ഒരു മഴചാറ്റല്‍ കവിളില്‍ തലോടി കടന്നു പോം നേരത്ത്
പെരുമഴ പെയ്യുമെന്‍ നാടിനെ ഓര്‍ത്തു ഞാന്‍
പെരുമഴ തോരുമ്പോള്‍ തൊടിയിലെ വെള്ളത്തില്‍
കടലാസ് തോണി ഒഴുക്കി രസിച്ചതും
തെറ്റി പിടിച്ചൊരു കൊച്ചു പരലിനെ
കുപ്പിയിലിട്ട് വളര്‍ത്തിയ ബാല്യവും
മണ്ടൂക രോദനം കേട്ടുമയങ്ങിയ കുളിരുള്ള രാത്രിയും
മഴയില്ലാ നാട്ടിലെ ചാറല്‍ മഴയിലെന്‍
ഓര്‍മ്മകള്‍ വെറുതെ അലസമായ് അലയുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യ കൌമാരങ്ങള്‍
പിന്നിട്ടെന്‍ നാടിന്റെ ഹരിതഭംഗി.
7 comments:
മഴയില്ലാ നാട്ടിലെ ചാറല്‍ മഴയിലെന്‍
ഓര്‍മ്മകള്‍ വെറുതെ അലസമായ് അലയുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യ കൌമാരങ്ങള്‍
പിന്നിട്ടെന്‍ നാടിന്റെ ഹരിതഭംഗി.
വളരെ നല്ല വരികള്‍. നാടിന്റെ ഹരിത ഭംഗിയിലേക്ക് മനസ്സിനെ ഒരു നിമിഷം കൊണ്ട് പോയതിന് നന്ദി.
എത്ര സുന്ദരം ബാല്യം...
വരികൾ വളരെ മനോഹരം.ഓർമമകൾ നന്നായിട്ടുണ്ട്...
അകലുമ്പോഴാണ് നാം പലതും തിരിച്ചറിയുന്നത്. നഷ്ടബോധം നമ്മിൽ ദുഃഖവും ഉണർത്തും...മനുഷ്യൻ എന്നും അക്കരപ്ച്ചയ്ക്ക് പിന്നാലെയാണ്...
nannayittundu, pravasiyude swapnanghal kooduthal ishtamayi.
nannayitundu, pravasiyude swapnanghal kooduthal ishtamayi
ബാല്യത്തിലേക്കൊരു തിരിഞ്ഞ് നോട്ടം. നന്നായിട്ടുണ്ട്.
Post a Comment