തരംഗ ദൈർഘ്യം കുറഞ്ഞ
ചാലകങ്ങളാൽ
നിർമ്മിക്കപെട്ടവനാണ് ഞാൻ
ഒരു പ്രവേഗവും
അതിവേഗമെന്നെ
ഉയർത്തുകയോ
തളർത്തുകയോ
ചെയ്യുന്നില്ല
ധൈര്യമായി
നിങ്ങൾക്കെന്നെ
കടന്നു പിടിക്കാം
100 % ഷോക്ക് പ്രൂഫ്
ആദ്യമായി നിന്നെ കാണുമ്പോൾ
ആകാശം ചുവന്നിട്ടായിരുന്നു
ഏഴുവർണ്ണങ്ങളും വിരിച്ചൊരു
മഴവില്ലവിടുണ്ടായിരുന്നു
ആൺ മയിലുകൾ എന്തെന്നില്ലാത്ത
ആനന്ദത്തിൽ നൃത്തമാടുന്നുണ്ടായിരുന്നു
എല്ലാ ശകുനനപ്പിഴകൾക്കു മുന്നെയും
ചില ലക്ഷണമൊത്ത ശകുനം
കണ്ണുകളെ കുളിരണിയിക്കുമെന്നതു
കളവല്ലെന്ന സത്യം ഞാനിന്നു
തിരിച്ചറിയുന്നു സഖേ
മിഥ്യ , സകലതും മിഥ്യ
മിഥ്യകളിൽ മിഥ്യ