അമ്മച്ചിക്കാ വീടങ്ങു ചൊവ്വിനെ ഇഷ്ട്ടായി , നായരേട്ടൻ അടുത്തിടെ പണി കഴിപ്പിച്ച വീടാണത് . മക്കളങ്ങു അമേരിക്കയ്ക്ക് കൊണ്ട് പോകാൻ മത്സരിച്ചു നിൽക്കുമ്പോൾ ഇങ്ങനെ ഒരു വീടിവിടെ ഇട്ടു നശിപ്പിക്കാൻ മനസില്ലാത്തത് കൊണ്ടാണ് നായരേട്ടൻ ആ വീടു വിറ്റു അമേരിക്കക്ക് വിമാനം കയറാൻ തീരുമാനിച്ചത്.
അമ്മച്ചിയാ വീട് ചുറ്റും നടന്നു കണ്ടു ബോധിച്ചിട്ടു എന്നെ മാറ്റി നിർത്തി ഒരു സ്വകാര്യം പറഞ്ഞു. കുഞ്ഞോയി മോനെ, വീടെനിക്കിഷ്ട്ടമായെടാ പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട് ?
അമ്മച്ചിയാ വീട് ചുറ്റും നടന്നു കണ്ടു ബോധിച്ചിട്ടു എന്നെ മാറ്റി നിർത്തി ഒരു സ്വകാര്യം പറഞ്ഞു. കുഞ്ഞോയി മോനെ, വീടെനിക്കിഷ്ട്ടമായെടാ പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട് ?
നാലും കൂടിയ കവലക്ക് സ്ഥല സൌകര്യങ്ങൾ ഒത്ത ലക്ഷണമൊത്ത ഒരു കെട്ടിടം പോക്കറ്റിനിണങ്ങുന്ന വിലയ്ക്ക് വന്നപ്പോൾ എന്നതാ അമ്മച്ചിയേ പ്രശ്നം ? അതല്ലടാ കുഞ്ഞോയിയെ നീ നോക്കിയില്ലാരുന്നോ പുമുഖത്തെ കതകിൽ കൊത്തിയ കൃഷ്ണരൂപം , മാർത്തോമാശ്ലീഹാ മാർഗ്ഗം കൂടിച്ച ക്രിസ്ത്യാനികളാ നമ്മൾ നമ്മുടെ പൂമുഖത്ത് ഒരു ഹിന്ദു ദേവന്റെ രൂപം എങ്ങനെ ശരിയാകുമെടാ . അത്രയേ ഉള്ളോ ആ കതകങ്ങു മാറ്റിയേക്കാം അമ്മച്ചി , അമ്മച്ചിക്കു വീടിഷ്ടമായല്ലോ അല്ലേ ? അമ്മച്ചി നിറഞ്ഞ സന്തോഷത്തോടെ തല കുലുക്കി ടോക്കൺ അഡ്വാൻസ് കൊടുത്തു അവിടുന്നു മടങ്ങി.
രെജിസ്ട്രേഷന് മുൻപ് പണം കൈമാറിയത് അമ്മച്ചിയാണ് പണം കൈയ്യിൽ വാങ്ങിയ ശേഷം നായരേട്ടൻ ഇങ്ങനെ പറഞ്ഞു നിങ്ങളായതു കൊണ്ടാ ഞാൻ ഈ വിലയ്ക്ക് സമ്മതിച്ചത് ഈ പൂമുഖ വാതിൽ കണ്ടില്ലേ അത് തന്നെ വില രണ്ടു ലക്ഷമാ തഞ്ചാവൂരിൽ നിന്നും ശിൽപികൾ വന്നാണീ ശ്രീ കൃഷ്ണരൂപം കൊത്തിയത് . മോഹിച്ചു പണിത വീടാ ചേടത്തിയിതു പോന്നു പോലെ നോക്കുമെന്നറിയാം. രെജിസ്ട്രേഷൻ കഴിഞ്ഞു അമ്മച്ചിയുടെ ആഗ്രഹ പ്രകാരം പൂമുഖ വാതിൽ മാറ്റി പണിയാൻ മരയാശാരിയെ അന്വേഷിക്കാൻ തുടങ്ങും മുൻപ് അമ്മച്ചി പിൻ വിളി വിളിച്ചു .
അല്ലെടാ കുഞ്ഞോയിയെ നമ്മളെ തോമാശ്ലീഹാ മാർഗ്ഗം കൂടിക്കുമ്പോൾ നമ്മൾ നമ്പൂതിരിമാരായിരുന്നില്ലേ , അപ്പോൾ കൃഷ്ണൻ നമ്മുക്ക് തീർത്തും അന്യനല്ല, ധൃതി പിടിച്ചു നീയാ വാതിൽ മാറ്റാൻ നിൽക്കേണ്ട !
എന്നാലും അമ്മച്ചി അമ്മച്ചീടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ ......
എന്നതാ കുഞ്ഞേ വിശ്വാസങ്ങൾ നിന്റെ പോക്കറ്റിലെ രണ്ടു ലക്ഷം കളഞ്ഞിട്ടു നീ അമ്മച്ചീടെ വിശ്വാസം സംരക്ഷിക്കേണ്ട . പാലു കാച്ചൽ കഴിഞ്ഞ അന്ന് തന്നെ ഒരു വലിയ കർത്താവിനെ വാങ്ങി അമ്മച്ചി വാതിലിനു മുകളിൽ തറച്ചു വെച്ചു .

അവർ ഇരുവരും ഒരുമയോടെ ആ ഗൃഹത്തിനു കാവലായി നിന്നു അമ്മച്ചി മരിച്ചിട്ട് പോലും അകത്തേയ്ക്ക് കടക്കാൻ കൂട്ടാക്കാതെ ...........................
1 comment:
ആ അമ്മച്ചിയെ ഞാന്‍ മനസ്സാ നമിക്കുന്നു.
Post a Comment