Monday, 8 September 2008

ചില വലതുപക്ഷ ചിന്തകള്‍

കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ ഒരു പക്ഷെ അടയ്ക്ക കുരു പോലെ ഇടതുപക്ഷ ചിന്തകരെ കണ്ടേക്കാം പക്ഷെ വലതുപക്ഷ ചിന്തകരോ ?വലതുപക്ഷ ചിന്തകന്‍ എന്ന പദം പോലും മലയാളിക്ക് അന്യമായ ഒന്നാണെന്ന് തോന്നുന്നു .ഈ ചിന്തകരെല്ലാം ഇടതുപക്ഷക്കാര്‍ ആയതു എന്ത് കൊണ്ടു ?ഇടതു ഭാഗം ചേര്ന്നു ചിന്തിചാലെ മുഖ്യധാരയിലേയ്ക്കു എത്തിപെടാന്‍ കഴിയു എന്ന മിഥ്യ ധാരണയാണോ ഇതിന് പിന്നില്‍ ?അതോ സ്വന്തം കസേര ഉറപ്പിക്കാന്‍ പാടുപെടുന്ന നേതാക്കളുടെ ഇടയില്‍ ചിന്തയല്ല രാഷ്ടീയ കാപട്യം എന്ന പ്രായോഗിക ബുദ്ധിക്കെ സ്ഥാനം ഉള്ളു എന്ന തിരിച്ചറിവാണോ വലതുപക്ഷ ചിന്തകര്‍ കുറയാന്‍ കാരണം .

എന്തായാലും കേരളത്തിലെ ചിന്തകന്‍മാരുടെ കുത്തക കമ്മ്യൂണിസ്റ്റ് പാര്‍ടി കൈയടക്കി വെച്ചിരിക്കുകയാനെന്നത്‌ വാസ്തവം . ഇടതുപക്ഷം ഭരിക്കുമ്പോള്‍ നാവു നഷ്ടപെടുന്ന ചിന്തകരും സാംസ്കാരിക നായകന്മാരും ഭരണമൊന്നു മാറിയാല്‍ ആയിരം നാവുള്ളവരായി പുനര്‍ജനിക്കുന്നതും നാം കാണുന്നു .ഇടതുപക്ഷം കുറ്റമറ്റ ഭരണം നടത്തുന്നത് കൊണ്ടു ഇവര്‍ തങ്ങളുടെ ചിന്ത മണ്ഡലങ്ങള്‍ക്ക് താല്‍കാലിക അവധി കൊടുക്കുന്നതാണോ ? അതോ കണ്ടിട്ടും കേട്ടിട്ടും വ്യക്തി പ്രഭാവം എന്ന ചങ്ങല്യ്ക്കുള്ളില്‍ സ്വയം ബന്ധിതരാവാന്‍ നിര്‍ബന്ധിതര്‍ ആവുന്നതാണോ?പണ്ടു വീട്ടിലിരുന്നു പുസ്തകം വായിക്കുമ്പോള്‍ സാധാരണക്കാരനായ എന്റെ അപ്പന്‍ പറയുമായിരുന്നു കൂടുതല്‍ വായിക്കേണ്ട വായിച്ചാല്‍ നീയൊരു കമ്മ്യൂണിസ്റ്റ് ആവുമെന്ന് .നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിന്റെയും ധാരണയാണ് ഇതെന്ന് തോന്നുന്നു . ഈ മിഥ്യാ ധാരണയാവാം ചിന്തിക്കുന്നവരെയെല്ലാം കമ്മ്യൂണിസ്റ്റ് ആകാന്‍ പ്രേരിപ്പിക്കുന്നതും .ഒരിക്കല്‍ ഈ മേഖലയില്‍ അവരോധിക്കപെട്ടു കഴിഞ്ഞാല്‍ പിന്നീട് സ്വയം മറക്കുന്നു എതിര്‍ക്കപെടെണ്ടാവയോടു പോലും ഒരു തരം സ്റോക്ക് ഹോം സിന്ദ്രോം .വയറാണ് ദൈവമെന്നു കരുതുന്നവര്‍ എങ്ങനെ ശക്തനോടെതിര്‍ക്കും ,അന്ന വിചാരമല്ലേ മുന്നേ ഉണ്ടാവേണ്ടത് .നട്ടെല്ലിന്റെ സ്ഥാനത്ത് മറ്റു പലതുമാണ് ഇവര്‍ക്കെന്നു തോന്നിപോകും .

