ബിൽഡിങ് മെറ്റീരിയൽ കമ്പനിയുടെ ഷോറൂം ചേഞ്ചു ചെയ്യുമ്പോഴാണ് ടൈൽസ് ഡിസ്‌പ്ലൈ ചെയ്യുന്ന വലിയ റാക്ക് ഒരു തടസ്സമായി മുന്നിൽ നിന്നത് , ദുർമേദസ്സ് പിടിച്ച സിറിയൻ മാനേജരും ഞാനും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിലൊന്നു പോലും ഇളക്കാൻ സാധിക്കാതെ ഇരിക്കുമ്പോൾ ഞാൻ ബേപ്പൂരുള്ള മാപ്പിള ഖലാസികളെപ്പറ്റി ഓർത്തു അവർ ഒരു മിനിട്ടു കൊണ്ടു തീർക്കേണ്ട പണിയാണിത്. ഇവിടെ ഖലാസികളുടെ സ്ഥാനത്തു പത്താൻകാരാണ് റോളയിലും ,ബിൻ ലാദനിലും ഒരു പാടു ഘടാ ഘടിയന്മാർ തൊഴിലന്വേഷിച്ചു ദിവസവും നിൽക്കുന്നത് കണ്ടിട്ടുണ്ട് അതിലൊരാളെ സഹായത്തിനു വിളിച്ചാലോ ?
എന്റെ ആശയം സിറിയൻ മാനേജർ കൈയ്യടിച്ചു പാസാക്കി ,ഞാൻ വണ്ടിയെടുത്തു ബിൻ ലാദനിലേയ്ക്ക് പുറപ്പെട്ടു .
വണ്ടി നിർത്തിയതും വെട്ടുകിളികളെപ്പോലെ കുറെ പത്തൻകാർ എന്റെ കാറിനു ചുറ്റും കൂടി ,എല്ലാം കല്ലിവല്ലികളും മറ്റുള്ള വിസയിൽ വന്നിട്ടു ചാടി നിൽക്കുന്നവരുമാണ് അങ്ങനെ ഉള്ളവരെ ജോലിക്കു വെയ്ക്കുന്നത് ശിക്ഷാർഹമാണ് എന്തു ചെയ്യാം ആവശ്യം സൃഷ്ടിയുടെ മാതാവെന്നല്ലേ റിസ്‌ക്കാണെങ്കിലും കൂട്ടത്തിൽ ഏറ്റവും ഉയരവും കരിവീട്ടിയുടെ കരുത്തുമുള്ള ഒരാളെ ഞാൻ മാറ്റി നിർത്തി ചോദിച്ചു
ഏക് ദിൻ കാ കാം ഹൈ, കിത്തനാ ചാഹിയെ ? അയാളെന്റെ കണ്ണിലേയ്ക്ക് സൂക്ഷിച്ചു നോക്കി ഞാൻ ഭയന്നു പോയി ,മറ്റൊരാളിലേക്ക് ഞാൻ കണ്ണെറിയും മുൻപയാൾ എന്റെ കോളറിനു പിടിച്ചു ദൂരേയ്ക്ക് മാറ്റി.

