പച്ചരിപല്ലുകൊണ്ട് അമ്മതന്‍ മാറില്‍ ഇറുക്കി കടിച്ചപ്പോള്‍
സ്നേഹവായ്പ്പോടെന്നെ അമ്മ തല്ലി
പിച്ച നടക്കുമ്പോള്‍ മണ്ണില്‍ കളിച്ചപ്പോള്‍
ഇച്ചയെന്നോതി എന്‍ അച്ഛന് തല്ലി .
ഹരീ ശ്രീ മുഴുവനും തെറ്റാതെ ചൊല്ലാഞ്ഞാല്‍
കോങ്കണ്ണി ടീച്ചര്‍ അന്നാദ്യം തല്ലി.
സ്ലേറ്റ് തുടക്കാന്‍ മഷിത്തണ്ട് നല്കാഞ്ഞാല്
പയസെന്ന ചങ്ങാതി അന്ന് തല്ലി.
സൂത്രവാക്യങ്ങള്‍ മറന്നു ചൊല്ലിടുന്ന ഞാനെന്ന
മടയനെ കാഞ്ഞൂ പറമ്പന്‍ കണക്കറ്റ് തല്ലി.
ക്ലബ്ബ് നടത്തി പിരിച്ചൊരു കാശിന്റെ -
കണക്കു ചോദിച്ചവര്‍ പൊതിരെ തല്ലി.
കൊണ്ഗ്രെസ്സ് ജയിക്കുന്ന കോളേജ് ഇലക്ഷനില്‍
പൊരുതാതിരിക്കാന്‍ ഇരുട്ടില്‍ തല്ലി.
പള്ളി കൈക്കാരനാം പൂണിയിലെ ചാക്കോയെ -
ചീത്ത പറഞ്ഞപ്പോള്‍ കമ്മിറ്റിക്കാരൊക്കെ ചേര്‍ന്നു തല്ലി.
ശങ്കരന് കുട്ടിടെ വേലിവഴക്കിനു മാധ്യസ്ഥം ചെന്നപ്പോള്‍
കുട്ടിടെ മോന് എടുത്തിട്ട് തല്ലി.
മതമില്ലാ ജീവനെ പിന്‍വലിപ്പിക്കുവാന്‍ ധര്‍ണ നടത്തുമ്പോള്‍
കേരളാ പോലീസ് ഓടിച്ചിട്ട് തല്ലി .
പടച്ചോന്റെ കൃപകൊണ്ട് മരുഭൂവില്‍ എത്തീട്ട്
നല്ല തല്ലൊന്നുമെ കിട്ടിയില്ല .
ബ്ലോഗെഴുത്ത് ഇപ്പടി മുന്നോട്ടു പോയിടില്‍
ഉടനൊരു തല്ലിനായ് കാത്തിരിപ്പൂ .
9 comments:
ബ്ലോഗെഴുത്ത് ഇപ്പടി മുന്നോട്ടു പോയിടില്‍
ഉടനൊരു തല്ലിനായ് കാത്തിരിപ്പൂ .
മൊത്തത്തിലൊരു തല്ലുകൊള്ളി (പിന്നെയെന്താ തീകൊള്ളിയാവാത്തത്, എല്ലാ തല്ലുകൊള്ളികളും കാലക്രമേണേ അങ്ങിനെയാവാറുണ്ട്)
ഈ വാക്ക് തിട്ടപ്പെടുത്തല്‍ (Word Verification) മാറ്റിയില്ലെങ്കില്‍ ഞാനും തല്ലു തരും...
:)
അടുത്തുതന്നെ കിട്ടും...
(വെറുതെ പറഞ്ഞതാണ്. തല്ലു കിട്ടാതിരിക്കാന്‍ ആശംസകള്‍. അക്ഷരത്തെറ്റുകള്‍ തിരുത്തുക).
ഈ കവിത കണ്ടിട്ട് എനിക്കും തല്ലാന്‍ തോന്നുന്നു..ചുമ്മാതാ ട്ടോ നല്ല കവിത..കുട്ടികവിത പോലെ വായിക്കാന്‍ പറ്റി..
ടാ തല്ലുകൊള്ളി എനിക്കിഷ്ടമായി നിന്നെ.വേണമെങ്കില്‍ എന്റെ വകയും ഒരെണ്ണം പിടിച്ചൊ...ഠേ...........
ഷാജൂണ്‍ - കുറച്ചു കൂടി ജീവിച്ചട്ടു തീകൊള്ളി ആയാല്‍ പോരെ
ശിവ - മാറ്റിയിരിക്കുന്നു
ബാജി - (:
രാമചന്ദ്രന് - തിരുത്താം നന്ദി .
കാന്താരികുട്ടി - കുട്ടികവിത പോലെ ഒന്ന് അത്രയേ ഉദ്ദേശിച്ചുള്ളൂ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
മഹി - വടി കൊണ്ടു തല്ലല്ലേ സാറേ.........
Kallan enna kavitha vaayichitundo?
Achane poloru kallananenne aadyam vilichathennnamma...
Post a Comment