വളരും തോറും പിളരുന്ന പാര്‍ടി അല്ലെ കേരള കോണ്ഗ്രസ് ഇതാ മറ്റൊരു പിളര്‍പ്പ് കൂടി വിഷയം പഴയത് തന്നെ അധികാര മോഹം.പി .ടി.ചാക്കോ എന്ന പഴയ കോണ്ഗ്രസ്കാരന്‍ പുതിയൊരു കൊണ്ഗ്രെസ്ഉണ്ടാക്കുമ്പോള്‍ മനസ്സില്‍ പോലും ആലോചിചിട്ടുണ്ടാവില്ല ഇതു വളരും തോറും പിളര്‍ന്നു പിളര്‍ന്നു ഭൂമി മലയാളം മുഴുവന്‍ ഗ്രൂപാകുമെന്നു
പക്ഷെ ഇപ്പോള്‍ നടക്കുന്ന ചക്ലാതി പോരിനു ചുക്കാന്‍ പിടിക്കുന്നത് സ്വന്തം മകന്‍ തന്നെ ആണെന്ന്അറിയുമ്പോള്‍
ആ പിതാവ് സ്വര്‍ഗത്തില്‍ ഇരുന്നു (അവിടെ ആണെന്കില്‍ ) സന്തോഷിക്കുകയവും തന്റെ പാരംബര്യം കാക്കുന്ന മകന്‍ തന്നെ എന്നോര്‍ത്ത് നിര്‍വൃതി അടയുന്നും ഉണ്ടാവാം .
നന്നായി നടന്നു പോന്ന മാണി ഗ്രൂപ്പില്‍ കല്ലുകടിയും തൊഴുത്തില്‍ കുത്തും നടത്തി, കോണ്ഗ്രസ് വോട്ട് വാങ്ങി ജയിച്ച ഇഷ്ടന്‍ അങ്ങ് കേന്ദ്രത്തില്‍ ബീഹാറില്‍ നിന്നുള്ള ക്രിമിനലുകളെ കൂട്ട് പിടിച്ചു കുറച്ചു കാലം വിലസിയത് നാമൊന്നും മറന്നു കാണില്ല . എത്ര മുകളില്‍ പോയാലും സമ്മാനം വാങ്ങാന്‍ താഴെ വരണമെന്ന തിര്ച്ചരിവ് ലോക്സഭഇലെക്ഷന് മുന്‍പ് തോമാച്ചനെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചു . ദോഷം പറയരുതല്ലോ രണ്ടു മുന്നണികളോടും മത്സരിച്ചു വന്പിച്ച അഞ്ഞൂറ്റിഇരുപത്തിഅഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു വന്നു .
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ ഡി എ അക്കൌണ്ട് തുറന്നു . കേരളത്തില്‍ അതും പോരെന്കില്‍ സത്യാ വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന മൂവാടുപുഴയില്‍ ഹിന്ടുവര്‍ഗീയപാര്ടി വിജയിക്കുമോ ? ഇതു തോമാച്ചന്റെ വ്യക്തിപരമായ വിജയം തന്നെ പക്ഷെ ഇതിന് നടത്തിയ വൃത്തികെട്ട രാഷ്ടീയ കൂടുകെട്ടുകളിലെയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി ഇടതുപക്ഷതുണ്‌ിന്നും ജോസേഫും ജോര്‍ജും ചില കൊണ്ഗ്രെസ്സ് നേതാക്കളെയും ചാക്കിട്ടു പിടിച്ചത് പരസ്യമായ രഹസ്യമല്ലേ .
