അക്ഷരമരങ്ങളെയറിയാമോ
അതിന്റെ തണലിൽ ചെല്ലാമോ
ആപ്പിൾ മരമതിലുണ്ടൊരു ചേട്ടൻ
എ ഫോർ ആപ്പിൾ
ബാറ്റിൽ കയറിയ മറ്റൊരു ചേട്ടൻ
ബി ഫോർ ബാറ്റ്
മ്യാവൂ മ്യാവൂ ചൊല്ലി പ്യുമ
സി ഫോർ ക്യാറ്റ്
ബൗ ബൗ ബൗ ബൗ കുരച്ചൊരു കൈസർ
ഡി ഫോർ ഡോഗ്
തുമ്പികൈയും നീട്ടിയ തടിയൻ
ഇ ഫോർ എലിഫന്റ്
വികൃതികളൊക്കെ പഠിച്ച കുറുക്കൻ
എഫ് ഫോർ ഫോക്സ്
എന്നും കാക്കും നമ്മുടെ ദൈവം
ജി ഫോർ ഗോഡ്
തണലായ് തലയിൽ കയറിയ തൊപ്പി
എച്ച് ഫോർ ഹാറ്റ്
അങ്ങനെയങ്ങനെ അക്ഷരമെല്ലാം
അറിവായ് അരികിൽ നിറയുമ്പോൾ
അക്ഷരമുറ്റം നിറയുമ്പോൾ
ആകാശം ഞാനതിരാക്കും
അതിനും മേലെ ഉയരും ഞാൻ
ചിറകേ പാറുക ഉയരത്തിൽ
അറിവായ് ഉലകം നിറയാനായ് .
No comments:
Post a Comment