Sunday 20 November 2011

സെല്‍ഫ് ഗോള്‍

കനത്ത ദുഃഖ ഭാരത്തോടെ ആയിരുന്നു ആന്ദ്രേയുടെ മടക്കം ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് മേലെ താന്‍ ഏല്‍പിച്ച ആഘാതം കനത്തതെന്ന തിരിച്ചറിവ് ആന്ദ്രേയെ പാതാളത്തോളം താഴ്ത്തി. ഒന്‍പതു കൊല്ലമായി വിവിധ ജെര്‍സികളില്‍ പ്രതിരോധത്തിന്റെ കാവല്‍ക്കാരന്‍ ആയിട്ട് ഇന്നേവരെ ഇത്തരമൊരു പിഴവ് ഉണ്ടായിട്ടില്ല .ഫുട്ബോള്‍ മാന്ത്രികന്‍ പെലെ കപ്പു നേടുമെന്ന് പ്രവചിച്ചതോടെ പ്രതീക്ഷയുടെ അമിതഭാരത്തോടെ എത്തിയ ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ ആണ് തന്റെ ഒരു നിമിഷത്തെ പിഴവ് മൂലം വൃഥാവില്‍ ആയിരിക്കുന്നത് .ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും ചേട്ടന്‍ സാന്റിയാഗോയോടു താന്‍ എന്ത് സമാധാനം പറയും എല്ലാം കഴിഞ്ഞിരിക്കുന്നു തന്റെ ഫുട്ബോള്‍ ജീവിതം ഇവിടെ അവസാനിക്കുകയാണ് .ആര്‍ത്തിരമ്പുന്ന അമേരിക്കന്‍ കാണികളുടെ കാതടപ്പിക്കുന്ന ആഹ്ലാദ പ്രകടനങ്ങള്‍ക്കും ചെവിയോര്‍ക്കാതെ മൈതാനത്തെ ഹിമകണങ്ങള്‍ വീണ പുല്ലില്‍ മുഖമമര്‍ത്തി അലറി കരഞ്ഞു .ഒറ്റ ദിവസം കൊണ്ട് താന്‍ സ്നേഹിക്കുന്നവര്‍ക്കും കൊളംബിയന്‍ ജനതക്കും വഞ്ചകനായി തീര്‍ന്നിരിക്കുന്നു . ആഴം കൂടുന്നതിന് അനുസരിച്ച് തോല്‍വിയുടെ വേദനയും അധികമാവും എന്ന് തിരിച്ചറിയാന്‍ ട്രെസ്സിംഗ് റൂമിലെ അവഗണന ഒന്ന് മാത്രം മതിയായിരുന്നു .ചേട്ടന്‍ സാന്റിയാഗോ മാത്രമാണ് സമാശ്വാസത്തിന്റെ ഒരു തലോടല്‍ എങ്കിലും നല്‍കിയത് .കരീയര്‍ തുടങ്ങിയിട്ട് ഒരു പാട് മത്സരങ്ങളില്‍ തോല്‍വി അഭിമിഖീകരിക്കേണ്ടി വന്നിട്ടുണ്ട് പക്ഷെ അവയൊന്നും ഇത്രത്തോളം വേദനയും നൈരാശ്യവും ഉണ്ടാക്കിയിട്ടില്ല കരിമ്പില്‍ നിന്നുന്നും വാറ്റിയ അഗുഅര്‍ഡിന്റെ ലഹരി ബോധം മറയ്ക്കും വരെ ആന്ദ്രേക്ക് അസഹനീയമായതായിരുന്നു ആ പകല്‍.മുന്‍പ് പറഞ്ഞു ഉറപ്പിച്ച പ്രകാരം നെവെദയിലെയും ലാസ് വേഗസിലെയും ബന്ധു ജനങ്ങളെ സന്ദര്‍ശിക്കാതെ ആന്ദ്രെ ജന്മ നഗരമായ മെഡിലിനിലെയ്ക്ക് പുറപ്പെട്ടു .വിജയ ശ്രീ ലളിതനായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി വരുന്ന ആന്ദ്രേയെ കാത്തിരുന്നവര്‍ക്ക് മുഖം കൊടുക്കാതെ രാത്രിയുടെ മറവില്‍ കല്ലേറ്കളെ പേടിച്ചു അയാള്‍ വീടണഞ്ഞു .1988 മുതല്‍ ദേശിയ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തനായ രണ്ടാം നമ്പര്‍ ജേര്‍സി അഭിമാനത്തോടെ അണിയുമ്പോള്‍ ഇങ്ങനെ ഒരു പര്യവസാനം സ്വപ്നത്തില്‍ പോലും ആന്ദ്രെ ചിന്തിരുന്നില്ല .




