രാവിലെ കുളിച്ചു വന്നത് മുതൽ മുഖത്തൊരു നീല നിറം ഭാര്യയാണ് അത് ആദ്യം ശ്രദ്ധിച്ചത് , ഇനി വല്ല പാമ്പോ മറ്റോ കടിച്ചു വിഷം തീണ്ടിയിട്ടുണ്ടാവുമോ എന്റെ ഇടപ്പള്ളി പുണ്യാളാ നിനക്ക് ഞാൻ രണ്ടു കോഴിയെ തന്നേക്കാമേ എന്റെ പൊന്നിനെ കാത്തോണേ
ഭാര്യ ഷർട്ടൂരി ദേഹമാസകലം പരിശോധന തുടങ്ങി ഒരു മാതിരി പെട്ട എല്ലാടത്തും ഉണ്ട് നീല നിറം ഇത് വിഷം തീണ്ടിയത് തന്നെ.
നിങ്ങൾക്കെന്തങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും എന്റെ പിള്ളേരും വഴിയാധാരമാകും വേഗം നമുക്ക് ഹോസ്പിറ്റലിൽ പോകാം ഭാര്യ കെഞ്ചി. മാസാവസാനം ആകുന്നു പോക്കറ്റ് കലശി കണ്ടു തുടങ്ങുന്നു ഹോസ്പിറ്റലിൽ പോയാൽ നിക്കറു കീറും.
ഭാര്യ ഷർട്ടൂരി ദേഹമാസകലം പരിശോധന തുടങ്ങി ഒരു മാതിരി പെട്ട എല്ലാടത്തും ഉണ്ട് നീല നിറം ഇത് വിഷം തീണ്ടിയത് തന്നെ.
നിങ്ങൾക്കെന്തങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും എന്റെ പിള്ളേരും വഴിയാധാരമാകും വേഗം നമുക്ക് ഹോസ്പിറ്റലിൽ പോകാം ഭാര്യ കെഞ്ചി. മാസാവസാനം ആകുന്നു പോക്കറ്റ് കലശി കണ്ടു തുടങ്ങുന്നു ഹോസ്പിറ്റലിൽ പോയാൽ നിക്കറു കീറും.
എടി എനിക്ക് അസ്വസ്ഥത ഒന്നും ഇല്ല പിന്നെന്തിനാ ഇപ്പൊ ഹോസ്പിറ്റലിൽ പോകുന്നത് നമുക്ക് ഒരു മണിക്കൂർ കൂടി നോക്കാം എന്നിട്ട് പോരെ , അയ്യോ ഇതിയാൻ ഇതെന്നതാ ഈ പറയുന്നേ നിങ്ങളു ചത്തിട്ടു ഉള്ള സമ്പാദ്യം ഒന്നും എനിക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടായേ,ഇച്ചായന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ജീവിചിരിക്കില്ലാ . അതിൽ ഞാൻ വീണു ഞാൻ ചത്താലും നീ ജീവിക്കണം കുഞ്ഞുങ്ങൾക്ക് കൂട്ട് വേണം വേഗം ഒരുങ്ങി വണ്ടി സ്റ്റാര്ട്ടാക്കീ.
നഗര ഹൃദയത്തിലെ പഞ്ച നക്ഷത്ര ഹോസ്പിറ്റലിന്റെ പോർട്ടിക്കോവിൽ വണ്ടി നിലവിളി ശബ്ദമിടാതെ നിന്നു. റിസപ്ഷനിൽ ഇരുന്ന സുന്ദരി കൊച്ചു ചീട്ടു കീറി പേർസിൽ നിന്നും ആദ്യത്തെ ഗാന്ധിയെ വലിച്ചു പുറത്തിട്ടു. എ സിയുടെ ശീതളിമയിൽ കുത്തിയിരുന്നു കുറിപ്പെഴുതുന്ന സുമുഖൻ ഡോക്ടർ പുതിയ ഇര കിട്ടിയ സന്തോഷത്തിൽ 70 എം എം ചിരി ചിരിച്ചു ഞങ്ങളെ സ്വാഗതം ചെയ്തു പരിശോധന തുടങ്ങി. ഡോക്റ്റർ വല്ല എട്ടുകാലി വിഷവുമാണെങ്കിൽ ദേഹം മുഴുവൻ മുഴകൾ ഉണ്ടാകില്ലേ ഡോക്റ്റർ ? ഭാര്യയുടെ പൂച്ച് പുറത്തു ചാടി എന്നോടുള്ള സ്നേഹം മൂത്തിട്ടല്ല വിരൂപനായ എന്നെ സഹിക്കാനുള്ള ബുദ്ധി മുട്ട് കൊണ്ടാണിവൾ എന്നെയും കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുത്തത്.