അതെന്തായാലും നമുക്കു വിഷയത്തിലേക്ക് വരാം വീണ്ടു കേരളത്തില്‍ എന്‍ ഡി എ പരിപ്പ് വേകില്ലന്നു മനസിലാക്കിയ തോമാച്ചന്‍ ജോസഫ് ഗ്രൂപ്പില്‍ ചേക്കേറി. പീഡന വിവാദം ജോസേഫിന്റെ കസേര കളഞ്ഞപ്പോള്‍
മുതല്‍ അണിയറയില്‍ നീകങ്ങള്‍ തോമസ് നടത്തുന്നുണ്ടായിരുന്നു .പക്ഷെ ജോസേഫിന്റെ മാനസ പുത്രന്‍ കുരുവിള മന്ത്രിയായി, ജോസഫ് ഗ്രൂപ്പിന്റെ കഷ്ടകാലങ്ങള്‍ അവിടെയും തീര്‍ന്നില്ല രാജകുമാരി ഭൂമി ഇടപാടില്‍ കുരുവിളയും പുറത്തായപ്പോഴാണ് യഥാര്‍ത്ഥ അന്കം തുടങ്ങിയത് .
മോന്‍സിനെ മന്ത്രിയക്കുന്നതിനെതിരെ തോമസ് പരസ്യ നിലപാട് സ്വീകരിക്കുകയും പാര്‍ടിയില്‍ ഗ്രൂപിസം ശക്തമായി നിലനിര്‍ത്തുകയും ചെയ്തു . ഇന്നിതാ ജോസഫ് ഗ്രൂപ്പ് മറുകണ്ടം ചാടാന്‍ നില്ക്കുന്നു എന്ന് മനസിലാക്കിയ തോമസ് പാര്‍ടി പിളര്‍ത്തുന്നു .പാര്‍ടി പിളര്‍ത്തി ഇടതുപക്ഷത്തിനൊപ്പം നിന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പി സി യുടെ കേരള കൊണ്ഗ്രെസ്സ് മാത്രമാവും ഇടതു പക്ഷത്തു, അങ്ങനെ ചുളുവില്‍ മന്ത്രിയുമാകാം തോമസ് ശരിക്കും ഒരു രാഷ്ടീയ കുറുക്കന്‍ തന്നെ പക്ഷെ പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയി ചതിക്കാന്‍ ഒരു ദൈവം ഉണ്ടെന്നു സത്യ വിശ്വാസിയായ പി സി തോമസ് ഓര്‍ത്താല്‍ നന്ന്.
Wednesday, 30 July 2008
പലസ്തീന്‍ അറിയുന്നു ഞാന്‍ നിന്‍റെ നൊമ്പരം
Tuesday, 29 July 2008
ഇതു കേരളമാണോ?
Monday, 28 July 2008
മയില്‍പീലിയുടെ നൊമ്പരം
ഒന്നു രണ്ടാകാന്‍ കൊതിച്ച് ഏറെ നാളായ്
പുസ്തകത്താളില്‍ ശയിപ്പുഞാന്‍ ഏകയായ്
മാനത്ത് കാട്ടി ഹനിക്കാതെ സൂക്ഷ്മമായ്
നിത്യവും എന്നെ ഭജിച്ചു പ്രതിക്ഷയില്‍
ഇനിയും വിരിയാത്തതെന്തെന്നുരചെയ്തു
ഗണിത ശാസ്ത്രത്തിന്റെ ഉള്ളിലുറക്കി നീ
ഗുണനവും ഹരണവും ഒക്കെ പഠിച്ചു ഞാന്‍
സൈനും കോസും കൊസീക്കും പഠിച്ചു ഞാന്‍
ഈറ്റ് നോവറിയുവാന്‍ എത്ര കൊതിച്ചു ഞാന്‍
ഒന്നു രണ്ടാകാതെ ഏകയായ് ഞാനിതില്‍
സന്താന ലബ്ദിക്കായ് തപസു ചെയ്തീടുന്നു
അമ്മയോടൊത് കഴിഞ്ഞോരനാളുകള്‍
തെല്ലൊന്നു അഹങ്കരിചില്ലായിരുന്നുവോ ?
