കനത്ത ദുഃഖ ഭാരത്തോടെ ആയിരുന്നു ആന്ദ്രേയുടെ മടക്കം ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് മേലെ താന്‍ ഏല്‍പിച്ച ആഘാതം കനത്തതെന്ന തിരിച്ചറിവ് ആന്ദ്രേയെ പാതാളത്തോളം താഴ്ത്തി. ഒന്‍പതു കൊല്ലമായി വിവിധ ജെര്‍സികളില്‍ പ്രതിരോധത്തിന്റെ കാവല്‍ക്കാരന്‍ ആയിട്ട് ഇന്നേവരെ ഇത്തരമൊരു പിഴവ് ഉണ്ടായിട്ടില്ല .ഫുട്ബോള്‍ മാന്ത്രികന്‍ പെലെ കപ്പു നേടുമെന്ന് പ്രവചിച്ചതോടെ പ്രതീക്ഷയുടെ അമിതഭാരത്തോടെ എത്തിയ ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ ആണ് തന്റെ ഒരു നിമിഷത്തെ പിഴവ് മൂലം വൃഥാവില്‍ ആയിരിക്കുന്നത് .ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും ചേട്ടന്‍ സാന്റിയാഗോയോടു താന്‍ എന്ത് സമാധാനം പറയും എല്ലാം കഴിഞ്ഞിരിക്കുന്നു തന്റെ ഫുട്ബോള്‍ ജീവിതം ഇവിടെ അവസാനിക്കുകയാണ് .ആര്‍ത്തിരമ്പുന്ന അമേരിക്കന്‍ കാണികളുടെ കാതടപ്പിക്കുന്ന ആഹ്ലാദ പ്രകടനങ്ങള്‍ക്കും ചെവിയോര്‍ക്കാതെ മൈതാനത്തെ ഹിമകണങ്ങള്‍ വീണ പുല്ലില്‍ മുഖമമര്‍ത്തി അലറി കരഞ്ഞു .ഒറ്റ ദിവസം കൊണ്ട് താന്‍ സ്നേഹിക്കുന്നവര്‍ക്കും കൊളംബിയന്‍ ജനതക്കും വഞ്ചകനായി തീര്‍ന്നിരിക്കുന്നു . ആഴം കൂടുന്നതിന് അനുസരിച്ച് തോല്‍വിയുടെ വേദനയും അധികമാവും എന്ന് തിരിച്ചറിയാന്‍ ട്രെസ്സിംഗ് റൂമിലെ അവഗണന ഒന്ന് മാത്രം മതിയായിരുന്നു .ചേട്ടന്‍ സാന്റിയാഗോ മാത്രമാണ് സമാശ്വാസത്തിന്റെ ഒരു തലോടല്‍ എങ്കിലും നല്‍കിയത് .കരീയര്‍ തുടങ്ങിയിട്ട് ഒരു പാട് മത്സരങ്ങളില്‍ തോല്‍വി അഭിമിഖീകരിക്കേണ്ടി വന്നിട്ടുണ്ട് പക്ഷെ അവയൊന്നും ഇത്രത്തോളം വേദനയും നൈരാശ്യവും ഉണ്ടാക്കിയിട്ടില്ല കരിമ്പില്‍ നിന്നുന്നും വാറ്റിയ അഗുഅര്‍ഡിന്റെ ലഹരി ബോധം മറയ്ക്കും വരെ ആന്ദ്രേക്ക് അസഹനീയമായതായിരുന്നു ആ പകല്‍.മുന്‍പ് പറഞ്ഞു ഉറപ്പിച്ച പ്രകാരം നെവെദയിലെയും ലാസ് വേഗസിലെയും ബന്ധു ജനങ്ങളെ സന്ദര്‍ശിക്കാതെ ആന്ദ്രെ ജന്മ നഗരമായ മെഡിലിനിലെയ്ക്ക് പുറപ്പെട്ടു .വിജയ ശ്രീ ലളിതനായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി വരുന്ന ആന്ദ്രേയെ കാത്തിരുന്നവര്‍ക്ക് മുഖം കൊടുക്കാതെ രാത്രിയുടെ മറവില്‍ കല്ലേറ്കളെ പേടിച്ചു അയാള്‍ വീടണഞ്ഞു .1988 മുതല്‍ ദേശിയ ടീമിന്റെ പ്രതിരോധ നിരയിലെ ശക്തനായ രണ്ടാം നമ്പര്‍ ജേര്‍സി അഭിമാനത്തോടെ അണിയുമ്പോള്‍ ഇങ്ങനെ ഒരു പര്യവസാനം സ്വപ്നത്തില്‍ പോലും ആന്ദ്രെ ചിന്തിരുന്നില്ല .
