ചൈന ക്ലോക്കിൻ കിണി കിണി ശബ്ദം
ഒരു ദിനമെന്നൊരു വ്യാകുല മണിയായ്
കർണപുടത്തെ തഴുകുമ്പോൾ
കണ്‍ മറയാത്താ പാതി മയക്കം
കട്ടിലിൻ പടിയിൽ വിട്ടിട്ടു കർത്തവ്യത്തിൻ ബോധ്യങ്ങളുടെ
കാനന ഭൂമിക തേടുന്നു
അർക്കൻ പതിയെ പൊന്തി വരുമ്പോൾ
അറബി പള്ളിയിലെ സുബഹിനു മുൻപ്
അണിയണിയായി ശകടമതേറും
ആ ദിന മെന്നൊരു നരകം പേറാൻ
ആകാശത്തിന് സ്വല്പം താഴെ
ആകുലനാകതൊരു കയർ നടുവിൽ
ആടി മറിഞ്ഞൊരു ജീവിതമയ്യാ
നൂറാം നിലയുടെ ചില്ലിനു നടുവിൽ
തിളച്ചു കത്തണ വെയിലിൽ വാടി
മണി സൌധങ്ങൾ വെളുപ്പിക്കുമ്പോൾ
ദൈവം ഞങ്ങൾക്കൊരു വിളിയകലെ
സ്വർഗം ഞങ്ങൾക്കരികത്തായി
അറബി തെറിയുടെ ചൂടെ നിന്നുടെ
പേടിയിൽ ഞാനാ സ്വർഗം തന്നെ മറന്നീടുന്നു
യാന്ത്രികമെന്നുടെ ജീവിത പാളം
ഒരു വൃത്തത്തിൽ തിരിയുന്നു
പച്ചപ്പുള്ളോരൂ സ്വപ്നം ഹൃത്തിൽ
ഈ മലയെറാൻ കൈവഴി നിൽപൂ
ഒരു നാൾ ഞാനും വിമാനമേറും
സ്വപ്നം വിളഞ്ഞ സഞ്ചിയുമായി.
ഒരു ദിനമെന്നൊരു വ്യാകുല മണിയായ്
കർണപുടത്തെ തഴുകുമ്പോൾ
കണ്‍ മറയാത്താ പാതി മയക്കം
കട്ടിലിൻ പടിയിൽ വിട്ടിട്ടു കർത്തവ്യത്തിൻ ബോധ്യങ്ങളുടെ
കാനന ഭൂമിക തേടുന്നു
അർക്കൻ പതിയെ പൊന്തി വരുമ്പോൾ
അറബി പള്ളിയിലെ സുബഹിനു മുൻപ്
അണിയണിയായി ശകടമതേറും
ആ ദിന മെന്നൊരു നരകം പേറാൻ
ആകാശത്തിന് സ്വല്പം താഴെ
ആകുലനാകതൊരു കയർ നടുവിൽ
ആടി മറിഞ്ഞൊരു ജീവിതമയ്യാ
നൂറാം നിലയുടെ ചില്ലിനു നടുവിൽ
തിളച്ചു കത്തണ വെയിലിൽ വാടി
മണി സൌധങ്ങൾ വെളുപ്പിക്കുമ്പോൾ
ദൈവം ഞങ്ങൾക്കൊരു വിളിയകലെ
സ്വർഗം ഞങ്ങൾക്കരികത്തായി
അറബി തെറിയുടെ ചൂടെ നിന്നുടെ
പേടിയിൽ ഞാനാ സ്വർഗം തന്നെ മറന്നീടുന്നു
യാന്ത്രികമെന്നുടെ ജീവിത പാളം
ഒരു വൃത്തത്തിൽ തിരിയുന്നു
പച്ചപ്പുള്ളോരൂ സ്വപ്നം ഹൃത്തിൽ
ഈ മലയെറാൻ കൈവഴി നിൽപൂ
ഒരു നാൾ ഞാനും വിമാനമേറും
സ്വപ്നം വിളഞ്ഞ സഞ്ചിയുമായി.
1 comment:
36 ആം നിലയുടെ ചില്ല് ജാലകം വൃത്തിയാക്കിയത് ശരിയായില്ല എന്ന പേരിൽ സൂപ്പർ വൈസരുടെ ശകാരം കേട്ട് കരഞ്ഞു വരുന്ന ബംഗാളിയാണ് ഈ വരികളുടെ പ്രചോദനം.
Post a Comment