ഉമ്മറചുമരിലെ ചിത്രത്തിലുന്ടെന്റെ ചാച്ചന്‍
ചാഞ്ഞും ചരിഞ്ഞും ചിരിച്ചിരിക്കുന്നോരേന്‍
ചുരുളന്‍ മുടിയുള്ള ചാച്ചന്‍ അമ്മച്ചി ചൊല്ലും കഥകളിലെപ്പോഴും
വീരനായി വാഴുന്ന സ്നേഹമയനെന്റെ ചാച്ചന്‍ .
അകലെ നിന്നെങ്ങോ വിളിചെന്റെ സൌഖ്യങ്ങള്‍
പതിവായി അറിയുന്ന കരുണാനിധിയെന്റെ ചാച്ചന്‍
കടലും മലയും കടന്നു എങ്ങോ ദൂരത്ത്
മോള് കാണാതെ ഉറങ്ങുന്നു ഉണരുന്നു ചാച്ചന്‍.
നാളേറെ ആയെന്റെ ഉള്ളിലൊരു മോഹം
ചാച്ചന്റെ ചാരെ തല ചായ്ച്ചു ഉറങ്ങുവാന്‍
എന്തിനീ അജ്ഞാത വാസം ആര്‍ക്കു വേണ്ടി
ഈ പ്രവാസം .........................................
2 comments:
പ്രവാസിയുടെ വിരഹത്തിന്‍റെ തീഷ്ണത കാണാം ഇതില്‍....
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
എന്തിനീ അജ്ഞാത വാസം ആര്‍ക്കു വേണ്ടി
ഈ പ്രവാസം .........................................
Post a Comment