ടതുണ്ട് .ആലപ്പുഴ മാര്‍ സ്ലീബ ഫോരോനപള്ളിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ തങ്ങള്‍ക്കു ആവശ്യമുള്ളത് മാത്രം ചികഞ്ഞെടുത്തു ഒറിസയിലെ ആക്രമണങ്ങള്‍ നിസാരം എന്ന് വരെ ചില ദോഷൈക ദൃക്കുകള്‍ പ്രചരിപ്പിക്കുന്നത്‌ കേള്‍ക്കാനിടയായി .

കമ്മ്യുനിസതിന്റെ മാനവികത ഒരു ഉത്തമ വിശ്വസിക്കും തിരസ്ക്കരിക്കാന്‍ ആവില്ല പക്ഷെ ആശയങ്ങള്‍ ആമാശയങ്ങള്‍ക്കും കീശയുടെ കനത്തിനും അടിപെടുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചില എതിര്‍ സ്വരങ്ങള്‍ വനരോദനങ്ങള്‍ ആകുന്നതു നാം കാണുകയാണ്.ചില പുരോഹിതര്‍ അമേരിക്കന്‍ ചാരന്മാരനെന്നു അക്ഷേപിക്കുന്നവരെ നിങ്ങള്‍ അറിയുക പുരോഹിതര്‍ എന്ന സമര്‍പ്പിതരിലൂടെ മാത്രമല്ല വെരുക്കപെട്ട ചിലരെ വിശുദ്ധര്‍ ആക്കുന്ന ഭൂരിപക്ഷതിലൂടെയും അമേരിക്കന്‍ ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് .

Saturday, 30 August 2008

മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍

ഒരു മഴചാറ്റല്‍ കവിളില്‍ തലോടി കടന്നു പോം നേരത്ത്

പെരുമഴ പെയ്യുമെന്‍ നാടിനെ ഓര്‍ത്തു ഞാന്‍

പെരുമഴ തോരുമ്പോള്‍ തൊടിയിലെ വെള്ളത്തില്‍

കടലാസ് തോണി ഒഴുക്കി രസിച്ചതും

തെറ്റി പിടിച്ചൊരു കൊച്ചു പരലിനെ

കുപ്പിയിലിട്ട് വളര്‍ത്തിയ ബാല്യവും

മണ്ടൂക രോദനം കേട്ടുമയങ്ങിയ കുളിരുള്ള രാത്രിയും

മഴയില്ലാ നാട്ടിലെ ചാറല്‍ മഴയിലെന്‍

ഓര്‍മ്മകള്‍ വെറുതെ അലസമായ് അലയുമ്പോള്‍

അറിയുന്നു ഞാനെന്‍ ബാല്യ കൌമാരങ്ങള്‍

പിന്നിട്ടെന്‍ നാടിന്‍റെ ഹരിതഭംഗി.

Sunday, 24 August 2008

ഒരു പ്രവാസിയുടെ സ്വപ്‌നങ്ങള്‍

കനകം വിളയുന്ന നാട്ടില്‍ നിന്നും
കള കളം പാടുന്ന പുഴകള്‍ തേടി
ഉരുകി മരിചോരെന്‍ ദേഹിയെ ഞാന്‍
പള പളാ മിന്നുന്ന സൂടിലാക്കി

കനകത്തിന്‍ നിറമേറും വാച്ചും കെട്ടി
ഭംഗിയായ് രേ ബാന്ടെ ഗ്ലാസും വെച്ചു
എന്റെ ഓര്‍മകള്‍ മേയുന്ന മണ്ണില്‍ എത്തും
അറബിയും ഇന്ഗ്ലീഷും മലയാളവും
കൂടി കലര്‍ത്തി ഞാന്‍ സ്പീക് ചെയ്യും
കാണുവാനെത്തുന്ന ഫ്രിണ്ട്സിനെല്ലാം
സ്കോച്ചും ചികെനും, മാല്ബോരോയും
ഗ്ലാമരായ് എന്നാരു ചൊല്ലിയാലും
ഒരു പെര്‍ഫ്യും ഫ്രീ ആയി നല്‍കിടും ഞാന്‍

ബന്ധുക്കള്‍ക്കെല്ലാം കൈനിറയെ
അളിയനും പെങ്ങള്‍ക്കും സ്പെഷിലായി വീഡിയോ
അയല്പക്കക്കാര്‍ക്കെല്ലാം ന്യായമായ് ഓരോന്നും
ദിവസവും കാറില്‍ ഞാന്‍ നാടു ചുറ്റും
കാമെറ തൂക്കി ഞെളിഞ്ഞു നില്ക്കും
ടെണ്ടര്‍ കോകനുറ്റ് ജൂസിനായി ഞാന്‍
വീട്ടിലെ തെങ്ങില്‍ വലിഞ്ഞു കേറും

അയ്യോ ! ഒരു നിമിഷം ഞാനാ പഴയ വണ്ണാന്‍ ആയി
സോഫ്റ്റ് ദ്രിങ്കിനായി ഞാന്‍ തെങ്ങില്‍ കയറില്ല
അയലത്തെ അനുവിന്റെ കടയില്‍ നിന്നും
പെപ്സിയോ കോളയോ പാര്സലായ് വാങ്ങിടും
അങ്ങനെ രണ്ടു മാസം ഞാന്‍ അടിച്ച് പൊളിക്കും