അമ്മതന്‍ അഴക് ഞാന്‍ ഇല്ലായിരുന്നെങ്കില്‍
നാളെയവര്‍ വരും ഒന്നു രണ്ടാകാതെ
ഒന്നായിരുന്നാല്‍ മാനം കാട്ടി ഹനിച്ചെന്നെ നീക്കിടും
മരണ വക്ക്രത്തില്‍ പിടയുന്നു ഞാനിതാ
ഒന്നു രണ്ടായ് ഞാന്‍ മാറിയെങ്കില്‍
പുസ്തകത്താളില്‍ ശയിപ്പുഞാന്‍ ഏകയായ്
മാനത്ത് കാട്ടി ഹനിക്കാതെ സൂക്ഷ്മമായ്
നിത്യവും എന്നെ ഭജിച്ചു പ്രതിക്ഷയില്‍
ഇനിയും വിരിയാത്തതെന്തെന്നുരചെയ്തു
ഗണിത ശാസ്ത്രത്തിന്റെ ഉള്ളിലുറക്കി നീ
ഗുണനവും ഹരണവും ഒക്കെ പഠിച്ചു ഞാന്‍
സൈനും കോസും കൊസീക്കും പഠിച്ചു ഞാന്‍
ഈറ്റ് നോവറിയുവാന്‍ എത്ര കൊതിച്ചു ഞാന്‍
ഒന്നു രണ്ടാകാതെ ഏകയായ് ഞാനിതില്‍
സന്താന ലബ്ദിക്കായ് തപസു ചെയ്തീടുന്നു
അമ്മയോടൊത് കഴിഞ്ഞോരനാളുകള്‍
തെല്ലൊന്നു അഹങ്കരിചില്ലായിരുന്നുവോ ?
അമ്മതന്‍ അഴക് ഞാന്‍ ഇല്ലായിരുന്നെങ്കില്‍
നാളെയവര്‍ വരും ഒന്നു രണ്ടാകാതെ
ഒന്നായിരുന്നാല്‍ മാനം കാട്ടി ഹനിച്ചെന്നെ നീക്കിടും
മരണ വക്ക്രത്തില്‍ പിടയുന്നു ഞാനിതാ
ഒന്നു രണ്ടായ് ഞാന്‍ മാറിയെങ്കില്‍
Sunday, 27 July 2008
ബേബി സഖാവിനു പണ്ടു ഭരിച്ചൊരു........
പറുദീസാ തേടി
ഭൂവിലെ പറുദീസാ തേടി ഞാനെന്‍
തറവാട് വിറ്റു ഞാന്‍ തീറെഴുതി
വാമഭാഗത്തിന്റെ പൊന്നോക്കെയും
വിലപിടിപ്പെരുന്നതോക്കെയും ഞാന്‍
വിസയെന്ന ചീടീനായി പണയം നല്കി
ഭൂവിലെ സ്വര്‍ഗത്തില്‍ എത്തിയെന്നാല്‍
പൊന്നുകായ്ക്കും മരമുന്ടെന്ന് ഞാന്‍
ഒരു വേള മരമൊന്നുലര്‍ത്തിയെന്നാല്‍
പൊഴിയുന്ന പൊന്മണി കൊണ്ടുതന്നെ
വെച്ചിടും നല്ലൊരു മണിമാളിക
സ്വപ്നസൌധത്തിന്റെ മട്ടുപാവില്‍
ക്യുബന്‍ ചുരുട്ടും വലിച്ചങ്ങനെ
ഗമയില്‍ ചരിഞ്ഞങ്ങിരുന്നിടുമ്പോള്‍
പിരിവിനായ് എത്തുന്ന പരിഷകള്‍ക്ക്
ലാവിഷയ് ചില്ലറ നല്‍കിടും ഞാന്‍
സ്വപ്‌നങ്ങള്‍ തന്നുടെ ഭാണ്ടാവുംമായ്
പുഷ്പകം ഏറി ഞാന്‍ പറുദീസാ തേടി
