Sunday 28 August 2011

പീറ്റര്‍ നീ കേപ്പയാകുന്നു

വല്ലാത്തൊരു ശൂന്യത ആയിരുന്നു പീറ്ററിന്റെ മനസ്സില്‍, എങ്ങോട്ട് പോകണം എന്ത് ചെയ്യണംഎന്ന് അറിയാത്ത അവസ്ഥ . ജയിലിന്റെ ഇരുണ്ട ലോകം സമാധാനത്തിന്റെ കൂടി ലോകമായിരുന്നു പീറ്ററിന്. ലോകത്തിന്റെ കാപട്യങ്ങള്‍ക്കു മുന്‍പില്‍ രക്തസാക്ഷി ആകേണ്ടി വന്നപ്പോഴും പീറ്റര്‍ വിധി എന്നോര്‍ത്ത് സമാധാനിച്ചു .തൊടിയൂരുള്ള സാമുവേല്‍ ജയിലില്‍ തന്റെ അടുത്ത ചങ്ങാതി ആയിരുന്നു ഏതോ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാരന്റെ കൈവെട്ടി അകത്തായ അയാള്‍ പീറ്ററിന്റെ ഉറ്റമിത്രം ആയിരിന്നു ഒരു വികാര വിക്ഷോഭാതില്‍ ചെയ്തു പോയ അബദ്ദത്തിനു ഉമിതീയില്‍ എരിഞ്ഞു മാപ്പ് ചോദിച്ചയാള്‍ .നഷ്ടപെട്ട അയല്‍ക്കാരന്റെ കൈക്ക് പകരം സ്വന്തം വിരലുകള്‍ മുരിചെറിഞ്ഞ സാമുവേല്‍ ജയില്‍ അധികാരിക്കള്‍ക്കും പീറ്ററിനെ പോലെ പ്രിയപ്പെട്ടവന്‍ ആയിരുന്നു .കണൂര് നിന്നും കരുനാഗപ്പള്ളി ബസില്‍ കയറുമ്പോള്‍ ഒരു ഭയം കൂടെ കൂടിയിരുന്നു ആലപ്പുഴ വഴിയാണ് ബസ്‌ പോകുന്നത് താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ എപ്പോഴെങ്കിലും തികട്ടി വന്നെങ്കിലോ . നീണ്ടുവളര്‍ന്ന താടി രോമങ്ങളും മുഖത്തെ ചുളിവുകളും തന്നെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റിയിരിക്കുന്നു. അത്രപെട്ടന്നൊന്നും എന്നെ അടുത്ത ആളുകള്‍പോലും തിരിച്ചറിയില്ല. പുറത്തു ജീവിക്കുന്ന മുഖം മൂടിയിട്ട രൂപങ്ങലെക്കാള്‍ ഭേദം ആയിരുന്നു തനിക്കു ചുറ്റും ജയിലില്‍ ഉണ്ടായിരുന്നവര്‍. സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് കുറ്റവാളികള്‍ ആയവര്‍ ഒരിക്കലും തെറ്റ് ആവര്‍ത്തിക്കാന്‍ പറ്റാത്തവര്‍ പക്ഷെ ഒരിക്കല്‍ പെട്ടുപോയാല്‍ കുറ്റവാളി എന്ന ലേബലില്‍ ശിഷ്ടകാലം മുഴുവന്‍ തള്ളി നീക്കാന്‍ വിധിക്കപെട്ടവര്‍ .ഡിസംബറിന്റെ കാറ്റ് മുഖത്തേയ്ക്കു ആഞ്ഞടിക്കുന്നു അഞ്ചുകൊല്ലമായി നഷ്ടപെട്ട സ്വാതന്ത്ര്യത്തിനെ കാറ്റ് പീറ്ററിനെ ഉറക്കത്തിന്റെ ശാന്തതയിലെയ്ക്ക് മെല്ലെ കൊണ്ടുപോയി .




