കനകം വിളയുന്ന നാട്ടില്‍ നിന്നും
കള കളം പാടുന്ന പുഴകള്‍ തേടി
ഉരുകി മരിചോരെന്‍ ദേഹിയെ ഞാന്‍
പള പളാ മിന്നുന്ന സൂടിലാക്കി
കനകത്തിന് നിറമേറും വാച്ചും കെട്ടി
ഭംഗിയായ് രേ ബാന്ടെ ഗ്ലാസും വെച്ചു
എന്റെ ഓര്‍മകള്‍ മേയുന്ന മണ്ണില്‍ എത്തും
അറബിയും ഇന്ഗ്ലീഷും മലയാളവും
കൂടി കലര്‍ത്തി ഞാന്‍ സ്പീക് ചെയ്യും
കാണുവാനെത്തുന്ന ഫ്രിണ്ട്സിനെല്ലാം
സ്കോച്ചും ചികെനും, മാല്ബോരോയും
ഗ്ലാമരായ് എന്നാരു ചൊല്ലിയാലും
ഒരു പെര്‍ഫ്യും ഫ്രീ ആയി നല്കിടും ഞാന്‍
ബന്ധുക്കള്‍ക്കെല്ലാം കൈനിറയെ
അളിയനും പെങ്ങള്‍ക്കും സ്പെഷിലായി വീഡിയോ
അയല്പക്കക്കാര്ക്കെല്ലാം ന്യായമായ് ഓരോന്നും
ദിവസവും കാറില്‍ ഞാന്‍ നാടു ചുറ്റും
കാമെറ തൂക്കി ഞെളിഞ്ഞു നില്ക്കും
ടെണ്ടര്‍ കോകനുറ്റ് ജൂസിനായി ഞാന്‍
വീട്ടിലെ തെങ്ങില്‍ വലിഞ്ഞു കേറും
അയ്യോ ! ഒരു നിമിഷം ഞാനാ പഴയ വണ്ണാന്‍ ആയി
സോഫ്റ്റ് ദ്രിങ്കിനായി ഞാന്‍ തെങ്ങില്‍ കയറില്ല
അയലത്തെ അനുവിന്റെ കടയില്‍ നിന്നും
പെപ്സിയോ കോളയോ പാര്സലായ് വാങ്ങിടും
അങ്ങനെ രണ്ടു മാസം ഞാന്‍ അടിച്ച് പൊളിക്കും
പിന്നീടെനിക്കിവിടെ തിരികെ എത്തീടെണം
അറബിതന്‍ കുപ്പായം ചുളിയാതെ തേയ്ക്കണം
കാറ് കഴുകേണം തോട്ടം നനയ്ക്കണം
അറബി നാട്ടില്‍ ഇനി എന്ത് ചെയ്താലെന്താ
നാട്ടിലെന്‍ ചങ്ങാതി ചൊല്ലണ്,
"പഹയാ സുക്ര്തം ചെയ്ത ജന്മമാ നിന്റെ "
6 comments:
"പഹയാ സുക്ര്തം ചെയ്ത ജന്മമാ നിന്റെ "
അതന്നെ മ്വാനെ ...
ഓരൊ പ്രവാസീടെം “സുക്ത്രം” ചെയ്ത ജന്മാ..
ഗദ്യമാണാ..പദ്യമാണാ..ഗപ്യമാണാ..
എന്തായാലും നന്നായി..:)xmrab
വളരെ നന്നായിരിക്കുന്നു. കാറ് കഴുകിയും തോട്ടം നനച്ചും കക്കൂസ് കഴുകിയും പ്രവാസി കാണുന്നതും സ്വപ്നങ്ങള്‍ തന്നെ. ആരുടെ സ്വപ്നങ്ങള്‍ക്കാണ് നിറമില്ലാത്തത്. അവന്റെ അവധി ദിനങ്ങള്‍ ഇങ്ങനെയൊക്കെ ആയില്ലങ്കില്‍ പിന്നെ എന്തിനാ ജീവിക്കുന്നേ....സ്വന്തം നാട്ടിലെങ്കിലും അവന് എല്ലാം മറക്കട്ടേ. പക്ഷേ, ഇത് പലര്‍ക്കും ബാധ്യതകള്‍ ഉണ്ടാക്കുന്നു.
യാഥാര്‍ത്ഥ്യങ്ങളുടെ പച്ചയായ ജീവിതാവിഷ്ക്കാരത്തിന് ഒരു പുതുമൊഴി..."പഹയാ.. സുകൃതം ചെയ്ത ജന്മമാ നിന്റെ..."
കൊള്ളാം, ആശംസകള്‍.
നന്നായിരിക്കുന്നു...പിന്നെ പണീ എന്തായലും ജീവിതം ആസ്വദിക്കുക കൂടിവേണം...എല്ലാതൊഴിലും അന്തസുള്ളതുതന്നെ...പണമല്ലോ പ്രധാനം... കഴിയുമെങ്കിൽ എന്റെ പോസ്റ്റിലെ മരുവിൽ ഉതിരും സ്വപ്നങ്ങൾ കൂടി ഒന്നു വായിക്കുക.
ഇത് കണ്ടാണ് നാട്ടിലെ ചെറുപ്പക്കാര്‍ പത്താം ക്ലാസ്സും കഴിഞ്ഞ്, 18 വയസ്സവാന് കാത്തിരുന്ന് പ്റ്റുമെങ്കില് വയസ്സു തിരുത്തി പാസ്പോര്‍ട്ട് എടുത്ത് വിസയും കാത്തിരിക്കുന്നത്.
Post a Comment