Friday, 12 September 2008

പ്രചോദനം എന്ന മോഷണം

ദൈവം ലോകത്തെ സ്നേഹിച്ചത് കൊണ്ടു കഥകള്‍ ഉണ്ടായി എന്നൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് അങ്ങനെയെന്കില്‍ ദൈവം നമ്മളില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരല്ലേ എഴുത്തുകാര്‍ ,തീര്ച്ചയായും പക്ഷെ ഇവിടെ ഒരാള്ക്ക് മറ്റൊരു എഴുത്തുകാരനെ കണ്ടുകൂടാ ആശയപരമായ സംഘട്ടനങ്ങള്‍ എന്ന പേരിലുള്ള ചെളി വാരി എറിയല്‍ അതിന്റെ സര്‍വ സീമകളും കടന്നു മുന്നേറുകയാണ് .ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് ജേതാവായ എം പി വീരേന്ദ്ര കുമാറിനെ കൂലി എഴുത്തുകാരെ കൊണ്ടു എഴുതി അവാര്‍ഡ് വാങ്ങിയവന്‍ എന്ന് ചെമ്മനം ചാക്കോ അധിഷേപിച്ചത് കേട്ടിരിക്കുമല്ലോ .ചിലര്‍ സ്വയം കാളിദാസന്‍മാര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ കള്ളന്‍ ദാസന്മാരാകുന്നു അതിന് പുതിയൊരു ഭാഷ്യവും പ്രചോദിതം.മറ്റൊരുവന്റെ കൃതി വള്ളി പുള്ളി വിടാതെ സ്വന്തം പേരില്‍ പടച്ചു പ്രചോധിതര്‍ ആകുന്നവരെ ദൈവം എത്രമേല്‍ സ്നേഹിക്കുന്നുന്ടാവണം.

മലയാളം കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ പ്രചോദിതന്‍ ഒരു പക്ഷെ സംവിധായകന്‍ പ്രിയദര്‍ശന്‍ ആകാനെ വഴിയുള്ളൂ പക്ഷെ തന്‍റെ സൃഷ്ടികള്‍ക്ക് സുന്ദരവും ശക്തവുമായ ആഖ്യാനം കൊണ്ടു തൊട്ടതെല്ലാം പൊന്നാക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞു എന്നത് വാസ്തവം .തന്‍റെ സൃഷ്ടികള്‍ ഒട്ടുമിക്കവയും പ്രചോദിതങ്ങള്‍ ആണെന്ന് പരസ്യമായി സമ്മതിച്ച ഒരു വ്യക്തികൂടിയാണ് അദ്ദേഹം .ഞങ്ങളുടെ നാട്ടില്‍ ഒരു കേട്ടു കേള്‍വിയുണ്ട് തകഴി ശിവശങ്കര പിള്ളക്ക് ആരോ ഒരു കൊച്ചു കഥാകാരന്‍ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാന്‍ കൊടുത്ത കഥയാണത്രേ പില്‍കാലത്ത് ചരിത്രം സൃഷ്ടിച്ച ചെമ്മീന്‍ . ഇതില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു പറയുക വയ്യ എന്തുകൊണ്ടെന്നാല്‍ കയര്‍ പോലെ അനേകം അമൂല്യകൃതികള്‍ അദ്ധേഹത്തിന്റെ തൂലിക തുമ്പില്‍ നിന്നു പിറന്നവ തന്നെ.

സംഗീത ലോകത്താണ് ഏറ്റവും കൂടുതല്‍ പ്രചോദനങ്ങള്‍ ഉണ്ടായിട്ടുള്ളതതും ഉണ്ടായികൊണ്ടിരിക്കുന്നതും .സംഗീതം ഉണ്ടായ കാലം മുതല്‍ക്കേ പ്രചോദന സൃഷ്ടികളും ഉണ്ടായിട്ടുന്ടെന്നത് ചരിത്രം . എന്തെങ്കിലും ഒക്കെ സൃഷ്ടിക്കനമെന്ന് അദമ്യമായ മോഹം ഉണ്ടാവുകയും സ്വന്തം മണ്ടയില്‍ മഹാത്തയവ ഒന്നു പിറക്കാതെ വരുകയും ചെയ്യുമ്പോള്‍ ആവാം കൂടുതല്‍ പേരും പ്രചോദിതര്‍ ആവുക .ഇയടുത്ത കാലത്തു ഏറ്റവും ഒടുവില്‍ കേട്ട പ്രചോദനവും സിനിമ ഗാന രംഗത്ത് നിന്നും തന്നെ ആയിരുന്നു .എണ്‍പതുകളില്‍ ഹിറ്റായി നിന്ന ഒരു മാപ്പിള പാട്ടിനെ വള്ളി പുള്ളി വിടാതെ പുനര്‍ജനിപിച്ചതിനെ ചൊല്ലിയുണ്ടായ വിവാദം മറക്കാന്‍ വഴിയില്ല .പ്രചോദനം ഒരു കള്ളനാണയം ആണെന്ന് സുകുമാര്‍ അഴിക്കോട് എവിടെയോ പറഞ്ഞതായി ഓര്‍ക്കുന്നു . ആരുടെ കൃതി കണ്ടിട്ടാണോ എപ്പോഴാണോ പ്രചോദനം ഉണ്ടാവുകയെന്ന് പറയുക വയ്യ . വെറുമൊരു മോഷ്ടാവാം ഇവരെ ദയവായി ഇനിമേല്‍ പ്രചോദിതര്‍ എന്ന് വിളിക്കുക .

2 comments:

ajeeshmathew karukayil said...

ഞങ്ങളുടെ നാട്ടില്‍ ഒരു കേട്ടു കേള്‍വിയുണ്ട് തകഴി ശിവശങ്കര പിള്ളക്ക് ആരോ ഒരു കൊച്ചു കഥാകാരന്‍ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാന്‍ കൊടുത്ത കഥയാണത്രേ പില്‍കാലത്ത് ചരിത്രം സൃഷ്ടിച്ച ചെമ്മീന്‍

Anoop Technologist (അനൂപ് തിരുവല്ല) said...

:)