പിന്നീടെനിക്കിവിടെ തിരികെ എത്തീടെണം
അറബിതന്‍ കുപ്പായം ചുളിയാതെ തേയ്ക്കണം
കാറ് കഴുകേണം തോട്ടം നനയ്ക്കണം
അറബി നാട്ടില്‍ ഇനി എന്ത് ചെയ്താലെന്താ
നാട്ടിലെന്‍ ചങ്ങാതി ചൊല്ലണ്,

"പഹയാ സുക്ര്തം ചെയ്ത ജന്മമാ നിന്റെ "

Sunday, 17 August 2008

പ്രവാസി ചാച്ചന്‍

ഉമ്മറചുമരിലെ ചിത്രത്തിലുന്ടെന്റെ ചാച്ചന്‍
ചാഞ്ഞും ചരിഞ്ഞും ചിരിച്ചിരിക്കുന്നോരേന്‍
ചുരുളന്‍ മുടിയുള്ള ചാച്ചന്‍ അമ്മച്ചി ചൊല്ലും കഥകളിലെപ്പോഴും
വീരനായി വാഴുന്ന സ്നേഹമയനെന്റെ ചാച്ചന്‍ .
അകലെ നിന്നെങ്ങോ വിളിചെന്റെ സൌഖ്യങ്ങള്‍
പതിവായി അറിയുന്ന കരുണാനിധിയെന്റെ ചാച്ചന്‍
കടലും മലയും കടന്നു എങ്ങോ ദൂരത്ത്‌
മോള് കാണാതെ ഉറങ്ങുന്നു ഉണരുന്നു ചാച്ചന്‍.
നാളേറെ ആയെന്റെ ഉള്ളിലൊരു മോഹം
ചാച്ചന്റെ ചാരെ തല ചായ്ച്ചു ഉറങ്ങുവാന്‍
എന്തിനീ അജ്ഞാത വാസം ആര്‍ക്കു വേണ്ടി
ഈ പ്രവാസം .........................................

Wednesday, 6 August 2008

സുന്ദര ബാല്യം

ഒരു നിമിഷം ഞാന്‍ സ്മൃതിയുടെ ചിറകില്‍
പായുന്നു എന്‍ ഭൂതം തേടി
ഒത്തിരി ഒത്തിരി കുസൃതികള്‍ കാട്ടി
തുള്ളി മറിഞ്ഞൊരു പള്ളികുടവും
നീന്തിയടിച്ചു കളിച്ചു രസിച്ചൊരു
തവളകള്‍ വാഴും പൊട്ടകുളവും,

തുപ്പല് തൊട്ടു വലിച്ചു പറിക്കും
മിട്ടായിക്കായ്‌ ഓടിയ നേരം
തട്ടി മറിഞ്ഞു മുറിഞ്ഞൊരു കൈയും
ആര്‍പ്പോ ഇറ്രോ ആര്‍ത്തു വിളിച്ചു
ആലാതാടി രസിച്ചൊരു കാലം
പൂക്കള്‍ തോറും തുമ്പികള്‍ തേടി
വാഴ ചുണ്ടില്‍ പൂന്തേന്‍ തേടി
വിളഞ്ഞു പഴുത്തോരാഞ്ഞിലി തേടി ,

ചക്കതിരി ഒരു ബീഡിപുകയായ്‌
ആഞ്ഞു വലിച്ചു നടന്നിട്ടൊടുവില്‍
അമ്മകിളിയുടെ പുളിവടി അമൃതും
കൊച്ചു ചിരട്ട നിറച്ചും കളിയായ്‌
വെച്ചൊരു കൊക്കറച്ചി പൂവിന്‍ കറിയും
ചെറിയൊരു ക്ലബും വലിയൊരു തല്ലും
ഒരു നൊടിയിടയില്‍ സ്മൃതിയുടെ ചിറകില്‍
കണ്ടു ഞാനാ തിരികെ വരാത്താ സുന്ദര ബാല്യം .Monday, 4 August 2008

അമ്മയല്ലാതൊരു ദൈവമുണ്ടോ?

പൊക്കിള്‍ കൊടി മുറിചെന്നെ അകറ്റിയ
നാള്‍ വര്യ്ക്കും ഞാന്‍ നീയായിരുന്നു.

നിന്റെ ജീവന്റെ അമ്ശമായ് ,
ഒരു മാംസ പിണ്ടമായ്,

നിന്നില്‍ നിന്നേറ്റം ഗുണമാര്‍ന്നതോക്കെയും
ഊറ്റിയെടുത്തു ഞാന്‍ , ഒരു പരാഗത്തെ പോല്‍

എന്നെ ഉറക്കാന്‍ ഉറങ്ങാതിരുന്നോരാ നന്മയെ നിന്നെ
ഞാന്‍ അമ്മയന്നല്ലാതെ എന്ത് വിളിപ്പൂ ...........

