വൈകുന്നേരം സന്ധ്യാ പ്രാർത്ഥന കഴിഞ്ഞു സ്തുതി തന്നതും എട്ടു വയസുകാരനായ മകൻ കയറി മടിയിലിരുന്നു അങ്കുശമില്ലാതെ ചോദിച്ചു "എന്നതാ അച്ചാച്ചാ ഈ ശീഖ്ര സ്ഖലനം " അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി ഇനി യെവളെങ്ങാനും പറഞ്ഞു കേട്ടാണോ ചെക്കൻ ഇത് ചോദിക്കുന്നത് ,ഞാൻ അവളെ നോക്കി കണ്ണിറുക്കി . പിന്നെ മനുഷ്യന്റെ നടുവു തളർന്നാലും എഴുന്നേറ്റു മാറാത്ത ആൾക്കാ ശീഖ്ര സ്ഖലനം, പിറു പിറുത്തു കൊണ്ട് ഭാര്യ എഴുന്നേറ്റു കൊച്ചനു നേരെ ചീറി എവിടുന്നു കേട്ടു പഠിക്കുന്നെടാ ഇതൊക്കെ? ഏതോ മഹാപരാധം ചോദിച്ചതു പോലെ പയ്യന് നിന്നു വിറക്കുന്നു .അമ്മയെ തൂറോളം പേടിയാണ് അച്ചാച്ചൻ അവന്റെ സുഹൃത്താണ് ആ ബലത്തിൽ ആണവൻ എന്നോട് ചോദിച്ചത് അപ്പോൾ അവനെ ഉത്തരം പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ചുമതലയും എനിക്കുണ്ട് .അതായത് മോനെ ഈ ശീഖ്ര സ്ഖലനം എന്നു വെച്ചാൽ ,എന്ന് വെച്ചാൽ ഒരു നിമിഷം ഒന്നു നിർത്തി ആലോചിച്ചു ഇവൻ അറിയാനുള്ള പ്രായമായിട്ടില്ല തൽക്കാലം ഒരു മുട്ടാപോക്കു പറയാം ,അതായതു മോനു ജലദോഷം വരുമ്പോൾ മൂക്കിൽ നിന്നും മൂക്കള ഒലിക്കില്ലേ അതിനാണ് ശീഖ്ര സ്ഖലനം എന്നു പറയുന്നത് .ആട്ടെ മോൻ ഇതെവിടുന്നാ കേട്ടേ ?അതു എബിയുടെ അചാച്ചനു അതാണെന്നു അവന്റെ അമ്മച്ചി ആരോടോ പറയുന്നതു എബി കേട്ടു, സ്കൂളിൽ ആർക്കും അതെന്താനെന്നറിയില്ല ,എന്റെ ഉത്തരം അവനെ സന്തുഷ്ട്ടനാക്കി അനുസരണമുള്ള കുട്ടിയായി അവൻ ഉറങ്ങാൻ പോയി .
സ്കൂൾ ആനിവേർസറിക്കു സംഘ ഗാനമൊഴികെ എല്ലാത്തിനും മകനുണ്ട് ,അമ്മയുടെ ശിഷ്യണത്തിൽ ഒട്ടുമിക്ക പരിപാടിക്കും അവൻ ഒന്നാമതുമാണ്.അന്ന് രാവിലെ മുതൽ കടുത്ത ജലദോഷവും പനിയും അനുഭവപ്പെട്ടതിനാൽ അവനെ മത്സരിപ്പിക്കെണ്ടന്നു ഞങ്ങൾ തീരുമാനിച്ചു എന്നാൽ എല്ലാത്തിനും റിഹേർസൽ മുഴുവൻ കഴിഞ്ഞിട്ടു പങ്കെടുക്കാൻ കഴിയാത്തതിൽ മകനു നിരാശയും വിഷമവും തോന്നാതിരിക്കാൻ അവസാന ഐറ്റമായ നന്ദി പ്രകാശനം മാത്രം അവനെ കൊണ്ടു തന്നെ ചെയ്യിക്കാൻ തീരുമാനിച്ചു .മൂക്കു വലിചിട്ടാണെങ്കിലും അവൻ എല്ലാം ഭംഗിയായി അവതരിപ്പിച്ചു അവസാനം സദസിനെ നോക്കി ഇങ്ങനെ പറഞ്ഞു ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ ശീഖ്ര സ്ഖലനം മൂലം ഒരു പരിപാടിയിലും പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല .എന്റെ ശീഖ്ര സ്ഖലനം വേഗം നിൽക്കാൻ കൂട്ടുകാരെ നിങ്ങൾ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം .
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ട ചിരിയിൽ ഹാൾ പ്രകമ്പനം കൊണ്ടു ഞാനും ശ്രീമതിയും ലജ്ജ കൊണ്ടു തല താഴ്ത്തി നിന്നു .അന്നാദ്യമായി വീട്ടിലെ ചിരവയ്ക്കു തേങ്ങാ ചിരവുന്ന പണിയല്ലാതൊന്നു എന്റെ ഭാര്യ പരീക്ഷിച്ചു ദൈവാനുഗ്രം കൊണ്ട് തലയ്ക്കു കിട്ടേണ്ടത് മുതുകിനു കിട്ടി .പിന്നൊരിക്കലും ഞാൻ ഉപമകളിലൂടെ സംസാരിച്ചിട്ടില്ല .
No comments:
Post a Comment