തുള്ളി തിളയ്ക്കുന്ന സൂര്യന് മുന്നിലും
പൊന്നു കായ്ക്കും മരം തേടി ഞാനെന്‍
പൊള്ളും വഴികളില്‍ ഏകനായി
ക്രിസ്തു നീ വീണത് മൂന്ന് മാത്ര
മുന്നുരുമാത്ര ഞാന്‍ വീണെന്‍ വഴികളില്‍
മരുപച്ച തേടി ഞാന്‍ എത്തി മടങ്ങുന്നു
കണ്ടതും കേട്ടതും ഒക്കെ മരീചിക
തറവാട് വിറ്റു ഞാന്‍ തീറെഴുതി
വാമഭാഗത്തിന്റെ പൊന്നോക്കെയും
വിലപിടിപ്പെരുന്നതോക്കെയും ഞാന്‍
വിസയെന്ന ചീടീനായി പണയം നല്കി
ഭൂവിലെ സ്വര്‍ഗത്തില്‍ എത്തിയെന്നാല്‍
പൊന്നുകായ്ക്കും മരമുന്ടെന്ന് ഞാന്‍
ഒരു വേള മരമൊന്നുലര്‍ത്തിയെന്നാല്‍
പൊഴിയുന്ന പൊന്മണി കൊണ്ടുതന്നെ
വെച്ചിടും നല്ലൊരു മണിമാളിക
സ്വപ്നസൌധത്തിന്റെ മട്ടുപാവില്‍
ക്യുബന്‍ ചുരുട്ടും വലിച്ചങ്ങനെ
ഗമയില്‍ ചരിഞ്ഞങ്ങിരുന്നിടുമ്പോള്‍
പിരിവിനായ് എത്തുന്ന പരിഷകള്‍ക്ക്
ലാവിഷയ് ചില്ലറ നല്‍കിടും ഞാന്‍
സ്വപ്‌നങ്ങള്‍ തന്നുടെ ഭാണ്ടാവുംമായ്
പുഷ്പകം ഏറി ഞാന്‍ പറുദീസാ തേടി
തുള്ളി തിളയ്ക്കുന്ന സൂര്യന് മുന്നിലും
പൊന്നു കായ്ക്കും മരം തേടി ഞാനെന്‍
പൊള്ളും വഴികളില്‍ ഏകനായി
ക്രിസ്തു നീ വീണത് മൂന്ന് മാത്ര
മുന്നുരുമാത്ര ഞാന്‍ വീണെന്‍ വഴികളില്‍
മരുപച്ച തേടി ഞാന്‍ എത്തി മടങ്ങുന്നു
കണ്ടതും കേട്ടതും ഒക്കെ മരീചിക
Saturday, 26 July 2008
പണയ പണ്ടങള്‍
പൂവും പുഴകളും പൂക്കണികൊന്നയും
പൂരം കുഴല്‍ വിളി പന്ജവാദ്യങ്ങളും
പൊന്നിന്‍ ചിങ്ങത്തിലെ ആര്‍പ്പു വിളികളും
കാടും മലയുമാ കേരവൃക്ഷങ്ങളും
കാഹളമൂതി ഉണര്‍ത്തുന്ന കോഴിയും
ഇടവത്തില്‍ ഇടിവെട്ടി ചൊരിയുന്ന മാരിയും
കണ്ണായ് വളര്‍ത്തിയെന്‍ അമ്മതന്‍ പാട്ടും
പ്രേമാതുരയെന്റെ കാമുകി നിന്നെയും
വസന്തമേ നിന്നുടെ മയക്കുന്ന ഗന്ധവും
കാറ്റും മഴയും ആ മണ്‍സൂണ്‍ മെല്ലാം
ഈ പ്രവാസത്തിനായ് പണയം കൊടുത്തു ഞാന്‍.
