Monday, 16 January 2017

ഓന്തച്ചനും പല്ലിയും ( കുഞ്ഞി കഥ )







ഒരിടത്തു ഒരിടത്തു ഒരു ഓന്തച്ചൻ ഉണ്ടായിരുന്നു ഓന്തച്ചൻ വലിയ സൂത്രശാലി ആയിരുന്നു ഓന്തച്ചനു ഒരു ഉറ്റ ചങ്ങാതി ഉണ്ടായിരുന്നു ആരാണന്നല്ലേ വെളുത്തു തുടുത്ത പാൽ നിറമുള്ള ഒരു പല്ലി . രണ്ടു പേരും ചങ്ങാതിമാരായി വാഴുന്ന സമയം അവരുടെ ഇടയിൽ ആരാണ് ഏറ്റവും സുന്ദരൻ എന്ന ഒരു  തർക്കമുണ്ടായി.  തർക്കം മൂത്തപ്പോൾ രണ്ടു പേരും കൂടി അടുത്തുള്ള കുരങ്ങച്ചന്റെ അടുത്തു ചെന്നു സംശയം തീർക്കാൻ തീരുമാനിച്ചു . രണ്ടു പേരുടെയും വാദങ്ങൾ കേട്ട ശേഷം കുരങ്ങച്ചൻ ഒരു തീരുമാനത്തിൽ എത്തി നിറം മാറാൻ കഴിവുള്ള ഓന്തച്ചനും പാൽ വെളുപ്പു നിറമുള്ള പല്ലിയും തുല്യ സുന്ദരന്മാരാണ്.   ഇവരിൽ ആദ്യം പങ്കില കാട് കയറി തിരികെ എത്തുന്നയാളെ  സുന്ദരൻ ആയി അംഗീകരിക്കാം  . നിറയെ ക്രൂര മൃഗങ്ങൾ തിങ്ങി പാർക്കുന്ന പങ്കില കാട്ടിൽ കയറിയാൽ പിന്നെ മണ്ടന്മാരായ ഓന്തച്ചനും പല്ലിയും തിരികെ വരാൻ പോകുന്നില്ല എന്നു കുരങ്ങച്ചൻ മനസ്സിൽ  കണക്കുകൂട്ടി .

മത്സരം തുടങ്ങി രണ്ടു പേരും പങ്കില കാട്ടിൽ കയറി വഴി നീളെ ദുര്ഘടങ്ങൾ താണ്ടി രണ്ടു പേരും കാടിനു നടുവിൽ എത്തി . ഇനിയും ദുഷ്ടമൃഗങ്ങൾ താമസിക്കുന്ന കാട്ടിലൂടെ അധിക നേരം കടന്നു പോകുക പ്രയാസമാണെന്നു മനസിലാക്കിയ രണ്ടു പേരും ഒരു മരപ്പൊത്തിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചു . മരപ്പൊത്തിൽ ഒളിച്ചിരുന്ന ഓന്തച്ചൻ മരത്തിന്റെ കളർ ശരീരത്തിനു കൊടുത്തു വെളുത്ത കളറുള്ള പല്ലിയെ മൂടി പിടിച്ചിരുന്നു . കാടു കടക്കാറായപ്പോൾ അവരെ പിടി കൂടാൻ വന്ന പാമ്പ് പല്ലിയുടെ വാലിൽ പിടി കൂടി.  പാമ്പിന്റെ പിടിയിൽ പെട്ട    ഓന്തച്ചനും പല്ലിയും ജീവിതം ഇവിടെ അവസാനിക്കും എന്നു തന്നെ കരുതി . പെട്ടന്നതാ പല്ലി തനിക്കു കിട്ടിയ സവിശേഷമായ കഴിവുപയോഗിച്ചു സ്വന്തം വാൽ മുറിച്ചിട്ടു  ഓന്തുമായി മുന്നോട്ടോടി ഒരു വിധത്തിൽ അവർ പങ്കില കാടു കടന്നു രക്ഷപെട്ടു . പിന്നീടൊരിക്കലും അവർ രണ്ടു പേരും  സൗന്ദര്യത്തെപ്പറ്റി  തർക്കിച്ചു സംസാരിച്ചിട്ടില്ല എന്നു മാത്രമല്ല ചതിയന്മാരുടെ ഉപദേശം കേൾക്കാൻ പോയതുമില്ല ..

1 comment:

ajeeshmathew karukayil said...
This comment has been removed by the author.