ഗഫൂര്‍ ഭായിയുടെ മൂന്നാമത്തെ കാള്‍ ആണ് എന്നെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്. പുര കത്തിയാലും മിസ് കാള്‍ മാത്രം അടിക്കുന്ന പുള്ളിയുടെ നിര്‍ത്താതെയുള്ള വിളിയില്‍ തെല്ലൊരു ഉത്കണ്ടയോടെയാണ് ഞാന്‍ ഫോണ്‍ എടുത്തത് .ഹലോ ക്യാ ഹോഗയാ ഭാജി എന്നാ എന്റെ ചോദ്യത്തിന് നിര്‍ത്താതെയുള്ള കരച്ചിലായിരുന്നു മറുപടി നീണ്ട ഏങ്ങലടികള്‍ക്കൊടുവില്‍ എങ്ങനയോ അയാള്‍ പറഞ്ഞു ഒപ്പിച്ചു ഉസ്മാന്‍ താഴെ വീണു, മരിച്ചു പോയി എന്ന് തോന്നുന്നു . ഒരു അനക്കവും ഇല്ല .ദൈവമേ ഇരുപതു ദിവസം മുന്‍പ് ഒരുപാട് പ്രതീക്ഷയുമായി വന്ന മീശ കുരുക്കാത്ത ആ പയ്യന്‍ ,കഴിഞ്ഞ ദിവസവും മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നോ എന്ന് ചോദിച്ചു റൂമില്‍ വന്നപ്പോള്‍ ഒരു പാട് കളിയാക്കി തിരിച്ചയച്ചതാണ്. മെഡിക്കല്‍ കഴിഞ്ഞ അന്ന് മുതല്‍ അവനു ഉത്കണ്ട ആയിരുന്നു എല്ലാ ദിവസവും വരും റിപ്പോര്‍ട്ട് വന്നോ എന്ന് അറിയാന്‍ പാകിസ്താനില്‍ വെച്ച് അവന്റെ കൂട്ടുകാര്‍ ആരോ പറഞ്ഞിരിക്കുന്നു എയിഡ്സ് ഉള്ളവരെ തിരികെ കയറ്റി വിടുമെന്ന് അതുകൊണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് വരുന്നത് വരെ അവനു സമാധാനം ഇല്ല .മടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ പേടിക്കേണ്ടത് നാട്ടിലെ ഭൂതകാലം ഓര്‍ത്തു റിപ്പോര്‍ട്ട് വരുന്നത് വരെ അവന്റെ സമാധാനം നഷ്ടപെട്ടിരിക്കുകയാണ് . പോലിസ് ആംബുലന്‍സ് വിളിച്ചു ഞാന്‍ വണ്ടിയെടുത്തു നേരെ കുവൈറ്റ് ഹോസ്പിറ്റലില്‍ എത്തി കാത്തിരുന്നു . ഒരു ആംബുലന്‍സ് വന്നതും ഞാന്‍ അടുത്ത് ചെന്ന് നോക്കി ഉസ്മാന്‍ അല്ല ഒരു യുവതി ചര്‍ദിലോട് ചര്‍ദി . എന്തോ കുടുംബ വഴക്കാണെന്ന് തോന്നുന്നു ബാത്ത്രൂം ക്ലീനെര്‍ എന്തോ എടുത്തു കുടിച്ചിരിക്കുന്നു അമ്മയാണെന്ന് തോന്നുന്നു ഒരു സ്ത്രീ വലിയവായില്‍ നിലവിളിയാണ് . അത്യാഹിതത്തിന്റെ കോണില്‍ ഒരു മുറിയുണ്ട് പോലിസ് സ്റ്റേഷന്‍ ആണ് ആ മുറി .അടിപിടി അപകടം ഇത്യാദി സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാണ് അങ്ങിനെ ഒന്ന് അവിടെ .