മൂര്‍ത്തി വെപ്രാളപ്പെട്ടാണ് എന്നെ കാണാന്‍ വന്നത് "സാറേ ഉടനെ നാട്ടില്‍ പോകണം " ലീവ് കഴിഞ്ഞു വന്നിട്ട് ഒന്‍പതു മാസം കഴിഞ്ഞതെ ഉള്ളു അപ്പോഴേ ലീവോ ഇനിയും കിടക്കുന്നു ഒരു വര്‍ഷം കൂടി "മുര്‍ത്തി ഇരിക്ക് എന്താ അത്യാവശം വീട്ടില്‍ ആര്കെങ്കിലും എന്തെങ്കിലും" ഇല്ല സര്‍ എനിക്ക് ക്യാന്‍സല്‍ ചെയ്തു പോകണം ഇനി ഞാന്‍ ഇങ്ങോട്ട് ഇല്ല മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വണ്ണം ഭയചകിതനായിരുന്നു അയാള്‍.
ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ആരവല്ലി എന്ന ഗ്രാമത്തില്‍ നിന്നും വന്ന നല്ല കറുംബനായ എന്നാല്‍ തുമ്പ പൂ പോലെ വെളുത്ത ഹൃദയത്തിന്റെ ഉടമയായിരുന്നുനാരായണ മൂര്‍ത്തി എന്ന മൂര്‍ത്തിഭായ് . ജോലിയില്‍ ഉള്ള ആത്മാര്‍ഥതയും കഴിവും കൊണ്ട് ഞങ്ങളുടെ എല്ലാവരുടെ യും പ്രിയപ്പെട്ടവനും സ്നേഹവാത്സല്യങ്ങള്‍ക്ക്പാത്രവുമായിരുന്നു അയാള്‍ . ഇപ്പോള്‍ പെട്ടന്ന് എന്ത് പ്രകൊപനമാണോ അദ്ദേഹത്തെ നിര്‍ത്തി പോകാന്‍ ഉള്ള തീരുമാനത്തില്‍ എത്തിച്ചത് .ഒരു ഗ്ലാസ് തണുത്ത വെള്ളം വരുത്തി ഒറ്റവലിക്ക് കുടിച്ചിട്ട് മുര്‍ത്തി തുടര്‍ന്ന് "സര്‍ ഇന്നലെ എനിക്കൊരു പെണ്‍കുട്ടി ജനിച്ചു " ആഹാ ഇതായിരുന്നോ വലിയ കാര്യം എന്നാല്‍ ഒരു കാര്യം ചെയ്യ് മുര്‍ത്തി ഒരു പത്തു പതിനഞ്ചു ദിവസത്തെ ലീവിന് പോയിട്ട് കുഞ്ഞിനേയും തള്ളയെയും കണ്ടിട്ട് വാ ഞാന്‍ പൂര്‍ണ പിന്തുണ നല്‍കി അയാളെ ബലപ്പെടുത്താന്‍ ശ്രമിച്ചു ,മൂര്‍ത്തിയെ പോലെ ഒരു പണിക്കാരനെ ഒഴിവാക്കിയാല്‍ കമ്പനിക്കാണ് നഷ്ട്ടം .
"അതല്ല സര്‍ പ്രോബ്ലം പോയാല്‍ എനിക്ക് തിരിച്ചു വരാന്‍ കഴിയില്ല , എന്റെ മകളുടെ ജന്മ രാശി ശരിയല്ല അവള്‍ ജനിച്ചു മൂന്ന് മാസത്തിനുള്ളില്‍ അവളുടെ അപ്പന്‍ മരിക്കുമെന്നാണ് ഗ്രാമത്തിലെ ജോത്സ്യന്‍ പ്രശ്നം വെച്ച് പറഞ്ഞത് " അപ്പോള്‍ അതാണ് മൂര്‍ത്തിയുടെ അസ്വസ്ഥതയുടെ കാരണം ആരാ ഇത് നിന്നോട് പറഞ്ഞത് ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം അത് ജന്മ നക്ഷത്രങ്ങള്‍ നോക്കി പ്രവചിക്കുന്നത് ഒക്കെ അസംബധം അല്ലെ? ഇത് കരുതിയാണോ നീ വിഷമിക്കുന്നത് "അല്ല സര്‍ അമ്മ ഭാര്യയെയും കുട്ടിയേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു അവര്‍ ഇപ്പോള്‍ തങ്കച്ചി കൂടെയാണ് താമസം അമ്മ പറയുന്നത് എല്ലാം ആമൂധേവി ഒരാള്‍ കാരണം ആണെന്ന് ഈ അവസ്ഥയില്‍ ഞാന്‍ അവിടെ വേണം സര്‍ എതിരൊന്നും പറയരുത് " മരിക്കാന്‍ പോകുന്ന ഒരാളുടെ ആഗ്രഹത്തിന് ഞാന്‍ എന്ത് എതിര് പറയാന്‍ അന്ധവിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണ് നോര്‍ത്ത് ഇന്ത്യയിലെയും സൌത്ത് ഇന്ത്യയിലേയും ഗ്രാമീണര്‍ എന്ന് കേട്ടിടുണ്ട് എന്നാലും മകന്‍ മരിക്കും എന്ന് ജോത്സ്യന്‍ പറഞ്ഞത് വിശ്വസിച്ചു മരുമകളെയും കുട്ടിയേയും വീട്ടില്‍ നിന്ന് അടിചിറക്കുക അങ്ങനെ എന്തൊക്കെ നടക്കുന്നു നാട്ടില്‍ ,ഏറ്റവും അടുത്ത ദിവസം ടിക്കെറ്റ് റെഡി ആക്കി മൂന്ന് മാസം അല്ല നാല് മാസം കഴിഞ്ഞും നീ മരിച്ചില്ല എങ്കില്‍ തിരികെ ഇങ്ങോട്ട് കയറിവാ എന്ന കരാറില്‍ വിസ ക്യാന്‍സല്‍ ചെയ്യാതെ മൂര്‍ത്തിയെ നാട്ടിലേയ്ക്ക് പറഞ്ഞു വിടുമ്പോള്‍ എനിക്കറിയാമായിരുന്നു അയാള്‍ തിരികെ വരുമെന്ന് .