ആന്ദ്രെ തീരെ വീടിനു പുറത്ത് ഇറങ്ങാറില്ല ചേട്ടന്‍ സന്റിയാഗോയും കാമുകി പമേലയും നിര്‍ബന്ധിച്ചാല്‍ ഒരു കറക്കം അതും ലഹരി സിരകളില്‍ നുരഞ്ഞു പൊന്തുന്ന ഉന്മാദ അവസ്ഥയില്‍ .അപ്പനും അമ്മയും സന്റിയാഗോയും കാമുകി പമേലയും ആന്ദ്രേക്ക് ചുറ്റും ഇപ്പോഴും ഉണ്ടാവണം എല്ലാം പറഞ്ഞു ചെയ്യിക്കണം ഒരു തരം വിഷാദരോഗത്തിന്റെ കൈകളിലേയ്ക്ക് ആന്ദ്രെ വീണുപോയേക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഭയന്നു. അതൊരു അബദ്ധം മാത്രമാണെന്ന് ലോകത്തിനും കൊളംബിയയിലെ ജനങ്ങള്‍ക്കും അറിയാം അവരെല്ലാം അത് മറന്നിരിക്കുന്നു പമേല പതിയെ ആന്ദ്രേയെ ജീവിതത്തിന്റെ മൈതാനതോട്ടു കൂട്ടി കൊണ്ട് വരാന്‍ ശ്രമം തുടങ്ങി ഒരു പരിധി വരെ അത് വിജയിച്ചു കഴിഞ്ഞിരിക്കുന്നു .ആന്ദ്രെ വീണ്ടുംബൂട്ട് അണിഞ്ഞു .നഷ്ടപ്പെട്ട് പോയ ആത്മ വിശ്വാസത്തിന്റെ പ്രതിരോധം വീണ്ടും തളിര്ക്കയായി . പരീക്ഷണങ്ങളില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹുത്തുക്കള്‍ പമേല ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ എല്ലാം കൂടെ നിന്ന് സഹായിച്ചു ചേട്ടന്‍ സാന്റിയഗോയും ആന്ദ്രേയുടെ മാതാപിതാക്കളും ചേര്‍ന്ന് അവരെ ഒന്നിപ്പിക്കാന്‍ തീരുമാനം എടുത്തു ഇനി ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും ഒരു പങ്കാളി കൂടി . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ഒരു ചെറിയ മോതിര കൈമാറ്റം . അത് ആഘോഷിക്കാനാണ് ആന്ദ്രെയും കൂട്ടുകാരും എല്‍ പോബ്ലാടോയിലെ ആ നിശാ ക്ലബില്‍ എത്തിയത് ലഹരി മൂത്ത ഒരാള്‍ ആന്ദ്രേയെ തിരിച്ചറിഞ്ഞു . രാജ്യത്തെ തോല്പിക്കാന്‍ അച്ചാരം വാങ്ങിയ വഞ്ചകന്‍ എന്ന് ഉറക്കെ ആക്രോശിച്ചു ആന്ദ്രേക്ക് നേരെ പാഞ്ഞടുത്തു .സുഹൃത്തുക്കള്‍ തടയാന്‍ ശ്രമിച്ചതും നാലുപാടും നിന്ന് തോക്കേന്തിയ പട അവരെ വളഞ്ഞു നാടിനു വേണ്ടി കപ്പു ഉയര്‍ത്താന്‍ പോയവന്‍ എത്ര കിട്ടി നിനക്ക് അമേരിക്കന്‍ കോഴ പണം തോക്ക് ചൂണ്ടിയ ഒരാള്‍ ആക്രോശിച്ചു .