Wednesday, 30 July 2008

പി .സി .തോമസ് പിന്നെയും കാല് മാറുന്നു

വളരും തോറും പിളരുന്ന പാര്‍ടി അല്ലെ കേരള കോണ്ഗ്രസ് ഇതാ മറ്റൊരു പിളര്‍പ്പ് കൂടി വിഷയം പഴയത് തന്നെ അധികാര മോഹം.പി .ടി.ചാക്കോ എന്ന പഴയ കോണ്ഗ്രസ്കാരന്‍ പുതിയൊരു കൊണ്ഗ്രെസ്ഉണ്ടാക്കുമ്പോള്‍ മനസ്സില്‍ പോലും ആലോചിചിട്ടുണ്ടാവില്ല ഇതു വളരും തോറും പിളര്‍ന്നു പിളര്‍ന്നു ഭൂമി മലയാളം മുഴുവന്‍ ഗ്രൂപാകുമെന്നു
പക്ഷെ ഇപ്പോള്‍ നടക്കുന്ന ചക്ലാതി പോരിനു ചുക്കാന്‍ പിടിക്കുന്നത്‌ സ്വന്തം മകന്‍ തന്നെ ആണെന്ന്അറിയുമ്പോള്‍
ആ പിതാവ് സ്വര്‍ഗത്തില്‍ ഇരുന്നു (അവിടെ ആണെന്കില്‍ ) സന്തോഷിക്കുകയവും തന്റെ പാരംബര്യം കാക്കുന്ന മകന്‍ തന്നെ എന്നോര്‍ത്ത് നിര്‍വൃതി അടയുന്നും ഉണ്ടാവാം .
നന്നായി നടന്നു പോന്ന മാണി ഗ്രൂപ്പില്‍ കല്ലുകടിയും തൊഴുത്തില്‍ കുത്തും നടത്തി, കോണ്ഗ്രസ് വോട്ട് വാങ്ങി ജയിച്ച ഇഷ്ടന്‍ അങ്ങ് കേന്ദ്രത്തില്‍ ബീഹാറില്‍ നിന്നുള്ള ക്രിമിനലുകളെ കൂട്ട് പിടിച്ചു കുറച്ചു കാലം വിലസിയത് നാമൊന്നും മറന്നു കാണില്ല . എത്ര മുകളില്‍ പോയാലും സമ്മാനം വാങ്ങാന്‍ താഴെ വരണമെന്ന തിര്ച്ചരിവ് ലോക്സഭഇലെക്ഷന് മുന്‍പ് തോമാച്ചനെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചു . ദോഷം പറയരുതല്ലോ രണ്ടു മുന്നണികളോടും മത്സരിച്ചു വന്പിച്ച അഞ്ഞൂറ്റിഇരുപത്തിഅഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു വന്നു .
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ ഡി എ അക്കൌണ്ട് തുറന്നു . കേരളത്തില്‍ അതും പോരെന്കില്‍ സത്യാ വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന മൂവാടുപുഴയില്‍ ഹിന്ടുവര്‍ഗീയപാര്ടി വിജയിക്കുമോ ? ഇതു തോമാച്ചന്റെ വ്യക്തിപരമായ വിജയം തന്നെ പക്ഷെ ഇതിന് നടത്തിയ വൃത്തികെട്ട രാഷ്ടീയ കൂടുകെട്ടുകളിലെയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി ഇടതുപക്ഷതുണ്‌ിന്നും ജോസേഫും ജോര്‍ജും ചില കൊണ്ഗ്രെസ്സ് നേതാക്കളെയും ചാക്കിട്ടു പിടിച്ചത് പരസ്യമായ രഹസ്യമല്ലേ .
അതെന്തായാലും നമുക്കു വിഷയത്തിലേക്ക് വരാം വീണ്ടു കേരളത്തില്‍ എന്‍ ഡി എ പരിപ്പ് വേകില്ലന്നു മനസിലാക്കിയ തോമാച്ചന്‍ ജോസഫ് ഗ്രൂപ്പില്‍ ചേക്കേറി. പീഡന വിവാദം ജോസേഫിന്റെ കസേര കളഞ്ഞപ്പോള്‍
മുതല്‍ അണിയറയില്‍ നീകങ്ങള്‍ തോമസ് നടത്തുന്നുണ്ടായിരുന്നു .പക്ഷെ ജോസേഫിന്റെ മാനസ പുത്രന്‍ കുരുവിള മന്ത്രിയായി, ജോസഫ് ഗ്രൂപ്പിന്റെ കഷ്ടകാലങ്ങള്‍ അവിടെയും തീര്‍ന്നില്ല രാജകുമാരി ഭൂമി ഇടപാടില്‍ കുരുവിളയും പുറത്തായപ്പോഴാണ് യഥാര്‍ത്ഥ അന്കം തുടങ്ങിയത് .
മോന്‍സിനെ മന്ത്രിയക്കുന്നതിനെതിരെ തോമസ് പരസ്യ നിലപാട് സ്വീകരിക്കുകയും പാര്‍ടിയില്‍ ഗ്രൂപിസം ശക്തമായി നിലനിര്‍ത്തുകയും ചെയ്തു . ഇന്നിതാ ജോസഫ് ഗ്രൂപ്പ് മറുകണ്ടം ചാടാന്‍ നില്ക്കുന്നു എന്ന് മനസിലാക്കിയ തോമസ് പാര്‍ടി പിളര്‍ത്തുന്നു .പാര്‍ടി പിളര്‍ത്തി ഇടതുപക്ഷത്തിനൊപ്പം നിന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പി സി യുടെ കേരള കൊണ്ഗ്രെസ്സ് മാത്രമാവും ഇടതു പക്ഷത്തു, അങ്ങനെ ചുളുവില്‍ മന്ത്രിയുമാകാം തോമസ് ശരിക്കും ഒരു രാഷ്ടീയ കുറുക്കന്‍ തന്നെ പക്ഷെ പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയി ചതിക്കാന്‍ ഒരു ദൈവം ഉണ്ടെന്നു സത്യ വിശ്വാസിയായ പി സി തോമസ് ഓര്‍ത്താല്‍ നന്ന്.
Post a Comment