Saturday, 30 August 2008
മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍
പെരുമഴ പെയ്യുമെന്‍ നാടിനെ ഓര്‍ത്തു ഞാന്‍
പെരുമഴ തോരുമ്പോള്‍ തൊടിയിലെ വെള്ളത്തില്‍
കടലാസ് തോണി ഒഴുക്കി രസിച്ചതും
തെറ്റി പിടിച്ചൊരു കൊച്ചു പരലിനെ
കുപ്പിയിലിട്ട് വളര്‍ത്തിയ ബാല്യവും
മണ്ടൂക രോദനം കേട്ടുമയങ്ങിയ കുളിരുള്ള രാത്രിയും
മഴയില്ലാ നാട്ടിലെ ചാറല്‍ മഴയിലെന്‍
ഓര്‍മ്മകള്‍ വെറുതെ അലസമായ് അലയുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യ കൌമാരങ്ങള്‍
പിന്നിട്ടെന്‍ നാടിന്‍റെ ഹരിതഭംഗി.
Sunday, 24 August 2008
ഒരു പ്രവാസിയുടെ സ്വപ്‌നങ്ങള്‍
കള കളം പാടുന്ന പുഴകള്‍ തേടി
ഉരുകി മരിചോരെന്‍ ദേഹിയെ ഞാന്‍
പള പളാ മിന്നുന്ന സൂടിലാക്കി
കനകത്തിന്‍ നിറമേറും വാച്ചും കെട്ടി
ഭംഗിയായ് രേ ബാന്ടെ ഗ്ലാസും വെച്ചു
എന്റെ ഓര്‍മകള്‍ മേയുന്ന മണ്ണില്‍ എത്തും
അറബിയും ഇന്ഗ്ലീഷും മലയാളവും
കൂടി കലര്‍ത്തി ഞാന്‍ സ്പീക് ചെയ്യും
കാണുവാനെത്തുന്ന ഫ്രിണ്ട്സിനെല്ലാം
സ്കോച്ചും ചികെനും, മാല്ബോരോയും
ഗ്ലാമരായ് എന്നാരു ചൊല്ലിയാലും
ഒരു പെര്‍ഫ്യും ഫ്രീ ആയി നല്‍കിടും ഞാന്‍
ബന്ധുക്കള്‍ക്കെല്ലാം കൈനിറയെ
അളിയനും പെങ്ങള്‍ക്കും സ്പെഷിലായി വീഡിയോ
അയല്പക്കക്കാര്‍ക്കെല്ലാം ന്യായമായ് ഓരോന്നും
ദിവസവും കാറില്‍ ഞാന്‍ നാടു ചുറ്റും
കാമെറ തൂക്കി ഞെളിഞ്ഞു നില്ക്കും
ടെണ്ടര്‍ കോകനുറ്റ് ജൂസിനായി ഞാന്‍
വീട്ടിലെ തെങ്ങില്‍ വലിഞ്ഞു കേറും
അയ്യോ ! ഒരു നിമിഷം ഞാനാ പഴയ വണ്ണാന്‍ ആയി
സോഫ്റ്റ് ദ്രിങ്കിനായി ഞാന്‍ തെങ്ങില്‍ കയറില്ല
അയലത്തെ അനുവിന്റെ കടയില്‍ നിന്നും
പെപ്സിയോ കോളയോ പാര്സലായ് വാങ്ങിടും
അങ്ങനെ രണ്ടു മാസം ഞാന്‍ അടിച്ച് പൊളിക്കും
പിന്നീടെനിക്കിവിടെ തിരികെ എത്തീടെണം
അറബിതന്‍ കുപ്പായം ചുളിയാതെ തേയ്ക്കണം
കാറ് കഴുകേണം തോട്ടം നനയ്ക്കണം
അറബി നാട്ടില്‍ ഇനി എന്ത് ചെയ്താലെന്താ
നാട്ടിലെന്‍ ചങ്ങാതി ചൊല്ലണ്,