മൂര്‍ത്തി പോയത് പണിയിലും ചെറിയ തടസങ്ങള്‍ ഉണ്ടാക്കി എങ്കിലും ക്രമേണ മൂര്‍ത്തി ഒരു ഓര്‍മ പോലും അല്ലാതെ ആയി അങ്ങനെ ഇരിക്കെ ഒരു ദിവസം അവിചാരിതമായി ഒരു കാള്‍ അങ്ങേത്തലക്കല്‍ മൂര്‍ത്തിയാണ് "സര്‍ ഞാന്‍ തിരിച്ചു വരുന്നു .എനിക്ക് ഒന്നും പറ്റിയിട്ടില്ല സര്‍ ഇപ്പൊ അപ്പാവും അമ്മാവും ഒക്കെ ഹാപ്പിയാണ് എന്റെ മോള്‍ മിടുക്കി ആയി ഇരിക്കുന്നു സാറിന് എന്നതാ കൊണ്ട് വരേണ്ടേ " ഒന്നും വേണ്ട നീയിങ്ങു വേഗം വാ എയര്‍പോര്‍ട്ടില്‍ ഞാന്‍ ഉണ്ടാവും നിന്നെ വിളിക്കാന്‍ .
എയര്‍പോര്‍ട്ടില്‍ ഇറങ്ങി കഴിഞ്ഞു വിളിച്ചിട്ട് പോകാന്‍ വേണ്ടി കാത്തിരുന്നു വിളി ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണ് ഒന്ന് പോയി നോക്കാം എന്ന് കരുതിയത് അവിടെ എത്തിയപ്പോള്‍ ഫ്ലൈറ്റ് ഒക്കെ കൃത്യ ടൈമിനു ലാന്റ് ചെയ്തു മൂര്‍ത്തി മാത്രം ഇല്ല .ഒരു പക്ഷെ മകളെ വിട്ടു പോരാന്‍ മനസ് വന്നിട്ടുണ്ടാവില്ല എങ്കിലും ഒന്ന് വിളിച്ചു പറയുമായിരുന്നു .മുന്‍പ് മുര്‍ത്തിയുടെ കാള്‍ വന്ന നമ്പരിലേയ്ക്ക് ഞാന്‍ തിരിച്ചു വിളിച്ചു .അപ്പറത്ത് നിന്നും കട്ടി തെലുഗു" ദയവായി ഇന്ഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കു എനിക്ക് മൂര്‍ത്തിയോട് ഒന്ന് സംസാരിക്കാന്‍ പറ്റുമോThis is Vijayawada Police station, The person you trying to contact is no more. he met with an accident . if you know his whereabouts pls help us to identify him .ദൈവമേ മരണം ഒഴിഞ്ഞു മാറിയ സന്തോഷത്തില്‍ വീണ്ടുമൊരു ജീവിതത്തിനായുള്ള യാത്ര അവസാന യാത്ര ആവുകയായിരുന്നു .തിരികെ വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഞാന്‍ ആലോചിക്കുകയായിരുന്നു ആരാണ് ജയിച്ചത് മകളുടെ ജന്മ നക്ഷത്രങ്ങളുടെ ശാപമോ അത് പ്രവചിച്ച ജോല്സ്യനോ?അസംബന്ധം എന്ന് നമ്മള്‍ എഴുതി തള്ളുന്ന ചിലതില്‍ സത്യത്തിന്റെ ചെറു കണിക എങ്കിലും ഉണ്ടാവും ഇല്ലേ ? നിങ്ങള്‍ പറയു ........

1 comment:
അറിയില്ല..
Post a Comment