അന്നൊരു വ്യാഴാഴ്ച ആയിരുന്നു ആത്മാവിന്റെ ദാഹം കലശലാകുന്ന ദിനം നല്ല ഇളനീരിൽ
ചാലിച്ച് സോമരസം നുകരുന്ന ദിനം , സാദാരണ ബെൻഗാളികൾ വീട്ടിൽ കൊണ്ട് തരുന്ന ലോക്കൽ
സ്ക്കൊച്ചിൽ തല പൂഴ്ത്തി മെല്ലെ അനന്ത ശയനതിലെയ്ക്ക് വഴിമാറുകയാണ് പതിവ് എന്നാൽ അന്നൊരു കൊതി പുറത്തെ
എല്ല് തണുപ്പിക്കുന്ന മഞ്ഞു ഞങ്ങളെ ഒരു ബൊൽഷെവിക്ക് ആശയതിലെയ്ക്ക് കൈപിടിച്ച് നടത്തി. ഇന്ന്
അനവധി വിപ്ലവത്തിന് ചൂടും ചൂരും പകർന്ന വോഡ്ക ആയാലോ
മണ്ണെണ്ണ മണമുള്ള മക്ക് ആണ്ട്രൂസും കിംഗ് രൊബെർട്ടും
കുടിച്ചു മടുത്ത സഹമുറിയന്മാർ എന്റെ തീരുമാനത്തെ കൈയടിച്ചു
പ്രോല്സാഹിപിച്ചു.പക്ഷെ പൂച്ചക്കാരു മണികെട്ടും നല്ല കള്ള്
വേണമെങ്കിൽ 25 കിലോമീറ്റർ വണ്ടി ഓടിച്ചു അടുത്ത ബൂഗണ്ടത്തിൽഎത്തണം പക്ഷെ അത് റിസ്ക്ക് ആണ് ഒന്നാമതെ മദ്യ
നിരോധനം നിലനില്‍ക്കുന്ന സ്ഥലത്ത് കൂടി മദ്യം വാങ്ങി വരുമ്പോൾ
എവിടെയെങ്കിലും വെച്ച് അപകടം ഉണ്ടാവുകയോ പോലീസ് പിടിക്കുകയോ ചെയ്താൽ വണ്ടിയും ആളും
ഉള്‍പെടെ അകത്തു പോകും. അൽപബുദ്ധികളും നിക്കറിൽ തൂറികളുമായ ഞാൻ ഉള്‍പെടെ ഉള്ളവർ അറച്ചു
നിന്നപ്പോൾ കൂട്ടത്തിൽ ധൈര്യശാലിയും പുത്തെൻ
പണക്കാരനുമായ ദാവിദ് ധൈര്യസമേതം മുന്നോട്ടു വന്നു എന്റെ വണ്ടിയിൽ പോകാം പക്ഷെ എല്ലാവരും കൂടെ
ചെല്ലണം, നിര്‍ദേശം കൈ അടിച്ചു പാസാക്കപ്പെട്ടു.അതുവരെ വിവരണങ്ങളിൽ
നിന്നും മാത്രം കേട്ട തേൻക്കുട എന്ന കള്ളു കടയിലേയ്ക്ക് അല്ല
സ്വർഗ്ഗ രാജ്യത്തേയ്ക്ക് ദാവിദു രാജാവിന്റെ സ്വപ്ന തേര് ചലിച്ചു തുടങ്ങി .
നാട്ടിലെ ബിവരജെസിന്റെ പെട്ടികട മാത്രം കണ്ടു ശീലിച്ച ഞങ്ങളിൽ പലര്‍ക്കും അതൊരു സ്വര്‍ഗരാജ്യം ആയിരുന്നു പത്തു മുതൽ അൻപതിനായിരം രൂപ വരെ വിലയുള്ള കള്ളുകളുടെ കമനീയ ശേഖരം ഏതൊരു കുടിയനെയും ആലീസിന്റെ അത്ഭുത ലോകത്തേയ്ക്ക് നയിക്കാൻ പ്രാപ്പ്തമായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൊതിയോടെ ഓടുന്ന സഹമുറിയൻമാരുടെ ആക്രാന്തം ഗ്രഹണി പിടിച്ച കുഞ്ഞു കണ്ട ചിക്കെൻ ബിരിയാണി എന്നത് പോലെ വിചിത്രം ആയിരുന്നു. ഒരു കുപ്പി വോഡ്ക്ക മാത്രമായിരുന്നു ഞങ്ങളുടെ വരവിന്റെ ലക്ഷ്യം എങ്കിൽ വന്നു കണ്ടു കഴിഞ്ഞപ്പോൾ പോക്കറ്റിന്റെ അളവും വ്യാപ്തിയും അനുസരിച്ച് ആളാം വീതം വിവിധ വർണങ്ങളിൽ ഉള്ള വ്യത്യസ്ത ബ്രാൻഡുകൾ വാങ്ങി വണ്ടിയുടെ ഡിക്കി നിറച്ചു.ഓരോ ബ്രാണ്ടും ഓരോ ദിവസം ഇനി നമ്മളറിയാത്ത ടേസ്റ്റ് ഭൂമിയിൽ ഉണ്ടാവില്ല വണ്ടി റൂം എത്തുന്നത് വരെ ക്ഷമിക്കാൻ കഴിവില്ലാത്ത സാജുച്ചയാൻ നല്ല കടും ചെമന്ന നിറത്തിലുള്ള ലാംബീസ് എന്ന കുപ്പിയുടെ കഴുത്തു പൊട്ടിച്ചു മൂക്കിലെയ്ക്ക് ആഞ്ഞു വലിച്ചു. ആ സുഗന്ധം എന്നെ അനുഭവിപ്പിക്കനായി കുപ്പിയുമായി എന്റെ മൂക്കിനോട് അടുത്തതും ഞങ്ങളുടെ വണ്ടി ഒന്ന് ഉലഞ്ഞു കുപ്പിയിൽ നിന്നും കള്ള് തെറിച്ചു എന്റെ മുഖത്തും ദേഖത്തുംആകെ വീണു.
