Thursday, 18 September 2008

ഗോഡ്സെയുടെ നാട്

ഇരുളില്‍ നിന്നു ഞങ്ങളെ പ്രകാശത്തിലേക്കും ,അസത്യത്തില്‍ നിന്നും സത്യത്തിലെയ്ക്കും ,മരണത്തില്‍ നിന്നും നിത്യതയിലെയ്ക്കും ഞങ്ങളെ പ്രവേശിപ്പിക്കണമേ എന്ന് പ്രാര്ഥിച്ചിരുന്ന ഋഷി വര്യന്മാരുടെ നാടാണ് ഭാരതം .സകല സംസ്കാരങ്ങളെയും സമഭാവനയോടെ സ്വീകരിച്ച മാതൃകാദേശം.പാശ്ച്യത്യര്‍ ഔപചാരിക കൂടികാഴ്ചയില്‍ ഹസ്തദാനം ചെയ്തു അഭിവാദ്യം സ്വീകരിക്കുമ്പോള്‍ നാം ഭാരതീയര്‍ ഇരു കൈയും കൂപ്പി നമസ്കാരം ചൊല്ലുകയാണ് പതിവ് ഇതിനര്‍ത്ഥം ഞാന്‍ നിന്നിലുള്ള ദൈവാംശത്തെ ബഹുമാനിക്കുന്നു എന്നാണ്‌,ജീവനുള്ള സകല ചരാചരങ്ങളിലും ദൈവത്തെ കാണുന്ന മഹത്തായ സംസ്കാരത്തിന് ഉടമകളായ നാം ചില സ്വാര്‍ത്ഥ ലാഭക്കാരുടെ കൈയിലെ കളിപാവകള്‍ ആകുമ്പോള്‍ നഷ്ടമാകുന്നത് ഭാരതം എന്ന മഹത്തായ രാജ്യത്തിന്റെ പൈതൃകമാണ് .ഭാരതീയരെല്ലാം ഹിന്ദു പാരംബര്യം പേറുന്നവരാനെന്ന സത്യം പരക്കെ അംഗീകരിക്കപെട്ടതാണ് .ജന്മം കൊണ്ടു ഹിന്ദുവും കര്‍മം കൊണ്ടു ഭാരതീയരും വിശ്വാസം കൊണ്ടു മറ്റു മതസ്ഥരും ആയവരെ ആക്രമിച്ചു ഇല്ലായ്മ ചെയ്യുന്നത് ഒരു ഉത്തമ ഭാരതീയന് ചേര്‍ന്നതാണോ ?

