എന്നെയെവിടെയോ
നഷ്ട്ടമായിരിക്കുന്നു
ഞാൻ തിരയുകയാണ്
നിങ്ങളെന്നെ കണ്ടുവോ ?
നന്മ നിറഞ്ഞ നാട്ടു വഴികളിൽ
മരുഭൂമിയുടെ ഊഷരതയിൽ
പാതി വെന്ത സൗഹൃദങ്ങളിൽ
ധ്യാന നിമഗ്നമാർന്ന വിശുദ്ധതയിൽ
അർദ്ധനാരീശ്വരിയുടെ പ്രണയത്തിൽ
ചിതലരിക്കുന്ന ചിന്തകളിൽ
മത്തു പിടിപ്പിക്കുന്ന ലഹരികളിൽ
സർഗാത്മകതയുടെ സ്‌ഫോടനങ്ങളിൽ
ഉത്കണ്ഠയുടെ വ്യസനപർവ്വങ്ങളിൽ
ഭൂതത്തിന്റെ നഷ്ടബോധങ്ങളിൽ
വർത്തമാനത്തിന്റെ വ്യഥകളിൽ
ഭാവിയുടെ തുറിച്ചു നോട്ടങ്ങളിൽ
ഞാൻ എന്നെ തിരയുകയാണ്
നിങ്ങളിലാരെങ്കിലും
എവിടെവെച്ചെങ്കിലും
എന്നെ കണ്ടു മുട്ടിയാൽ
ദയവായി അടുത്ത
പോലീസ് സ്റ്റേഷനിൽ അറിയിക്കുക
No comments:
Post a Comment