"പണി പാളി" എന്ന ദാവിദിന്റെ ദയനീയ സ്വരം വരാൻ പോകുന്ന അപകടത്തിന്റെ മുന്നോരുക്കമാണെന്ന് ഞങ്ങൾ വേഗം തിരിച്ചറിഞ്ഞു. ഞങ്ങളുടെ വാഹനത്തിനു പിന്നിൽ ഒരു വാഹനം ഇടിച്ചിരിക്കുന്നു.പുറപ്പെടും മുൻപ് വീമ്പു പറഞ്ഞ ധൈര്യശാലി ദാവീദ് ആലീല പോലെ വിറക്കുന്നു. പുറകിൽ നിന്നും ഇടിച്ച വാഹനത്തിൽ നിന്നും രണ്ടു കന്തൂരക്കാർ പുറത്തേയ്ക്ക് ഇറങ്ങി നല്ല അറബിയിൽ ചീത്ത വിളിച്ചു തുടങ്ങിയിരിക്കുന്നു. സാമാന്യം നന്നായി അറബി സംസാരിക്കാൻ അറിയാവുന്ന ഞാൻ മുന്നോട്ടു നീങ്ങി നിന്നു.ഡ്രൈവർ അറബി അല്പം ശാന്തനായി പോലീസിനെ വിളിക്കാൻ എന്നോട് ആവശ്യപെട്ടു. പോലീസ് വന്നാൽ പണി പാലും വെള്ളത്തിൽ കിട്ടും, ഒരു കുപ്പി വാങ്ങാൻ പോയ ഞങ്ങൾ ഒന്നര ഡസൻ കുപ്പികളുമായാണ് വരുന്നത് അതെങ്ങാനും പിടിച്ചാൽ എല്ലാവരും അകത്താകും വണ്ടിയും പോകും ഞങ്ങളുടെ ദൈന്യത കണ്ടിട്ടെന്നോണം അതിൽ ഒരു അറബി എന്റെ അടുത്തു വന്നു ചോദിച്ചു ,
"സഹോദരാ ഞാനും യുവാവാണ് നിങ്ങളും, എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ പറയും നമുക്ക് പരിഹരിക്കാം നിങ്ങളുടെ ഡ്രൈവറിനു ലൈസെൻസ് ഇല്ലേ, അതോ നിങ്ങൾ ഡ്രഗ്സ് ഉപയോഗിച്ചിടുണ്ടോ ?" എന്റെ ഉടുപ്പിൽ കമിഴ്ന്ന വിസ്ക്കിയുടെ ഗന്ധം ശ്വസിച്ചു അയാൾ മൂക്ക് വക്രിക്കുന്നത് കണ്ടതോടെ ഞാൻ സത്യം പറഞ്ഞു സർ ഞങ്ങൾ മദ്യം വാങ്ങി വരുന്ന വഴിയാണ് ! ഇതുകേട്ടതും കൂടെയുണ്ടായിരുന്ന അറബി ഫോണ്‍ എടുത്തു പോലീസിനെ വിളിച്ചേ മതിയാകു എന്ന വാശിയിൽ പുറത്തേക്കു നടന്നു പിന്നാലെ വണ്ടി ഓടിച്ചിരുന്ന അറബിയും രണ്ടു പേരും മാറി നിന്നു എന്തൊക്കയോ തമ്മിൽ പറയുന്നു. ഞങ്ങൾ പെട്ടിരിക്കുന്നു ദാവീദ് തുടങ്ങിയ ബിസിനസ്, മോഹനേട്ടന്റെ വീട് പണി, സാജുച്ചായന്റെ മൂന്നു മക്കളുടെ വിദ്യാഭ്യാസം ഒക്കെ തുലാസിൽ ആടുകയാണ്.
