Sunday, 4 January 2009

അവന്‍ വരും വരാതിരിക്കില്ല

മാമാങ്കത്തിന് നിളയുടെ തീരത്തു ചാവേര്‍ പട എത്തുമ്പോള്‍ മനസ്സില്‍ രണ്ടു ചിന്തകള്‍ മാത്രം മരിക്കുക അല്ലെങ്കില്‍ നേടുക .ഇവിടെ നേടുക എന്നത് വിദുര സ്വപ്നത്തില്‍ പോലുമില്ലാത്ത ചിലര്‍ ചാവേറുകള്‍ ആകാന്‍ തയ്യാറെടുത്തു കഴിഞ്ഞു .വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതു സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഇന്നത്തെ ഗീര്‍വാണം കേട്ടപ്പോള്‍ പാവം തോന്നിയത് മുരളിധരനോടല്ല അദ്ദേഹത്തെ വിശ്വസിച്ചു കൂടെ കൂടിയ രാഷ്ടീയ തൊഴിലാളികലോടാണ്.മുരളി രാജാവാകുമ്പോള്‍പടയാളിയെന്കിലും ആകാം എന്ന് മോഹിച്ചു പുറകെ കൂടിയ ചിലരുടെ സ്വപ്നമാണ് തകരാന്‍ പോകുന്നത് .


കേരളത്തിലെ കൊണ്ഗ്രെസ്സിന്റെ മുഖമായിരുന്ന കെ .കരുണാകരനെ ജനഹൃദയങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റിയത് ഈ മകനോടുള്ള അതിരറ്റ സ്നേഹം ഒന്നു മാത്രമായിരുന്നു എന്നത് ഏത് കൊച്ചു കുട്ടിയോട് ചോദിച്ചാലും അറിയാവുന്ന സത്യമാണ് .ഒരു കാലത്തു തങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തികള്‍ മാത്രം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അവസ്ഥയില്‍ നിന്നും ഒരു മുന്നണി പ്രവേശത്തിനായി കാത്തു കെട്ടി നില്കേണ്ട ഗതികേടിലെയ്ക്ക് മുരളി സ്വയം താഴുകയായിരുന്നില്ലേ . കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രി ഉപ തിരഞ്ഞെടുപ്പില്‍ പരാജയപെട്ടപ്പോള്‍ എങ്കിലും ജനഹൃദയങ്ങളില്‍ നിന്നും താന്‍ അകന്നു കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാതെ വീണ്ടു തൊഴുത്തില്‍ കുത്തിനും വില കുറഞ്ഞ രാഷ്ടീയ കളികള്‍ക്കും മുതിര്‍ന്നതാണ് മുരളിധരന്‍ എന്ന നേതാവിന്റെ പരാജയത്തിനും കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ഉറപ്പായും തോല്‍ക്കുന്ന നേതാവെന്ന ഒരു ധാരണ ജനങള്‍ക്കിടയില്‍ ഉണ്ടാവാനും കാരണമാക്കിയത്. ഒരു രാഷ്ടീയക്കാരന് അത്യാവശം വേണ്ട ജനപിന്തുണ പോലും ഇല്ലാത്ത ഒരു നേതാവിനെയും അദ്ധേഹത്തിന്റെ പാര്‍ടിയെയും ചുമക്കാന്‍ ഏത് മുന്നണിയാണ് സ്വയം മുന്നോട്ടു വരിക .നാറിയവനെ പേറിയാല്‍ പേറിയവാനും നാറുമെന്ന യാദാര്‍ത്ഥ്യം കേരളത്തിലെ ഇരു മുന്നണികളും മനസിലാക്കി കഴിഞ്ഞു ഇനി അഥവാ സമ്മര്ധ രാഷ്ടീയത്തിന്റെ ഭലമായി മുരളിധരന്‍ യു ഡി എഫ്മുന്നണിയില്‍ വന്നാലും ശക്തമായ യു ഡി എഫ് തരംഗത്തിലും മുന്നണിക്ക്‌ ആ മണ്ഡലം നഷ്ടപെടാന്‍ സാധ്യത കാണുന്നു .


ഇനി ഒരു രാഷ്ടീയ ഭാവി ആഗ്രഹിക്കുന്നുവെങ്കില്‍ മുരളിധരന്‍ കൊണ്ഗ്രെസ്സിലെയ്ക്ക് മടങ്ങിയെത്തുകയാണ് വേണ്ടത് ആര്ക്കും വേണ്ടാത്ത എന്‍ സി പിയെ അതിന്റെ വിധിക്ക് വിട്ടിട്ടു മാതൃ പ്രസ്ഥാനത്തിലേയ്ക്ക്‌ മടങ്ങിവരിക .പഴയ താന്‍ പോരിമയും ഒരുപ്പും ഉപേക്ഷിച്ചു തനിക്കുല്ലതെല്ലാം നഷ്ടപെടുത്തിയ ധൂര്‍ത്തപുത്രന്റെ മടങ്ങി വരവിനായി ആ പിതാവും കാത്തിരിക്കുകയാണ് . ആര്ക്കും വേണ്ടാത്ത പ്രസ്ഥാനത്തിനെ പ്രസിഡന്റ് ആയിരിക്കുന്നതിനേക്കാള്‍ നല്ലത് എല്ലാവര്‍ക്കു വേണ്ടപെട്ട ഒന്നില്‍ എന്തെങ്കിലും ആയിരിക്കുന്നതാണ്. മദാമ്മ മാഡവും, അലുമിനിയം പട്ടേലും എല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു കുറെ സുന്ദര കുട്ടപ്പന്മാര്‍ കനവു കണ്ടു തുടങ്ങിയിരിക്കുന്നു .അങ്ങ് വരും,വരാതിരിക്കില്ല ,വരാതെ എവിടെ പോകാന്‍ അധികാരം എന്ന കസേര വിട്ടിട്ടു അങ്ങേയ്ക്ക് പോവാന്‍ കഴിയുമോ കാലം തെളിയിക്കട്ടെ .

3 comments:

ajeeshmathew karukayil said...

മാമാങ്കത്തിന് നിളയുടെ തീരത്തു ചാവേര്‍ പട എത്തുമ്പോള്‍ മനസ്സില്‍ രണ്ടു ചിന്തകള്‍ മാത്രം മരിക്കുക അല്ലെങ്കില്‍ നേടുക .ഇവിടെ നേടുക എന്നത് വിദുര സ്വപ്നത്തില്‍ പോലുമില്ലാത്ത ചിലര്‍ ചാവേറുകള്‍ ആകാന്‍ തയ്യാറെടുത്തു കഴിഞ്ഞു

കാസിം തങ്ങള്‍ said...

ഇരുപത് സീറ്റിലും ഒറ്റ്യ്ക്ക് മത്സരിക്കട്ടെ. അങ്ങിനെ ജനമറിയട്ടെ ഇവരുടെയൊക്കെ ശക്തിയും വീമ്പിന്റെ കരുത്തുമെല്ലാം.

പകല്‍കിനാവന്‍ | daYdreaMer said...

എണ്ണാംമെങ്കില് എണ്ണിക്കോ... ലച്ചം ലച്ചം പിന്നാലെ...!!