അമ്മ വളർത്തി മുല്ല തൈ
മുറ്റത്തന്നൊരു മുല്ല തൈ
തൈ വളരുന്നതു കാത്തു ഞാൻ
അമ്മയ്‌ക്കൊപ്പം വളമിട്ടു .
മൊട്ടു വരുന്നതു നോക്കി ഞാൻ
മുല്ല ചെടിയുടെ സഖിയായി
മുല്ല വളർന്നൊരു ചെടിയായി
മൊട്ടുകൾ മെല്ലെ തളിരിട്ടു
സുന്ദരി മൊട്ടു വിടർന്നപ്പോൾ
പൂന്തേൻ വണ്ടുകൾ വരവായി
'അമ്മ പറഞ്ഞാ സൗരഭ്യം
മുല്ലേ നിന്നാൽ അറിയുന്നു
ഞങ്ങടെ വീടും പൂന്തോപ്പും
നന്മ സുഗന്ധം പരക്കുന്നു
മുല്ലകൾ പൂത്തു തളിർക്കട്ടെ
നല്ലതു ചെയ്യുക നാമെല്ലാം
No comments:
Post a Comment