Tuesday 21 October 2008

ഷെവലിയാര്‍ ജിമ്മി

പതിരാവേറെ കറുത്ത നേരം
കത്തനാരച്ചന്റെ ഫോണ്‍ ചിലമ്പി
അങ്ങേതലയ്ക്കല്‍ ഒരാള്‍ ഒരുത്തന്‍
തെല്ലു കിതചോതി നായ ചത്തു
നിദ്ര മുറിചിട്ടീ ചൊല്ല് കേട്ടു
അച്ഛനു ദേഷ്യം ഇരച്ചു കേറി
വീട്ടിലെ നായ തുലഞ്ഞിടുകില്‍
പള്ളി വികാരിക്കിതെന്തു ചേതം
മുറ്റത്തു നല്ലൊരു കുഴിയെടുത്തു
നായയെ പെട്ടന്ന് വെട്ടി മൂട്
തോള്ളക്ക് വന്ന തെറികളെല്ലാം
പട്ടത്തെ ഓര്‍ത്തച്ചന്‍ പിന്‍വലിച്ചു
തെല്ലു നിറഞ്ഞ മൌനം മുറിച്ചു
അച്ഛനോടായി മൊഴിഞ്ഞു വീണ്ടും
ചത്തത് വെറുമൊരു നായയല്ല
കൊച്ചു കുബേരന്‍ ഈ ജിമ്മി നായ
നായയ്ക്ക്‌ കര്‍മങ്ങള്‍ ചെയ്തിടുന്ന
പള്ളിക്കാ ഒസ്യത്തില്‍ നല്ല പങ്കും
സ്വത്തു വിവരങ്ങള്‍ കേട്ട നേരം
പാതിരി അച്ഛന്‍ കുരച്ചു ചീറി
ചത്തത്‌ കത്തോലിക്കാ നായയെന്നു
എന്തുകൊണ്ടിതുവരെ ചൊല്ലിയില്ല
തങ്ക കുരിശുമായ് അച്ചനെത്തി
ചരമ പ്രസംഗം തകര്ത്തു വാരി
ജിമ്മി തന്‍ ഒസ്യത്തിനു ഒത്ത വണ്ണം
അന്ത്യ കര്‍മങ്ങള്‍ അതൊക്കെ നല്കി
ദൈവപിതാവിന്‍ വലം ചേര്‍ക്കുവാന്‍
ജിമ്മിയെ ഷെവലിയാര്‍ ജിമ്മിയാക്കി
കീശയില്‍ കാശുള്ള ഏതു നായ്ക്കും
ചുളുവില്‍ അടിച്ചിടാം സ്വര്‍ഗരാജ്യം .

5 comments:

ajeeshmathew karukayil said...

ഷെവലിയാര്‍ എന്നത് കത്തോലിക്കാ സഭ ഉത്തമ വിശ്വാസ ജീവിതം നയിച്ചു പോന്നവര്‍ക്ക് മുന്‍പു നല്‍കിയിരുന്ന പദവി ആയിരുന്നു ഇപ്പോഴതില്ല .

Anonymous said...

സംഗതി കൊള്ളാം പക്ഷെ ആശയം പഴയതല്ലേ ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

Mahi said...

കത്തനാരച്ചന്റെ ക്രൂരതകള്‍

ajeeshmathew karukayil said...

അനോണി ശരിയാണ് ആശയം പഴയത് തന്നെ കടപാട് ബോബി ജോസ് കട്ടികാട് എന്ന കപൂചിന്‍ പാതിരിക്ക് ,അതിനെ ഒന്നു വരികളാക്കി എന്ന പാതകം മാത്രമെ ഞാന്‍ ചെയ്തുള്ളൂ