ക്രിസ്തുവിനോടുള്ള വിശ്വാസമോ സ്നേഹമോ ഒന്നുമല്ല മറിച്ചു ചൊക്കന്‍പുലയന്‍
എന്ന വിളിയും സമൂഹത്തിലെ അവഗണനയും കടുത്തപ്പോഴാണ് ചൊക്കന് മാര്‍ഗം കൂടി
കൃസ്തിയാനി ആകാന്‍ തീരുമാനിച്ചത് .തന്നെക്കാള്‍ പൈമിക്കും
കുട്ടികള്‍ക്കുമാണ് മതം മാറാന്‍ താല്പര്യം പണ്ട് മുതലേ പൈമി പള്ളിയിലെ പുറം
പണിക്കാരിയാണ് പൈമി ചോക്കനോട് പറയും ഈ കൃസ്ത്യാനികളില്‍ ജാതിയൊന്നും ഇല്ല
എല്ലാവരും ഒരു പോലെയാ മാത്രമല്ല മഴ തുടങ്ങിയാല്‍ പെരമേയാനും,
പുള്ളകള്‍ക്ക് പഠിക്കാന്‍ പുസ്തകോം ബാഗും എന്ന് വേണ്ട ഉപ്പുമാവ്
ഉണ്ടാക്കുന്ന ചോളപൊടി വരെ പള്ളിയില്‍ നിന്നും കിട്ടും .നമ്മുടെ ജാതിയില്‍
എന്താ കിട്ടുക കുറെ ആട്ടും തുപ്പും അവഗണനയും പെലയന്‍ എന്ന വിളിയും മാത്രം
.പൈമിയുടെ പ്രലോഭനവും മതം മാറിയാല്‍ കിട്ടുന്ന സമ്മാനങ്ങളും ഉള്ളിലെ അപകര്‍ഷതയും ചോക്കനെ വേഗം ആ തീരുമാനത്തില്‍ എത്തിച്ചു .
ഇടവകയിലെ ഓരോ ചലനങ്ങളിലും വിശ്വാസികളുടെ വിശ്വാസ ജീവിതവും കൃത്യമായി പിന്തുടരുന്ന അജപാലകന് ആണ് ലോപസ് അച്ഛന് .പൈമിയുമായി അച്ഛനെ കാണാന്‍ എത്തുമ്പോള്‍ അച്ഛന് പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു .ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു കുട്ടികള്‍ വരിവരിയായി വേദ പാഠ ക്ലാസുകളിലെയ്ക്ക് പോകുന്നതും നോക്കി പോക്കനും പൈമിയും മനസിലോര്‍ത്തു നാളെ മുതല്‍ ഞങ്ങളുടെ കുട്ടികളും ഇവരില്‍ ഒരാളാവും വര്‍ണ വിവേചനത്തിന്റെ തുറിച്ചു നോട്ടങ്ങള്‍ ഇല്ലാത്ത തമ്പ്രാനും അടിയാനും ഇല്ലാത്ത ഒരു ലോകത്തേക്ക് മാളുവും ചോട്ടുവും പറിച്ചു നടപ്പെടും. ദൂരാചാരങ്ങള്‍ക്കും മനുഷ്യ കുലത്തിനും വേണ്ടി സ്വയം മരണം വരിച്ച ദൈവ സുതന്റെ വിശ്വാസത്തിലേയ്ക്ക് പറിച്ചു നടാന്‍ തയ്യാറായി ആണ് താനും കുടുംബവും എത്തിയിരിക്കുന്നത് .പൊതു യോഗം കഴിഞ്ഞു കമ്മറ്റി അംഗങ്ങള്‍ പുറത്തു വന്നു പിറകെ ലോപസ് അച്ഛനും .
