പാതിരയുടെ നാലാം യാമത്തിൽ ഞാനൊരു കനവു കണ്ടു
കടലോളം പരന്ന മണൽ കൂനകൾക്കു നടുവിൽ എവിടെയോ
കൈയിൽ ആത്മവിശ്വാസം എന്ന പാഥേയം പൊതിഞ്ഞു കെട്ടി
അറബി പൊന്നു തേടി കടലുകടന്നു വന്നിരിക്കുകയാണ് ഞാൻ
കാതങ്ങൾക്ക് അകലെ ഒരു കിളി കൊഞ്ചൽ മുഴങ്ങുന്നതിന്റെ
അലയൊലികൾ എന്റെ കരളു നോവിക്കുന്നുണ്ടെങ്കിലും
പൊരിയുന്ന വെയിൽ ഹൃദയം പിഴിഞ്ഞ് ദാഹം തീര്‍ക്കുമ്പോഴും
മരുഭൂമി മലർവാടിആക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാൻ
ഒരു പൂമരം നട്ടു ഞാനതിൽ പൂ വിരിഞ്ഞിടാൻ നോറ്റു ഞാൻ
പൂവ് വന്നതിൽ കായു വന്നതിൽ മെല്ലെ വസന്തവും നേടി ഞാൻ
പച്ച കൊണ്ട് നിറച്ചു ഞാനാ മനുഷ്യനില്ലാത്ത നാടിനെ
പച്ച വന്നു നിറഞ്ഞ നാട്ടിലെയ്ക്കെത്തി മാനുഷർ മെല്ലവേ
എന്റെ ഭൂമിക ഇതെന്റെ ഭൂമിക മെല്ലെയാർത്തു വിളിച്ചവർ
സഹ തടവുകാരന്റെ കൂര്‍ക്കം വലിയാണ് ആ സ്വപ്നം മുറിച്ചത്
നാടുകടത്തപ്പെടാൻ കാത്തിരിക്കുന്ന ആയിരങ്ങളിൽ ഒരുവനായി
അധോവായുവിന്റെ ഗന്ധം വീര്‍പ്പു മുട്ടിക്കുന്ന കുടുസുമുറിയിൽ
ആ ദിവസവും കാത്തു കഴിയുകയാണ് ഞാൻ,എനിക്ക് പോയെ മതിയാവു
ഇവിടെ ഞാൻ പരദേശി ആണ് ഈ നാടും നഗരവും എന്റേതല്ല
ഞാൻ പരദേശിയാണ് ഈ നാടിനു എന്നെകൊണ്ട് ഒരാവശ്യവും ഇല്ല
എന്നെപ്പോലെ ഒരായിരം പേരെ ഇവർ ദിനേന പുറംതള്ളുന്നു
എന്തു കൊണ്ടെന്നാൽ ഞങ്ങൾ പരദേശികൾ ആകുന്നു
ഞങ്ങൾ പരദേശികൾ ആകുന്നു ,ഞങ്ങൾ പരദേശികൾ ആകുന്നു .