Sunday, 3 August 2008

അവിവാഹിതരെ ഇതിലെ ഇതിലെ

കൃത്യമായി പറഞ്ഞാല്‍ ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എനിക്ക് കല്യാണം കഴിക്കണം എന്ന് ഒരു മോഹം ഉണ്ടയിതുടങ്ങിയത്. അതിന് തക്ക കാരണം ഉണ്ട് ചേട്ടന്‍ നേരത്തെ സെമിനാരിയില്‍ ചേര്ന്നു വൈദീകനകാന്‍ തീരുമാനിച്ചു .ഒരു പെങ്ങളെ നല്ല നിലയില്‍ കെട്ടിച്ചയച്ചു പിന്നെ വീട്ടില്‍ അപ്പനും അമ്മയ്ക്കും ഒരു കൂട്ട് വേണ്ടേ ? പക്ഷെ അപ്പന്‍ ജന്മം ചെയ്താല്‍ സമ്മതിക്കിലാ അതിന് അപ്പന്‍ പറയുന്ന കാരണം ഇരുപത്തി അഞ്ചു വയസില്‍ കുടുംബത്തില്‍ നിന്നും ഇതു വരെ ആരും കല്യാണം കഴിച്ചിട്ടില്ല എന്നത് തന്നെ

അമ്മച്ചിയെ എങ്ങനെയും സോപ്പിടാം പക്ഷെ അപ്പച്ചന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല എനിക്കാണെങ്കില്‍

കെട്ടാന്‍ മുട്ടിയിട്ടു സഹിക്കാനും വയ്യ .ഞാനൊരു റിസ്ക് എടുക്കാന്‍ തീരുമാനിച്ചു സ്വന്തം നിലയില്‍ കല്യാണ ആലോചനകള്‍ നടത്തുക.

ഇന്‍റര്‍നെറ്റ് പ്രാപ്യം ആയിരുന്നതിനാല്‍ ചിന്ത ആ വഴിക്ക് നീങ്ങി .ഉള്ള മലയാളം വൈവാഹിക സൈടുകളിലെല്ലാം പേരും രജിസ്റ്റര്‍ ചെയ്തു .ചാഞ്ഞും ചരിഞ്ഞും ഇരിക്കുന്ന കുറെ ഫോട്ടോകളും പോസ്റ്റ് ചെയ്തു

പിറ്റേന്ന് മുതല്‍ തരുണിമണികളുടെ പ്രോഫിലുകളുടെ പ്രവാഹമായിരുന്നു .ആദ്യത്തെ ദിവസത്തെ രസ്പോന്‍സ്

എനിക്ക് ആത്മവിശ്വാസം ഏകി.ഒരു ആഴ്ച ഞാന്‍ തിരഞ്ഞെടുത്ത നല്ല പെണ്‍കുട്ടികളുടെ വീടിലേക്ക്‌ വിളിക്കാന്‍ തീരുമാനിച്ചു പ്രൊഫൈലില്‍ തപ്പിയപ്പോഴാണ് സംഗതി മനസിലായത് ഞാന്‍ പൈഡ് മെമ്പര്‍ അല്ല .ആയിരം രൂപ കൊടുത്തു മെംബെര്‍ഷിപ്‌ എടുത്താല്‍ നമ്പര്‍ തരാമെന്നു ബ്യുരോക്കാരന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പല ചിന്തകളായിരുന്നു പൈസ അടച്ചു മെംബെര്‍ഷിപ്‌ എടുത്ത വിവരം അപ്പച്ചന്‍ അറിഞ്ഞാല്‍ ... വേണോ ?

പക്ഷെ രാവിലെ കണ്ട പെണ്‍കുട്ടിയുടെ മുഖം മായുന്നില്ല ,എനിക്കായി ജനിച്ചവള്‍ ഇവള്‍ തന്നെ ഞാന്‍ സ്വപ്നം കണ്ട രൂപം അതെ മുഖം ആ കണ്ണുകള്‍, എന്റെ രാവ് നിദ്രവിഹീനമായി. ഞാന്‍ എന്തിന് അപ്പനെ പേടിക്കണം സ്വന്തമായി ഒരു നല്ല ജോലി , അത്യാവശം ആരോഗ്യവും ഒരു പെണ്ണിനെ അന്തസായി പോറ്റാം.ആയിരം രൂപ

അടക്കാന്‍ തന്നെ തീരുമാനിച്ചു . ബ്യുരോക്കാരന്‍ എന്നെ കണ്ടതും വിവരണങ്ങള്‍ ആരംഭിച്ചു കുറെ അധികം ഫോട്ടോകളും കാണിച്ചു തങ്ങള്‍ മുഹാന്തിരം വിവാഹിതര്‍ ആയവരുടെ ഒരു വലിയ ആല്‍ബവും കാണിച്ചു .

പൈസ അടച്ചു രസീത് വാങ്ങി ഉദേശിച്ച പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങി അവിടെ നിന്നും യാത്രയായി . ഇനി വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കണം നേരിട്ടു വിളിക്കാന്‍ ഒരല്‍പം മടി . ആരാണ് ഒന്നു സഹായിക്കാന്‍

അളിയന്‍ ആയാലോ? പുള്ളികാരന്‍ ആയാല്‍ അപ്പച്ചനെ ബോധിപ്പിക്കാന്‍ എളുപ്പവുമാണ് അളിയനെ സോപിടന്‍ ഒരു ക്രിസ്ത്യന്‍ ബ്രദര്‍ മതി അയ്യോ ,അങ്ങനെ പറഞ്ഞിട്ട് മനസിലായില്ലേ റം, അളിയന്റെ ബ്രാന്‍ഡ് അതാ .അളിയന് പണ്ടേ ഭയങ്കര ജാതി സ്പിരിടാ .രണ്ടെണ്ണം പിടിപ്പിച്ചിട്ട് പറഞ്ഞമാതിയെന്നു കരുതി, പക്ഷെ അടിച്ചിട്ട് അളിയന്‍ വല്ല വിവരക്കേട് പറഞ്ഞാലോ?

മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്തു അളിയന്റെ ചെകുടില്‍ തിരുകി .അവര്‍ പറയുന്നതു എനിക്കും കേള്‍ക്കാന്‍ സ്പീകര്‍ ഓണ്‍ ചെയ്തു എല്ലാം വ്യക്തം ഞായറാഴ്ച അങ്ങോട്ട് ചെല്ലാന്‍ അവര്‍ ക്ഷണിച്ചു .അളിയനോട് കൂടി പോകാന്‍ തീരുമാനിച്ചു അളിയനും സന്തോഷം, കുട്ടനാട് പോയാല്‍ നല്ല കള്ളും കിട്ടും

കുര്‍ബാന കഴിഞ്ഞു ,അളിയനും അളിയനും കൂടി ഒരുങ്ങി പോകുന്നത് കണ്ടപോഴേ ജിഷമോള്‍ക്ക്

സംശയം തോന്നിയത് പോലെ തോന്നി .ഏറെ നെരേം ബൈകിനു പിന്നില്‍ ഇരുന്നത് കൊണ്ടാവാം

മുഖമൊക്കെ കരുവാളിച്ചു എന്നളിയന്‍ പറഞ്ഞു .അടുത്ത് കണ്ട പെട്ടികടയില്‍ നിന്നും ഒരു സോഡാ വാങ്ങി മുഖം കഴുകി മുടിയൊതുക്കി , മുന്നാന്‍ ഇല്ലാത്തതു കൊണ്ടു പെട്ടികടക്കരനോട് വഴി ചോദിച്ചു . നല്ല സ്ഥലം ,അല്ലെങ്കിലും കുട്ടനാടല്ലേ മോശമാവാന്‍ വഴിയില്ലല്ലോ ? കാവാലത്ത് ആന്റിയുടെ വീടുപോലെ തന്നെ , മനസ്സില്‍ ഉറപ്പിച്ചു ഇതു തന്നെ എന്റെ ഭാര്യാ വീട് .പെണ്ണ് പോലും കണ്ടില്ല വെറുതെ ... ഞാന്‍ സ്വയം അടക്കി .

ടെന്‍ഷന്‍ ആദ്യമായിട്ടാണ് ഒരു പെണ്ണ് കാണല്‍ .നല്ല ഐശ്വര്യം ഉള്ള അപ്പച്ചന്‍ ഈ അപ്പച്ചന്റെ മകളല്ലേ എനിക്ക് ഇഷ്ടമാവും .പെണ്ണ് വന്നു അളിയന്‍ എന്നെ ഒന്നു നോക്കി , ഇതാണോ നിന്റെ ഉറക്കം കെടുത്തിയ സുന്ദരി എന്നഭാവമായിരുന്നു അളിയന്റെ മുഖത്ത് ഞാന്‍ മുഖമുയര്‍ത്തി പെണ്ണിനെ ഒന്നു നോക്കി ദൈവമേ !

പതിയെ പോക്കറ്റില്‍ നിന്നും പ്രൊഫൈലിലെ പ്രിന്റ് ഔട്ട് എടുത്തു അളിയനെ കാണിച്ചു ഒരു അതി സുന്ദരി

ഈ പെണ്ണാണോ ഇങ്ങനെ, ഒരു പക്ഷെ മേയ്ക്ക് അപ് ഇല്ല എന്നാലും ഇത്രേം മാറ്റം വരുമോ? ഇനി ബൈബിളില്‍പോലെ അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കനാണോ?

എന്തായാലും ഞാന്‍ കാരണവരോട് ചോദിയ്ക്കാന്‍ ഉറച്ചു എന്റെ സ്വപ്നം ,അളിയന്റെ മുന്നില്‍ ഞാന്‍ ഉരുകിയോലിക്കുകയാണ്.

അളിയന്‍ പതിയെ കാരണവരെ പുറത്തേക്ക് വിളിച്ചു പോക്കറ്റില്‍ നിന്നും പ്രൊഫൈലിലെ ഫോട്ടോ എടുത്തു കാണിച്ചു അയാള്‍ക്കും ആ പെണ്‍കുട്ടിയെ പറ്റി അറിയില്ലായിരുന്നു . ആ സാധു ബ്യുരോയില്‍ കൊടുത്ത ഫോട്ടോ ഞങ്ങളെ കാണിക്കുകയും ചെയ്തു.കടുത്ത ഇച്ചാ ഭ്ങ്ങവുമായി ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി നടന്നു .

