Saturday, 2 August 2008

മടക്ക യാത്ര

സ്വപ്നം നേടിയ സന്തോഷത്തില്‍

ചിറകു വിരിച്ചൊരു മോഹവുമായി

ഒത്തിരിയേറെ ആശയുമായി

എത്തി ഞാനീ മരുഭൂവില്‍

ഒറ്റ കല്ലില്‍ കൊത്തിയ പോലെ

മാനം മുട്ടും മണി മാളികയും

വീധിക്കരുകില്‍ വെന്ചാമാരമായ്

നിറഞ്ഞു തൂങ്ങും ഈന്തപനയും

നില്ക്കാന്‍ തെല്ലും നേരവുമില്ല ഓടി പായും കാറുകളും

ഒക്കെ കണ്ടിമരുഭൂമിയില്‍ ഞാന്‍

വര്‍ണതുമ്പികള്‍ പാറി നടക്കും

പച്ച നിറഞ്ഞൊരു കുഗ്രാമത്തെ

ഒക്കെ മറന്നു ഞാനിവിടെ

കാഴ്ചകള്‍ കാണാന്‍ എത്തിയതല്ലെന്‍

മൃഷ്ടാനത്തിനു വകതേടി

ഏറെ നടന്നി സ്വര്‍ഗത്തില്‍ ഞാന്‍

ജോലിക്കായൊരു വഴി തേടി

ഇതു വരെ തോന്നിയ സ്വര്‍ഗം മുന്നില്‍

ചുറ്റി പിണരും പാമ്പായി തോന്നി

ഏറെ നടന്നിടോടുവില്‍ ഞാനെന്‍

കടലാസുകളെ കിബ്ബയിലിട്ടു

മണ്ണിലിറങ്ങി പണി തേടി

തിളച്ചു മറിയും വെയിലില്‍ ഞാനെന്‍

സ്വപ്നം നട്ടു പണമായ് കൊയ്യാന്‍

വെയിലില്‍ വാടി തളരുംബോളും

കൂളിന്ഗ് ഗ്ലാസും ഗമയില്‍ വെച്ചു

ട്രിപ്പിള്‍ ഫെവിന്‍ പുകയും വിട്ടു

നാട്ടില്‍ ചെത്തനംഎന്നൊരു മോഹം

ഉള്ളില്‍ഒതുക്കി പണി ചെയ്തു

വര്‍ഷങ്ങള്‍ ഞാന്‍ വെയിലില്‍ ഉരുക്കി

എത്ര ദിനമെന്‍ കണ്ണീരാലെന്‍ കിടക്ക നനഞ്ഞു

സ്വര്‍ണം വിളയും ഈ മണ്ണില്‍ നിന്നു

പച്ച പുതെചെന്‍ നാടും തേടി

മടക്ക യാത്രയ്ക്കൊരുങ്ങി നില്‍പ്പൂ ഞാന്‍

എരിഞ്ഞടങ്ങിയ മോഹവുമായി...........

5 comments:

നരിക്കുന്നൻ said...

ആശാനേ.. കൊള്ളാമല്ലോ..
പ്രോഫയലിൽ കൊടുത്ത വാചകം പച്ചക്കള്ളമാണ് കെട്ടോ.. അക്കാദമി അവാർഡിന് യോഗ്യതകിട്ടില്ലന്നാരു കണ്ടു.

പ്രവാസ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ വളരെ വിശദമായി ഈ വരികളിൽ കാണാം. പ്രവാസം പൂജ്യം മുതൽ അവസാനം വരെ എന്തെന്ന് ഈ കവിതയിലുണ്ട്.

ഗോപക്‌ യു ആര്‍ said...

തിരികെ ഞാന്‍ വരുമെന്ന...


wishes.............

രസികന്‍ said...

ആദ്യത്തെ തേങ്ങ ഞാൻ ഉടയ്ക്കുന്നു
{{{ഠേ}}}}}


പ്രവാസിയുടെ ചിത്രം വരച്ചുകാട്ടുന്ന നല്ല വരികൾ ഒരുപാടിഷ്ടമായി ...

ആശംസകളോടെ രസികൻ

siva // ശിവ said...

നല്ല വരികള്‍...

ആ മടക്കയാത്ര നല്ലതിനാകട്ടെ....

ajeeshmathew karukayil said...

കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി..എല്ലാവരുടെയും ആശംസകള്‍ക്കും നന്ദി