"എന്താ പൈമി കുടുംബ സമേതം വീട്ടില്‍ വല്ല വിശേഷവും ഉണ്ടോ " നടവഴിയില്‍ വെച്ചേ ലോപസ് അച്ഛന് ചോദ്യം എറിഞ്ഞു " അത് അച്ഛനോട് ഒരു കാര്യം പറയാനുണ്ട് മേടയിലോട്ടു വരട്ടെ " പിന്നാലെ നടക്കാന്‍ ആങ്ങ്യം കാട്ടി ലോപസച്ചന്‍ മുന്നില്‍ നടന്നു "ഇക്കുറി മഴ കുറെ കനത്തു അല്ലെ വീട് ചോരുന്നുണ്ടോ " തങ്ങള്‍ സഹായം ചോദിയ്ക്കാന്‍ വന്നവരെന്നു അച്ഛന് തെറ്റിദ്ധരിച്ചിരിക്കുന്നു ഇതിനു മുന്‍പ് ഒരിക്കലും അച്ഛനോട് സഹായം ചോദിച്ചു വന്നിട്ടില്ലല്ലോ പിന്നെ എന്താണാവോ ഇങ്ങനെ തോന്നാന്‍ ഒരു പക്ഷെ മഴ തുടങ്ങിയിട്ട് അച്ഛനെ കാണാന്‍ വരുന്നവരില്‍ ഭൂരിഭാഗവും സഹായം ചോദിച്ചു വരുന്നവരാകും അതാവും. "അച്ചോ ഞങ്ങള്‍ക്ക് കൃസ്തിയാനി ആയാല്‍ കൊള്ളാമെന്നുണ്ട് " ലോപസച്ചന്റെ മുഖം ഇലക്ക്ട്ട്രോണിക്ക് ട്യൂബ് ലൈറ്റ് പോലെ പ്രകാശമാനമായി ഒരു സംശയത്തോടെ എന്ന വണ്ണം ഞങളെ രണ്ടു പേരെയും പരസ്പരം മാറി മാറി നോക്കി ."ഇപ്പൊ എന്താ ഇങ്ങനെ തോന്നാന്‍ " അത് അച്ചോ കര്‍ത്താവില്‍ ഞങ്ങള്‍ക്ക് പണ്ടേ വിശ്വാസമാ " ലോപസച്ചന്റെ മുഖത്തു നോക്കാതെ ഒരു കള്ളം അങ്ങ് തട്ടി വിട്ടു .കുടുംബം ഒന്നാകെ മാമോദീസ മുങ്ങി സത്യ വിശ്വാസത്തിന്റെ പൊന്‍ ശോഭയിലെയ്ക്ക് പ്രവേശിക്കാന്‍ ഒരു തിയതിയും നിശ്ചയിച്ചു വീടിലെയ്ക്ക് മടങ്ങും വഴി തട്ടാശേരി ചന്തയില്‍ നിന്നൊരു തിരുകുടുംബത്തിന്റെ വലിയ ഫോട്ടോ വാങ്ങി വീടിന്റെ പൂമുഖത്ത് തന്നെ തറച്ചു വെച്ചു.
വാര്‍ത്തക്ക് പൈമി വേണ്ട വിധം പ്രചാരം കൊടുത്തു നാട്ടില്‍ ആകെ പൊക്കന്റെ മതം മാറ്റം ചര്‍ച്ച വിഷയമായി അയലോക്കത്ത് നിന്നും അന്തോണി മാപ്പിളയും ആലീസും ചങ്ങാത്തത്തിന് വന്നപ്പോള്‍ ബാലനും ദേവകിയും കണ്ടാല്‍ മിണ്ടാതെ ആയി സ്വ സമുദായക്കരെല്ലാം ഞങ്ങള്‍ മാറിയിട്ട് റിസള്‍ട്ട് നോക്കി മതം മാറാന്‍ കാത്തിരുന്നു പൊക്കന്‍ ഗീവര്‍ഗീസായും പൈമി എലിയാമ്മയായും മാളു മോളിയായും ചോട്ടു തോമസായും മാറി മാര്‍ഗം കൂടിയിരിക്കുന്നു .ഇനി ആ പഴയ വിളികളെ പേടിക്കേണ്ട അവഞ്ജയോടെ മാറ്റി നിര്‍ത്തുന്ന ആളുകളെ പേടിക്കേണ്ട തങ്ങളും മാമോദീസ മുങ്ങി സവര്ണ്ണന് ആയിരിക്കുന്നു .
ഞായറാഴ്ചത്തെ കുര്‍ബാനയ്ക്ക് ശേഷം ലോപസ് അച്ഛന് ഇടവക ജനങ്ങള്‍ക്ക് മുന്നില്‍ പുതിയ ഇടവകാംഗം ഗീവര്‍ഗീസ് ചോക്കനെയും കുടുംബത്തെയും ഇങ്ങനെ പരിചയപെടുത്തി . കര്‍ത്താവില്‍ പ്രിയരേ നമ്മുടെ ഇടവകയിലെയ്ക്ക് ഒരു ദളിത് ക്രിസ്ത്യാനി കൂടി വന്നു ചേര്‍ന്നിരിക്കുന്നു ഹിന്ദു പുലയ സമുദായ അംഗം ആയിരുന്ന ഗീവര്‍ഗീസ് എന്ന പൊക്കാന്‍ തന്റെ പൂര്‍വ സമുദായത്തില്‍ അനുഭവിച്ചു പോന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തി കൊണ്ട് ഒരു ദളിത് കൃസ്തിയാനി ആയി തന്നെ തുടരാവുന്നതാണ് .പോക്കനും പൈമിയും മുഖത്തോട് മുഖം നോക്കി ദളിത് കൃസ്ത്യാനിയോ? കുര്‍ബാന കഴിഞ്ഞു പിരിയുമ്പോള്‍ പരിചയപെടാന്‍ എത്തുന്നവരെ കാത്തു നിന്ന പോക്കനും പിള്ളാര്‍ക്കും നേരെ ഓടിയടുത്ത കുട്ടിയെ തടഞ്ഞു കൊണ്ട് എണ്‍പത് കഴിഞ്ഞ കിളവി തള്ള വിലക്കി " പോകരുത് അത് പെലയ ക്രിസ്ത്യാനികളാ ......

2 comments:
വളരെ വാസ്തവമായ കാര്യം....
വേര്‍പാടിന്റെ നടുച്ചുവര്‍ ഇപ്പോഴുമെപ്പോഴും ഉയര്‍ന്നുതന്നെയിരിക്കുന്നു
ഇപ്പൊ ഈ കഥക്ക് ഒരു പ്രസക്തി ഉണ്ടോ അജിത്തെട്ടാ ?
Post a Comment