തിരികെ യാത്രയില്‍ അളിയന്‍ പറഞ്ഞു കാണാന്‍ ചന്തമില്ലാത്ത പെണ്‍കുട്ടികളുടെ ഫോട്ടോയ്ക്ക് പകരം വേറെ പെണ്‍കുട്ടികളുടെ ഫോട്ടോ ചേര്ക്കുക അവരുടെ പതിവാണത്രെ .പച്ച കപടം ലോപിചാണല്ലോ കച്ചവടം

ഉണ്ടായതു . ആരോടും പരാതി പറയാതെ എന്റെ നഷ്ടപെട്ട ആയിരം രൂപയെ അതിന്റെ പാടിന് വിട്ടിട്ടു പിന്നെയും മൂന്ന് വര്ഷം കൂടി കാത്തിരിക്കേണ്ടി വന്നു എന്റെ അപ്പന്‍ തെരഞ്ഞെടുത്ത പെണ്ണിനെ കെട്ടാന്‍ .

Saturday, 2 August 2008

മടക്ക യാത്ര

സ്വപ്നം നേടിയ സന്തോഷത്തില്‍

ചിറകു വിരിച്ചൊരു മോഹവുമായി

ഒത്തിരിയേറെ ആശയുമായി

എത്തി ഞാനീ മരുഭൂവില്‍

ഒറ്റ കല്ലില്‍ കൊത്തിയ പോലെ

മാനം മുട്ടും മണി മാളികയും

വീധിക്കരുകില്‍ വെന്ചാമാരമായ്

നിറഞ്ഞു തൂങ്ങും ഈന്തപനയും

നില്ക്കാന്‍ തെല്ലും നേരവുമില്ല ഓടി പായും കാറുകളും

ഒക്കെ കണ്ടിമരുഭൂമിയില്‍ ഞാന്‍

വര്‍ണതുമ്പികള്‍ പാറി നടക്കും

പച്ച നിറഞ്ഞൊരു കുഗ്രാമത്തെ

ഒക്കെ മറന്നു ഞാനിവിടെ

കാഴ്ചകള്‍ കാണാന്‍ എത്തിയതല്ലെന്‍

മൃഷ്ടാനത്തിനു വകതേടി

ഏറെ നടന്നി സ്വര്‍ഗത്തില്‍ ഞാന്‍

ജോലിക്കായൊരു വഴി തേടി

ഇതു വരെ തോന്നിയ സ്വര്‍ഗം മുന്നില്‍

ചുറ്റി പിണരും പാമ്പായി തോന്നി

ഏറെ നടന്നിടോടുവില്‍ ഞാനെന്‍

കടലാസുകളെ കിബ്ബയിലിട്ടു

മണ്ണിലിറങ്ങി പണി തേടി

തിളച്ചു മറിയും വെയിലില്‍ ഞാനെന്‍

സ്വപ്നം നട്ടു പണമായ് കൊയ്യാന്‍

വെയിലില്‍ വാടി തളരുംബോളും

കൂളിന്ഗ് ഗ്ലാസും ഗമയില്‍ വെച്ചു

ട്രിപ്പിള്‍ ഫെവിന്‍ പുകയും വിട്ടു

നാട്ടില്‍ ചെത്തനംഎന്നൊരു മോഹം

ഉള്ളില്‍ഒതുക്കി പണി ചെയ്തു

വര്‍ഷങ്ങള്‍ ഞാന്‍ വെയിലില്‍ ഉരുക്കി

എത്ര ദിനമെന്‍ കണ്ണീരാലെന്‍ കിടക്ക നനഞ്ഞു

സ്വര്‍ണം വിളയും ഈ മണ്ണില്‍ നിന്നു

പച്ച പുതെചെന്‍ നാടും തേടി

മടക്ക യാത്രയ്ക്കൊരുങ്ങി നില്‍പ്പൂ ഞാന്‍

എരിഞ്ഞടങ്ങിയ മോഹവുമായി...........