"പഹയാ സുക്ര്തം ചെയ്ത ജന്മമാ നിന്റെ "
Sunday, 17 August 2008
പ്രവാസി ചാച്ചന്‍
Wednesday, 6 August 2008
സുന്ദര ബാല്യം
പായുന്നു എന്‍ ഭൂതം തേടി
ഒത്തിരി ഒത്തിരി കുസൃതികള്‍ കാട്ടി
തുള്ളി മറിഞ്ഞൊരു പള്ളികുടവും
നീന്തിയടിച്ചു കളിച്ചു രസിച്ചൊരു
തവളകള്‍ വാഴും പൊട്ടകുളവും,
തുപ്പല് തൊട്ടു വലിച്ചു പറിക്കും
മിട്ടായിക്കായ് ഓടിയ നേരം
തട്ടി മറിഞ്ഞു മുറിഞ്ഞൊരു കൈയും
ആര്‍പ്പോ ഇറ്രോ ആര്‍ത്തു വിളിച്ചു
ആലാതാടി രസിച്ചൊരു കാലം
പൂക്കള്‍ തോറും തുമ്പികള്‍ തേടി
വാഴ ചുണ്ടില്‍ പൂന്തേന്‍ തേടി
വിളഞ്ഞു പഴുത്തോരാഞ്ഞിലി തേടി ,
ചക്കതിരി ഒരു ബീഡിപുകയായ്
ആഞ്ഞു വലിച്ചു നടന്നിട്ടൊടുവില്‍
അമ്മകിളിയുടെ പുളിവടി അമൃതും
കൊച്ചു ചിരട്ട നിറച്ചും കളിയായ്
വെച്ചൊരു കൊക്കറച്ചി പൂവിന്‍ കറിയും
ചെറിയൊരു ക്ലബും വലിയൊരു തല്ലും
ഒരു നൊടിയിടയില്‍ സ്മൃതിയുടെ ചിറകില്‍
കണ്ടു ഞാനാ തിരികെ വരാത്താ സുന്ദര ബാല്യം .
Monday, 4 August 2008
അമ്മയല്ലാതൊരു ദൈവമുണ്ടോ?
Sunday, 3 August 2008
അവിവാഹിതരെ ഇതിലെ ഇതിലെ
കൃത്യമായി പറഞ്ഞാല്‍ ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എനിക്ക് കല്യാണം കഴിക്കണം എന്ന് ഒരു മോഹം ഉണ്ടയിതുടങ്ങിയത്. അതിന് തക്ക കാരണം ഉണ്ട് ചേട്ടന്‍ നേരത്തെ സെമിനാരിയില്‍ ചേര്ന്നു വൈദീകനകാന്‍ തീരുമാനിച്ചു .ഒരു പെങ്ങളെ നല്ല നിലയില്‍ കെട്ടിച്ചയച്ചു പിന്നെ വീട്ടില്‍ അപ്പനും അമ്മയ്ക്കും ഒരു കൂട്ട് വേണ്ടേ ? പക്ഷെ അപ്പന്‍ ജന്മം ചെയ്താല്‍ സമ്മതിക്കിലാ അതിന് അപ്പന്‍ പറയുന്ന കാരണം ഇരുപത്തി അഞ്ചു വയസില്‍ കുടുംബത്തില്‍ നിന്നും ഇതു വരെ ആരും കല്യാണം കഴിച്ചിട്ടില്ല എന്നത് തന്നെ
അമ്മച്ചിയെ എങ്ങനെയും സോപ്പിടാം പക്ഷെ അപ്പച്ചന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല എനിക്കാണെങ്കില്‍
കെട്ടാന്‍ മുട്ടിയിട്ടു സഹിക്കാനും വയ്യ .ഞാനൊരു റിസ്ക് എടുക്കാന്‍ തീരുമാനിച്ചു സ്വന്തം നിലയില്‍ കല്യാണ ആലോചനകള്‍ നടത്തുക.
