Saturday, 30 August 2008

മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍

ഒരു മഴചാറ്റല്‍ കവിളില്‍ തലോടി കടന്നു പോം നേരത്ത്

പെരുമഴ പെയ്യുമെന്‍ നാടിനെ ഓര്‍ത്തു ഞാന്‍

പെരുമഴ തോരുമ്പോള്‍ തൊടിയിലെ വെള്ളത്തില്‍

കടലാസ് തോണി ഒഴുക്കി രസിച്ചതും

തെറ്റി പിടിച്ചൊരു കൊച്ചു പരലിനെ

കുപ്പിയിലിട്ട് വളര്‍ത്തിയ ബാല്യവും

മണ്ടൂക രോദനം കേട്ടുമയങ്ങിയ കുളിരുള്ള രാത്രിയും

മഴയില്ലാ നാട്ടിലെ ചാറല്‍ മഴയിലെന്‍

ഓര്‍മ്മകള്‍ വെറുതെ അലസമായ് അലയുമ്പോള്‍

അറിയുന്നു ഞാനെന്‍ ബാല്യ കൌമാരങ്ങള്‍

പിന്നിട്ടെന്‍ നാടിന്‍റെ ഹരിതഭംഗി.

7 comments:

ajeeshmathew karukayil said...

മഴയില്ലാ നാട്ടിലെ ചാറല്‍ മഴയിലെന്‍

ഓര്‍മ്മകള്‍ വെറുതെ അലസമായ് അലയുമ്പോള്‍

അറിയുന്നു ഞാനെന്‍ ബാല്യ കൌമാരങ്ങള്‍

പിന്നിട്ടെന്‍ നാടിന്‍റെ ഹരിതഭംഗി.

നരിക്കുന്നൻ said...

വളരെ നല്ല വരികള്‍. നാടിന്റെ ഹരിത ഭംഗിയിലേക്ക് മനസ്സിനെ ഒരു നിമിഷം കൊണ്ട് പോയതിന്‍ നന്ദി.

siva // ശിവ said...

എത്ര സുന്ദരം ബാല്യം...

PIN said...

വരികൾ വളരെ മനോഹരം.ഓർമമകൾ നന്നായിട്ടുണ്ട്...


അകലുമ്പോഴാണ് നാം പലതും തിരിച്ചറിയുന്നത്. നഷ്ടബോധം നമ്മിൽ ദുഃഖവും ഉണർത്തും...മനുഷ്യൻ എന്നും അക്കരപ്ച്ചയ്ക്ക് പിന്നാലെയാണ്‌...

annamma said...

nannayittundu, pravasiyude swapnanghal kooduthal ishtamayi.

annamma said...

nannayitundu, pravasiyude swapnanghal kooduthal ishtamayi

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ബാല്യത്തിലേക്കൊരു തിരിഞ്ഞ് നോട്ടം. നന്നായിട്ടുണ്ട്.