Tuesday, 20 May 2014

ആലപ്പുഴക്ക് വാ


ആലപ്പുഴയുടെ മേളം കാണാൻ വാ
വള്ളം കളിക്ക് വാ പുന്നമടക്ക് വാ

തിത്തിത്താര ആർപ്പിൻ മേളം  കേട്ടിട്ടില്ലേൽ വാ
വഞ്ചി പാട്ടിനു വാ വള്ളം കളിക്ക് വാ

 ചുണ്ടൻ വള്ളം കണ്ടിട്ടില്ലേൽ വാ
നെഹ്‌റു ട്രോഫി ജലമാമാങ്കത്തിനു വാ

തുഴയുടെ താളം കേട്ടിട്ടില്ലേൽ വാ
പുഴയുടെ മാറ് പിളർക്കണ കാണാൻ വാ


പുഴയോഴുകുന്നൊരു നഗരം കാണാൻ വാ
പൂത്തു വിളഞ്ഞൊരു പുഞ്ച പാടം നോക്കി നിറയാൻ വാ


 കേരള നാടിൻ നെല്ലറയായൊരു കലവറ കാണാൻ വാ
നാടൻ പാട്ടിൻ  ശീലുകൾ കേട്ടൊരു ഗാനം മൂളാൻ വാ


കായൽ കൊഞ്ചിൻ രുചി നുകരാനിനി വാ
കുട്ടനാടാൻ  അന്തികള്ളും മോന്തി മയങ്ങാൻ വാ

കരളേഴുന്നൊരു   കാഴ്ചകൾ കാണാൻ വാ
കിഴക്കിലുള്ളീ വെനിസിലെയ്ക്ക് വാ


ഹൃദയം നിറയെ സ്നേഹം നുകരാൻ വാ  
ദൈവത്തിന്റെ സ്വന്തം ആലപ്പുഴക്ക് വാ
 

1 comment:

ajeeshmathew karukayil said...

കോഴിക്കോട്ടെ പെണ്‍ പിള്ളേരെ കണ്ടിക്ക എന്ന ഈണത്തിൽ ചേർത്തു വായിക്കാൻ അപേക്ഷ ..