കാം ദേഖിയെ ബത്തായേഗാ ! ജോലി കണ്ടിട്ടു കൂലി പറയാം എന്നു അതു ന്യായം എന്നാലും നീ ഒരു ദിവസത്തേയ്ക്ക് എത്രയാ ചാർജ് ചെയ്യുന്നേ ? തും മലബാറി ഹൈ ? അയാളുടെ പരുഷ ശബ്ദം കാറിന്റെ മുൻ സീറ്റിൽ മുഴങ്ങി കേട്ടു . മലബാറികളെ എന്തിനും ഡിസ്‌കൗണ്ട് ചോദിക്കൂ എന്നയാൾക്കറിയാം , ഞാൻ മിണ്ടാതെ വണ്ടി മുന്നോട്ടു എടുത്തു. ഷോറൂം എത്തും വരെ അയാൾ ഒന്നും മിണ്ടിയില്ല ,കൂടുതൽ ചോദ്യങ്ങളെ പേടിച്ചു ഞാനും .
പൊളിച്ചു മാറ്റേണ്ടേ മൂന്നു റാക്ക് കണ്ടതും അയാൾ കൂലി പറഞ്ഞു അയാൾ ഒറ്റയ്ക്ക് പൊളിക്കാൻ 500 ദിർഹം അല്ല ഞങ്ങൾ സഹായിച്ചാൽ 300 മതി .ഞാൻ സിറിയൻ മാനേജരെ നോക്കി അറുത്ത കൈക്കു ഉപ്പു തേക്കാൻ മടിക്കുന്ന മാനേജർ രണ്ടാമതൊന്നാലോചിക്കാതെ രണ്ടാമത്തെ ഓപ്‌ഷനിൽ കച്ചോടം ഉറപ്പിച്ചു. റാക്ക് നമ്പർ വൺ പത്തു മിനിറ്റു കൊണ്ടയാൾ പൊളിച്ചു മാറ്റി . രണ്ടാമത്തെ റാക്കിലേയ്ക്കു കടന്നതും മുകളിൽ ഞങ്ങൾ ഇളക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ടൈലുകളിൽ ഒന്നു ഇളകി താഴേക്കു വീണു. കൃത്യം പത്താന്റെ നെറുകം തല രണ്ടായി പിളർത്തിക്കൊണ്ടാ ടൈൽ നിലംപതിച്ചു . ചോര പാലരുവി വെള്ള ചാട്ടം പോലെ ചീറി തെറിക്കുന്നു അല്പപ്രാണിയായാ സിറിയക്കാരൻ പേടിച്ചു ബോധരഹിതനായി ,എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു വിറയ്ക്കുകയാണ്.
വെളുത്ത പത്താൻ കുപ്പായം നിറയെ ചോരയുമായി അയാൾ ഭാവ മാറ്റമൊന്നുമില്ലാതെ ചോദിച്ചു ഇച്ചിരെ കാപ്പി പൊടി കിട്ടുമോ ? പാൻട്രിയിൽ നിന്നും കാപ്പി പൊടി കുപ്പി കിട്ടിയതും അതു മുഴുവൻ അയാൾ മുറിവിലേയ്ക്ക് പൊത്തി വെച്ചു .ചോര ഒലിപ്പു പതിയെ കുറയുന്നു എങ്കിലും മുറിവ് ഭീകരമാണ് . മാനേജരെ ഞാൻ വെള്ളം തളിച്ചു ഉണർത്തി .ഉണർന്നതും അയാൾ പേടിച്ചരണ്ട് ഉച്ചയുണ്ടാക്കി പുറത്തേയ്ക്കു ഓടിപ്പോയി .തല നെടുകെ പിളർന്ന പത്താനും ഞാനും ..
വിസയോ രേഖകളോ ഇല്ലാത്ത ഇയാളെ ഒരു ക്ലിനിക്കിലേയ്ക്ക് പോലും കൊണ്ടു പോകാൻ കഴിയില്ല വലിയ വിഷമ വൃത്തത്തിലേക്കാണ് സിറിയൻ മാനേജർ എന്നെ തള്ളി വിട്ടിരിക്കുന്നത് എന്തു ചെയ്യണം ഞാനിനി ഒരെത്തും പിടിയുമില്ല . ഇത്രയൊക്കെ നടന്നിട്ടും വേദനയുടെ ലാഞ്ചന പോലും പ്രകടിപ്പിക്കാത്ത അയാൾ ഒരത്ഭുത മനുഷ്യനെപ്പോലെ എന്നെ സ്വാന്തനിപ്പിച്ചു .
സർജി ഇതൊന്നുമില്ല നാളെ രാവിലെ ആകുമ്പോൾ ഉണങ്ങി പോകും നിങ്ങൾ പേടിക്കാതിരിക്കൂ ഇതിലും വലിയ ആക്‌സിഡന്റ് ഉണ്ടായിട്ടു ഞാൻ ഡോക്റ്ററെ കണ്ടിട്ടില്ല സൂചി എനിക്കു പേടിയാണ്. എനിക്കു ചിരി വന്നു പത്തു സ്റ്റിച്ചിടേണ്ട മുറിവ് പറ്റിയിട്ടും സൂചിയെ പേടിയാണത്രെ .

ഞാൻ നിർബന്ധിച്ചയാളെ ഒരു ചെറിയ ക്ലിനിക്കിൽ കൊണ്ടു പോയി അവർ എത്ര നിർബന്ധിച്ചിട്ടും ഒരു ടി ടി പോലും എടുക്കാൻ ആ മനുഷ്യൻ തയ്യാറായില്ല . ബെറ്റാഡീൻ പോലെ എന്തോ തലയിൽ വച്ചവർ ഡ്രെസ്സ് ചെയ്തു വിട്ടു . അയാൾക്ക് ഓഫർ ചെയ്തതിന്റെ അഞ്ചിരട്ടി ഞാൻ അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു . അയാൾക്കു വലിയ സന്തോഷമായി ഇനിയും എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞു ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ നടന്നു പോയി .
എന്റെ പേടി തീർന്നിരുന്നില്ല ആ മുറിവിൽ ഇൻഫെക്ഷനോ മറ്റോ ആയി അയാളുടെ ജീവനു എന്തെങ്കിലും അപകടം പിണഞ്ഞാൽ .. എല്ലാ ദിവസവും രാവിലെ ഞാൻ അയാളെ പോയി കാണും വലിയ തലക്കെട്ടുമായി അയാൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ എന്നെ നോക്കി തലയാട്ടും .മുറിവു പൂർണ്ണമായി കരിഞ്ഞൊരുനാൾ ഞാൻ ആ മൂർദ്ധാവിലെ മുറിവിൽ ഒന്നു തൊട്ടു നോക്കി ചോദിച്ചു പത്താൻ നിന്റെ പേരെന്താണ് ? അമീൻ അഥവാ വിശ്വസ്തൻ, കഴിഞ്ഞ ഒൻപതു കൊല്ലമായി ഞങ്ങളുടെ വിശ്വസ്തനായ വിസക്കാരനാണീ അമീൻ . അട്ടിയടുക്കിയ ടൈൽ കൂട്ടങ്ങളിലേയ്ക്ക് ഫോർക്ക് ലിഫ്റ്റ് ഓടിച്ചു കയറ്റുമ്പോൾ പേടിയെന്നൊരു വികാരം ഇയാൾക്കില്ലെന്നു തോന്നുമ്പോൾ ഞങ്ങളൊരു സൂചിയെടുക്കും അതോടെ അമീൻ ഡിം !!!!!!!!!!!!!!!!!!!

No comments:
Post a Comment