ആലപ്പുഴയുടെ മേളം കാണാൻ വാ
വള്ളം കളിക്ക് വാ പുന്നമടക്ക് വാ
തിത്തിത്താര ആർപ്പിൻ മേളം കേട്ടിട്ടില്ലേൽ വാ
വഞ്ചി പാട്ടിനു വാ വള്ളം കളിക്ക് വാ
ചുണ്ടൻ വള്ളം കണ്ടിട്ടില്ലേൽ വാ
നെഹ്‌റു ട്രോഫി ജലമാമാങ്കത്തിനു വാ
തുഴയുടെ താളം കേട്ടിട്ടില്ലേൽ വാ
പുഴയുടെ മാറ് പിളർക്കണ കാണാൻ വാ
പുഴയോഴുകുന്നൊരു നഗരം കാണാൻ വാ
പൂത്തു വിളഞ്ഞൊരു പുഞ്ച പാടം നോക്കി നിറയാൻ വാ
കേരള നാടിൻ നെല്ലറയായൊരു കലവറ കാണാൻ വാ
നാടൻ പാട്ടിൻ ശീലുകൾ കേട്ടൊരു ഗാനം മൂളാൻ വാ
കായൽ കൊഞ്ചിൻ രുചി നുകരാനിനി വാ
കുട്ടനാടാൻ അന്തികള്ളും മോന്തി മയങ്ങാൻ വാ
കരളേഴുന്നൊരു കാഴ്ചകൾ കാണാൻ വാ
കിഴക്കിലുള്ളീ വെനിസിലെയ്ക്ക് വാ
ഹൃദയം നിറയെ സ്നേഹം നുകരാൻ വാ
ദൈവത്തിന്റെ സ്വന്തം ആലപ്പുഴക്ക് വാ