ബസ്‌ അരൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മനസ് നിയന്ത്രണം വിട്ട പോലെ ഭയത്താല്‍ നടുങ്ങി ഞാന്‍ പിറന്ന വളര്‍ന്ന മണ്ണ് എന്നെ ഇത്രമേല്‍ ഭയപ്പെടുതുമാര് ഭീകരരൂപിണി ആയതു എപ്പോഴാണ് ,ബസിന്റെ വേഗത്തിനൊപ്പം എന്റെ ചിന്തകളും പായുകയാണ് .ചേര്‍ത്തല കഴിഞ്ഞതും ബസ്‌ സഡന്‍ ബ്രേക്ക്‌ ഇട്ടു നിന്നൂ യാത്രക്കാരെല്ലാം ചാടിയിറങ്ങി ഇറങ്ങിയവരില്‍ ചില സ്ത്രീകള്‍ വലിയവായില്‍ അലറികരഞ്ഞു ഏകദേശം പതിനെട്ടു വയസു വരുന്ന ഒരു പെണ്ണും ചെറുപ്പക്കാരനും കിടന്നു പിടയുന്നു മുന്നില്‍ വന്ന വാഹനം തട്ടി ഞങ്ങളുടെ ചക്രത്തിന് അടിയിലേയ്ക്കു ഇട്ടതാണ് .പെണ്‍കുട്ടിക്ക് ജീവനുണ്ട് എന്ന് തോന്നുന്നു എന്റെ  മകളുടെ പ്രായം വരും .ഇല്ല അവളുടെ ഓര്‍മ്മകള്‍ പോലും ഉണ്ടാവില്ല എന്ന് വിചാരിച്ചതാണ് എന്നാലും വീണ്ടു, റോഡരുകില്‍ പടര്‍ന്ന ചോര അയാളുടെ ഹൃദയത്തിലെയ്ക്കും ഒഴുകുന്നതുപോലെ തോന്നി .ഏകദേശം രണ്ടു മണികൂര്‍ കഴിഞ്ഞു ഇനി ആലപ്പുഴ ചെന്നാലേ കൊല്ലം ബസ്‌ കിട്ടു അല്ലെങ്കില്‍ അനിശ്ചിതമായി കാത്തു നില്‍ക്കണം .അടുത്തുവന്ന ആലപ്പുഴഫാസ്റ്റില്‍ കയറി ഇരിപ്പുറപ്പിച്ചു .കലവൂര്‍ കഴിഞ്ഞതും കയറിയ ഒരു സ്ത്രീ എനിക്ക് പരിചിതമായ മുഖം പോലെ പക്ഷെ തിരക്ക് കാരണം മുഖം ശരിക്കും കാണാന്‍ കഴിയുന്നില്ല.പരിചയ മുഖങ്ങള്‍ ഒഴിവാക്കണേ എന്ന പ്രാര്‍ത്ഥനയോടെ ബസില്‍ കയറിയതിനാല്‍ പിന്നീട് ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ല ,ശവക്കോട്ട പാലം കഴിഞ്ഞു ആളെ ഇറക്കുമ്പോള്‍ ആണ് ആ മുഖം വ്യക്തമായി കാണുന്നത് . മുടിയില്‍ മുല്ലപ്പുവും തോളിലൊരു ഹാന്‍ഡ്‌ ബാഗുമായി തന്റെ മകള്‍ ജാന്‍സി .ആരെയാണോ ഇനിയൊരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ചത്‌ അവള്‍ മുന്നില്‍, താടിയും മുടിയും നീട്ടി ക്ഷീണിച്ചു പാതിയയാതിനാലോ അവള്‍ക്കെന്നെ മനസിലായില്ല അല്ലെങ്കില്‍ കണ്ടു കാണില്ല .ആദ്യമായി അവള്‍ മോണകാട്ടി ചിരിച്ചതും പപ്പാ എന്ന് വിളിച്ചതും ഓക്കെ ഒരു മിന്നായം പോലെ മനസിലൂടെ കടന്നു പോയി .ബസ്‌ ആലപുഴ സ്റ്റാന്‍ഡില്‍ എത്തി മനസ് ആകെ അസ്വസ്ഥമായി പിടിച്ചാല്‍ കിട്ടാത്ത ഹൃദയ വേദന വരുമ്പഴേ പീറ്റര്‍ മദ്യപിക്കു, ബസ്‌ സ്ടാണ്ടിനു ഉള്ളിലുള്ള ആര്‍ക്കാടിയ ബാറില്‍ കയറി ലാര്‍ജില്‍ ഒന്ന് ഫിറ്റു ചെയ്തപ്പോഴേ ഓര്‍മ്മകള്‍ അയാളില്‍ തികട്ടി തികട്ടി വന്നു .



