Monday, 4 August 2008

അമ്മയല്ലാതൊരു ദൈവമുണ്ടോ?

പൊക്കിള്‍ കൊടി മുറിചെന്നെ അകറ്റിയ
നാള്‍ വര്യ്ക്കും ഞാന്‍ നീയായിരുന്നു.

നിന്റെ ജീവന്റെ അമ്ശമായ് ,
ഒരു മാംസ പിണ്ടമായ്,

നിന്നില്‍ നിന്നേറ്റം ഗുണമാര്‍ന്നതോക്കെയും
ഊറ്റിയെടുത്തു ഞാന്‍ , ഒരു പരാഗത്തെ പോല്‍

എന്നെ ഉറക്കാന്‍ ഉറങ്ങാതിരുന്നോരാ നന്മയെ നിന്നെ
ഞാന്‍ അമ്മയന്നല്ലാതെ എന്ത് വിളിപ്പൂ ...........

7 comments:

പതാലി said...

വളരെ നന്നായിരിക്കുന്നു. പടം സ്വന്തമോ കടപ്പാടോ?
എന്തായാലും വളരെ ഹൃദ്യം.

smitha adharsh said...

സത്യം..അമ്മ ദൈവം തന്നെ...പക്ഷെ,എല്ലാവരും അത് മനസ്സിലാക്കുന്നില്ലല്ലോ..ഞാന്‍ അത് തിരിച്ചറിഞ്ഞത് വെറും നാള് വര്‍ഷങ്ങള്‍ക്കു മുന്ന്...അതും,ഒരു കുഞ്ഞിനു ജന്മം കൊടുത്തപ്പോള്‍ മാത്രം..അമ്മയായി കഴിഞ്ഞപ്പോഴാണ് അമ്മയുടെ "വില" മനസ്സിലായത്... അത് വിലമതിക്കാനാവാത്തതാണ് എന്ന്..

ഫസല്‍ ബിനാലി.. said...

അമ്മ നന്മ.................
ആശംസകള്‍

shameer said...

pilkevery good.....

siva // ശിവ said...

അതല്ലേ ഞാനും അമ്മ എന്നു വിളിക്കുന്നത്...

ajeeshmathew karukayil said...

എന്നെ ഉറക്കാന്‍ ഉറങ്ങാതിരുന്നോരാ നന്മയെ നിന്നെ
ഞാന്‍ അമ്മയന്നല്ലാതെ എന്ത് വിളിപ്പൂ ...........

Lathika subhash said...

അമ്മേ,
എന്റെ അമ്മേ...