ഒന്നു രണ്ടാകാന്‍ കൊതിച്ച് ഏറെ നാളായ്
പുസ്തകത്താളില്‍ ശയിപ്പുഞാന്‍ ഏകയായ്
മാനത്ത് കാട്ടി ഹനിക്കാതെ സൂക്ഷ്മമായ്
നിത്യവും എന്നെ ഭജിച്ചു പ്രതിക്ഷയില്‍
ഇനിയും വിരിയാത്തതെന്തെന്നുരചെയ്തു
ഗണിത ശാസ്ത്രത്തിന്റെ ഉള്ളിലുറക്കി നീ
ഗുണനവും ഹരണവും ഒക്കെ പഠിച്ചു ഞാന്‍
സൈനും കോസും കൊസീക്കും പഠിച്ചു ഞാന്‍
ഈറ്റ് നോവറിയുവാന്‍ എത്ര കൊതിച്ചു ഞാന്‍
ഒന്നു രണ്ടാകാതെ ഏകയായ് ഞാനിതില്‍
സന്താന ലബ്ദിക്കായ് തപസു ചെയ്തീടുന്നു
അമ്മയോടൊത് കഴിഞ്ഞോരനാളുകള്‍
തെല്ലൊന്നു അഹങ്കരിചില്ലായിരുന്നുവോ ?
അമ്മതന്‍ അഴക് ഞാന്‍ ഇല്ലായിരുന്നെങ്കില്‍
നാളെയവര്‍ വരും ഒന്നു രണ്ടാകാതെ
ഒന്നായിരുന്നാല്‍ മാനം കാട്ടി ഹനിച്ചെന്നെ നീക്കിടും
മരണ വക്ക്രത്തില്‍ പിടയുന്നു ഞാനിതാ
ഒന്നു രണ്ടായ് ഞാന്‍ മാറിയെങ്കില്‍
1 comment:
ഒന്നു രണ്ടാകാതെ ഏകയായ് ഞാനിതില്‍
സന്താന ലബ്ദിക്കായ് തപസു ചെയ്തീടുന്നു
Post a Comment