നിങ്ങളിങ്ങനെ കിടന്നോ ഇന്ന് മുതല്‍ ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ല ഇല്ലെങ്കില്‍ ഇതെവിടെ എങ്കിലും ഒന്ന് കൊണ്ട് കളയണം പത്തോ പതിനഞ്ചോ
കൊടുത്തിട്ടായാലും തരാതരം തിരിച്ചു വെച്ചിട്ട് ആണേലും ആ
കുടുംബശ്രീക്കാര്‍ വന്നപ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു .ആഴ്ച രണ്ടു
കഴിഞ്ഞു മൂന്ന് സെന്റ് പുരയിടത്തിനുള്ളില്‍ കുഴിചിടാവുന്നതിന്റെ പരമാവധി
കഴിഞ്ഞപ്പോഴാണ് സരസു പരാതിയുമായി നിര്‍ബന്ധപൂര്‍വം എന്നെ സമീപിച്ചത്
.രാവിലെ നടക്കാന്‍ ഇറങ്ങുമ്പോള്‍ തലേ നാളത്തെ വേസ്റ്റ് നഗരസഭയുടെ
വീപ്പയില്‍ എറിയുകയായിരുന്നു പഴയ പതിവ് പക്ഷെ മഴക്കാലവും പടരുന്ന
പകര്‍ച്ചവ്യാധികളും മൂലം വേസ്റ്റ് ബിന്നുകള്‍ നഗരത്തിനു പുറത്തേക്കു കൊണ്ട്
പോയതോടെ വേറെ ഒരു മാര്‍ഗം ഇല്ലാതായി . കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മാസം
പണവും മൂന്നു ബാഗുകളില്‍ ജൈവ അജൈവ അവശിഷ്ട്ടങ്ങള്‍ തരാ തരാം തിരിച്ചു
നല്‍കി ആ പ്രശ്നം പരിഹരിച്ചതാണ് എന്നാല്‍ ഇപ്പോള്‍ ഇതാ കുടുംബശ്രീക്കാരും
സമരം തുടങ്ങിയതോടെ ശരിക്കും വെട്ടിലായിരിക്കുന്നു .
മോര്‍ണിംഗ് വാക്ക് ഇന്ന് വേറെ വഴിയിലൂടെ ആകാം എന്ന് തീരുമാനിച്ചു ഇന്നെങ്കിലും ഇവളുടെ പരാതി തീര്‍ക്കണം.ട്രാക്ക് സൂട്ട് ധരിച്ചു പോര്ട്ടിക്കൊയിലെത്തിയപ്പോള്‍ സരസു വലിയ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കൈയില്‍ എടുത്തു തന്നു .അവിഞ്ഞ മണം കൊണ്ട് തല ചെകിടിക്കുന്നു എങ്കിലും സരസു ഞാനൊരു കോളജു അധ്യാപന്‍ അല്ലേടി ഞാന്‍ ഇങ്ങനെ വിഴുപ്പു ഭാണ്ടവുമായി അലയെണ്ടവനാണോ. എന്നാല്‍ നിങ്ങള് തന്നെ ഇതിനൊരു പോംവഴി കണ്ടെത്തു ഉരുളക്കു ഉപ്പേരി പോലുള്ള സരസുവിന്റെ മറുപടിയില്‍ ഉത്തരമില്ലാതെ ഭാണ്ടവുമായി പുറത്തേക്കു കടന്നു .വടക്കോട്ട് നടന്നാല്‍ പഞ്ചായത്ത് റോഡ് ആണ് അവിടെ എവിടെ എങ്കിലും ഒരു വീപ്പ ഉണ്ടാവും മഞ്ഞു മാറി വരുണന്‍ പതിയെ തെളിഞ്ഞു തുടങ്ങുന്നു .മണ്ഡല കാലം തുടങ്ങിയിരിക്കുന്നു നിര്‍മാല്യം തൊഴാന്‍ പോകുന്നവരുടെ കൂട്ടം എന്റെ അടുത്തു വരുമ്പോള്‍ മൂക്ക് പൊത്തുന്നത് കാണാം ഒന്നും കാണാത്ത വിധത്തില്‍ ഞാന്‍ ഭാണ്ടവുമായി എന്റെ നടപ്പ് തുടരുകയാണ് . രണ്ടു ഫര്‍ലോങ്ങ് മുന്നോട്ടു നടന്നു കഴിഞ്ഞു ഒരു വീപ്പ എങ്ങും കാണുന്നില്ല ഇതെന്തു നാടാണ് പക്ഷെ പോകുന്ന വഴിയില്‍ അലക്ഷ്യമായി മാലിന്യ വലിച്ചെറിയുന്ന ഒരു പാട് പേരെയും സ്ഥലങ്ങളും കണ്ടു അവരെ പോലെ അവിടേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു ചുമലിലെ ഭാരം ഒഴിവാക്കിയാലോ വേണ്ട കുട്ടികള്‍ക്ക് പൌരധര്‍മ്മം പറഞ്ഞു പഠിപ്പിക്കുന്ന ഞാന്‍ തന്നെ അതിന്റെ നിഷേധകന്‍ ആയി കൂടാ.