രണ്ടു സുന്ദരന്‍ അറബികള്‍ പോട്ടടോ ചിപ്സ് കഴിച്ചു സുലൈമാനിയും കുടിച്ചു ആസ്വദിച്ചു ഇരിക്കുകയാണ് . ആംബുലന്‍സ് സഹായി ആയ ഫിലിപിനീ എന്തോ ഒരു പേപ്പര്‍ അവര്‍ക്ക് നേരെ നീട്ടി പയ്യന്‍ അറബി പോലിസ് ആ പേപ്പറില്‍ ഒപ്പിട്ടു കൊണ്ട് ഉച്ചത്തില്‍ ചോദിച്ചു ആദ മൊത്ത്(ഇവര്‍ മരിച്ചോ ?) .എന്തും സംഭവിക്കാമെന്ന മട്ടില്‍ ഫിലിപ്പിനി തലയാട്ടി ഇരുന്ന കസാരയില്‍ നിന്ന് ഒന്ന് പൊങ്ങി മുഖം നോക്കിയിട്ട് എല്ലാ എന്ന് അകത്തേയ്ക്ക് അങ്ങ്യം കാട്ടി എമര്‍ജന്‍സി വാതിലുകള്‍ തുറന്നു പെണ്‍കുട്ടിയുമായി നേഴ്സ് അകത്തേക്ക് കടന്നു .നാട്ടിലെ അകന്ന ബന്ധുവിന്റെ കല്യാണത്തിന് കൊണ്ട് പോകാമെന്ന് ഏറ്റ ഭര്‍ത്താവിന്റെ വാക്ക് മാറ്റം ആണത്രേ ഇവരെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചത് .
നൂറിനു മുകളില്‍ വണ്ടി ഓടിക്കാത്ത ഞാന്‍ എത്തിയിട്ട് അര മണികൂര്‍ അടുത്തായി എന്നിട്ടും ആംബുലന്‍സ് എത്തിയില്ല ഞാന്‍ ഗഫൂറിന്റെ മൊബൈലിലേയ്ക്ക് വിളിച്ചു . ഹോഷ് ആഗെയ സര്‍ജീ ഉസ്മാന് ബോധം വന്നെന്നു . ഗഫൂറിന്റെ ശബ്ദത്തില്‍ നേരിയ പ്രത്യാശ സംസാരിച്ചു കൊണ്ടിരിക്കെതന്നെ നിലവിളി ശബ്ദവുമായി ആംബുലന്‍സ് മുന്നില്‍ വന്നു നിന്നു കിടക്കയില്‍ ബെല്‍റ്റ് ഇട്ടു മുറുക്കിയ നിലയില്‍ പാതി തുറന്ന കണ്ണുകളുമായി ഉസ്മാന്‍ ഒരു വേദനയായി ഞാന്‍ ഉറക്കെ വിളിച്ചു ഉസ്മാന്‍ ഉസ്മാന്‍ . എല്ല രോഹ് രോഹ് പോലീസിന്റെ തള്ളലാണ് എന്നെ അകത്തി മാറ്റിയത് കൂടുതല്‍ ഗുരുതരമായത് കൊണ്ടാവണം പേപ്പര്‍ ഒന്നും ഉണ്ടാക്കാതെ തന്നെ ഫിലിപൈനീ അത്യാഹിതത്തിന്റെ അകത്തേക്ക് കയറ്റി അത്യാഹിതത്തിന്റെ കവാടം വരെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രവേശനം ഉള്ളു . ഫിലിപ്പിനീ നേഴ്സ് പുറത്തു വന്നു പേപ്പര്‍ പോലിസ് ഓഫീസില്‍ കൊടുത്തതും മൈക്കിലൂടെ അനൌന്‍സ്മെന്റ് എത്തി നഫ്രാത് മിന്‍ ഉസ്മാന്‍ അലി താള്‍ മക്തബ് ഷുര്‍ത്താ. പുറത്തു നിന്ന ഞാന്‍ ഓടി അകത്തു ചെന്ന് പോലിസ് മുറിയുടെ വാതില്‍ പതിയെ തുറന്നു തലയിട്ടു ഉള്ളിലേയ്ക്ക് നോക്കി പയ്യന്‍ പോലിസ് അകത്തേക്ക് കയറി വരാന്‍ കൈ കാണിച്ചു . നീ ഉസ്മാന്‍ അലിയുടെ ആരാണ് ? ഞാന്‍ അവന്റെ കമ്പനിയുടെ മന്ദൂപ് ആണ് സര്‍ . ആരാ അവനെ തള്ളിയിട്ടെ ഞാന്‍ ഒന്ന് ഞടുങ്ങി .