ആന്ദ്രെ തീരെ വീടിനു പുറത്ത് ഇറങ്ങാറില്ല ചേട്ടന്‍ സന്റിയാഗോയും കാമുകി പമേലയും നിര്‍ബന്ധിച്ചാല്‍ ഒരു കറക്കം അതും ലഹരി സിരകളില്‍ നുരഞ്ഞു പൊന്തുന്ന ഉന്മാദ അവസ്ഥയില്‍ .അപ്പനും അമ്മയും സന്റിയാഗോയും കാമുകി പമേലയും ആന്ദ്രേക്ക് ചുറ്റും ഇപ്പോഴും ഉണ്ടാവണം എല്ലാം പറഞ്ഞു ചെയ്യിക്കണം ഒരു തരം വിഷാദരോഗത്തിന്റെ കൈകളിലേയ്ക്ക് ആന്ദ്രെ വീണുപോയേക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഭയന്നു. അതൊരു അബദ്ധം മാത്രമാണെന്ന് ലോകത്തിനും കൊളംബിയയിലെ ജനങ്ങള്‍ക്കും അറിയാം അവരെല്ലാം അത് മറന്നിരിക്കുന്നു പമേല പതിയെ ആന്ദ്രേയെ ജീവിതത്തിന്റെ മൈതാനതോട്ടു കൂട്ടി കൊണ്ട് വരാന്‍ ശ്രമം തുടങ്ങി ഒരു പരിധി വരെ അത് വിജയിച്ചു കഴിഞ്ഞിരിക്കുന്നു .ആന്ദ്രെ വീണ്ടുംബൂട്ട് അണിഞ്ഞു .നഷ്ടപ്പെട്ട് പോയ ആത്മ വിശ്വാസത്തിന്റെ പ്രതിരോധം വീണ്ടും തളിര്ക്കയായി . പരീക്ഷണങ്ങളില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹുത്തുക്കള്‍ പമേല ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ എല്ലാം കൂടെ നിന്ന് സഹായിച്ചു ചേട്ടന്‍ സാന്റിയഗോയും ആന്ദ്രേയുടെ മാതാപിതാക്കളും ചേര്‍ന്ന് അവരെ ഒന്നിപ്പിക്കാന്‍ തീരുമാനം എടുത്തു ഇനി ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും ഒരു പങ്കാളി കൂടി . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ഒരു ചെറിയ മോതിര കൈമാറ്റം . അത് ആഘോഷിക്കാനാണ് ആന്ദ്രെയും കൂട്ടുകാരും എല്‍ പോബ്ലാടോയിലെ ആ നിശാ ക്ലബില്‍ എത്തിയത് ലഹരി മൂത്ത ഒരാള്‍ ആന്ദ്രേയെ തിരിച്ചറിഞ്ഞു . രാജ്യത്തെ തോല്പിക്കാന്‍ അച്ചാരം വാങ്ങിയ വഞ്ചകന്‍ എന്ന് ഉറക്കെ ആക്രോശിച്ചു ആന്ദ്രേക്ക് നേരെ പാഞ്ഞടുത്തു .സുഹൃത്തുക്കള്‍ തടയാന്‍ ശ്രമിച്ചതും നാലുപാടും നിന്ന് തോക്കേന്തിയ പട അവരെ വളഞ്ഞു നാടിനു വേണ്ടി കപ്പു ഉയര്‍ത്താന്‍ പോയവന്‍ എത്ര കിട്ടി നിനക്ക് അമേരിക്കന്‍ കോഴ പണം തോക്ക് ചൂണ്ടിയ ഒരാള്‍ ആക്രോശിച്ചു .