Sunday 27 July 2008

പറുദീസാ തേടി


ഭൂവിലെ പറുദീസാ തേടി ഞാനെന്‍
തറവാട് വിറ്റു ഞാന്‍ തീറെഴുതി
വാമഭാഗത്തിന്റെ പൊന്നോക്കെയും
വിലപിടിപ്പെരുന്നതോക്കെയും ഞാന്‍
വിസയെന്ന ചീടീനായി പണയം നല്കി

ഭൂവിലെ സ്വര്‍ഗത്തില്‍ എത്തിയെന്നാല്‍
പൊന്നുകായ്ക്കും മരമുന്ടെന്ന് ഞാന്‍
ഒരു വേള മരമൊന്നുലര്‍ത്തിയെന്നാല്‍
പൊഴിയുന്ന പൊന്മണി കൊണ്ടുതന്നെ
വെച്ചിടും നല്ലൊരു മണിമാളിക

സ്വപ്നസൌധത്തിന്റെ മട്ടുപാവില്‍
ക്യുബന്‍ ചുരുട്ടും വലിച്ചങ്ങനെ
ഗമയില്‍ ചരിഞ്ഞങ്ങിരുന്നിടുമ്പോള്‍
പിരിവിനായ്‌ എത്തുന്ന പരിഷകള്‍ക്ക്
ലാവിഷയ് ചില്ലറ നല്‍കിടും ഞാന്‍

സ്വപ്‌നങ്ങള്‍ തന്നുടെ ഭാണ്ടാവുംമായ്‌
പുഷ്പകം ഏറി ഞാന്‍ പറുദീസാ തേടി
തുള്ളി തിളയ്ക്കുന്ന സൂര്യന് മുന്നിലും
പൊന്നു കായ്ക്കും മരം തേടി ഞാനെന്‍
പൊള്ളും വഴികളില്‍ ഏകനായി

ക്രിസ്തു നീ വീണത്‌ മൂന്ന് മാത്ര
മുന്നുരുമാത്ര ഞാന്‍ വീണെന്‍ വഴികളില്‍
മരുപച്ച തേടി ഞാന്‍ എത്തി മടങ്ങുന്നു
കണ്ടതും കേട്ടതും ഒക്കെ മരീചിക

3 comments:

OAB/ഒഎബി said...

തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറയാതെ ,സ്വപ്നത്തിലുള്ള പറുദീസ കണ്ടെത്തും വരെ യാത്ര തുടരുക. ആശംസകള്‍.

Thomas Karukayil said...

kollam ,sahithyayahra thudaruka

Thomas Karukayil said...

kolla ,Shithya yathra thudaruka