സര്‍ ഇതൊരു അപകടമാണ് എന്റെ വാക്കുകള്‍ മുറിഞ്ഞു .ആദ മോത്ത് അവന്‍ മരിച്ചിരിക്കുന്നു എനിക്ക് വിശ്വാസം വന്നില്ല എന്റെ പാസ്പോര്‍ട്ടും ബതാക്കയും വാങ്ങി വെച്ച് പ്രതേക അനുവാദത്തോടെ അകത്തുകടന്നപ്പോള്‍ ഉസ്മാന്‍ ഒരു ബെഡില്‍ കിടന്നു ഞരങ്ങുകയാണ് കുറച്ചു മുന്‍പ് പോലിസ് മരിച്ചെന്നു പറഞ്ഞ ഉസ്മാന്‍ . തമിഴ് നാട്ടുകാരന്‍ ഹൈദേര്‍ ക്ലീനിംഗ് കമ്പനിയുടെ ആളാണ് പക്ഷെ ഡോക്ടര്‍ ഇല്ലെങ്കില്‍ ഡോക്റെരുടെ ജോലിയും ചെയ്യാന്‍ തയ്യാറായാണ് പുള്ളിയുടെ നടപ്പ് .ഞാന്‍ ഹൈദേരെ വിളിച്ചു ഇയാള്‍ മരിച്ചിട്ടില്ല പുറത്തു പോലിസ് പറഞ്ഞു മരിച്ചെന്നു .കവല പെടാതെ സര്‍ അന്തയാല്ടുടെ പേപ്പര്‍ കമ്പ്യൂട്ടറില്‍ വന്നിട്ടില്ല വരും കൊഞ്ചം ഒക്കാരുന്ഗോ.ദൈവമേ അത്യാഹിതം വരെ മണിയടിച്ചു സിഗ്നല്‍ കട്ട് ചെയ്തു കൊണ്ടുവന്ന മരണാസന്നനായ രോഗി പേപ്പര്‍ വരാന്‍ വെയിറ്റ് ചെയ്യുന്നു .ഞാന്‍ ഉസ്മാന്റെ അടുത്ത് ചെന്നു പൊരിയുന്ന വേദനയില്‍ ദയനീയമായി അവന്‍ എന്നെ നോക്കി നാട്ടില്‍ ആയിരുന്നേല്‍ ഡ്യൂട്ടി ഡോക്റെരെ വീട്ടില്‍ കയറി തല്ലമായിരുന്നു എന്ത് ചെയ്യാം നാട് വേറെ ആയി പോയില്ലേ . ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ അനുവാദം ഇല്ലാതെ ഞാന്‍ ഡോക്റെരുടെ മുറിയില്‍ കടന്നു ഡോക്ടര്‍ എന്തെകിലും ചെയ്യണം ഇല്ലെങ്കില്‍ അവന്‍ പയ്യനാണ് സമയത്തിനു ചിക്ലിസിക്കാന്‍ പറ്റിയാല്‍ ഒരു പക്ഷെ , ഡോക്റെര്‍ക്ക് കാര്യം മനസിലായി അയാള്‍ എഴുന്നേറ്റു വേഗം വേണ്ടത് ചെയ്യാമെന്ന വാക്കും നല്‍കി എന്നോട് പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പുറത്തേയ്ക്ക് ഇറങ്ങും വഴി ഒരു മുറിയില്‍ ആ പെണ്‍കുട്ടി ഇരിക്കുന്നു രാവിലെ കൊണ്ട് വന്ന ആ പെണ്‍കുട്ടി താഴെ ഒരു ബക്കറ്റും അതിലേയ്ക്ക് അവള്‍ നിര്‍ത്താതെ ചരടിച്ചുകൊണ്ടിരിക്കുകയാണ്.നാട്ടില്‍ ആയിരുന്നെങ്കില്‍ മൂന്ന് തവണ വയറു കഴുകേണ്ട സമയം കഴിഞ്ഞു .ഞാന്‍ പതിയെ അത്യാഹിതത്തിന്റെ ലൌന്ജില്‍ ഇരുന്നു .വന്നപ്പോള്‍ മുതല്‍ ശ്രദിക്കുന്നതാണ് ഒരു ചെറുപ്പക്കാരന്‍ ഇരിക്കും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വയറും പൊത്തി നടക്കും .