Wednesday 10 June 2009

സെവാഗ് പടിയിറങ്ങുമ്പോള്‍ .

ക്രിക്കറ്റ് ലോകവും ഇന്ത്യയും ആവേശത്തിന്റെ കൊടുമുടിയിലേരാന്‍ തയ്യാറെടുത്തു കഴിഞ്ഞു .കുറ്റന്‍ അടിയുടെ വീരന്‍ വീരു നാട്ടിലേയ്ക്ക് മടങ്ങുകയാണ് . തോളില്‍ ഏറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി നാട്ടിലേയ്ക്ക് മടങ്ങുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം .ലോകകപ്പിലെ ഒരു മത്സരം പോലും കളിക്കാനാവാതെ വീരു മടങ്ങുംമ്പോള്‍ ഇന്ത്യയുടെ രണ്ടാം കിരീട ധാരണം എന്ന സ്വപ്നം ചെറുതായെങ്കിലും മങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ആദ്യ ഓവറുകളില്‍ ലോഗ് ഓണ്‍ ലോഗ് ഓഫ്‌ ഫീല്ടെര്മാരുടെ തലക്ക് മുകളിലൂടെ മൂളി പറക്കുന്ന വന്യമായ ഷോടുകളുടെ തമ്പുരാന്‍ ധോണിയുമായുള്ള ചില പടല പിണക്കങ്ങളുടെ പേരില്‍ പടിയിറങ്ങുകയാണ് .

തനിക്ക് മുകളില്‍ പറക്കുന്ന പരുന്തുകളെ മുളയിലേ നുള്ളാന്‍ ക്യാപ്ടന്‍ പഠിച്ചു കഴിഞ്ഞു .രാഷ്ടീയ കുതിരകച്ചവടങ്ങള്‍ക്കും അധികാര രാഷ്ടീയത്തിനും കുപ്രസിദ്ധി നേടിയ ജാര്‍ക്കണ്ടില്‍ നിന്നുള്ള ഈ ഇരുപത്തി എഴുകാരന്‍ അതി വേഗം ഇന്ത്യന്‍ ടീമിലെ അപ്രമാദിത്വം കൈയേറി കഴിഞ്ഞു .ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു ചുരുങ്ങിയ കാലം കൊണ്ടു ലോകത്തിന്റെ നെറുകയില്‍ ഏറിയ ഈ ചെറുപ്പക്കാരന്‍ ഒരു പക്ഷെ അല്പം കൂടി സൌമനസ്യം കാണിച്ചിരുന്നെങ്കില്‍ സെവാഗ് ഈ ലോകകപ്പില്‍ ഉണ്ടാവുമായിരുന്നു .

പരസ്യ വാചകം പറയുന്നതു പോലെ അതെല്ലാം നമുക്കു മറക്കാം .ഇന്ത്യ ഇന്നു ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നാണ് കപ്പു സാധ്യത ഏറ്റവും കൂടുതല്‍ കല്പിക്കപെടുന്ന ടീമുകളില്‍ ഒന്ന്. യുവ രക്തത്തിന്റെ ആവേശവും കഴിവും വേണ്ട വിധം പ്രയോജനപെടുതിയാല്‍ ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യന്‍ വസന്തം വിടരും .ലോര്‍ഡ്സിന്റെ മണ്ണില്‍ കപിലിന്റെ ചെകുത്താന്മാര്‍ക്ക് ശേഷം ധോണിയുടെ യുവരക്തം തങ്ങളാണ് മിനി ക്രിക്കറ്റിന്റെ രാജാക്കന്മാരെന്നു അടിവരയിടും .അന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ ഈ തന്‍ പ്രമാണിത്വത്തിന്റെ കഥകള്‍ മറക്കും ,എന്തുകൊണ്ടെന്നാല്‍ വിജയമാണ് നമ്മുടെ ലക്‌ഷ്യം വ്യക്തിയേക്കാള്‍ ഏറെ വലുതാണ്‌ ഭാരതം .നൂറുകോടി ജനങ്ങളും ഒന്നായി പറയുന്നു കം ഓണ്‍ ഇന്ത്യ ദികാതോ......

3 comments:

ajeeshmathew karukayil said...

നൂറുകോടി ജനങ്ങളും ഒന്നായി പറയുന്നു കം ഓണ്‍ ഇന്ത്യ ദികാതോ......

ഗുപ്തന്‍ said...

http://cricket.timesofindia.indiatimes.com/I-was-injured-in-IPL-admits-Sehwag/t20articleshow/4639287.cms

why should we be so cynical about everything?

Anonymous said...

ധോണി സേവാഗിനെ മോശമായി കൈകാര്യം ചെയ്തതത് കഴിഞ്ഞ ആസ്ത്രേലിയന്‍ സീരിസില്‍(വണ്‍ഡേ) കണ്ടതാണ്. യഥാര്‍ത്ഥത്തില്‍ ധോണി-യുവരാജ് അച്ചുതണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അതു ചെയ്യിക്കുന്നത് പരസ്യലോബിയും. സേവാഗ്-ഗംഭീര്‍ സഖ്യം പൊളിക്കുക എന്നതാണ് ആദ്യത്തെ ദൌത്യം. ഭാവിയില്‍ ഗംഭീരും ഭീഷണിയായേക്കാം എന്നതും ഇതിന് കാരണമാണ്.