സ്നേഹം കൊണ്ട് ലോകം കീഴടക്കാമെന്നെനിക്കറിയാം എന്നാൽ
സ്നേഹമില്ലായ്മയാണെന്റെ ഇന്നത്തെ വിഷമം
വെളിച്ചം ദുഖമാണെന്നെനിക്കറിയാം എന്നാൽ
ഡാമിൽ വെള്ളമില്ലത്തതാണെന്റെ ഇന്നത്തെ വിഷമം
ലോകം കപടമാണെന്നെനിക്കറിയാം എന്നാൽ
പച്ച കപടങ്ങൾ അരങ്ങു വാഴുന്നതാണെന്റെ വിഷമം
മോഹം നാശമാണെന്നെനിക്കറിയാം എന്നാൽ
ലോകമോഹങ്ങളിൽ മയങ്ങുന്നതാണെന്റെ ഇന്നത്തെ വിഷമം
ഉറക്കം സുഖപ്രദമാണെന്നെനിക്കറിയാം എന്നാൽ
ഉറക്കമില്ലായ്മയാണെന്റെ ഇന്നത്തെ വിഷമം
മനസിനു മതിലുകൾ ഇല്ലന്നെനിക്കറിയാം എന്നാൽ
ചിന്തകൾക്ക് ചിന്തേര് നല്കാൻ കഴിയാത്തതാണെന്റെ ഇന്നത്തെ വിഷമം
മദ്യം വിഷമാണെന്നെനിക്കറിയാം എന്നാൽ
ബാറുകൾ പൂട്ടുന്നതാണ് എന്റെ ഇന്നത്തെ വിഷമം
ഉത്കണ്ട ഭ്രാന്തിന്റെ ലക്ഷണം ആണെന്നെനിക്കറിയാം എന്നാൽ
ഒരു ഭ്രാന്തനാകാത്തതാണെന്റെ ഇന്നത്തെ വിഷമം
മരണം സർവ നിവാരിണിയാനെന്നെനിക്കറിയാം എന്നാൽ
എങ്ങനെ മരിക്കും എന്നറിയാത്തതാണെന്റെ ഇന്നത്തെ വിഷമം
No comments:
Post a Comment