മലയാളി ആണെന്ന് തോന്നിയത് കൊണ്ട് ഞാന്‍ ചോദിച്ചു എന്ത് പറ്റി സഹോദരാ ഒന്നും പറയേണ്ടാ എന്റെ ചങ്ങായി രാവിലെ വന്നതാ വയറു വേദന സഹിക്കാന്‍ പറ്റുന്നില്ല പ്രൈവറ്റ് ഹോസ്പിറ്റലില്‍ നിന്നും ഇങ്ങോട്ട് പറഞ്ഞു വിട്ടതാ പക്ഷെ എന്ത് ചെയ്യാം ചാത്താലെങ്കിലും ഇവര്‍ നോക്കും എന്ന് തോന്നുനില്ല .ആരെയോ ശപിച്ചു കൊണ്ട് അയാള്‍ പുളയുകയായിരുന്നു .വേദനകളുടെ ലോകം പണ്ടേ അസഹ്യമാണ്. പുറം കാഴ്ചകള്‍ക്ക് ഈ നാട് പണ്ടേ പേര് കേട്ടതാണല്ലോ കുറച്ചു പുറം കാഴ്ചകള്‍ക്കായി ഞാന്‍ പുറത്തേയ്ക്ക് ഇറങ്ങി .
ഒന്ന് രണ്ടു മണിക്കൂറിനു ശേഷം ഗഫൂര്‍ ഭായി വണ്ടിയില്‍ വന്നു കൊട്ടുംബോലാണ് ഞാന്‍ ഉണരുന്നത് സര്‍ജി അപ്ന നാം ബുലായാ . എന്റെ പേര് ഒന്ന് രണ്ടു തവണയായി പോലിസ് മൈക്കിലൂടെ വിളിക്കുന്നു .താമസിച്ചതിനാല്‍ ആവാം ഒരു പോലീസുകാരന്‍ എന്നെ രൂക്ഷമായി നോക്കി എന്റെ പാസ്പോര്‍ട്ടും ബതാക്കയും തിരികെ നല്‍കി നിന്റെ ആള്‍ക്ക് കുഴപ്പം ഒന്നും ഇല്ല ഞങ്ങള്‍ കരുതി ചത്ത് പോയെന്നു ഒരു വെളുക്കെ ചിരിയോടെ അയാള്‍ പറഞ്ഞു നിര്‍ത്തി .അകത്തേയ്ക്ക് സ്ട്രെചെരില്‍ പോയയാള്‍ ഒരു ചക്ര കസാരയില്‍ തിരികെ വരുന്നു രണ്ടുകൈയും ഒടിഞ്ഞു തലയില്‍ വലിയ കെട്ടും കഴുത്തില്‍ കേര്‍വിക്കള്‍ കോളറും ഒക്കെ ആയി മൊത്തം പാച്ച്. ഡോക്ടര്‍ ഇയാളെ അട്മിട്റ്റ് ചെയുന്നില്ലെ എന്റെ സ്വാഭാവികമായ ചോദ്യത്തിന് കോയി ബാത്ത് നഹി ഒരു കാര്യവും ഇല്ല വീട്ടില്‍ പോയി റസ്റ്റ് എടുത്താല്‍ മതി എന്ന മറുപടിയില്‍ മരിച്ച ഉസ്മാന്റെ ജീവനുള്ള ദേഹവുമായി ഞാന്‍ ക്യാമ്പില്‍ എത്തി .എന്തായാലും ഉസ്മാന്‍ ശരിക്കും ഭയന്നിരിക്കുന്നു മരണത്തെ അതിജീവിചെങ്കിലും ഉസ്മാന് ഭയത്തെ അതിജീവിക്കാന്‍ ആയില്ല പിടിച്ച പിടിയാലെ അവന്‍ നാട്ടില്‍ പോകാന്‍ വാശിപിടിച്ചു വിസ സ്ടാമ്പ് ചെയ്യാതെ ക്യാന്‍സല്‍ ചെയ്തു എയര്‍പോര്‍ട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ എമ്പോസ്റ്റ് ഡെലിവറി വാന്‍ അവന്റെ മെഡിക്കല്‍ പാസ് ആയ പേപ്പറും ആയി വന്നു . എതോന്നാണോ വില്ലന്‍ ആകുമെന്ന് പ്രതീക്ഷിച്ചത് അത് പാസായപ്പോള്‍ വേറെ വലിയ ഒന്നില്‍ തോറ്റു മടക്ക യാത്ര, ഉസ്മാന്റെ ജീവിതം ഇനിയും ബാക്കിയാണ് വിശാലമായ മരുഭൂമി പോലെ ...