ഇവന്‍ വഞ്ചകനാണ് നാടിനെയും കളി പ്രേമികളെയും മുപ്പതു വെള്ളികാശിനു തൂക്കി വിറ്റവന്‍. തോക്ക് ധാരികളുടെ വിചാരണക്കിടയില്‍ ആന്ദ്രെ വിയര്‍ത്തു വിവശനായി ആര്‍ക്കും പറ്റാവുന്ന ഒരു അബദ്ധത്തിനു ഉമിതീയില്‍ എരിഞ്ഞു ഇല്ലതായവാന്‍ ആരെങ്കിലും കാഞ്ചി ഒന്ന് അമര്‍ത്തി ഈ പരീക്ഷണത്തില്‍ നിന്നും വിടുതല്‍ നല്‍കിയെങ്കില്‍ എന്ന് ആന്ദ്രെ ആത്മാര്‍ഥമായി ആഗ്രഹിച്ചു .പോലീസ് എത്തുന്നതറിഞ്ഞു അക്രമി സംഘം ചിതറിയോടി പേടിചോളിച്ച സുഹൃത്തുക്കള്‍ ആന്ദ്രേക്ക് ചുറ്റും കൂടി "ഞാന്‍ വഞ്ചകന്‍ ആണ് ഒരു രാജ്യ ത്തിന്റെ സ്വപ്നങ്ങളെ തച്ചുടച്ച ദുര്‍ബല പ്രതിരോധി നിറഞ്ഞ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ആന്ദ്രെ ഉച്ചത്തില്‍ അലറി" .അക്രമി സംഘം ഉപേക്ഷിച്ച തോക്കുകളില്‍ ഒന്ന് കൈക്കലാക്കി ആന്ദ്രെ നെഞ്ചോട് ചേര്‍ത്തു തുരു തുരാ നിറയൊഴിച്ചു . ഒരു പാട് ഗോളിന് പ്രതിരോധം തീര്‍ത്ത ആന്ദ്രെ കടന്നു പോയിരിക്കുന്നു സെല്‍ഫ് ഗോള്‍ ഇല്ലാത്ത തോല്‍വികള്‍ ഇല്ലാത്ത ഫുട്ബാള്‍ മൈതാനത്തേക്ക് ....

3 comments:
അന്ദ്രേ എസ്ബോബാറിന്റെ മരണമാണ് ഉദ്ദേശിച്ചതെങ്കില്‍ൊരു ചരിത്രസത്യത്തെ മനോഹരമായി വളച്ചൊടിക്കുകയാണിവിടെ ചെയ്തത്. പന്ത്രണ്ട് ബിള്ളറ്റുകളാണ് ആന്ദ്രേയുടെ ശരീരത്തില്‍ നിന്നും എടുത്തത്. കൊലയാളിയായ കാസ്റ്റ്രോ മുണോസിനെ പോലീസ് അറസ്റ്റ് ചെയ്തതും ലോകത്തിന്നറിയാവുന്നതാണ്.
ധീരനായ കാവല്‍ഭടനായിരുന്ന ആന്ദ്രേ മയക്കുമരുന്നില്‍ അഭയം തേടിയ ഒരു ഭീരുവായിരുന്നു എന്നുമൊക്കെ എഴുതിവിടുന്നത് കഷ്ടം തന്നെ.

ചീരാ മുളക് ,താങ്കള്‍ പറഞ്ഞതൊക്കെയും സത്യം. ചരിത്രം അതുപോലെ പറഞ്ഞാല്‍ ഞാനൊരു ചരിത്രകാരനോ കോപ്പി എഴുത്ത് കാരനോ ആയി തെറ്റിദ്ധരിപ്പിക്കപെട്ടേക്കാം .ഒരു കഥയുടെ ആങ്കിളില്‍ നിന്നും അതിനെ നോക്കാന്‍ ശ്രമിച്ചു എന്ന് മാത്രമാണ് ഞാന്‍ ചെയ്ത പാതകം .വിജയിച്ചോ എന്ന് അഭിപ്രായം പറയേണ്ടത് നിങ്ങള്‍ വായനക്കാരാണ് .
Post a Comment