ഗ്രഹത്തിന്റെ അപഹാരമാണ്,
പതിനാലു കവിടി കക്കാ
ഇടത്തോട്ടും വലത്തോട്ടും
മേൽപ്പോട്ടും കീഴ്പ്പോട്ടും
ഗണിച്ചു മന്ത്രിച്ചു നീക്കി
സകല ഭൂതഗണങ്ങളെയും
മനസ്സിൽ ധ്യാനിച്ചു
ജ്യോൽസ്യൻ തറപ്പിച്ചു പറഞ്ഞു
നീച ഗ്രഹിന്റെ അപഹാരമാണിത് !
അല്ലയോ പണ്ഡിത ശ്രേഷ്ട്ടാ
വിശേഷ വിധിയായി
അങ്ങിതു പറയും മുൻപു തന്നെ
എനിക്കറിയാമായിരുന്നു
ആഗ്രഹം എന്നൊരു
നീച ഗ്രഹത്തെ ഒഴിവാക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ
എന്നേ ഞാൻ പ്രശ്നരഹിതനായേനെ
No comments:
Post a Comment