പൂരം കുഴല്‍ വിളി പന്ജവാദ്യങ്ങളും
പൊന്നിന്‍ ചിങ്ങത്തിലെ ആര്‍പ്പു വിളികളും
കാടും മലയുമാ കേരവൃക്ഷങ്ങളും
കാഹളമൂതി ഉണര്‍ത്തുന്ന കോഴിയും
ഇടവത്തില്‍ ഇടിവെട്ടി ചൊരിയുന്ന മാരിയും
കണ്ണായ് വളര്‍ത്തിയെന്‍ അമ്മതന്‍ പാട്ടും
പ്രേമാതുരയെന്റെ കാമുകി നിന്നെയും
വസന്തമേ നിന്നുടെ മയക്കുന്ന ഗന്ധവും
കാറ്റും മഴയും ആ മണ്‍സൂണ്‍ മെല്ലാം
ഈ പ്രവാസത്തിനായ് പണയം കൊടുത്തു ഞാന്‍.
തിരിച്ചറിയുന്നുവോ ഈ പെണ്‍കിടാവിനെ?
Wednesday, 23 July 2008
അറിയില്ലേ നിങ്ങളി നല്ല കുഞ്ഞാടിനെ?
അര്‍ജന്ടിനയില്‍ ജനിച്ചു ബൊളിവിയന്‍ കാടുകളില്‍ മരിച്ച പാവങ്ങളുടെ മിശിഹ .
ചെഗുവേര എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍ന (1928 ജൂണ്‍ 14 - 1967 ഒക്ടോബര്‍ 9) അര്‍ജന്റീനയില്‍ ജനിച്ച ഒരു മാര്‍ക്സിസ്റ്റ് വിപ്ലവ നേതാവും ക്യൂബന്‍, അന്തര്‍ദ്ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ചെറുപ്പത്തില്‍ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതില്‍ നിന്നുള്‍കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിക്കുകയും, മാര്‍ക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയില്‍ പ്രസിഡന്റ് ജേക്കബ് അര്‍ബന്‍സ് ഗുസ്മാന്‍ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി.
1956-ല്‍ മെക്സിക്കോയില്‍ ആയിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയില്‍ ചേരുകയും 1959-ല്‍ അവര്‍, ഏകാധിപതിയായ ജനറല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയില്‍ നിന്നും ക്യൂബയുടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടര്‍” എന്ന പദവിയില്‍ നിയമിതനായ ചെഗുവേരയായിരുന്നു മുന്‍ഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തില്‍ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[1] സഹായത്തോടെയുള്ള ഒരു ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9-നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു.[2]
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആല്‍ബര്‍ട്ടോ കോര്‍ദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷര്‍ട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.[3]
1956-ല്‍ മെക്സിക്കോയില്‍ ആയിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയില്‍ ചേരുകയും 1959-ല്‍ അവര്‍, ഏകാധിപതിയായ ജനറല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയില്‍ നിന്നും ക്യൂബയുടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടര്‍” എന്ന പദവിയില്‍ നിയമിതനായ ചെഗുവേരയായിരുന്നു മുന്‍ഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തില്‍ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[1] സഹായത്തോടെയുള്ള ഒരു ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9-നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു.[2]
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആല്‍ബര്‍ട്ടോ കോര്‍ദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷര്‍ട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.[3]
(കടപാട് ,വിക്കിപീടിയ )
ജോസഫ് ഗീബല്‍സ്
"ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ സത്യം ആകും" രണ്ടാം ലോക മഹായുദ്ധ കാലത്തു ഹിത്ലരുടെ മന്ത്രിസഭയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന മന്ത്രി. കഴിവുറ്റ വാഗ്മി ഹിറ്റ്ലെര്‍
ആക്രമണ ശൈലിയുടെ വക്തവായിരുന്നെന്കില്‍ ഗീബല്‍സ് ശാന്തനും ഫലിത പ്രിയനും ആയിരുന്നു .1928ലെ രിച്സ്ടാഗ് തിരഞ്ഞെടുപ്പില്‍ നാസി പട രണ്ടു ശതമാനം വോട്ടു നേടിയപോഴും തിരഞ്ഞെടുക്കപെട്ട പത്തു പേരില്‍ ഒരാളായിരുന്നു ഡോക്ടര്‍ പോള്‍ ജോസഫ് ഗീബല്‍സ് .
Subscribe to:
Posts (Atom)