ഡോക്ടർ പരിശോധന കഴിഞ്ഞു ഒന്നുമില്ല വിഷമാകാൻ സാധ്യത തീരെ ഇല്ല എന്നാലും ഈ ടെസ്റ്റുകൾ ഒക്കെ ഒന്ന് ചെയ്തേര്. ഒരു കുറിപ്പ് എന്നിലേയ്ക്ക് നീട്ടി ബ്ലഡ് ടെസ്റ്റ് മുതൽ എൻഡോസ്കോപി വരെ 24 തരം വിവിധ ടെസ്റ്റുകൾ. ചെയ്യാതെ നിവർത്തിയില്ല വന്നു പോയില്ലേ ഓരോരോ സെക്ഷനിൽ പോയി എല്ലാം ചെയ്തു .ഈ മാസം ബാക്കിയും അടുത്തമാസം പകുതി വരെ ഉള്ളതുമായ ബജറ്റ് കമ്മി ആയിരിക്കുന്നു .എല്ലാ റിസൽട്ടും വരും വരെ ഞാൻ ഡോക്ടറുടെ നീരിക്ഷണത്തിൽ കഴിഞ്ഞു ഒന്നിലും വിഷം പോയിട്ട് പാലിന്റെ പോലും അംശം ഇല്ല പോക്കറ്റ് കാലിയായെങ്കിലും ഭാര്യക്ക്‌സന്തോഷമായി.
തിരികെ പോരും മുൻപ് ഡോക്റ്റർ ഞങ്ങളെ റൂമിൽ വിളിപ്പിച്ചിട്ടു പറഞ്ഞു നാളെ മുതൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന തോർത്ത് ഉപയോഗിക്കേണ്ടാ ?? ഞാനും ഭാര്യയും മുഖത്തോട് മുഖം നോക്കി, അതെ നിങ്ങളുടെ ശരീരത്ത് കണ്ട നീല നിറം നിങ്ങൾ ഉപയോഗിച്ച വില കുറഞ്ഞ പാണ്ടി തോർത്തിൽ നിന്നും ഇളകിയ കളറായിരുന്നു. 30000 രൂപയുടെ ടെസ്റ്റ് നടത്തി കണ്ടെത്തിയ റിസൾട്ട് കേട്ട് കലി വന്നു കുറഞ്ഞ പക്ഷം ഒരു പല്ലി നക്കിയിട്ടാണ് ഇതുണ്ടായതെന്നു പറഞ്ഞിരുന്നെങ്കിൽ മനസ്താപം ഉണ്ടാകുമായിരുന്നില്ല.ഇത് വെറും 25 രൂപയുടെ തോര്ത്ത് മുണ്ട് ഉണ്ടാക്കിയ നഷ്ട്ടം. എവിടെ റിഡക്ഷൻ മേള ഉണ്ടെങ്കിലും ഓടി പോയി ചവറു പോലെ വാരി കൂട്ടുന്ന ശ്രീമതി കടുത്ത കുറ്റ ബോധത്തിൽ തല കുനിച്ചിരിക്കുന്നു. വീട്ടിലെത്തിയ ഉടൻ ബാത്ത്രൂമിൽ നിന്നും ഞങ്ങളുടെ പോക്കറ്റ് കാലിയാക്കിയ തോർത്തിനെയെടുത്തു ജനാലയിലൂടെ കുപ്പ തോട്ടി ലക്ഷ്യമാക്കി എറിഞ്ഞു. അതിനടുത്തു ചവറുകൾക്കിടയിൽ പ്ലസ്ടിക്ക് കുപ്പി തിരഞ്ഞിരുന്ന പാണ്ടി പയ്യൻ അതെടുത്തു തലയിൽ കെട്ടി രാജാവിനെ പോലെ നടന്നു പോയി .....
No comments:
Post a Comment