എന്റെ കാറുവന്നു നിന്നതും മണി അണ്ണന് ഓടി കിതച്ചു കൊണ്ടു അടുത്തു വന്നു അയാള്‍ ആകെ പരിഭ്രാന്തന്‍ ആയിരിക്കുന്നത് പോലെ കാണപെട്ടു നല്ല മൂടല്‍ മഞ്ഞുള്ള പ്രഭാതം ആയിട്ടും മുഖമാകെ വിയര്‍ത്തിരിക്കുന്നു .നല്ല മനുഷനാണ് മണി അണ്ണന് ,ഒരു തനി തിരോന്തരം കാരന് വായ നിറച്ചും ചീത്തയും മനസ് നിറച്ചു നന്മയും സൂക്ഷിക്കുന്ന ഒരു തനി നാടന്‍ ,കള്ളുകുടി അണ്ണന്റെ വീക്നെസ് ആണ് രണ്ടെണ്ണം അടിച്ചാല്‍ പിന്നെ വഴിയില്‍ ഇറങ്ങി നിന്നു തല്ലു വാങ്ങിയാലെ അണ്ണന് ഉറക്കം വരൂ .ഉറങ്ങി എഴുനേട്ടാല്‍ പിന്നെ മണി അണ്ണന് ശത്രുക്കള്‍ ഇല്ല എല്ലാവരോടും കറയറ്റ സ്നേഹം .വര്‍ഷങ്ങളായി ഞങ്ങളുടെ വിശ്വസ്തന് ആണ് ഈ അഞ്ചുതെങ്ങ് കാരന് ഡ്രൈവര്‍ .ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മണി അണ്ണന് വിനയ പുരസരം അഭിവാദ്യം ചെയ്തു .എന്താ മണി അണ്ണാ രാവിലെ വല്ലവരും തല്ലിയോ എന്ന എന്റെ ചോദ്യത്തിന് ഒരു പൊട്ടി കരച്ചിലായിരുന്നു മറുപടി .തോളത്തു തട്ടി ആശ്വസിപിക്കുന്ന എന്നോട് വിതുമ്പി കൊണ്ടു അണ്ണന് പറഞ്ഞു "സാറേ കൊച്ചു കുളത്തില്‍ വീണു ഉടന്‍ നാട്ടില്‍ പോകണം "പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല ഓഫീസില്‍ കയറി സേഫ് തുറന്നു പാസ്പോര്‍ട്ട് എടുത്തു ട്രാവല്‍ കമ്പനിയില്‍ നിന്നു ടിക്കെടും ശരിയാക്കി നാട്ടിലെത്തിയാല്‍ വിവരങ്ങള്‍ അറിയിക്കണമെന്നും എത്ര ദിവസത്തെ ലീവ് വേണമെന്നു വിളിച്ചു പറയണമെന്നുമുള്ള നിബന്ധനയോടെ നാട്ടിലേയ്ക്ക് അയച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല ഞാനും അത് മറന്നു കഴിഞ്ഞു .
രണ്ടാഴ്ചക്കു ശേഷം ഔദ്യോഗിക പരിപാടിയുടെ ഭാഗമായി എനിക്ക് തിരുവനന്തപുരം വരെ പോകേണ്ടി വന്നു .അഞ്ചു തെങ്ങ് അടുത്തപോഴാണ് എനിക്ക് മണി അണ്ണനെ ഓര്‍മ്മവന്നത് .അണ്ണന്റെ കുട്ടിയെ പറ്റി പിന്നീട് ഒരു വിവരവും അറിയാഞ്ഞതിനാലും ഒന്നു കണ്ടു കളയാം എന്ന് കരുതി അണ്ണന്റെ വീട്ടിലെത്തി എന്നെ കണ്ടതും അണ്ണന് ഒന്നു ചൂളി ഒരിക്കലും പ്രതീഷിക്കാത്ത ഒരാള്‍ പ്രതീഷിക്കാത്ത സമയത്തു മുന്നില്‍ നില്ക്കുന്നു . മണി അണ്ണന് ടീച്ചറുടെ മുന്നില്‍ നിന്നു പരുങ്ങുന്ന കുട്ടിയുടെ ഭാവം ,മക്കള്‍ എവിടെ മണി അണ്ണാ ?ദേ അവിടെ കളിക്കുന്നു സാറേ ,ആരാ കുളത്തില്‍ വീണേ ?മൂത്ത ആണ്‍കുട്ടിയെ ചൂണ്ടി കാട്ടി എന്നിട്ട് ഒന്നും പറ്റിയില്ലേ ?കുളത്തില്‍ വെള്ളം ഇല്ലാരുന്നു സാറേ! എനിക്ക് ചിരി വന്നു വെള്ളം ഇല്ലാത്ത കുളത്തില്‍ വീണതിനു എമര്‍ജന്‍സി ലീവ് .സാറ് ചീത്ത പറയരുത് ഇവളുടെ അനിയത്തിയുടെ കല്യാണമായിരുന്നു അത് കൂടാന്‍ വേറെ വഴിയില്ലാതെ മണി മുഴുവിപിച്ചില്ല .തിരികെ രണ്ടു ദിവസത്തിന് ശേഷം വരാമെന്ന വാക്കും വാങ്ങി ഞാന്‍ അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു ഇതൊരു ജീവിതമാണോ ?നല്ല പാതിയും ജീവന്റെ ജീവനായ മക്കളെയും വിട്ടിട്ടു ഒരു നല്ല നാളെയ്ക്കു വേണ്ടി ഇന്നു നഷ്ടപെടുതുന്നവര്‍ ..അപ്പോള്‍ എന്റെ മനസില്‍ മുഴങ്ങിയത് ഒരു ബൈബിള്‍ വചനമായിരുന്നു ആകാശത്തിലെ പറവകളെ നോക്കു അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപുരകളില്‍ ശേഖരിക്കുന്നില്ല എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു.അവയെക്കാള്‍ എത്രയോ വിലപെട്ടവരാണ് നിങ്ങള്‍ .