ചർച്ചക്ക് ശേഷം അറബികളിൽ ഒരാൾ ഞങ്ങളുടെ വണ്ടിയുടെ പാസ്സഞ്ജർ സീറ്റിൽ കയറി വണ്ടി ഇട റോഡിലേയ്ക്ക് മാറ്റിയിടാൻ പറഞ്ഞു വിറയ്ക്കുന്ന കൈകളോടെ ദാവീദ് ആദ്യം കണ്ട ഇടവഴിയിലേയ്ക്ക് വണ്ടി പായിച്ചു കയറ്റി. മെല്ലെ അറബി പറഞ്ഞു തുടങ്ങി ഇപ്പോൾ ഞാൻ പോലീസിനെ വിളിച്ചാൽ നിങ്ങൾ എല്ലാവരും കുടുങ്ങും ഞങ്ങളുടെ വണ്ടി നന്നാക്കാൻ ഉള്ള കാശും ഇൻഷൂർ തുകയും നിങ്ങൾ തന്നാൽ ഞങ്ങൾ പോലീസിനെ വിളിക്കില്ല നിങ്ങള്‍ക്ക് സുഖമായി പോകാം. ആശ്വാസത്തിന്റെ നിശ്വാസം ഞങ്ങളിൽ നാല് പേരിലും ഉയര്‍ന്നിരിക്കുന്നു ദാവീദ് ഭായി പേഴ്സ് എടുത്തു അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ അയാൾക്ക് നേരെ നീട്ടി. ദാവീദിന്റെ പെർസിന്റെ കനം കണ്ട അറബി ചുവടു മാറ്റി പേഴ്സിൽ ഉള്ളത് മൊത്തം വേണം എന്നായി ചർച്ച കനത്തു തുടങ്ങി ഭീഷിണിയും യാചനയും ഞങ്ങൾ നാല് പേരും പഠിച്ച അടവ് പതിനെട്ടും പയറ്റിയിട്ടും അറബി വിടുന്ന ലക്ഷണം ഇല്ല ഒന്നുകിൽ ജയിൽ അല്ലെങ്കിൽ പേർസിൽ ഉള്ള മുഴുവൻ പണം എന്നാ ഓഫർ ഞങ്ങള്‍ക്ക് മുന്നിൽ വെച്ച് അറബി കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി, വർക്ക്ഷൊപ്പിലെയ്ക്കു മെഷീൻ വാങ്ങാൻ വെച്ചിരുന്ന കാശാണിത് ദാവീദിന്റെ ദയനീയ സ്വരം, ഒടുവിൽ ഞങ്ങൾ മനസില്ല മനസോടെ ഒരു തീരുമാനത്തിൽ എത്തി .വിറയ്ക്കുന്ന കൈകളോടെ ദാവീദിന്റെ പേർസിൽ നിന്നും പതിമൂവായിരം ദിര്‍ഹംസിന്റെ കെട്ട് അറബിയുടെ കൈകളിൽ ഏല്പിച്ചു, ഇനി ഒരിക്കലും ആവർത്തിക്കരുത് എന്ന താകീതും നല്കി അറബികൾ കാറോടിച്ചു കടന്നു പോയി .പോയത് പോട്ടെ മാനം കപ്പല്‍ കയറി ഇല്ലല്ലോ നഷ്ട്ടം തുല്യമായി പകുത്തു ഞങ്ങൾ വീടെത്തി. അന്നാദ്യമായി താപനില പൂജ്യം ഡിഗ്രിയോടു അടുത്തിട്ടും ഞങ്ങള്‍ക്ക് തണുത്തില്ല.
റൂമിലാകെ ശമ്ശാന മൂകത, ബൊൽഷെവിക്ക് വിപ്ലവത്തിന് ഊര്‍ജം പകർന്ന റക്ഷ്യൻ വോഡ്കകളിൽ ഒന്നിനെ പിടലി മുറിച്ചു ഗ്ലാസിലേയ്ക്ക് പകർത്തി ഒരു കവിൾ അകത്തേയ്ക്ക് വലിച്ചു , കഠിനമായ കയ്പ്പ് തൊണ്ടയിലേയ്ക്കു ഇറക്കാൻ കഴിയാത്ത വണ്ണം ഒരു അസ്വസ്ഥത, മോഹിച്ചു മേടിച്ച ആപ്പിൾ വോഡ്ക്കയെ ബാത്ത് ടബ്ബിൽ ഒഴുക്കി അന്ന് ഞങ്ങൾ ഒരു പ്രതിജ്ഞ ചെയ്തു ഇനി മേലിൽ ആപ്പിൾ വോഡ്ക്ക കുടിക്കില്ല എന്ന് .

3 comments:
ഒരു ഫിലിപൈനി പറഞ്ഞകഥയുടെ മലയാള പരിഭാഷ.
കറുകയില്‍ ഡയറി കണ്ടിട്ട് കുറെ നാളായല്ലോ
തിരക്കായിരുന്നു അജിത്തേട്ടാ, വന്നതിലും കണ്ടതിലും നിറഞ്ഞ സന്തോഷം .
Post a Comment