Monday 30 May 2016

ദിശ മാറി ഒഴുകും ജീവിതങ്ങൾ


ഡാ ഉണക്കപുളീ... ഒരു പാടു കാലത്തിനു ശേഷം അപരിചിതമായ ഒരു നഗരത്തിലെ പ്രൈവറ്റ് ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നാണെന്റെ സ്കൂൾ കാലത്തെ ഇരട്ടപ്പേരു വിളിച്ചു കേൾക്കുന്നത്. ഞാനയാളെ സൂക്ഷിച്ചു നോക്കി തടിച്ചു കൊഴുത്തു ശീമപന്നിയുടെ മുഖമുള്ള ഒരു കുടവയറൻ. ഞാൻ മെല്ലെയയാളുടെ അടുത്തെത്തിയാ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു എത്രയാവർത്തി ശ്രമിച്ച
ിട്ടും ഇങ്ങനെയൊരു മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ല. ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ തടിയൻ കുടവയർ കുലുക്കി ചിരിച്ചു കൊണ്ടു പറഞ്ഞു ഇതു ഞാനാടാ പട്ടർ.. 10 ബിയിലെ വിഷ്ണു വർമ്മ. എനിക്കു വിശ്വസിക്കാനായില്ല സ്ക്കൂൾ കാലഘട്ടത്തിൽ ഞങ്ങളുടെ ഇടയിലെ പ്രതിഭയായിരുന്നു വിഷ്ണു വർമ്മ. ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് അശ്വമേധവുമായി കളം നിറയുന്നതിനു മുൻപ് മനസ്സറിയും കളികളുമായി ഞങ്ങൾക്കിടയിലെ സഞ്ചരിക്കുന്ന വിജ്ഞാനകോശമായിരുന്നവൻ. ഏതെങ്കിലും ജില്ല ഭരിക്കുന്ന കളക്ടറേ മറ്റോ ആയേക്കുമെന്നു ടീച്ചറുമാർ വിധിയെഴുതിയ പട്ടർ ഒരു സാധാ പ്രൈവറ്റ് ബസിലെ ഡ്രൈവറോ ! ബസ് മുന്നോട്ടു പോകവെ പട്ടർ ജീവിതം കയ്പു നിറഞ്ഞതാക്കിയ സംഭവകഥയുടെ ചുരുളഴിച്ചു. പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ ശേഷം നഗരത്തിലെ കോളേജിൽ പ്രിഡിഗ്രി പരീക്ഷയിൽ കോപ്പിയടിച്ചതിന് പട്ടർ പിടിക്കപ്പെട്ടു. മൂന്നു കൊല്ലത്തേയ്ക്ക് ഡീ ബാർ ചെയ്യപ്പെട്ട അഷ്ടി പട്ടിണിക്കാരനു കുടുംബം പുലർത്താൻ ബസിലെ കിളിയാകേണ്ടി വന്നു. അവിടുന്ന് മൂത്തു മൂത്ത് ഡ്രൈവർ
സീറ്റിലെത്തി.പല നാടുകൾ പല വാഹനങ്ങൾ ജീവിതം അതിന്റെ ഇഷ്ടത്തിന് അഭംഗുരം ഒഴുകുകയായിരുന്നു ഞാനതിൽ പ്പെട്ടു പോയ ഒരു പാഴ്മുളം തണ്ട്. ആശിച്ച ജീവിതം കൈവിട്ടു പോയവന്റെ വേദനയുടെ തേങ്ങൽ അവന്റെ മൊഴികളിൽ മുഴങ്ങിക്കേട്ടു. അതിരിക്കട്ടെ നിശ്ച്ഛയമായും ജയിക്കുമായിരുന്ന നീയെന്തിനാണ് പിന്നെ കോപ്പിയടിച്ചത്. വയറുകുലുങ്ങുന്ന ചിരിയോടെ പട്ടർ എന്നെ വീണ്ടും നോക്കിയാ ഗീതാ ശ്ലോകം മൂളി യഥാ യഥാ യുധ് ധർമ്മസ്യാ.. സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്.അപ്പോഴും ബസ് നീണ്ട മലമ്പാതകളിലൂടെ മുന്നോട്ടോടുകയായിരുന്നു...

2 comments:

keraladasanunni said...

പട്ടര്‍ വെറുതെ ജീവിതം പാഴാക്കി. നല്ല എഴുത്ത്.

Anonymous said...

പലരുടെയും സ്വപ്നങ്ങളുടെ തുടക്കം ആണ് നല്ലൊരു ജോലി. പക്ഷെ ഇന്ന് പലർക്കും ഇഷ്ടപ്പെട്ട ജോലി ലഭിക്കാതിരിക്കാൻ ഒരു വലിയ കാരണം നല്ലൊരു CV സ്വന്തമയി ഇല്ലാത്തതാണ്.
ഒരു CV ഉണ്ടാക്കുവാൻ ഒന്നുകിൽ നമുക്ക് Micro Soft Word അറിഞ്ഞിരിക്കണം അതല്ലെങ്കിൽ അതറിയുന്ന ആരെങ്കിലും സഹായിക്കണം, ഇതൊക്കെ ആയാലും ഒരു പ്രൊഫഷണൽ CV ഉണ്ടാകുവാനുള്ള ഫോർമാറ്റ്‌ അറിഞ്ഞിരിക്കണം, എങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നല്ല ഒരു CV നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ http://cvforyou.com/ എന്ന വെബ്സൈറ്റിലൂടെ വളരെ എളുപ്പത്തിൽ മികച്ച പ്രൊഫഷണൽ CV നിർമ്മിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല നമുക്ക് ഇഷ്ടപ്പെട്ട മോഡൽ തിരഞ്ഞെടുക്കാനും സാധിക്കും. ഇത് നിങ്ങൾക്ക് നല്ലൊരു ജോലി ലഭിക്കാൻ കാരണമായേക്കാം. ഈ വെബ്സൈറ്റ് തികച്ചും സൌജന്യമാണ്.

http://cvforyou.com/