ഇവന്‍ വഞ്ചകനാണ് നാടിനെയും കളി പ്രേമികളെയും മുപ്പതു വെള്ളികാശിനു തൂക്കി വിറ്റവന്‍. തോക്ക് ധാരികളുടെ വിചാരണക്കിടയില്‍ ആന്ദ്രെ വിയര്‍ത്തു വിവശനായി ആര്‍ക്കും പറ്റാവുന്ന ഒരു അബദ്ധത്തിനു ഉമിതീയില്‍ എരിഞ്ഞു ഇല്ലതായവാന്‍ ആരെങ്കിലും കാഞ്ചി ഒന്ന് അമര്‍ത്തി ഈ പരീക്ഷണത്തില്‍ നിന്നും വിടുതല്‍ നല്‍കിയെങ്കില്‍ എന്ന് ആന്ദ്രെ ആത്മാര്‍ഥമായി ആഗ്രഹിച്ചു .പോലീസ് എത്തുന്നതറിഞ്ഞു അക്രമി സംഘം ചിതറിയോടി പേടിചോളിച്ച സുഹൃത്തുക്കള്‍ ആന്ദ്രേക്ക് ചുറ്റും കൂടി "ഞാന്‍ വഞ്ചകന്‍ ആണ് ഒരു രാജ്യ ത്തിന്റെ സ്വപ്നങ്ങളെ തച്ചുടച്ച ദുര്‍ബല പ്രതിരോധി നിറഞ്ഞ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ആന്ദ്രെ ഉച്ചത്തില്‍ അലറി" .അക്രമി സംഘം ഉപേക്ഷിച്ച തോക്കുകളില്‍ ഒന്ന് കൈക്കലാക്കി ആന്ദ്രെ നെഞ്ചോട്‌ ചേര്‍ത്തു തുരു തുരാ നിറയൊഴിച്ചു . ഒരു പാട് ഗോളിന് പ്രതിരോധം തീര്‍ത്ത ആന്ദ്രെ കടന്നു പോയിരിക്കുന്നു സെല്‍ഫ് ഗോള്‍ ഇല്ലാത്ത തോല്‍വികള്‍ ഇല്ലാത്ത ഫുട്ബാള്‍ മൈതാനത്തേക്ക്‌ ....

Wednesday 9 November 2011

വിടുതലൈ കണ്ണദാസ് ഫ്രം തൃങ്കോമാലി

വിടുതലൈ പുലികളുടെ ഏറ്റവും ശക്തമായ കടുനായിക് വിമാനത്താവള ആക്രമണത്തിന് ശേഷം ശ്രിലങ്കന്‍ സേന നടത്തിയ പ്രത്യാക്രമണങ്ങള്‍ ശക്തമായപ്പോള്‍ കുടുംബത്തിലെ ഒറ്റ മക്കള്‍ ഉള്ളവരെ ഒക്കെ വിദേശത്ത് അയച്ചു വരുമാനത്തില്‍ പകുതി പുലികള്‍ക്ക് എന്നാ ധാരണ അനുസരിച്ചാണ് മുരുകേശന്‍ മകന്‍ കണ്ണദാസനെ ഗള്‍ഫിലേയ്ക്കു അയക്കുന്നത് .പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ ബലികൊടുത്ത മൂന്ന് സഹോദരന്‍ മാരുടെ ബാലിദാനതിനുള്ള കൃതഞ്ഞത എന്നോണം ആയിരുന്നു ആ പ്രവാസം . അടിച്ചമര്‍ത്തപെട്ട ബാല്യ കൌമാരങ്ങളില്‍ മുഴങ്ങിയ വെടിയൊച്ചകളും കണ്ടുമടുത്ത ചോരപാടുകളും വിട്ടു സമാധാനത്തിന്റെ പുതിയൊരു ലോകമായിരുന്നു കണ്ണന്‍ എന്ന് വിളിപെരുള്ള കണ്ണദാസന് ഗള്‍ഫ്‌ . പറയത്തക്ക വിദ്യാഭ്യാസമോ ലോകപരിച്ചയമോ ഇല്ലാതെ ഗ്രമാന്തരങ്ങളില്‍ ജനിച്ചു ജീവിച്ച തമിഴ് പയ്യന് ആദ്യമൊക്കെ ഞങ്ങളുടെ ലോകം തികച്ചും ഒരു അന്യ ഗ്രഹം തന്നെ ആയിരുന്നു . ഒരു പാട് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ കടിച്ചാല്‍ പൊട്ടാത്ത ശ്രിലങ്കന്‍ തമിഴുമായി കണ്ണന്‍ പുതിയ ജീവിതം തുടങ്ങുകയായി .


