മാനത്തുണ്ടൊരു മഴവില്ല്
മനം മയക്കും മഴവില്ല്
മഴ കഴിയുമ്പോൾ മഴവില്ല്
മനോഹരിയാണീ മഴവില്ല്
മഴവില്ലിന്റെ മുഖമറിയാമോ
ഏഴു നിറങ്ങൾ നിറഞ്ഞ മുഖം
റാ പോൽ നല്ല വളഞ്ഞ മുഖം
സുന്ദര വർണ്ണം നിറഞ്ഞ മുഖം
മാനം കണ്ടു ഞാൻ നിറയട്ടെ
മനം കുളിർത്തു തളിർക്കട്ടെ
മഴ കഴിയുമ്പോൾ വരികില്ലേ
മനം കവരാൻ നീ മഴവില്ലേ
5 comments:
കുട്ടികളുടെ സ്കൂൾ മാഗസിനിലേയ്ക്ക് എഴുതുന്നതാണ് ഒരു സംഭരണി എന്ന നിലയിലാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് സദയം ക്ഷമിക്കുക
Really cute
ith ezuthiyath aaran
സൂപ്പർ.
Post a Comment