ഇന്‍റര്‍നെറ്റ് പ്രാപ്യം ആയിരുന്നതിനാല്‍ ചിന്ത ആ വഴിക്ക് നീങ്ങി .ഉള്ള മലയാളം വൈവാഹിക സൈടുകളിലെല്ലാം പേരും രജിസ്റ്റര്‍ ചെയ്തു .ചാഞ്ഞും ചരിഞ്ഞും ഇരിക്കുന്ന കുറെ ഫോട്ടോകളും പോസ്റ്റ് ചെയ്തു
പിറ്റേന്ന് മുതല്‍ തരുണിമണികളുടെ പ്രോഫിലുകളുടെ പ്രവാഹമായിരുന്നു .ആദ്യത്തെ ദിവസത്തെ രസ്പോന്‍സ്
എനിക്ക് ആത്മവിശ്വാസം ഏകി.ഒരു ആഴ്ച ഞാന്‍ തിരഞ്ഞെടുത്ത നല്ല പെണ്‍കുട്ടികളുടെ വീടിലേക്ക് വിളിക്കാന്‍ തീരുമാനിച്ചു പ്രൊഫൈലില്‍ തപ്പിയപ്പോഴാണ് സംഗതി മനസിലായത് ഞാന്‍ പൈഡ് മെമ്പര്‍ അല്ല .ആയിരം രൂപ കൊടുത്തു മെംബെര്‍ഷിപ് എടുത്താല്‍ നമ്പര്‍ തരാമെന്നു ബ്യുരോക്കാരന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പല ചിന്തകളായിരുന്നു പൈസ അടച്ചു മെംബെര്‍ഷിപ് എടുത്ത വിവരം അപ്പച്ചന്‍ അറിഞ്ഞാല്‍ ... വേണോ ?
പക്ഷെ രാവിലെ കണ്ട പെണ്‍കുട്ടിയുടെ മുഖം മായുന്നില്ല ,എനിക്കായി ജനിച്ചവള്‍ ഇവള്‍ തന്നെ ഞാന്‍ സ്വപ്നം കണ്ട രൂപം അതെ മുഖം ആ കണ്ണുകള്‍, എന്റെ രാവ് നിദ്രവിഹീനമായി. ഞാന്‍ എന്തിന് അപ്പനെ പേടിക്കണം സ്വന്തമായി ഒരു നല്ല ജോലി , അത്യാവശം ആരോഗ്യവും ഒരു പെണ്ണിനെ അന്തസായി പോറ്റാം.ആയിരം രൂപ
അടക്കാന്‍ തന്നെ തീരുമാനിച്ചു . ബ്യുരോക്കാരന്‍ എന്നെ കണ്ടതും വിവരണങ്ങള്‍ ആരംഭിച്ചു കുറെ അധികം ഫോട്ടോകളും കാണിച്ചു തങ്ങള്‍ മുഹാന്തിരം വിവാഹിതര്‍ ആയവരുടെ ഒരു വലിയ ആല്‍ബവും കാണിച്ചു .
പൈസ അടച്ചു രസീത് വാങ്ങി ഉദേശിച്ച പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങി അവിടെ നിന്നും യാത്രയായി . ഇനി വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കണം നേരിട്ടു വിളിക്കാന്‍ ഒരല്‍പം മടി . ആരാണ് ഒന്നു സഹായിക്കാന്‍
അളിയന്‍ ആയാലോ? പുള്ളികാരന്‍ ആയാല്‍ അപ്പച്ചനെ ബോധിപ്പിക്കാന്‍ എളുപ്പവുമാണ് അളിയനെ സോപിടന്‍ ഒരു ക്രിസ്ത്യന്‍ ബ്രദര്‍ മതി അയ്യോ ,അങ്ങനെ പറഞ്ഞിട്ട് മനസിലായില്ലേ റം, അളിയന്റെ ബ്രാന്‍ഡ് അതാ .അളിയന് പണ്ടേ ഭയങ്കര ജാതി സ്പിരിടാ .രണ്ടെണ്ണം പിടിപ്പിച്ചിട്ട് പറഞ്ഞമാതിയെന്നു കരുതി, പക്ഷെ അടിച്ചിട്ട് അളിയന്‍ വല്ല വിവരക്കേട് പറഞ്ഞാലോ?
മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്തു അളിയന്റെ ചെകുടില്‍ തിരുകി .അവര്‍ പറയുന്നതു എനിക്കും കേള്‍ക്കാന്‍ സ്പീകര്‍ ഓണ്‍ ചെയ്തു എല്ലാം വ്യക്തം ഞായറാഴ്ച അങ്ങോട്ട് ചെല്ലാന്‍ അവര്‍ ക്ഷണിച്ചു .അളിയനോട് കൂടി പോകാന്‍ തീരുമാനിച്ചു അളിയനും സന്തോഷം, കുട്ടനാട് പോയാല്‍ നല്ല കള്ളും കിട്ടും
കുര്‍ബാന കഴിഞ്ഞു ,അളിയനും അളിയനും കൂടി ഒരുങ്ങി പോകുന്നത് കണ്ടപോഴേ ജിഷമോള്‍ക്ക്
സംശയം തോന്നിയത് പോലെ തോന്നി .ഏറെ നെരേം ബൈകിനു പിന്നില്‍ ഇരുന്നത് കൊണ്ടാവാം
മുഖമൊക്കെ കരുവാളിച്ചു എന്നളിയന്‍ പറഞ്ഞു .അടുത്ത് കണ്ട പെട്ടികടയില്‍ നിന്നും ഒരു സോഡാ വാങ്ങി മുഖം കഴുകി മുടിയൊതുക്കി , മുന്നാന്‍ ഇല്ലാത്തതു കൊണ്ടു പെട്ടികടക്കരനോട് വഴി ചോദിച്ചു . നല്ല സ്ഥലം ,അല്ലെങ്കിലും കുട്ടനാടല്ലേ മോശമാവാന്‍ വഴിയില്ലല്ലോ ? കാവാലത്ത് ആന്റിയുടെ വീടുപോലെ തന്നെ , മനസ്സില്‍ ഉറപ്പിച്ചു ഇതു തന്നെ എന്റെ ഭാര്യാ വീട് .പെണ്ണ് പോലും കണ്ടില്ല വെറുതെ ... ഞാന്‍ സ്വയം അടക്കി .
ടെന്‍ഷന്‍ ആദ്യമായിട്ടാണ് ഒരു പെണ്ണ് കാണല്‍ .നല്ല ഐശ്വര്യം ഉള്ള അപ്പച്ചന്‍ ഈ അപ്പച്ചന്റെ മകളല്ലേ എനിക്ക് ഇഷ്ടമാവും .പെണ്ണ് വന്നു അളിയന്‍ എന്നെ ഒന്നു നോക്കി , ഇതാണോ നിന്റെ ഉറക്കം കെടുത്തിയ സുന്ദരി എന്നഭാവമായിരുന്നു അളിയന്റെ മുഖത്ത് ഞാന്‍ മുഖമുയര്‍ത്തി പെണ്ണിനെ ഒന്നു നോക്കി ദൈവമേ !
പതിയെ പോക്കറ്റില്‍ നിന്നും പ്രൊഫൈലിലെ പ്രിന്റ് ഔട്ട് എടുത്തു അളിയനെ കാണിച്ചു ഒരു അതി സുന്ദരി
ഈ പെണ്ണാണോ ഇങ്ങനെ, ഒരു പക്ഷെ മേയ്ക്ക് അപ് ഇല്ല എന്നാലും ഇത്രേം മാറ്റം വരുമോ? ഇനി ബൈബിളില്‍പോലെ അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കനാണോ?
എന്തായാലും ഞാന്‍ കാരണവരോട് ചോദിയ്ക്കാന്‍ ഉറച്ചു എന്റെ സ്വപ്നം ,അളിയന്റെ മുന്നില്‍ ഞാന്‍ ഉരുകിയോലിക്കുകയാണ്.
അളിയന്‍ പതിയെ കാരണവരെ പുറത്തേക്ക് വിളിച്ചു പോക്കറ്റില്‍ നിന്നും പ്രൊഫൈലിലെ ഫോട്ടോ എടുത്തു കാണിച്ചു അയാള്‍ക്കും ആ പെണ്‍കുട്ടിയെ പറ്റി അറിയില്ലായിരുന്നു . ആ സാധു ബ്യുരോയില്‍ കൊടുത്ത ഫോട്ടോ ഞങ്ങളെ കാണിക്കുകയും ചെയ്തു.കടുത്ത ഇച്ചാ ഭ്ങ്ങവുമായി ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി നടന്നു .