ചെറിയ പ്രായം ആയതുകൊണ്ടോ എന്തോ കണ്ണന്‍ വേഗം ജോലിയൊക്കെ വശമാക്കി .പക്ഷെ തമിഴ് വിട്ടൊരു കളി കണ്ണനു വഴങ്ങില്ല ജാവേദ്‌ ഭായ് എന്നാ പാകിസ്താനി പഠിച്ച പണി പതിനെട്ടും നോക്കി കണ്ണനെ ഉര്‍ദു പഠിപ്പിക്കാന്‍ ജാവേദ്‌ ഭായി വേഗം തമിഴ് പഠിച്ചു എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല .അതങ്ങനെയാണ് തമിഴര്‍ക്കു അവരുടെ ഭാഷ അമ്മയാണ് അത് വിട്ടു ഒന്ന് ഇച്ചിരി ബുദ്ധി മുട്ടാണ്. ഒന്നാം തിയതി ചെല്ലയ്യന്‍ വരും ചെല്ലയ്യന്‍ പുലികളുടെ എജെന്റ് ആണ് ശമ്പളം വന്നാലുടന്‍ ചിലവിനുള്ളത് വിട്ടു ബാക്കി വാങ്ങി അയാള്‍ പോകും ഇതുപോലെ പല ക്യാമ്പിലും ഇവര്‍ക്ക് ആളുകള്‍ ഉണ്ട് അവിടെ എല്ലാം ചെല്ലയന്‍ തന്നെ ചെന്ന് പണം വാങ്ങണം .ഒന്ന് രണ്ടു മാസം ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ കണ്ണനോട് ചോദിച്ചു എന്തിനാ നീ അധ്വാനിക്കുന്ന പൈസ ഇങ്ങനെ വല്ലവര്‍ക്കും കൊടുക്കുന്നെ ? നല്ല തമിഴില്‍ കണ്ണന്‍ പറയാന്‍ തുടങ്ങി ഇത് വന്ത് തായ് നാടിനു വേണ്ടി ഉയിര് വെച്ച് പോരടിക്കുന്നവര്‍ക്ക് കരണ്ടും വെള്ളവും നിഷേധിക്കപെട്ടു പിറന്ന മണ്ണില്‍ പര ദേശി ആയി ജീവിക്കുന്ന ജനസമൂഹത്തിന്റെ മോചനത്തിന് വേണ്ടി ... കണ്ണന്‍ വാചാലനായി ,വെലുപിള്ള പ്രഭാകരന്‍ കണ്ണനു കടവുള്‍ ആയിരുന്നു .കിടക്കുന്ന കട്ടിലിനു ചുറ്റും പ്രഭാകരന്റെ പല വിധത്തിലുള്ള ചിത്രങ്ങള്‍ പറ്റിച്ചു വെച്ചിരുന്നു .ഉറങ്ങുമ്പോഴും ഉണരുമ്പോഴും അയ്യാ കടവുളേ എന്നാ വിളിയോടെ പ്രഭാകരനെ തൊഴുതു നില്‍ക്കുന്ന കണ്ണന്‍ ഞങ്ങള്‍ക്ക് ഒരു അത്ഭുത മനുഷ്യന്‍ തന്നെ ആയിരുന്നു .

ചെല്ലയ്യ വന്നാല്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ചയാണ് നാട്ടിലെ വിശേഷങ്ങള്‍ കണ്ണനെ ധരിപ്പിക്കുന്നതും പോരാട്ടത്തിന്റെ അപ്പോള്‍ അപ്പോള്‍ ഉള്ള വിവരങ്ങള്‍ ചെല്ലയ്യ അറിയും ഒരു നാള്‍ ചെല്ലായ വന്നു പോയതിനു ശേഷം കണ്ണന്‍ ആരോടും മിണ്ടിയില്ല ഭക്ഷണവും കഴിച്ചിട്ടില്ല .രാജപക്ഷെ പ്രസിഡന്റ്‌ ആയശേഷം പുലികളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയാണ് .കണ്ണന്റെ അപ്പാ മുരുകെശനെ ലങ്കന്‍ സേന അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരിക്കുന്നു .അമ്മ തൃങ്കോമാലിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസി ആയി കഴിയുകയാണ് ഇതെല്ലാം കേട്ടിട്ട് കണ്ണന്‍ എങ്ങനെയാണ് ഉറങ്ങുക .ഉണ്ണാതെ ഉറങ്ങാതെ എന്തെങ്കിലും അസുഖം വരുത്തി വെക്കുമെന്ന ഭയം ആണ് ഞങ്ങളെ കൊണ്ട് ചെല്ലയ്യനെ വിളിപ്പിച്ചത് .