Wednesday, 30 July 2008

പി .സി .തോമസ് പിന്നെയും കാല് മാറുന്നു

വളരും തോറും പിളരുന്ന പാര്‍ടി അല്ലെ കേരള കോണ്ഗ്രസ് ഇതാ മറ്റൊരു പിളര്‍പ്പ് കൂടി വിഷയം പഴയത് തന്നെ അധികാര മോഹം.പി .ടി.ചാക്കോ എന്ന പഴയ കോണ്ഗ്രസ്കാരന്‍ പുതിയൊരു കൊണ്ഗ്രെസ്ഉണ്ടാക്കുമ്പോള്‍ മനസ്സില്‍ പോലും ആലോചിചിട്ടുണ്ടാവില്ല ഇതു വളരും തോറും പിളര്‍ന്നു പിളര്‍ന്നു ഭൂമി മലയാളം മുഴുവന്‍ ഗ്രൂപാകുമെന്നു
പക്ഷെ ഇപ്പോള്‍ നടക്കുന്ന ചക്ലാതി പോരിനു ചുക്കാന്‍ പിടിക്കുന്നത്‌ സ്വന്തം മകന്‍ തന്നെ ആണെന്ന്അറിയുമ്പോള്‍
ആ പിതാവ് സ്വര്‍ഗത്തില്‍ ഇരുന്നു (അവിടെ ആണെന്കില്‍ ) സന്തോഷിക്കുകയവും തന്റെ പാരംബര്യം കാക്കുന്ന മകന്‍ തന്നെ എന്നോര്‍ത്ത് നിര്‍വൃതി അടയുന്നും ഉണ്ടാവാം .
നന്നായി നടന്നു പോന്ന മാണി ഗ്രൂപ്പില്‍ കല്ലുകടിയും തൊഴുത്തില്‍ കുത്തും നടത്തി, കോണ്ഗ്രസ് വോട്ട് വാങ്ങി ജയിച്ച ഇഷ്ടന്‍ അങ്ങ് കേന്ദ്രത്തില്‍ ബീഹാറില്‍ നിന്നുള്ള ക്രിമിനലുകളെ കൂട്ട് പിടിച്ചു കുറച്ചു കാലം വിലസിയത് നാമൊന്നും മറന്നു കാണില്ല . എത്ര മുകളില്‍ പോയാലും സമ്മാനം വാങ്ങാന്‍ താഴെ വരണമെന്ന തിര്ച്ചരിവ് ലോക്സഭഇലെക്ഷന് മുന്‍പ് തോമാച്ചനെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചു . ദോഷം പറയരുതല്ലോ രണ്ടു മുന്നണികളോടും മത്സരിച്ചു വന്പിച്ച അഞ്ഞൂറ്റിഇരുപത്തിഅഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു വന്നു .
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ ഡി എ അക്കൌണ്ട് തുറന്നു . കേരളത്തില്‍ അതും പോരെന്കില്‍ സത്യാ വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന മൂവാടുപുഴയില്‍ ഹിന്ടുവര്‍ഗീയപാര്ടി വിജയിക്കുമോ ? ഇതു തോമാച്ചന്റെ വ്യക്തിപരമായ വിജയം തന്നെ പക്ഷെ ഇതിന് നടത്തിയ വൃത്തികെട്ട രാഷ്ടീയ കൂടുകെട്ടുകളിലെയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി ഇടതുപക്ഷതുണ്‌ിന്നും ജോസേഫും ജോര്‍ജും ചില കൊണ്ഗ്രെസ്സ് നേതാക്കളെയും ചാക്കിട്ടു പിടിച്ചത് പരസ്യമായ രഹസ്യമല്ലേ .
അതെന്തായാലും നമുക്കു വിഷയത്തിലേക്ക് വരാം വീണ്ടു കേരളത്തില്‍ എന്‍ ഡി എ പരിപ്പ് വേകില്ലന്നു മനസിലാക്കിയ തോമാച്ചന്‍ ജോസഫ് ഗ്രൂപ്പില്‍ ചേക്കേറി. പീഡന വിവാദം ജോസേഫിന്റെ കസേര കളഞ്ഞപ്പോള്‍
മുതല്‍ അണിയറയില്‍ നീകങ്ങള്‍ തോമസ് നടത്തുന്നുണ്ടായിരുന്നു .പക്ഷെ ജോസേഫിന്റെ മാനസ പുത്രന്‍ കുരുവിള മന്ത്രിയായി, ജോസഫ് ഗ്രൂപ്പിന്റെ കഷ്ടകാലങ്ങള്‍ അവിടെയും തീര്‍ന്നില്ല രാജകുമാരി ഭൂമി ഇടപാടില്‍ കുരുവിളയും പുറത്തായപ്പോഴാണ് യഥാര്‍ത്ഥ അന്കം തുടങ്ങിയത് .
മോന്‍സിനെ മന്ത്രിയക്കുന്നതിനെതിരെ തോമസ് പരസ്യ നിലപാട് സ്വീകരിക്കുകയും പാര്‍ടിയില്‍ ഗ്രൂപിസം ശക്തമായി നിലനിര്‍ത്തുകയും ചെയ്തു . ഇന്നിതാ ജോസഫ് ഗ്രൂപ്പ് മറുകണ്ടം ചാടാന്‍ നില്ക്കുന്നു എന്ന് മനസിലാക്കിയ തോമസ് പാര്‍ടി പിളര്‍ത്തുന്നു .പാര്‍ടി പിളര്‍ത്തി ഇടതുപക്ഷത്തിനൊപ്പം നിന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പി സി യുടെ കേരള കൊണ്ഗ്രെസ്സ് മാത്രമാവും ഇടതു പക്ഷത്തു, അങ്ങനെ ചുളുവില്‍ മന്ത്രിയുമാകാം തോമസ് ശരിക്കും ഒരു രാഷ്ടീയ കുറുക്കന്‍ തന്നെ പക്ഷെ പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയി ചതിക്കാന്‍ ഒരു ദൈവം ഉണ്ടെന്നു സത്യ വിശ്വാസിയായ പി സി തോമസ് ഓര്‍ത്താല്‍ നന്ന്.

