പതിരാവേറെ കറുത്ത നേരം
കത്തനാരച്ചന്റെ ഫോണ്‍ ചിലമ്പി
അങ്ങേതലയ്ക്കല്‍ ഒരാള്‍ ഒരുത്തന്
തെല്ലു കിതചോതി നായ ചത്തു
നിദ്ര മുറിചിട്ടീ ചൊല്ല് കേട്ടു
അച്ഛനു ദേഷ്യം ഇരച്ചു കേറി
വീട്ടിലെ നായ തുലഞ്ഞിടുകില്‍
പള്ളി വികാരിക്കിതെന്തു ചേതം
മുറ്റത്തു നല്ലൊരു കുഴിയെടുത്തു
നായയെ പെട്ടന്ന് വെട്ടി മൂട്
തോള്ളക്ക് വന്ന തെറികളെല്ലാം
പട്ടത്തെ ഓര്‍ത്തച്ചന്‍ പിന്‍വലിച്ചു
തെല്ലു നിറഞ്ഞ മൌനം മുറിച്ചു
അച്ഛനോടായി മൊഴിഞ്ഞു വീണ്ടും
ചത്തത് വെറുമൊരു നായയല്ല
കൊച്ചു കുബേരന് ഈ ജിമ്മി നായ
നായയ്ക്ക് കര്‍മങ്ങള്‍ ചെയ്തിടുന്ന
പള്ളിക്കാ ഒസ്യത്തില്‍ നല്ല പങ്കും
സ്വത്തു വിവരങ്ങള്‍ കേട്ട നേരം
പാതിരി അച്ഛന് കുരച്ചു ചീറി
ചത്തത് കത്തോലിക്കാ നായയെന്നു
എന്തുകൊണ്ടിതുവരെ ചൊല്ലിയില്ല
തങ്ക കുരിശുമായ് അച്ചനെത്തി
ചരമ പ്രസംഗം തകര്‍ത്തു വാരി
ജിമ്മി തന് ഒസ്യത്തിനു ഒത്ത വണ്ണം
അന്ത്യ കര്‍മങ്ങള്‍ അതൊക്കെ നല്കി
ദൈവപിതാവിന് വലം ചേര്‍ക്കുവാന്‍
ജിമ്മിയെ ഷെവലിയാര്‍ ജിമ്മിയാക്കി
കീശയില്‍ കാശുള്ള ഏതു നായ്ക്കും
ചുളുവില്‍ അടിച്ചിടാം സ്വര്‍ഗരാജ്യം .
5 comments:
ഷെവലിയാര്‍ എന്നത് കത്തോലിക്കാ സഭ ഉത്തമ വിശ്വാസ ജീവിതം നയിച്ചു പോന്നവര്‍ക്ക് മുന്‍പു നല്‍കിയിരുന്ന പദവി ആയിരുന്നു ഇപ്പോഴതില്ല .
സംഗതി കൊള്ളാം പക്ഷെ ആശയം പഴയതല്ലേ ?
:)
കത്തനാരച്ചന്റെ ക്രൂരതകള്‍
അനോണി ശരിയാണ് ആശയം പഴയത് തന്നെ കടപാട് ബോബി ജോസ് കട്ടികാട് എന്ന കപൂചിന്‍ പാതിരിക്ക് ,അതിനെ ഒന്നു വരികളാക്കി എന്ന പാതകം മാത്രമെ ഞാന്‍ ചെയ്തുള്ളൂ
Post a Comment