ചെല്ലയന്‍ വന്നതും ഞങ്ങള്‍ പറഞ്ഞു ഇപ്പടി ആനാ കണ്ണന്‍ ഊരുക്കു പോയി വരട്ടെ വന്നിട്ട് മൂന്ന് നാല് വര്ഷം കഴിഞ്ഞില്ലേ .ഒന്നും മിണ്ടാതെ ചെല്ലയ്യ കണ്ണനെ വിളിച്ചു മാറ്റി നിര്‍ത്തി കുറെ നേരം അടക്കം സംസാരിച്ചു .ചെല്ലയ്യന്‍ പോയ ശേഷം കണ്ണന്‍ മൌനം വെടിഞ്ഞു ചെല്ലയ്യ എന്തോ പറഞ്ഞു ശരിക്കും വിരട്ടി ഇരിക്കുന്നു .യുദ്ധം മുറുകുകയാണ് തൃങ്കോമാലിയും ജാഫ്നയും കടന്നു ലങ്കന്‍ സൈന്യം മുന്നേറി കഴിഞ്ഞു .മൂന്ന് മാസമായി ചെല്ലയ്യ പടി വാങ്ങാന്‍ വന്നിട്ട് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി സണ്‍ ടി വി കാണിക്കുന്ന അപൂര്‍ണങ്ങള്‍ ആയ വാര്‍ത്തകള്‍ അല്ലാതെ വിശ്വസനീയമായ വാര്‍ത്തകള്‍ അറിയാതെ കണ്ണന്‍ വീര്‍പ്പുമുട്ടുകയായിരുന്നു .അന്നൊരു മെയ്‌ 18 ആയിരുന്നു റൂമില്‍ നിന്നും വലിയ ഒരു അലര്‍ച്ച കേട്ട് ഞങ്ങള്‍ ഓടിയെത്തിയതും വാഴതടി വെട്ടിയിട്ടപോലെ കണ്ണന്‍ നിലത്തു വീണു .മുഖത്ത് വെള്ളം തളിച്ച് അയാളെ ഉണര്‍ത്തുമ്പോള്‍ ആണ് ടി വി യിലെ ഫ്ലാഷ് ന്യൂസ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് വെലുപിള്ള പ്രഭാകരന്‍ കൊല്ലപെട്ടു .ഉണരുമ്പോള്‍ ഒക്കെ അയാള്‍ അയ്യാ അയ്യാ എന്ന് വലിയവായില്‍ നിലവിളിച്ചുകൊണ്ട് കട്ടിലില്‍ തല ചേര്‍ത്തു അടിച്ചു കൊണ്ടിരുന്നു . ഒരു ബന്ധവും ഇല്ലാത്ത ഒരു മനുഷ്യന്‍ മരിച്ചതിനു ഇത്രയേറെ ദുഃഖം എന്തിനു? ഞങ്ങള്‍ മലയാളികള്‍ക്ക് അത്ഭുതം ആയിരുന്നു എം ജി ആര്‍ മരിച്ചതില്‍ മനം നൊന്തു നൂറുകണക്കിന് പേര്‍ മരിച്ചതായി പത്രത്തില്‍ വായിച്ചതോര്‍മ്മ വന്നു .അന്ന് റൂമില്‍ ഞങ്ങള്‍ ആരും ഉറങ്ങിയില്ല കണ്ണന്‍ കടവുള്‍ പോയ ലോകത്തേക്ക് പോകാതിരിക്കാന്‍ ഉറക്കം ഒഴിഞ്ഞു ഞങ്ങള്‍ കാവല്‍ ഇരുന്നു .പിറ്റേന്ന് മുതല്‍ കണ്ണന്‍ പണിക്കു ഇറങ്ങിയില്ല രണ്ടു ദിവസത്തിന് ശേഷം മൂന്ന് മാസത്തെ ശമ്പളം വെലുപിള്ള പ്രഭാകരന്റെ ഫോട്ടോയ്ക്ക് മുന്‍പില്‍ വെച്ച് വീര ചരമം പ്രാപിച്ച എഴൈ തലൈവരേ സാഷ്ടാംഗം നമസ്ക്കരിച്ചു കണ്ണന്‍ പുറത്തു പോയി .പിന്നെ ഞങ്ങള്‍ കണ്ണനെ കാണുന്നത് പോലീസ് മോര്‍ച്ചറിയില്‍ എംബാം ചെയ്യാനായി കാത്തുകിടക്കുന്ന വിറങ്ങലിച്ച രൂപത്തെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്‌ കവര്‍ തുറന്നു മുഖം കാട്ടുമ്പോള്‍ ആയിരുന്നു .ആത്മഹത്യാ ചെയ്ത ഭീരുവിന്റെ ഭാവമല്ലായിരുന്നു കണ്ണന്റെ മുഖത്തപ്പോള്‍‍ ,പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പോരാളിയുടെ കരുത്തായിരുന്നു .