12 comments:
ആകാശത്തിലെ പറവകളെ നോക്കു അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപുരകളില്‍ ശേഖരിക്കുന്നില്ല എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു
ഇതേമാതിരീള്ള ബോസ്മാര്ണ്ടാര്ന്നെങ്കെ രക്ഷപ്പെട്ടേനെ
രസകരമായി അവതരണം!!!
ഒന്നോ രണ്ടോ പ്രാവശ്യം ഇതു പോലുള്ള അബദ്ധം പറ്റും..എന്നാലും കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ പോയീന്നു കള്ളം പറയാന്‍ തോന്നിയ ആ ചങ്കൂറ്റം..ഭയങ്കരം തന്നെ !!!
കുളത്തില്‍ വെള്ളം ഇല്ലാരുന്നു സാറേ! എനിക്ക് ചിരി വന്നു ..........
മിടുക്കന്.....
ഈ കരുണാനിധിയായ ബോസിന് കീഴിൽ എനിക്കും വേണം ഒരു ജോലി. മണിയണ്ണനെ കുറ്റം പറയണ്ട. അത് പാവം.
പ്രവാസത്തിന്റെ വിരസമായ ദിനങ്ങളിൽ അച്ചൻ മരിച്ചെന്ന് പറഞ്ഞ് ലീവിന് എഴുതിക്കൊടുക്കുന്ന പ്രവാസികളെ എനിക്കറിയാം. അതിനു മുന്നിൽ ഇത് വെള്ളമില്ലാത്ത കിണറ്റിൽ ചാടിയതല്ലേ ഉള്ളൂ.. എനിക്കിഷ്ടപ്പെട്ടത്, ഈ ബോസിനെയാണ്.
ലീവ് കിട്ടാന്‍ ഭാര്യക്ക് മാനസ്സിക രോഗമാണെന്ന് ഫാക്സ് അയപ്പിച്ച വിരുതന്മാരെ എനിക്കറിയാം. സത്യം പറഞ്ഞാല്‍ ലീവ് കൊടുക്കാത്ത, എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും കമ്പനി ചിലവില്‍ വര്‍ഷത്തില്‍ നാലും അഞ്ചും തവണ നാട്ടില്‍ പോയി ചുറ്റിയടിച്ചു വരുന്ന മൊശകോടന്‍ ബോസ്സുമാരെ പറ്റിക്കാന്‍ ചില വിരുതനമാര് ഇതിലപ്പുരവും ചെയ്യാറുണ്ട്.
ലീവ് കിട്ടാന്‍ ഭാര്യക്ക് മാനസ്സിക രോഗമാണെന്ന് ഫാക്സ് അയപ്പിച്ച വിരുതന്മാരെ എനിക്കറിയാം. സത്യം പറഞ്ഞാല്‍ ലീവ് കൊടുക്കാത്ത, എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും കമ്പനി ചിലവില്‍ വര്‍ഷത്തില്‍ നാലും അഞ്ചും തവണ നാട്ടില്‍ പോയി ചുറ്റിയടിച്ചു വരുന്ന മൊശകോടന്‍ ബോസ്സുമാരെ പറ്റിക്കാന്‍ ചില വിരുതനമാര് ഇതിലപ്പുരവും ചെയ്യാറുണ്ട്.
ചെറിയ ഒരു സംഭവം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
ചെറിയ ഒരു സംഭവം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നല്ലേ..എങ്കിലും സ്വന്തം കുഞ്ഞിനെ വച്ചൊരു കള്ളം....
പോസ്റ്റ് നന്നായിരിക്കുന്നു
Well written.. Good presentation!
Post a Comment