ഇയടുത്ത കാലത്തു മത നൂന്യപക്ഷങ്ങള്‍ക്ക്‌ നേര്‍ക്ക്‌ നടക്കുന്ന ആക്രമങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്താണ് ? രാജ്യം പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുന്ന ഈ ഘട്ടത്തില്‍ തികച്ചും ഏകപക്ഷീയമായ ഈ ആക്രമണങ്ങള്‍ ലക്‌ഷ്യം വെയ്ക്കുന്നത് എന്താണ് ?തികച്ചും രാഷ്ടീയപ്രേരിതങ്ങള്‍ അല്ലെ ഇവ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .തീവ്ര ഹിന്ദുത്വം ഇന്ത്യന്‍ രാഷ്ടീയത്തില്‍ നന്നായിവേകുന്ന പരിപ്പാനെന്നു ഭാരതീയ ജനത പാര്‍ടിക്കും അതിന്റെ പോഷക സംഘടനകള്‍ക്കും നന്നായി അറിയാം .അയോധ്യ എന്ന ബാബറി മസ്ജിദ് പ്രശ്നം പരമാവധി ചൂഷണം ചെയ്തു വടക്കേ ഇന്ത്യയില്‍പടര്ന്നു കയറിയ ഹിന്ദുത്വ വികാരം വെറും രണ്ടു എം പി മാത്രം ഉണ്ടായിരുന്ന ഭാരതീയ ജനതാപാര്ടിയെ ഇന്ത്യ ഭരിക്കുന്ന പാര്‍ടി ആയി ഉയര്‍ത്തിയില്ലേ .അഞ്ചു കൊല്ലം ഇവര്ക്ക് ഭരിക്കാന്‍ കിട്ടിയിട്ടും തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ രാമ ക്ഷേത്രം പൂര്‍ത്തിയാകാഞ്ഞതെന്തുകൊണ്ട്?ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാഞ്ഞത് കൊണ്ടു എന്ന വരട്ടു ന്യായം പറയാനുണ്ടാവും ഒരു പക്ഷെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാലും ഇവര്‍ ഇതിന് തുനിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാലം കടന്നു കഴിഞ്ഞാല്‍ നാരായണനെ കൊണ്ടു എന്ത് ഗുണം .രാജ്യം മുഴുവന്‍ നടക്കുന്ന സ്ഫോടനങളുടെ ഉത്തരവാദിത്തം ഒരു സമുദായത്തിന്റെ മേലും മതപരിവര്‍ത്തനത്തിന്റെ കുത്തക മറ്റൊരു സമുദായത്തിന് മേലും വീതിച്ചു നല്‍കിയാല്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമായി .കേരളത്തില്‍ സംഘ പരിവാര്‍ ശക്തികള്‍ വിശ്വ രൂപത്തില്‍ എത്താത്തതിന് ഇടതുപക്ഷതോടാണ് നന്ദി പറയേണ്ടത് .പുരോഹിത ശ്രേഷ്ടര്‍ എന്തൊക്കെ പറഞ്ഞാലും സംഘ പരിവാറിനെ കേരളത്തില്‍ വളരാന്‍ അനുവദിക്കാത്തത് ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ ആണ്‌െന്നത് പറയാതെ വയ്യ .

ഇശ്വരനിലേയ്ക്കുള്ള മാര്‍ഗം ചൂണ്ടികാണിക്കുകയാണ് സകല മതങ്ങളുടെയും പരമമായ ലക്‌ഷ്യം . ഒന്നും മറ്റൊന്നിനെക്കാള്‍ കേമമാല്ലന്നിരിക്കെ സ്വന്തം വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുന്ന ഒരുവന് എങ്ങനെ മറ്റൊരുവന്റെ വിശ്വാസത്തെ ആക്രമിച്ചു കീഴ്പെടുത്തുവാന്‍ കഴിയും .സംഘ പരിവാര്‍ അജണ്ട മുന്‍നിര്‍ത്തി അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നവര്‍ക്ക് ഒരു പക്ഷെ മോഡി ഗുജറാത്തില്‍ നേടിയ വിജയമാവം ആത്മവിശ്വാസം പകരുന്നത് .കഴിഞ്ഞ ഭരണത്തിനിടയില്‍ ഗാന്ധി വധ കേസില്‍ ഗൂഡാലോചന കുറ്റം ആരോപിക്കപെട്ടിരുന്ന സവര്കരുടെ ചിത്രം പാര്‍ലെമെന്റില്‍ സ്ഥാപിക്കാനെ കഴിഞ്ഞുള്ളൂ .ഇനി ഒറ്റയ്ക്ക് ഭൂരിപക്ഷമായാല്‍ ശങ്കര്‍ കിസ്തയ്യയും ,ഗോപാല്‍ ഗോഡ്സെയും ,മദന്‍ലാല്‍ പാഹ്യയും ,ദിഗംബര്‍ രാമചന്ദ്രയും ,നാരായണന്‍ ആപ്തെയും ,വിഷ്ണു കാര്കരെയും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുകയാണ് പറ്റുമെങ്കില്‍ പാര്‍ലെമെന്റില്‍ ഗാന്ധി പ്രതിമക്കരികെ നാതുറാം ഗോഡ്സെയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കപെട്ടാല്‍ അത്ഭുതപെടരുത് ഇതു ഇന്ത്യയാണ് ,ഗാന്ധിയുടെ നാട് ,ക്ഷമിക്കുക ഗോഡ്സേയുടെ നാട് .
Post a Comment