Wednesday 6 August 2008

സുന്ദര ബാല്യം

ഒരു നിമിഷം ഞാന്‍ സ്മൃതിയുടെ ചിറകില്‍
പായുന്നു എന്‍ ഭൂതം തേടി
ഒത്തിരി ഒത്തിരി കുസൃതികള്‍ കാട്ടി
തുള്ളി മറിഞ്ഞൊരു പള്ളികുടവും
നീന്തിയടിച്ചു കളിച്ചു രസിച്ചൊരു
തവളകള്‍ വാഴും പൊട്ടകുളവും,

തുപ്പല് തൊട്ടു വലിച്ചു പറിക്കും
മിട്ടായിക്കായ്‌ ഓടിയ നേരം
തട്ടി മറിഞ്ഞു മുറിഞ്ഞൊരു കൈയും
ആര്‍പ്പോ ഇറ്രോ ആര്‍ത്തു വിളിച്ചു
ആലാതാടി രസിച്ചൊരു കാലം
പൂക്കള്‍ തോറും തുമ്പികള്‍ തേടി
വാഴ ചുണ്ടില്‍ പൂന്തേന്‍ തേടി
വിളഞ്ഞു പഴുത്തോരാഞ്ഞിലി തേടി ,

ചക്കതിരി ഒരു ബീഡിപുകയായ്‌
ആഞ്ഞു വലിച്ചു നടന്നിട്ടൊടുവില്‍
അമ്മകിളിയുടെ പുളിവടി അമൃതും
കൊച്ചു ചിരട്ട നിറച്ചും കളിയായ്‌
വെച്ചൊരു കൊക്കറച്ചി പൂവിന്‍ കറിയും
ചെറിയൊരു ക്ലബും വലിയൊരു തല്ലും
ഒരു നൊടിയിടയില്‍ സ്മൃതിയുടെ ചിറകില്‍
കണ്ടു ഞാനാ തിരികെ വരാത്താ സുന്ദര ബാല്യം .



2 comments:

ajeeshmathew karukayil said...

ഒരു നിമിഷം ഞാന്‍ സ്മൃതിയുടെ ചിറകില്‍

അശ്വതി/Aswathy said...

ഒരു നൊടിയിടയില്‍ സ്മൃതിയുടെ ചിറകില്‍
കണ്ടു ഞാനാ തിരികെ വരാത്താ സുന്ദര ബാല്യം .
.....
തേങ്ങ അടിച്ച് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.
ബാല്യം ഇങ്ങനെ ഒക്കെ തന്നെ അല്ലെ?