കേരളത്തില്‍ കൊണ്ഗ്രെസ്സ് ഏത് താല്‍കാലിക സ്റ്റേജില്‍ സമ്മേളനം നടത്തിയാലും സ്റ്റേജ് പോളിയാറുണ്ട് ആരും കരുതിക്കൂട്ടി ചെയുന്നതോന്നുമല്ല കേള്‍വിക്കാരെക്കാള്‍ നേതാക്കള്‍ ഉണ്ടാവുമ്പോള്‍ പഴയതടിയല്ലേ അതിനും ഇല്ലേ ഒരു കപ്പാസിറ്റി .ഇക്കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പങ്കെടുത്ത ഒരു പരിപാടിയില്‍ സ്ടജില്‍ ഇരുന്നവര്‍ കേന്ദ്ര കേരള ലോക്കല്‍ നേതാക്കള്‍ അടക്കം അന്‍പത്തിമൂന്നു പേര്‍. പൂരത്തിന് എത്ര ആനകള്‍ പങ്കെടുക്കുന്നുവോ അത്രക്ക് പൂരം കേമാമാവുമെന്നാണ് പറയാറ് പക്ഷെ ഇവിടെ ചില നേതാക്കന്മാരുടെ നടുവോടിയുന്നത്‌ മാത്രം മിച്ചം .എങ്ങനെയെങ്കിലും നേതാവാകുക പറ്റുമെങ്കില്‍ഒരു പഞ്ചായത്ത് മെമ്പര്‍ എങ്കിലും ആകുക അതിനായി എന്തെല്ലാം വേലകളാണ് അതിനിടയില്‍ ചിന്തക്കെവിടെ സ്ഥാനം .ചിന്തയും പറഞ്ഞു ചെന്നാല്‍ എങ്ങും എത്താനാവില്ലന്നോ അല്ലെങ്കില്‍ അതെല്ലാം മറുപക്ഷത്തിന്റെ മാത്രമാണെന്നൊരു മിഥ്യാ ധാരണയോ ആവാം വലതുപക്ഷ ചിന്തകര്‍ കുറയുന്നതിന് അല്ല ഇല്ലാത്തതിന് കാരണം .

6 comments:

ajeeshmathew karukayil said...

പണ്ടു വീട്ടിലിരുന്നു പുസ്തകം വായിക്കുമ്പോള്‍ സാധാരണക്കാരനായ എന്റെ അപ്പന്‍ പറയുമായിരുന്നു കൂടുതല്‍ വായിക്കേണ്ട വായിച്ചാല്‍ നീയൊരു കമ്മ്യൂണിസ്റ്റ് ആവുമെന്ന്

Harold said...

ചിന്തിച്ച് ചിന്തിച്ച് താങ്കൾ ഇടതു പക്ഷക്കാരെപ്പോലെ ആയല്ലോ?
:)

Anonymous said...

ആര് പറഞ്ഞ് വലതുപക്ഷ ചിന്തകര്‍ ഇല്ലാ എന്ന്. കമ്മ്യൂണിസ്റ്റ് വിരുദ്ധരാ‍യ ഒരു പാട് ബുദ്ധിജീവികള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. സംഘപരിവാര്‍ ചിന്തകനായ പി പരമേശ്വരന്‍, കവി അക്കിത്തം, വിഷ്ണു നാരായണന്‍ നമ്പൂതിരി, എഴുത്തുകാരന്‍ ആഷാ മേനോന്‍, കവി സുഗതകുമാരി തുടങിയവര്‍ ഒരു ഉദാഹരണം. പക്ഷെ ഇവരൊക്കെ വലതു പക്ഷക്കാര്‍ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും, വലതു പക്ഷക്കാര്‍ എന്നത് കൊണ്ട് മുതലാളിത്ത പക്ഷക്കാര്‍ എന്നാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അത് ശരിയാവില്ല. കാരണം ഇവരൊക്കെ തന്നെ മുതലാളിത്ത പക്ഷക്കാര്‍ എന്നതിലുപരി, പഴയ ഫ്യൂഡലിസ്റ്റ് പക്ഷക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി. പിന്നെ ശുദ്ധ മുതലാളിത്ത പക്ഷ ചിന്തകന്‍ എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത് പറയാവുന്നത്, ശ്രീ കെ വേണു ആണ്. വലതു പക്ഷ ചിന്തകര്‍ എന്നത് കൊണ്ട് കോണ്‍ഗ്രസ്സ് അനുഭാവികളായ സാംസ്കാരിക നായകരെ ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ , കഥാ‍കൃത്ത് യു കെ കുമാരന്‍ ഉണ്ട് എന്ന് തോന്നുന്നു. പിന്നെ കേരളത്തില്‍ കാണുന്ന ഒരു പ്രത്യേകത, ഇവിടത്തെ വലതു പക്ഷ പാര്‍ട്ടികള്‍ പോലും അവര്‍ വലതു പക്ഷക്കാരാണ് എന്ന് തുറന്ന് പറയാന്‍ മടിക്കുകയും എപ്പോഴും ഒരു ഇടത് സ്വരത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്. ഞങള്‍ നെഹൃവിന്റെ സോഷ്യലിസവും, മറ്റും പൂര്‍ണ്ണമായും ഉപേക്ഷിച്ച് കഴിഞ്ഞു എന്നും, നവ ലിബറ്ല് നയങാള്‍ ആണ് ഇനി പിന്തുടരുക എന്നും, അതാണ് രാജ്യ താത്പരയ്ത്തിന് ഉത്തമം എന്നും, കേന്ദ്ര മന്ത്രി ചിദംബരത്തെ പോലെ, കേരളത്തില്‍ തുറന്ന് പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് ധൈര്യമില്ല.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

നരിക്കുന്നൻ said...

സംഗതി നന്നായി....
അല്ലെങ്കിൽ എന്തിനാണ് ചിന്തകൾക്ക് പോലും പക്ഷം ചേർക്കുന്നത്... കുറച്ച് വായിച്ച് തുടങ്ങിയാൽ പഴയ വിശ്വാസപ്രമാണങ്ങളെയെല്ലാം തള്ളിപ്പറയുന്നതും, അവൻ കമ്മ്യൂണിസ്റ്റാണെന്ന് പറയിപ്പിക്കുന്നതും ഇപ്പോൾ ഒരു ഫാഷൻ ആണ്.

ഇ.എ.സജിം തട്ടത്തുമല said...

prathikarnathinu nandi. samvadikkaam .