പലസ്തീന്‍ അറിയുന്നു ഞാന്‍ നിന്‍റെ നൊമ്പരം
പിഞ്ചു കുട്ടികളോട് പോലും യുദ്ധം ചെയുന്നവര്‍
പിറന്ന മണ്ണില്‍ കയ്യും മെയ്യും ബന്ധിക്കപെട്ടു ജീവിക്കുന്നവര്‍ .
എന്നാണ് ഞങ്ങളുടെ ഭവനം തകര്‍ക്കപെടുകയെന്നറിയാതെ എന്തിനെന്ന് ചോദിയ്ക്കാന്‍ പോലും അവകാശം നിഷേധിക്കപെട്ടവര്‍ .
ബാല്യത്തിന്റെ നിഷ്കളങ്കത്യ്ക്ക് നേരെ പോലും ഉയരുന്ന തോക്കുകള്‍

മേല്‍ വിലാസം നഷ്ടപെടുത്തിയുള്ള കുതിര കയറ്റങ്ങള്‍
മനുഷ്യാവകാശങ്ങള്‍ അമേരിക്കയിലുംയുറോപ്പിലും
മാത്രം ലംഗിക്കപെടതിരുന്നാല്‍ മതിയോ ??
Tuesday, 29 July 2008

ഇതു കേരളമാണോ?


ഒരു പക്ഷെ അടിച്ച് പൂസായി എഴുതിയ ബോര്‍ഡ് ആവാം അല്ലെങ്കില്‍ എഴുതിയ ആള്‍ ഒരു നിരക്ഷര കുക്ഷിയായ കക്ഷിയാവാം...................

Monday, 28 July 2008

ആരാണി യുദ്ധ കുറ്റവാളി ???


ബാല്കനിന്റെ അറവുകാരന്‍ എന്നറിയപെടുന്ന ഈ വ്യക്തിയെ തിരിച്ചറിയാന്‍ കഴിയുന്നുവോ?

മയില്‍പീലിയുടെ നൊമ്പരം

ഒന്നു രണ്ടാകാന്‍ കൊതിച്ച് ഏറെ നാളായ്
പുസ്തകത്താളില്‍ ശയിപ്പുഞാന്‍ ഏകയായ്
മാനത്ത് കാട്ടി ഹനിക്കാതെ സൂക്ഷ്മമായ്‌
നിത്യവും എന്നെ ഭജിച്ചു പ്രതിക്ഷയില്‍
ഇനിയും വിരിയാത്തതെന്തെന്നുരചെയ്തു
ഗണിത ശാസ്ത്രത്തിന്റെ ഉള്ളിലുറക്കി നീ

ഗുണനവും ഹരണവും ഒക്കെ പഠിച്ചു ഞാന്‍
സൈനും കോസും കൊസീക്കും പഠിച്ചു ഞാന്‍
ഈറ്റ് നോവറിയുവാന്‍ എത്ര കൊതിച്ചു ഞാന്‍
ഒന്നു രണ്ടാകാതെ ഏകയായ് ഞാനിതില്‍
സന്താന ലബ്ദിക്കായ്‌ തപസു ചെയ്തീടുന്നു
അമ്മയോടൊത് കഴിഞ്ഞോരനാളുകള്‍
തെല്ലൊന്നു അഹങ്കരിചില്ലായിരുന്നുവോ ?
അമ്മതന്‍ അഴക് ഞാന്‍ ഇല്ലായിരുന്നെങ്കില്‍


നാളെയവര്‍ വരും ഒന്നു രണ്ടാകാതെ
ഒന്നായിരുന്നാല്‍ മാനം കാട്ടി ഹനിച്ചെന്നെ നീക്കിടും
മരണ വക്ക്രത്തില്‍ പിടയുന്നു ഞാനിതാ
ഒന്നു രണ്ടായ് ഞാന്‍ മാറിയെങ്കില്‍
Sunday, 27 July 2008

ബേബി സഖാവിനു പണ്ടു ഭരിച്ചൊരു........


കുണ്ട് കിണറ്റില്‍ ആണ്ടു കിടക്കണ ബേബി സഖാവിനു
ഈ പുള്ളിയെ പോലെ ഭരിക്കാന്‍ മോഹം.
പരീക്ഷണങ്ങള്‍ പരിഷ്ക്കാരങ്ങള്‍
പലവുരു ആശാന്‍ പലതു ചെയ്തു
പക്ഷെ എങ്കിലും ഉപ്പോളോം വരുമോ ഉപ്പിലിട്ടത്?
ആരാണി മഹാന്‍?

പറുദീസാ തേടി


ഭൂവിലെ പറുദീസാ തേടി ഞാനെന്‍
തറവാട് വിറ്റു ഞാന്‍ തീറെഴുതി
വാമഭാഗത്തിന്റെ പൊന്നോക്കെയും
വിലപിടിപ്പെരുന്നതോക്കെയും ഞാന്‍
വിസയെന്ന ചീടീനായി പണയം നല്കി

ഭൂവിലെ സ്വര്‍ഗത്തില്‍ എത്തിയെന്നാല്‍
പൊന്നുകായ്ക്കും മരമുന്ടെന്ന് ഞാന്‍
ഒരു വേള മരമൊന്നുലര്‍ത്തിയെന്നാല്‍
പൊഴിയുന്ന പൊന്മണി കൊണ്ടുതന്നെ
വെച്ചിടും നല്ലൊരു മണിമാളിക

സ്വപ്നസൌധത്തിന്റെ മട്ടുപാവില്‍
ക്യുബന്‍ ചുരുട്ടും വലിച്ചങ്ങനെ
ഗമയില്‍ ചരിഞ്ഞങ്ങിരുന്നിടുമ്പോള്‍
പിരിവിനായ്‌ എത്തുന്ന പരിഷകള്‍ക്ക്
ലാവിഷയ് ചില്ലറ നല്‍കിടും ഞാന്‍