വിവാഹം ആയിരുന്നു പീറ്ററിന്റെ ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനം .ലളിത ജീവിതം നയിക്കുന്ന പീറ്ററുംആഡംബര പ്രേമിയായ ലൂസിയും തമ്മില്‍ രണ്ടു ജന്മങ്ങളുടെ അന്തരം ഉണ്ടായിരുന്നു .സര്‍കാര്‍ ജീവനക്കാരന്‍ ആണ് ജീവിതം മുഴുവന്‍ മകള്‍ പട്ടിണി കിടക്കേണ്ടി വരില്ല എന്ന് മാത്രമായിരുന്നു ലുസിയുടെ മാതാപിതാക്കള്‍ ചിന്തിച്ചത് .പീറ്റരുടെ ക്ലിപ്ത വരുമാനതിനുള്ളില്‍ ലൂസിയെ തളച്ചിടുക എന്നതായിരുന്നു വിവാഹ ജീവിതത്തില്‍ പീറ്റര്‍ നേരിട്ട ആദ്യത്തെ പ്രതിസന്ധി .ജാന്‍സി മോള്‍ ഉണ്ടായതു മുതല്‍ അവളായിരുന്നു പീറ്റരിനും ലൂസിക്കും ഇടയിലെ ഏക ബന്ധം .അവളുടെ കൊഞ്ചലുകളും പൊട്ടിച്ചിരികളും കേള്‍ക്കാന്‍ പീറ്റര്‍ ലൂസിയെ കണ്ടില്ലെന്നു നടിച്ചു. ഒരു ഭര്‍ത്താവും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത അറിഞ്ഞിട്ടു കൂടി മകള്‍ക്കുവേണ്ടി എല്ലാം സഹിച്ചു .പെണ്‍കുട്ടികള്‍ക്ക് അപ്പനെക്കള്‍ ഏറെ അമ്മയാകണം താങ്ങും തണലും ആവെണ്ടാതെന്നതിനാല്‍ അവള്‍ക്കു അവളുടെ അമ്മയെ നഷ്ടപെടതിരിക്കാന്‍ വേണ്ടി മാത്രം.


ജാന്സിമോള്‍ വളര്‍ന്നു പതിമൂന്നാം വയസിലെ അവള്‍ ഒരു ഒത്ത പെണ്‍കുട്ടിയായി ,പെണ്‍കുട്ടികള്‍ വളര്‍ന്നാല്‍ പിന്നെ അപ്പന് അവളെ ദൂരെ നിന്ന് കാണാനേ അനുവാദം ഉള്ളു .അവളുടെ മനസില്‍ സീരിയല്‍ മോഹം എന്ന വിഷം കുത്തിവെക്കാന്‍ ലൂസിക്ക് വേഗം കഴിഞ്ഞു പുതിയ ഉടുപ്പുകളെ പണത്തെ പൊന്നിന്റെ ലോകത്തെ ജാന്സിമോളും സ്വപ്നം കണ്ടു തുടങ്ങി .അമ്മയുടെ ലോകസഞ്ചാര്തിനു ജാന്സിമോളെയും കൂടിയതോടെ പീറ്റര്‍ പൊട്ടിത്തെറിച്ചു .പൊന്നു പോലെ നോക്കി വളര്‍ത്തിയ മകള്‍ നഷ്ടപെടുന്നത് ആ പിതാവിന് ചിന്തിക്കുന്നതിനും അപ്പുറം ആയിരുന്നു .വഴക്കുകള്‍ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി മകളുടെ ഉന്നതിക്ക് തടസം നില്‍ക്കുന്ന അപ്പന്‍ എന്ന ധാരണ ജന്സിമോളില്‍ ഉണ്ടാക്കിയെടുക്കാന്‍ ലൂസിക്ക് വേഗം കഴിഞ്ഞു .അപ്പനെ ഒഴിവാക്കിയാല്‍ കിട്ടാന്‍ പോകുന്ന പ്രശസ്തിയുടെ മായികലോകം ലൂസി മകളെ ഓര്മപെടുതികൊണ്ടിരുന്നു . ഒടുവില്‍ ജാന്‍സി അതിനും വഴങ്ങി ലൂസിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി അപ്പന്‍ തന്നെ പീഡിപ്പിച്ചു എന്ന പരാതി എഴുതിനല്കി .പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങളും മഞ്ഞപത്രങ്ങളും പരമ്പരകള്‍ എഴുതി പീറ്റര്‍ കോടതി മുറിയില്‍ നിര്‍ വികാരന്‍ ആയിരുന്നു .കുടുംബവും ജീവിതവും മാനവും നഷ്ടപെട്ട പീറ്ററിനെ കോടതി ഒരു മകളും അപ്പനെതിരെ കള്ള പരാതി ഉന്നയിക്കില്ല എന്ന ന്യായത്തില്‍ അഞ്ചു വര്ഷം കഠിന തടവിനു ശിക്ഷിച്ചു .പീറ്റര്‍ ഏകദേശം മൂന്ന് ലാര്‍ജിനു മുകളില്‍ അടിച്ചു കഴിഞ്ഞിരിക്കുന്നു കുഴഞ്ഞാടുന്ന കാലുകളുംമായി വേച്ചു വേച്ചു പുറത്തിറങ്ങുമ്പോള്‍ എതിരെ കിടന്ന കെട്ടുവള്ളത്തിന്റെ ശീതികരണിയുടെ തണുപ്പില്‍ ആരുമായോ ഉടല്‍ ചേര്‍ത്ത് കിടക്കുന്ന ജാന്‍സിമോളെ പറ്റി അയാള്‍ അറിഞ്ഞതേയില്ല.