കായലില്‍ നിന്നുള്ള തണുത്ത കാറ്റ് പ്ലാസ്റ്റിക് കൂടയിലെ ദുര്‍ഗന്ധത്തിനു രൂക്ഷത കൂട്ടി കൊണ്ടിരിക്കുന്നു ഞാന്‍ ഭാണ്ഡം ഒരു സൈഡില്‍ വെച്ച് അടുത്തു കണ്ട മുച്ചക്ക്ര ചായപീടികയില്‍ നിന്നും ഒരു ചായ വാങ്ങി മുത്തി .അല്ല സാറെവിടുന്നാ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ അതാ ചോദിച്ചേ കടയിലിരുന്ന ഒരു നാട്ടിന്‍ പുറത്തുകാരന്‍ നിഷ്കളങ്കമായ ഒരു ചോദ്യം എറിഞ്ഞു .ഞാന്‍ പട്ടണത്തിലാ താമസം രാവിലെ നടക്കാന്‍ ഇറങ്ങിയതാ എന്താ കൂടെയില് അവിഞ്ഞ ഗന്ധം അവര്‍ക്കും അടിച്ചു തുടങ്ങിയിരിക്കുന്നു .ഞാന്‍ കാര്യം പറഞ്ഞു ഇവിടെ എവിടാ ഒരു വേസ്റ്റ് കുപ്പ .അതെന്തടപ്പ അങ്ങനൊരു സാദനം സാറിനു ടൌണില്‍ കിട്ടാത്ത സാധനം ഈ ഓണം കേറാ മൂലയില്‍ എവിടെ കാണാനാ സാറേ. സാറ് പോണ വഴിയില്‍ ആ പുഴയിലേയ്ക്ക് അങ്ങട് തട്ടിയെരു .അല്ലേലും ഇപ്പ നിങ്ങ പട്ടണക്കാരുടെ അവശിഷ്ട്ടം പേറുന്നത് ഞങ്ങ നാട്ടിന്‍ പുറത്തുകാരുടെ ചുമതല അല്ലെ .ഇനിയും നിന്നാല്‍ സംഗതി പന്തികെടാവും അവര് പറയുന്നതിലും കാര്യമുണ്ട് ചായയുടെ കാശ് കൊടുത്ത് തടിയൂരി .
പുഴവക്കത്തു വെച്ച് ചായക്കടയിലെ വൃദ്ധന്റെ വാക്കുകള്‍ മനസില്‍ പ്രതിദ്വനിച്ചു ആ പുഴയിലോട്ടു അങ്ങ് തട്ട് സാറേ . വേണ്ട മരിക്കുന്ന പുഴകളെയും പ്രകൃതിയെയും പറ്റി പഠിപ്പിക്കുന്ന ഞാന്‍, വേലി തന്നെ വിളവു തിന്നാന്‍ പാടില്ല .നേരം പതിയെ വെളുത്തു തുടങ്ങിയിരിക്കുന്നു ടൂഷ്യന്‍ പഠിക്കുന്ന കുട്ടികള്‍ കൂട്ടത്തോടെ റോഡില്‍ എത്തി തുടങ്ങി കൈയിലെ ഭാണ്ഡം അക്ഷരാര്‍ത്ഥത്തില്‍ തനിക്കൊരു ബാധ്യത ആയിരിക്കുന്നു . ഇതിനെല്ലാം കാരണം മേയറുടെ കടും പിടുത്തമാണ് മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യത്തിലധികം തുക വകയിരുത്തി വാങ്ങിയിട്ടും ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടാതെ കൃത്യവിലോപം നടത്തുന്നത് മാത്രമാല്ല കുടുംബത്തെ പ്രതി മാലിന്യം പേറുന്ന കുടുബശ്രീ പ്രവര്‍ത്തകരെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു .കൈയിലെ പ്ലാസ്ടിക്കു കവറില്‍ നിന്ന് വരുന്ന രൂക്ഷ ഗന്ധം ഇനിയും ശ്വസിച്ചാല്‍ ഓക്കാനം വരും എന്ന അവസ്ഥയില്‍ ആയിരിക്കുന്നു . കടന്നു വന്ന വഴിയിലെ വലിയ വീടിന്റെ ഗേറ്റിന്റെ ഇടതു വശത്തെ നെയിം ബോര്‍ഡ് അപ്പോഴാണ് കണ്ണില്‍ ഉടക്കിയത് എ സി പ്രേമ കോര്‍പറേഷന്‍ മേയര്‍ .കൈയിലെ ദുര്‍ഗന്ധം ഒരു പ്രതിഷേധം എന്നോണം ആ ഗേറ്റിനു ഉള്ളിലേക്ക് ആഞ്ഞു വലിച്ചെറിഞ്ഞു പരമാവധി വേഗം നടന്നു. വീട്ടിലെത്തുമ്പോള്‍ സരസു തിരക്കിലായിരുന്നു അല്ലെങ്കില്‍ നാളെ നിര്‍മാര്‍ജനം ചെയ്യാനായി മാലിന്യം ശേഖരിക്കുന്ന ധൃതിയില്‍ ആയിരുന്നു .

1 comment:
തമാശയായിട്ട് തള്ളാവുന്ന ഒരു വിഷയമല്ലാതാകുന്നു മാലിന്യനിര്‍മാര്‍ജനം. എന്തെങ്കിലും ഉടനടി ചെയ്തേ പറ്റു. ഈ പോസ്റ്റിലെ അദ്ധ്യാപകനെപ്പോലെ ധര്‍മസങ്കടമനുഭവിക്കുന്ന എത്രപേരുണ്ട്. ഇതിനൊന്നും പരിഹാരം കണ്ടെത്താന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമില്ല ഇവിടെ.
Post a Comment