സുഹൃത്തായ മൽകീത് സിങ്ങുമായി സംസാരിക്കുന്നതിനിടയിൽ എപ്പോഴോ ഇന്ദിരാ ഗാന്ധിയുടെ വധം കടന്നു വന്നു. നല്ലൊരു ഭരണാധികാരിയായിരുന്ന അവരെ നിങ്ങൾ പഞ്ചാബികൾ എന്തിനാണ് കൊന്നത് എന്ന എന്റെ ചോദ്യത്തിന് എന്നെ അൽഭുതപെടുത്തുന്ന മറുപടിയാണ് സർദാർജി നൽകിയത്. അത് വരെ മൃദു ഭാഷിയായിരുന്ന മൽകീത് പഞാബിയിൽ ആക്രോശിച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞു അവർ കൊല്ലപെടുകയല്ല അതിലും വലുത് എന്തെങ്കിലും ശിക്ഷ ലഭിക്കാൻ ഉണ്ടായിരുന്നെങ്കിൽ അതിനാണ് വിധേയമാക്കപ്പെടെണ്ടിയിരുന്നത് , അത്രമേൽ ഞങ്ങൾ പഞ്ചാബികൾ ആ സ്ത്രീയെ വെറുത്തിരുന്നു. കൂടുതൽ സംസാരിച്ചപ്പോഴാണ് സർദാർജി ഇന്ദിരയെന്ന വൻമരം വീണപ്പോൾ അതിനടിയിൽ പെട്ട് പോയ പാവം സർദാർജി ആണെന്ന് മനസിലായത്. സർദാർജി ഇട്ടിരുന്ന ഷർട്ടിന്റെ കോളർ താഴേയ്ക്ക് താഴ്ത്തി കഴുത്തിന് താഴെ ഇടത്തെ ചുമലിലായി അര മീറ്ററോളം താഴേക്ക് ഒരു മുറിവുണങ്ങിയ പാട് കാണിച്ചു കൊണ്ട് തുടർന്നു, ഡൽഹിയിൽ ആ കറുത്ത ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിലേയ്ക്ക് ഇരച്ചു കയറിയ കലാപകാരികൾ ആറു വയസുള്ള മകനും ഭാര്യക്കും മുൻപിലിട്ടാണ് എന്നെ വെട്ടിയത് ചത്തെന്നു തോന്നിയതിനാലാവാം അവർ ഉപേക്ഷിച്ചു പോയി. അജാനാബാഹുവായ സർദാർജിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ കുടു കുടാ ഒഴുകുന്നു എനിക്ക് സങ്കടം തോന്നി ഓരോരുത്തർക്കും ഉണ്ടാവും ഓരോ സങ്കടങ്ങൾ. ചോടിയെ പാജി ,ഞാൻ സമാധാനിപ്പിച്ചു, അങ്ങയുടെ മകൻ ഇപ്പോൾ എന്ത് ചെയ്യുന്നു ? അവൻ പൈലറ്റാണ് എയർ ഇന്ത്യയിൽ , ഒരു വാൾ എന്റെ ഉള്ളിലൂടെ കടന്നു പോയി ,അപ്പനെ കണ്‍ മുന്നിലിട്ട് വെട്ടിയതു കണ്ടു വളർന്ന ബാലനായിരുന്നിരിക്കാം എന്റെയും പല ആകാശ യാത്രയുടെയും അമരക്കാരൻ. 43100 അടി ആൾറ്റിട്ടുഡിൽ വിമാനം പറത്തുമ്പോൾ സർദാർജിയുടെ ഓർമ്മകൾ പിന്നിലോട്ടു സഞ്ചരിച്ചാൽ ??? വിശ്വാസം അതല്ലേ എല്ലാം ........
Saturday, 16 January 2016
ഓപറേഷൻ ബ്ലു സ്റ്റാർ

Subscribe to:
Post Comments (Atom)
1 comment:
ചെറുമരങ്ങൾ പകരം വീട്ടാൻ ശക്തരല്ലല്ലോ
Post a Comment