Monday, 18 July 2011
Sunday, 3 July 2011
എന്‍റെ ശ്രീ പദ്മനാഭാ .....
ലക്ഷം കോടി സമ്പത്തിനു മുകളില്‍ ഉറങ്ങുമ്പോഴും നിനക്ക് ഒരു ഭാവഭേദവും ഇല്ലായിരുന്നല്ലോ എന്‍റെ ശ്രീ പദ്മനാഭാ . കഴിഞ്ഞ തവണ വന്നപോഴും ഞാന്‍ എന്‍റെ ഹൃദയം തുറന്നതല്ലേ കരളുരികി ഞാന്‍ കരഞ്ഞപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നു വല്‍സാ വന്നു ഇച്ചിരി എങ്കിലും കൊണ്ട് പോകാന്‍ മുഴുവന്‍ വേണ്ട പകുതിയും വേണ്ട ലക്ഷത്തില്‍ ഒന്ന് അത് മാത്രം മതിയായിരുന്നു ഈ അടിയന്റെ കഷ്ടപാട് മാറാന്‍ . നിനക്ക് ഞാന്‍ എത്ര ഉപ്പു മാങ്ങ നിവേദിച്ചു ,സത്യം പറഞ്ഞാല്‍ പൊന്നു തമ്പുരാന്റെ തായ് വഴിയില്‍ പിറന്ന എനിക്കും കൂടി അവകാശ പെട്ട സ്വത്താണല്ലോ അനന്താ നീ ഇത്രയും കാലം പരമ രഹസ്യമാക്കി വെച്ച് ഉറങ്ങാതെ കാലം കഴിച്ചത് .
