Monday 28 July 2008

മയില്‍പീലിയുടെ നൊമ്പരം

ഒന്നു രണ്ടാകാന്‍ കൊതിച്ച് ഏറെ നാളായ്
പുസ്തകത്താളില്‍ ശയിപ്പുഞാന്‍ ഏകയായ്
മാനത്ത് കാട്ടി ഹനിക്കാതെ സൂക്ഷ്മമായ്‌
നിത്യവും എന്നെ ഭജിച്ചു പ്രതിക്ഷയില്‍
ഇനിയും വിരിയാത്തതെന്തെന്നുരചെയ്തു
ഗണിത ശാസ്ത്രത്തിന്റെ ഉള്ളിലുറക്കി നീ

ഗുണനവും ഹരണവും ഒക്കെ പഠിച്ചു ഞാന്‍
സൈനും കോസും കൊസീക്കും പഠിച്ചു ഞാന്‍
ഈറ്റ് നോവറിയുവാന്‍ എത്ര കൊതിച്ചു ഞാന്‍
ഒന്നു രണ്ടാകാതെ ഏകയായ് ഞാനിതില്‍
സന്താന ലബ്ദിക്കായ്‌ തപസു ചെയ്തീടുന്നു
അമ്മയോടൊത് കഴിഞ്ഞോരനാളുകള്‍
തെല്ലൊന്നു അഹങ്കരിചില്ലായിരുന്നുവോ ?
അമ്മതന്‍ അഴക് ഞാന്‍ ഇല്ലായിരുന്നെങ്കില്‍


നാളെയവര്‍ വരും ഒന്നു രണ്ടാകാതെ
ഒന്നായിരുന്നാല്‍ മാനം കാട്ടി ഹനിച്ചെന്നെ നീക്കിടും
മരണ വക്ക്രത്തില്‍ പിടയുന്നു ഞാനിതാ
ഒന്നു രണ്ടായ് ഞാന്‍ മാറിയെങ്കില്‍




1 comment:

ajeeshmathew karukayil said...

ഒന്നു രണ്ടാകാതെ ഏകയായ് ഞാനിതില്‍
സന്താന ലബ്ദിക്കായ്‌ തപസു ചെയ്തീടുന്നു