തിരികെ യാത്രയില്‍ അളിയന്‍ പറഞ്ഞു കാണാന്‍ ചന്തമില്ലാത്ത പെണ്‍കുട്ടികളുടെ ഫോട്ടോയ്ക്ക് പകരം വേറെ പെണ്‍കുട്ടികളുടെ ഫോട്ടോ ചേര്ക്കുക അവരുടെ പതിവാണത്രെ .പച്ച കപടം ലോപിചാണല്ലോ കച്ചവടം
ഉണ്ടായതു . ആരോടും പരാതി പറയാതെ എന്റെ നഷ്ടപെട്ട ആയിരം രൂപയെ അതിന്റെ പാടിന് വിട്ടിട്ടു പിന്നെയും മൂന്ന് വര്ഷം കൂടി കാത്തിരിക്കേണ്ടി വന്നു എന്റെ അപ്പന്‍ തെരഞ്ഞെടുത്ത പെണ്ണിനെ കെട്ടാന്‍ .
Saturday, 2 August 2008
മടക്ക യാത്ര
സ്വപ്നം നേടിയ സന്തോഷത്തില്‍
ചിറകു വിരിച്ചൊരു മോഹവുമായി
ഒത്തിരിയേറെ ആശയുമായി
എത്തി ഞാനീ മരുഭൂവില്‍
ഒറ്റ കല്ലില്‍ കൊത്തിയ പോലെ
മാനം മുട്ടും മണി മാളികയും
വീധിക്കരുകില്‍ വെന്ചാമാരമായ്
നിറഞ്ഞു തൂങ്ങും ഈന്തപനയും
നില്ക്കാന്‍ തെല്ലും നേരവുമില്ല ഓടി പായും കാറുകളും
ഒക്കെ കണ്ടിമരുഭൂമിയില്‍ ഞാന്‍
വര്‍ണതുമ്പികള്‍ പാറി നടക്കും
പച്ച നിറഞ്ഞൊരു കുഗ്രാമത്തെ
ഒക്കെ മറന്നു ഞാനിവിടെ
കാഴ്ചകള്‍ കാണാന്‍ എത്തിയതല്ലെന്‍
മൃഷ്ടാനത്തിനു വകതേടി
ഏറെ നടന്നി സ്വര്‍ഗത്തില്‍ ഞാന്‍
ജോലിക്കായൊരു വഴി തേടി
ഇതു വരെ തോന്നിയ സ്വര്‍ഗം മുന്നില്‍
ചുറ്റി പിണരും പാമ്പായി തോന്നി
ഏറെ നടന്നിടോടുവില്‍ ഞാനെന്‍
കടലാസുകളെ കിബ്ബയിലിട്ടു
മണ്ണിലിറങ്ങി പണി തേടി
തിളച്ചു മറിയും വെയിലില്‍ ഞാനെന്‍
സ്വപ്നം നട്ടു പണമായ് കൊയ്യാന്‍
വെയിലില്‍ വാടി തളരുംബോളും
കൂളിന്ഗ് ഗ്ലാസും ഗമയില്‍ വെച്ചു
ട്രിപ്പിള്‍ ഫെവിന്‍ പുകയും വിട്ടു
നാട്ടില്‍ ചെത്തനംഎന്നൊരു മോഹം
ഉള്ളില്‍ഒതുക്കി പണി ചെയ്തു
വര്‍ഷങ്ങള്‍ ഞാന്‍ വെയിലില്‍ ഉരുക്കി
എത്ര ദിനമെന്‍ കണ്ണീരാലെന്‍ കിടക്ക നനഞ്ഞു
സ്വര്‍ണം വിളയും ഈ മണ്ണില്‍ നിന്നു
പച്ച പുതെചെന്‍ നാടും തേടി
മടക്ക യാത്രയ്ക്കൊരുങ്ങി നില്‍പ്പൂ ഞാന്‍
എരിഞ്ഞടങ്ങിയ മോഹവുമായി...........