സ്വപ്‌നങ്ങള്‍ തന്നുടെ ഭാണ്ടാവുംമായ്‌
പുഷ്പകം ഏറി ഞാന്‍ പറുദീസാ തേടി
തുള്ളി തിളയ്ക്കുന്ന സൂര്യന് മുന്നിലും
പൊന്നു കായ്ക്കും മരം തേടി ഞാനെന്‍
പൊള്ളും വഴികളില്‍ ഏകനായി

ക്രിസ്തു നീ വീണത്‌ മൂന്ന് മാത്ര
മുന്നുരുമാത്ര ഞാന്‍ വീണെന്‍ വഴികളില്‍
മരുപച്ച തേടി ഞാന്‍ എത്തി മടങ്ങുന്നു
കണ്ടതും കേട്ടതും ഒക്കെ മരീചിക

Saturday, 26 July 2008

പണയ പണ്ടങള്‍

പൂവും പുഴകളും പൂക്കണികൊന്നയും
പൂരം കുഴല്‍ വിളി പന്ജവാദ്യങ്ങളും
പൊന്നിന്‍ ചിങ്ങത്തിലെ ആര്‍പ്പു വിളികളും
കാടും മലയുമാ കേരവൃക്ഷങ്ങളും
കാഹളമൂതി ഉണര്‍ത്തുന്ന കോഴിയും
ഇടവത്തില്‍ ഇടിവെട്ടി ചൊരിയുന്ന മാരിയും
കണ്ണായ് വളര്‍ത്തിയെന്‍ അമ്മതന്‍ പാട്ടും
പ്രേമാതുരയെന്റെ കാമുകി നിന്നെയും
വസന്തമേ നിന്നുടെ മയക്കുന്ന ഗന്ധവും
കാറ്റും മഴയും ആ മണ്‍സൂണ്‍ മെല്ലാം
ഈ പ്രവാസത്തിനായ് പണയം കൊടുത്തു ഞാന്‍.

തിരിച്ചറിയുന്നുവോ ഈ പെണ്‍കിടാവിനെ?


അകാലത്തില്‍ പൊലിഞ്ഞ ഈ പെണ്‍കിടാവിനെ തിരിച്ചറിയാന്‍ കഴി‌ന്നുവെങ്കില്‍ കമന്റ് ചെയ്യുക. വിശദവിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ ....

Wednesday, 23 July 2008

അറിയില്ലേ നിങ്ങളി നല്ല കുഞ്ഞാടിനെ?

അര്‍ജന്ടിനയില്‍ ജനിച്ചു ബൊളിവിയന്‍ കാടുകളില്‍ മരിച്ച പാവങ്ങളുടെ മിശിഹ .
ചെഗുവേര എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍ന (1928 ജൂണ്‍ 14 - 1967 ഒക്ടോബര്‍ 9) അര്‍ജന്റീനയില്‍ ജനിച്ച ഒരു മാര്‍ക്സിസ്റ്റ് വിപ്ലവ നേതാവും ക്യൂബന്‍, അന്തര്‍ദ്ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ചെറുപ്പത്തില്‍ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതില്‍ നിന്നുള്‍കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിക്കുകയും, മാര്‍ക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയില്‍‍ പ്രസിഡന്റ് ജേക്കബ് അര്‍ബന്‍സ് ഗുസ്മാന്‍ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി.
1956-ല്‍ മെക്സിക്കോയില്‍ ആയിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയില്‍ ചേരുകയും 1959-ല്‍ അവര്‍, ഏകാധിപതിയായ ജനറല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയില്‍‍ നിന്നും ക്യൂബയുടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടര്‍” എന്ന പദവിയില്‍ നിയമിതനായ ചെഗുവേരയായിരുന്നു മുന്‍ഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തില്‍ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[1] സഹായത്തോടെയുള്ള ഒരു ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9-നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു.[2]
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആല്‍ബര്‍ട്ടോ കോര്‍ദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷര്‍ട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.[3]
(കടപാട് ,വിക്കിപീടിയ )

ജോസഫ് ഗീബല്‍സ്
"ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ സത്യം ആകും" രണ്ടാം ലോക മഹായുദ്ധ കാലത്തു ഹിത്ലരുടെ മന്ത്രിസഭയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന മന്ത്രി. കഴിവുറ്റ വാഗ്മി ഹിറ്റ്ലെര്‍


ആക്രമണ ശൈലിയുടെ വക്തവായിരുന്നെന്കില്‍ ഗീബല്‍സ് ശാന്തനും ഫലിത പ്രിയനും ആയിരുന്നു .1928ലെ രിച്സ്ടാഗ് തിരഞ്ഞെടുപ്പില്‍ നാസി പട രണ്ടു ശതമാനം വോട്ടു നേടിയപോഴും തിരഞ്ഞെടുക്കപെട്ട പത്തു പേരില്‍ ഒരാളായിരുന്നു ഡോക്ടര്‍ പോള്‍ ജോസഫ് ഗീബല്‍സ് .