ഓടുന്ന ബസിലാണ് ഞാൻ
ജ്യോതിയെന്നെന്നെ വിളിക്കരുത്
നിർബന്ധമാണെങ്കിൽ
നിർഭയ എന്നു വിളിച്ചോളൂ
നഗര തിരക്കിലെ കാറിലാണ് ഞാൻ
സിനിമാനടി എന്നെന്നെ വിളിക്കരുത്
നിർബന്ധമാണെങ്കിൽ
പ്രമുഖ എന്നു വിളിച്ചോളൂ
പ്രതിരോധമില്ലാതെ
പ്രതികരിക്കാനാളില്ലാതെ
പീഡിപ്പിക്കപ്പെടുന്നവരായ
ഞങ്ങളെ നിങ്ങളെന്തു വിളിക്കും??
വാർത്തകളിൽ ഒരു മുറി
കോളം പോലുമാകത്ത ഞങ്ങളെ
നിർബന്ധമാണെങ്കിൽ നിങ്ങൾ
ദളിതർ എന്നു വിളിച്ചോളൂ !!
No comments:
Post a Comment