ഇനി നിനക്ക് അല്പം വിശ്രമിക്കാം കേരള സര്‍ക്കാരും പോലീസും പട്ടാളവും മിഴി ചിമ്മാതെ നിന്നെ ക്ഷമിക്കണം നിന്റെ ലക്ഷം കോടി വരുന്ന പൊന്നും പവിഴവും കാക്കന്‍ സാദാ ജാഗരൂകരായി നിനക്ക് കാവലുണ്ടാവും .പൊന്നു തമ്പുരാന്‍ കുടുംബത്തിലേയ്ക്ക് കൊണ്ട് പോകാതെ പദ്മനാഭന് നല്‍കിയ പൊന്നിന് വേണ്ടി ഇനി എത്ര തലകള്‍ ഉരുളാന്‍ പോകുന്നു.മുച്ചൂടും മുടിച്ചു കടവും കടത്തിന് മേല്‍ കടവുമായി കഴിയുന്ന സര്‍ക്കാരിനു എന്തൊരു ആശ്വാസം ആയെന്നോ ഇത്രേം വലിയ നിധി കുഴിചിട്ടിട്ടാണ് ഐ എം എഫിനേം ലോക ബാങ്കിനേം തലയെണ്ണി കാണിച്ചു കടം വാങ്ങിയത് .അറിയുന്നത് വരെ ഒരു കുഴപ്പം ഇല്ലായിരുന്നു അറിഞ്ഞതു കൊണ്ട് ഇനി ഉറക്കം നഷടപെടുന്നത് കേരളം മുഴുവനുമാണ്. ഇടി തുടങ്ങി കഴിഞ്ഞു സര്‍കാര്‍ ഏറ്റെടുക്കണമെന്ന് യുക്തിവാദികളും ഒരു യുക്തിയും ഇല്ലാത്ത സുകുമാര്‍ അഴിക്കോടിനെ പോലുള്ള സാംസ്‌കാരിക നായകരും ,കിട്ടിയതെല്ലാം പൊതുജനത്തിന് മുന്‍പില്‍ തുറന്നു വെക്കണമെന്ന് അമേരിക്കന്‍ നായരും അല്ല സീസറിനുള്ളത് സീസറിനു തന്നെ നല്‍കണമെന്ന് മറ്റൊരു കൂട്ടരും വാക്ക് പയറ്റ് തുടങ്ങി കഴിഞ്ഞു .കനകം മൂലം പലവിധമായ കലഹങ്ങള്‍ക്ക് സാക്ഷരകേരളം കാതോര്‍ക്കാനുള്ള സമയം ആഗതമായിരിക്കുന്നു .
ഇനി നിനക്ക് അല്പം വിശ്രമിക്കാം കേരള സര്‍ക്കാരും പോലീസും പട്ടാളവും മിഴി ചിമ്മാതെ നിന്നെ ക്ഷമിക്കണം നിന്റെ ലക്ഷം കോടി വരുന്ന പൊന്നും പവിഴവും കാക്കന്‍ സാദാ ജാഗരൂകരായി നിനക്ക് കാവലുണ്ടാവും .പൊന്നു തമ്പുരാന്‍ കുടുംബത്തിലേയ്ക്ക് കൊണ്ട് പോകാതെ പദ്മനാഭന് നല്‍കിയ പൊന്നിന് വേണ്ടി ഇനി എത്ര തലകള്‍ ഉരുളാന്‍ പോകുന്നു.മുച്ചൂടും മുടിച്ചു കടവും കടത്തിന് മേല്‍ കടവുമായി കഴിയുന്ന സര്‍ക്കാരിനു എന്തൊരു ആശ്വാസം ആയെന്നോ ഇത്രേം വലിയ നിധി കുഴിചിട്ടിട്ടാണ് ഐ എം എഫിനേം ലോക ബാങ്കിനേം തലയെണ്ണി കാണിച്ചു കടം വാങ്ങിയത് .അറിയുന്നത് വരെ ഒരു കുഴപ്പം ഇല്ലായിരുന്നു അറിഞ്ഞതു കൊണ്ട് ഇനി ഉറക്കം നഷടപെടുന്നത് കേരളം മുഴുവനുമാണ്. ഇടി തുടങ്ങി കഴിഞ്ഞു സര്‍കാര്‍ ഏറ്റെടുക്കണമെന്ന് യുക്തിവാദികളും ഒരു യുക്തിയും ഇല്ലാത്ത സുകുമാര്‍ അഴിക്കോടിനെ പോലുള്ള സാംസ്‌കാരിക നായകരും ,കിട്ടിയതെല്ലാം പൊതുജനത്തിന് മുന്‍പില്‍ തുറന്നു വെക്കണമെന്ന് അമേരിക്കന്‍ നായരും അല്ല സീസറിനുള്ളത് സീസറിനു തന്നെ നല്‍കണമെന്ന് മറ്റൊരു കൂട്ടരും വാക്ക് പയറ്റ് തുടങ്ങി കഴിഞ്ഞു .കനകം മൂലം പലവിധമായ കലഹങ്ങള്‍ക്ക് സാക്ഷരകേരളം കാതോര്‍ക്കാനുള്ള സമയം ആഗതമായിരിക്കുന്നു .
Subscribe to:
Posts (Atom)